KollamCricket."കൊല്ലാൻ ക്രിക്കറ്റിനെ"

  • Home
  • India
  • Kollam
  • KollamCricket."കൊല്ലാൻ ക്രിക്കറ്റിനെ"

KollamCricket."കൊല്ലാൻ ക്രിക്കറ്റിനെ" Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KollamCricket."കൊല്ലാൻ ക്രിക്കറ്റിനെ", Cricket Ground, Kollam.

 #തമ്പ്രാന്റെ_വരവുംകാത്ത്........കേരള സീനിയർ ക്രിക്കറ്റ്‌ ടീം പരിശീലക സ്ഥാനത്തുനിന്നും മുൻ രഞ്ജി ട്രോഫി താരമായ ബാലചന്ദ്ര...
31/05/2020

#തമ്പ്രാന്റെ_വരവുംകാത്ത്........

കേരള സീനിയർ ക്രിക്കറ്റ്‌ ടീം പരിശീലക സ്ഥാനത്തുനിന്നും മുൻ രഞ്ജി ട്രോഫി താരമായ ബാലചന്ദ്രനെ ഒഴിവാക്കിയതിന്റെ കാരണം മറ്റൊന്നുമല്ല ടീമിന്റെ പ്രേകടനം കാര്യമായി മെച്ചപ്പെടുന്നില്ല എന്ന് ചൂണ്ടിക്കാണിച്ചാണ്.. പിന്നീടുള്ളതെല്ലാം ചരിത്രമായിരുന്നു??....

രഞ്ജി ട്രോഫി ക്രിക്കറ്റിലുൾപ്പെടെ ദേശീയ തലത്തിൽ കാര്യമായ മുന്നേറ്റം നടത്താനാവാത്ത കേരള ടീമിനെ വിജയ വഴി പഠിപ്പിക്കാൻ വിഖ്യാത ഓസ്ട്രേലിയൻ കോച്ച് ഡേവ് വാട്മോർ എത്തുന്നു.
മറുനാടൻ താരങ്ങളെയും പരിശീലകരെയും ഇറക്കുന്നതുൾപ്പെടെയുള്ള പല പരീക്ഷണങ്ങളും നടത്തിയിട്ടും രഞ്ജി ട്രോഫിയിൽ കേരളത്തിന് ഇതുവരെ മുന്നേറാൻ കഴിഞ്ഞിട്ടില്ല.

അങ്ങനെയിരിക്കെ KCA പുതിയൊരു കോച്ചിന്റെ നിയമിക്കാനൊരുങ്ങുന്നു.. സാക്ഷാൽ Gജയകുമാർ.. പരീക്ഷണങ്ങൾക്കു അറുതിയില്ലാതെ കേരളത്തിനുപുറത്തു തഴച്ചുവളരുന്ന, കേരള ക്രിക്കറ്റിലെ ഒരുകൂട്ടം സ്തുതിപാടുന്ന വിശ്വവിഖ്യാതനായ കോച്ച്
G Jayakumar.....

കേരള ജൂനിയർ under-19 under-22 വിഭാഗത്തിൽ പുള്ളിയുടെ സാന്നിധ്യം വളരെ പ്രഗൽഭമായിരുന്നു.. കാര്യത്തിലേക്കു കടന്നാൽ കേരളത്തിൽ ഒരു വട്ടം ബാറ്റ് കൈകൊണ്ടുതൊട്ടവരും ഇന്ന് കോച്ച് ആണ്, എന്നിരിക്കെ കേരളത്തിലോട്ടു തുട്ടുമാത്രം മോഹിച്ചെത്തുന്ന ഇവരെപോലെയുള്ളവരെ പറയാതിരിക്കാൻ വയ്യ. കാശു മോഹിച്ചു കേരള ക്രിക്കറ്റിന്റെ പണം മോഹിച്ചല്ലാതെ ഇവരെയൊന്നും ഈ വഴിക്കു ഇതുവരെ കണ്ടിട്ടില്ല. കേരളത്തെ അറിയാത്ത കേരത്തിലെ പിള്ളാരെയറിയാത്ത ഇവരെയൊക്കെ എത്രനാൾ പരീക്ഷിക്കും?.. ഇന്നുവരെ കേരളത്തിലെ ഒരു പ്ലെയറിനുപോലും കാശുവാങ്ങാതെ ഒരക്ഷരം പറഞ്ഞുകൊടുക്കാത്ത ഇവരെപോലെയുള്ളവരെ നിയമിക്കുന്നതിനുപകരം കേരളത്തിന്റെ മണ്ണിൽച്ചവിട്ടി കേരളത്തിലെ പിള്ളേർക്കുവേണ്ടി വിയർപ്പൊഴുക്കുന്ന ഒരുപാട് പരിശീലകർ ഊണും ഉറക്കവും കളഞ്ഞു പോസ്റ്റ് പോലെ നിൽക്കുമ്പോഴാണ് തമ്പ്രാന്റെ വരവെന്നോർക്കണം.. രാപ്പകലില്ലാതെ കഷ്ട്ടപ്പെട്ടു പ്ലയേഴ്‌സിനെ ഉണ്ടാക്കിയെടുക്കാൻ കേരളത്തിലെ മണ്ണിൽ പണിയെടുക്കുന്ന പാവപ്പെട്ട പരിശീലകരും.. ക്രെഡിറ്റ് അടിച്ചെടുക്കാനും പരീക്ഷണങ്ങൾ നടത്താനും തുട്ടിനുവേണ്ടി നാടുവിട്ടു പോയവർ കേരളത്തിലോട്ടു എഴുന്നള്ളുന്നു..

പരീക്ഷിക്കുന്നത് കേരളത്തിലെ കഴുവുതെളിയിച്ച ഏതെങ്കിലും പരിശീലകർ ആയാൽ പരീക്ഷണം അല്ലാതാകുമോ?..

ഇന്ത്യ കളിച്ചവർ ഉൾപ്പെടെ കേരളത്തിന്റെ മണ്ണിൽ നിന്നും പണിയെടുക്കുമ്പോൾ പുറത്തുനിന്ന് ഒരാളെ എഴുന്നള്ളിക്കാനുള്ള ചേതോവികാരം?

പച്ചയായ അനീതി.. പ്രതികരിക്കാൻ വയ്യാത്ത സമൂഹം തമ്പ്രാന്റെ വരവേൽപ്പും കാത്തു കാതോർത്തിരുന്നു..
ഇനിയുള്ള സീസൺ സ്വർണലിപികളാൽ കുറിക്കപ്പെടും?....

07/01/2020

"CORRUPTION IN CRICKET"

REPLY OF EPISODE NO 3

പ്രിയപ്പെട്ട ക്രിക്കറ്റ്‌ പ്രേമികളെ,

എന്തായാലും എപ്പിസോഡ് എഴുത്ത് നന്നായി കാരണം മറുപടി തരാൻ എളുപ്പമാണ്. പക്ഷെ ഒരു കാര്യം, തരുന്ന മറുപടിക്ക് കൃത്യമായി വീണ്ടും മറുപടി എഴുതണം.
കൂടാതെ എപ്പിസോഡ് എഴുത്ത് ഇടക്ക് നിർത്തുകയും ചെയ്യരുത് എന്ന് അപേക്ഷ 🙏🏿... ( ഒരു കൂപ്പു കൈ ).

ആദ്യം "കൊല്ലാം ക്രിക്കറ്റിനെ" എന്ന ഈ ഫേസ്ബുക് അക്കൗണ്ട് "പെയ്ഡ് " ആണ്‌ എന്നത് തീർത്തും തെറ്റാണ്. കേരള ക്രിക്കറ്റ്‌ അസോസിയേഷനെ അനുകൂലിക്കുന്നു എന്ന കാരണം കൊണ്ട് അത് "പെയ്ഡ്" ആണ്‌ എങ്കിൽ അസോസിയേഷനെതിരെ പോസ്റ്റ്‌ ഇടുന്ന നിങ്ങൾ ഒരു " പെയ്ഡ് " ആകണമെല്ലോ.

നിങ്ങൾ അസോസിയേഷനിൽ ഉണ്ടായിരുന്നപ്പോൾ ഈ തിളപ്പ് കണ്ടിട്ടില്ലലോ. അന്നില്ലാത്ത ഈ " വിപ്ലവവീര്യം " സ്വന്തം കസാല പോയപ്പോൾ മാത്രം ഉണ്ടായതാണെന്ന് മുകളിൽ പറഞ്ഞ " ക്രിക്കറ്റ്‌മായി സഹകരിക്കുന്ന എല്ലാ വിഭാഗം ആൾക്കാർക്കും" അറിയാം.
അതു കൊണ്ട് അതിന് നല്ല നമസ്കാരം 🙏🏿 ( വീണ്ടും കൂപ്പു കൈ ).

അസോസിയേഷന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് "മുതല കണ്ണീർ" ഒഴുക്കുന്ന ഈ മഹാൻ, സ്വന്തം നിയമ വിരുദ്ധ ആവിശ്യങ്ങൾ KCA നടത്തി കൊടുത്തില്ല എന്ന് കണ്ട് കേരള ക്രിക്കറ്റ്‌ അസോസിയേഷന് പണം കൊടുക്കരുത് എന്ന് ബിസിസിഐ കള്ളകത്തെഴുതിയ വിരുതൻ ആണ്‌. ( ആ കത്ത് ഫലം കണ്ടില്ല എന്നത് ചരിത്രം )...അപ്പോൾ അമ്പയർമാർക്കും, ക്യൂറേറ്റർമാർക്കും വേണ്ടി ഒഴുക്കിയ മുതലക്കണ്ണീരിനും വീണ്ടും രണ്ട് കൂപ്പുകൈ. 🙏🏿🙏🏿...

ശമ്പളം കിട്ടാത്ത അസോസിയേഷനിലെ ഒരാളുടെ പേര് വെളിപ്പെടുത്തി അത് തെളിയിക്കേണ്ട ഉത്തരവാദി ആരോപണം ഉന്നയിച്ച നിങ്ങൾക്കാണ്. ചുമ്മാ തള്ളരുത്..നിന്റെ ആരോപണങ്ങൾ വിശ്വസിക്കുന്ന കഴുതകൾ വിരലിൽ എണ്ണാവുന്നവർ മാത്രം എന്ന് മനസിലാക്കുക

"KCA ഭാരവാഹികൾ വെറുതെ ഇരിക്കുന്നു" എന്ന് നിങ്ങൾ പറഞ്ഞത്. നിങ്ങൾ ജില്ലാ സെക്രട്ടറി ആയിരുന്നപ്പോൾ ചെയ്ത പോലെ ആണെന്ന് കരുതിയാണോ?? എന്നാൽ അല്ല. സംസഥാന ക്രിക്കറ്റ്‌ ഭരണം ഒളി സേവ ചെയ്തു വിഡിയോ പിടിക്കൽ പോലെ എളുപ്പമാണ് എന്ന് നിങ്ങൾ കരുതരുത്.

"എന്തെകിലും ജോലി ഉള്ളവർക്ക് പിന്നെ അവിടെ പോയി കിടക്കാൻ എവിടുന്ന് സമയം "??? നിങ്ങടെ ചോദ്യം കൊള്ളാം. അങ്ങനെ എങ്കിൽ നിങ്ങൾ ജില്ലാ സെക്രട്ടറി ആയതും, KCA മെമ്പർ ആയതും മറ്റ് ജോലി ഇല്ലാഞ്ഞത് കൊണ്ടാണോ??? 🤔🤔🤔 നിങ്ങൾക്ക് സമയം ഇല്ലെങ്കിൽ പിന്നെ എന്തിനാ ഇപ്പോളും ക്രിക്കറ്റ്‌ അസോസിയേഷനിൽ കടിച്ചു തൂങ്ങാൻ ശ്രമം നടത്തുന്നു.... ? വേല എടുത്തു ജീവിച്ചൂടെ😂😂😂

( ഇതിനാണ് വടി കൊടുത്തു അടിമേടിക്കുക എന്ന് പറയുന്നത്. 😂😂😂 കഷ്ടം ).അങ്ങ് വീണ്ടും വീണ്ടും മത്സരിക്കാൻ തെക്ക് വടക്ക് ഓടുന്നതും ദിവസം 3500/- കണ്ട് കൊണ്ടാണോ??

ബിസിസിഐ COA ഭരിച്ചപ്പോൾ അവർ ചെയ്ത സേവങ്ങൾക്കു അവർ മേടിച്ച തുകയെ പറ്റി മിണ്ടുന്നില്ലെല്ലോ?? ദയവായി അ വായ തുറക്കു......🙏🏿( വീണ്ടും കൂപ്പ് കൈ )

ബിസിസിഐയിൽ ഭാരവാഹികൾക്ക്‌ D. A ദിനംപ്രതി 25, 000/- ആണ്‌.

അതും അവരവരുടെ സ്വന്തം അക്കൗണ്ടിലേക്കാണ് പോകുന്നത്.
അതിനെ കുറിച്ച് തങ്ങൾ വായ തുറക്കു 🙏🏿( ദേ.. വീണ്ടും കൂപ്പ് കൈ ).

ഈ മഹാൻ ജില്ലാ സെക്രട്ടറി ആയിരുന്നപ്പോൾ ജില്ലാ ഫണ്ടിൽ ഉപയോഗിച്ചു മേടിച്ച "ബിരിയാണിയും, റം കുടിച്ച (ഒരു തരം കറുത്ത നിറമുള്ള മദ്യം😂) " ബില്ലുകൾ ഉണ്ടായിരുന്നു എന്നത് തർക്കിക്കുന്നുണ്ടോ??

അതിനും വായ തുറക്കണം 🙏🏿 ( അതിനും ഒരു കൂപ്പ് കൈ ).

ഇനി ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ അഫിലിയേഷനെ പറ്റി പറയാം.
ആദ്യമേ പറഞ്ഞു നാട്ടുകാരെ കൊണ്ട് "പൊട്ട, പൊട്ട, പൊട്ട എന്ന് വിളിപ്പിക്കരുത് എന്ന് പക്ഷെ നീ കേൾക്കില്ല. നിനക്ക് പൊട്ടൻ വിളി കേൾക്കാൻ നീ തന്നെ ഇറങ്ങി തിരിച്ചാൽ എന്തു ചെയ്യും....

പ്രസ്തുത ജില്ലയിൽ 38 ക്ലബ്ബുകൾ ആണ്‌ ഉള്ളത്.

അഫിലിയേഷൻ തുക 200/- പ്രകാരം 200 × 38 = 7600.

പിന്നെ മെമ്പർ അല്ലാത്ത ഒരു ക്ലബ് ടൂർണമെന്റ് നടത്തുമ്പോൾ 500/ രൂപ താൽക്കാലിക ടൂർണമെന്റ് അഫിലിയേഷൻ ഫീ അസോസിയേഷനിൽ അടക്കണം.

അപ്പോൾ എത്ര ആയി 7600+ 500= 8100/- അപ്പോൾ ആരാ പൊട്ടൻ???

ഇനി കളിക്കാരുടെ രെജിസ്ട്രേഷൻ. നിങ്ങൾ വിവരക്കേട് ആണെന്ന് KCA മെമ്പർമാർക്കും, ജില്ലാ ഭാരവാഹികൾക്കും അറിയാം. അതു സ്വന്തം ഫേസ്ബുക്കിൽ ഇട്ട് നാട്ടുകാരെ അറിയിക്കണോ??? 🙏🏿🙏🏿🙏🏿🙏🏿

1, 11, 600 രൂപ 🤔 20രൂപ 🤔
5580 കളിക്കാർ. നിന്റെ നിഗമനങ്ങൾ പൊട്ടയാണ് പൊട്ട ..കാരണം ആരാണ് നിന്നോട് 1, 11, 600 രുപ കളിക്കാരുടെ രെജിസ്ട്രേഷൻ ഇനത്തിൽ ആണെന്ന് പറഞ്ഞത്. ഈ ജില്ലയിൽ പ്ലയെര്സ് രെജിസ്ട്രേഷൻ ഫീ ഇല്ല എന്ന് ആദ്യം മനസിലാക്കുക. പിന്നെ വിവിധ ജില്ലാ ടീം സെലെക്ഷനിൽ പങ്കെടുക്കാൻ വരുന്ന കളിക്കാരിൽ നിന്നും ഈടാക്കുന്ന രെജിസ്ട്രേഷൻ ഫീയുടെ കണക്കാണ് പൊട്ട... ( നിനക്ക് ഒരായിരം കൂപ്പു കൈ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿)...

വാൽ കഷ്ണം :

നിന്റെ ഹെഡിങ് കൊള്ളാം " CORRUPTION IN CRICKET ".

അത് KCA ഇപ്പോൾ ചെയുന്ന പ്രവർത്തി അതാണ് . ക്രിക്കറ്റിലെ അഴിമതിക്കാരെ ഒന്നൊന്നായി അവർ പുറത്ത് ചാടിച്ചു. ഇന്ന് കേരള ക്രിക്കറ്റ്‌ അസോസിയേഷൻ ശക്തമായ ഒരു സംഘടന തന്നെയാണ്. വെറുതെ അടിക്കാൻ ചെന്നാൽ ഉടനെ തന്നെ ശക്തമായ തിരിച്ചടി ഉറപ്പ്. KCA ഇപ്പോൾ നയിക്കുന്നത് ആണുങ്ങൾ ആണ്.

N.B

സ്വന്തം പേരും, പ്രൊഫൈൽ ഫോട്ടോയും വച്ച് സ്വന്തം പേജിൽ സ്വന്തമായി കോമാളിത്തരം എഴുതുന്ന ആൾ എന്ന് മാറ്റുന്നതായിരിക്കും. ഉചിതം.

എഴുത്ത് നിർത്തരുത് വീണ്ടു എഴുതണം. മറുപടി തരാൻ കാത്തിരിക്കുന്നു "കൊല്ലാം ക്രിക്കറ്റ്നെ "🙏🏿🙏🏿🙏🏿🙏🏿

🙏🏿( ഒരു നമസ്കാരം കൂടി.)

Mr അഡ്വക്കേറ്റ് രണ്ടു കാര്യങ്ങൾ ആണ് പറയാൻ ഉള്ളത് 1 paid writer...  ആദ്യം "കൊല്ലാം ക്രിക്കറ്റിനെ" എന്ന ഈ ഫേസ്ബുക് അക്കൗണ്...
31/12/2019

Mr അഡ്വക്കേറ്റ് രണ്ടു കാര്യങ്ങൾ ആണ് പറയാൻ ഉള്ളത്
1 paid writer...

ആദ്യം "കൊല്ലാം ക്രിക്കറ്റിനെ" എന്ന ഈ ഫേസ്ബുക് അക്കൗണ്ട് "പെയ്ഡ് " ആണ്‌ എന്നത് തീർത്തും തെറ്റാണ്. കേരള ക്രിക്കറ്റ്‌ അസോസിയേഷനെ അനുകൂലിക്കുന്നു എന്ന കാരണം കൊണ്ട് അത് "പെയ്ഡ്" ആണ്‌ എങ്കിൽ അസോസിയേഷനെതിരെ പോസ്റ്റ്‌ ഇടുന്ന നിങ്ങൾ ഒരു " പെയ്ഡ് " ആകണമെല്ലോ.

കേരള ക്രിക്കറ്റിൽ നടക്കുന്ന എല്ലാം നിങ്ങടെ ചിന്താഗതിയിലുടെ ആണെന്നുള്ളത് വെറും തെറ്റായ ധാരണ മാത്രം...
ഈ പേജ് paid ആണെന്ന് നിങ്ങൾ തെളിയിച്ചാൽ ഇന്ന് ഈ പണി നിർത്തി കിളക്കാൻ ഇറങ്ങും.. കൂടാതെ നിങ്ങളെ പോലെ ചീപ്പ്‌ ആയി ചിന്തിക്കാനും ചിന്തിച്ചു കാര്യങ്ങൾ ചെയ്യാനും ഒരു വക്കീൽ ബുദ്ധി ഇല്ലാത്തതു കൊണ്ടാവും നിങ്ങള്ക്ക് ബാക്കി എന്ത് നടന്നാലും ചീപ്പ്‌ ആയി തോന്നുന്നത്..

2.എന്റെ സ്വന്തം പേരും പ്രൊഫൈൽ പിക്ചറും അടങ്ങുന്ന പ്രൊഫൈൽ താങ്കളും താങ്കളുടെ ശിങ്കിടികളും ബ്ലോക്ക്‌ ചെയ്തു വച്ചു മിടുക്കനായി.. പേടിച്ചു മുട്ട് വിറയ്ക്കുന്ന വകീലിനെയും അനുയായികളെയും ആണ് നമുക്ക് കാണാൻ കഴിയുന്നത്..
ഈ അവസരത്തിൽ വക്കീലിന്റെയും അനുയായികളുടെയും ബ്ലോക്ക്‌ ലിസ്റ്റ് പബ്ലിഷ് ചെയ്യാൻ വെല്ലുവിളിക്കുന്നു ഈ kollam cricket..

ഈ വർഷം അണ്ടർ 19-ൽ എന്താണ് നടക്കുന്നതെന്നും വക്കീലിന്റെ കയ്യിലെ പാവയായി പ്രവർത്തിക്കുന്നത് ആരാണെന്നും താങ്കളുടെ ഇക്കിളി കഥകൾ എന്താണെന്നും നാട്ടുകാർ ഉടനെ തന്നെ ഈ kollam cricket വഴി അറിയും.. പണ്ടത്തെ സെക്രെട്ടറിയെ നിന്റെ ചീപ്പ്‌ നാടകം വഴി നിന്റെ മസ്സാജിങ് direction വഴി നീ ഡയറക്റ്റ് ചെയ്ത ചീപ്പ്‌ ഡ്രാമ വഴി പുറത്താക്കിയ രീതി എല്ലാരോടും നടത്താമെന്നുള്ള മോഹം വെറും അതിമോഹം ആണു.. നിന്റെ direction with കാൾ റെക്കോർഡ് and details kollam ക്രിക്കറ്റ്‌ ഉടനെ പുറത്തു കൊണ്ടുവരും ...

NB:kollam ക്രിക്കറ്റ്‌ സത്യത്തിന്റെ ഭാഗത്താണ്.

23/12/2019

RECORD: Rohit Sharma now holds the record for most runs as an opener in a calendar year across formats. He goes past Sanath Jayasuriya's tally set in 1997. Paytm 👌

23/12/2019
23/12/2019

Thats a wrap to the series against West Indies as India clinch both T20Is & ODIs. Upward and onward from here on 😎💪🇮🇳🇮🇳 Paytm

22/12/2019

കേരള ക്രിക്കറ്റ്‌ അസോസിയേഷൻ ഭാരവാഹിക്കെതിരെയും, ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിച്ചു കൊണ്ട് ശ്രീമാൻ പ്രമോദ് എഴുതിയ ഫേസ്ബുക് പോസ്റ്റ്‌ കണ്ടപ്പോൾ സത്യത്തിൽ പൊട്ടിചിരിച്ചു തലകുത്തി പോയി.

ആരോപണം ഉന്നയിക്കുന്ന ആൾ ആരോപണ ആരെ ഉന്നയിക്കുന്നു എന്ന് പറയാൻ ഉള്ള തന്റേടം കാണിക്കണം. ചിരിക്കാൻ പലതുണ്ട് കാരണങ്ങൾ അതിൽ ചിലത് പറയാം.



ആരാണ് ശ്രീമാൻ പ്രമോദ്???

തൃശ്ശൂർ ജില്ലാ സെക്രട്ടറിയായിരുന്നു. പിന്നെ കുറച്ച് നാൾ തൃശ്ശൂരിൽ നിന്നുള്ള KCA മെമ്പർ. 2006-2008 ൽ ഒരു വർഷം മാത്രം സെക്രട്ടറി ആയിരുന്ന പ്രമോദ് താൻ സെക്രട്ടറിയായിരുന്ന കാലത്ത് നടത്തിയ അഴിമതിയും, പണാപഹരണം കണ്ടത്തെയതിനെ തുടർന്ന് ഇപ്പോൾ സംഘടനയുടെ പുറത്താണ്. ഈ ആരോപണം വെറും ഒരു ആരോപണം ആയി കരുതേണ്ട. ബഹുമാനപെട്ട തൃശ്ശൂർ ജില്ലാ കോടതിയിൽ ഫയൽ ചെയ്തപ്പെട്ട AOP 128/2008 പ്രകാരവും ബഹുമാനപെട്ട ഹൈകോടതി മുൻപാകെ ഉണ്ടായിരുന്ന W.P.C NO. 18462/2008ൽ ബഹു ഹൈ കോടതി നിർദേശത്തെത്തുടർന്നു കേരള ക്രിക്കറ്റ്‌ അസോസിയേഷൻ നിയമിച്ച ആർബിട്രേറ്റർ ശ്രീമാൻ പ്രമോദ് ഉൾപ്പടെ എല്ലാ കക്ഷികളെ വിചാരണ നടത്തുകയും, പരാതി പ്രകാരം ശ്രീമാൻ പ്രമോദ് ഉൾപ്പടെ അന്നത്തെ ഭാരവാഹികൾ അഴിമതിയും, പണാപഹരണം നടത്തിയതായി കണ്ടെത്തി റിപ്പോർട്ട്‌ ഫയൽ ചെയ്തിട്ടുള്ളതുമാണ്. ആ റിപ്പോർട്ട്‌ പിന്നീട് എങ്ങനെയോ വെളിച്ചം കണ്ടില്ല. പിന്നീട് ഈ റിപ്പോർട്ട്‌ പുതിയ ഭാരവാഹികൾ KCA മുൻപാകെവെക്കുകയും ശ്രീമാൻ പ്രമോദിനെ KCAയിൽ നിന്നും പുറത്താക്കി. അപ്പോൾ അഴിമതി യുദ്ധം നടത്താൻ പറ്റിയ പോരാളി തന്നെ "മിടുക്കൻ " അല്ല "മിടുമിടുക്കൻ ".

ഇനി ഫേസ്ബുക് തള്ളലിലേക്ക് വരാം.

സുപ്രീം കോടതി അംഗീകരിച്ച ബൈ ലോയിൽ 15 (4) (t ) ഒന്ന് വായിക്കണം

" NO OFFICE BEARER OF THE ASSOCIATION OR APEX COUNCIL MEMBER OR TRUSTEE SHALL BE PAID ANY BONUS, HONORARIUM OR OTHER EMOLUMENTS EXCEPTING TRAVELLING ALLOWENCES, DEARNESS ALLOWENCES, RENTAL, MEDICAL OUT OF POCKET EXPENSES. MEMBERS RENDERING SERVICES TO THE ASSOCIATION SHALL BE ENTITLED TO GET REMUNERATION ".

വെറുതെ നാട്ടുകാരെ കൊണ്ട് "പൊട്ടൻ " എന്ന് വിളിപ്പിക്കരുത്.

പിന്നെ KCA ക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ KCA നൽകുന്ന D.A പിന്നെ സ്വന്തം ജില്ലയിലെ സ്വന്തം അക്കൗണ്ടിൽ അല്ലാതെ വല്ലവന്റെയും അക്കൗണ്ടിൽ പോകുമോ? (" അതിയാൻ തൃശ്ശൂർ ജില്ലയിൽ സെക്രട്ടറി ആയിരുന്നപ്പോൾ വാർഷിക ഗ്രാന്റ് ആയ അഞ്ചു ലക്ഷം രൂപയിൽ നാല് ലക്ഷം ഒറ്റയടിക്ക് പിൻവലിക്കുകയും കോടതി താക്കിത് നൽകിയപ്പോൾ പണം തിരിച്ചടച്ചതായി ആർബിട്രേഷൻ കണ്ടത്തിയിട്ടുണ്ട് " അ പണി അല്ല ഇതു എന്ന് കൂടി ചേർക്കുന്നു )

പണത്തിന്റെ കണക്ക് "അപ്പ്രോപ്രിയേറ്റ് ഫോറത്തിൽ കൊടുക്കുമ്പോൾ " ബിസിസിഐ ഭരിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റർസും, അവരുടെ കീഴിൽ പല സംസ്ഥാന അസോസിയേഷൻ ഭരിച്ച അഡ്മിനിസ്ട്രേറ്റർസ് എടുത്ത തുകയുടെ കണക്ക്കൂടി കൊണ്ടുപോയാൽ നല്ലത്. ചില അസോസിയേഷനിൽ ദിവസം ഒരു ലക്ഷം മേടിച്ച മിടുക്കന്മാരും ഉണ്ട്‌. ഒരു COA അംഗം ക്രിക്കറ്റ്‌ മത്സരം കാണാൻ പോകാൻ എടുത്തത് ഒരു ലക്ഷം രുപ. അതും കൂടി പരാതിയിൽ ഉൾപ്പെടുത്തണം.

പിന്നെ പണിയെടുക്കുമ്പോൾ കിട്ടുന്ന D.A അത് ഹൗസിങ് ലോൺ കൊടുക്കണോ, വെഹിക്കിൾ ലോൺ കൊടുക്കണോ എന്നൊക്കെ അവർ തീരുമാനിക്കട്ടെ. " പൂച്ചക്ക് എന്നതാ പൊന്നുരുക്കുന്നിടത്തു കാര്യം".

ശ്രീമാൻ പ്രമോദ് താങ്കൾ KCA യിൽ ഉണ്ടായിരുന്നപ്പോൾ D.A എടുത്തിട്ടില്ല? അത് താങ്കൾ എന്തു ചെയ്തു? രേഖകൾ അത് ഞങ്ങളുടെ കയ്യിലും കിട്ടും. എടുത്തില്ല എന്ന് പറയാൻ ചങ്കുറ്റം ഉണ്ടോ മിസ്റ്റർ??

പിന്നെ KCA അക്കൗണ്ട് മാറ്റുന്ന കാര്യം. അത് ജനറൽ ബോഡി തീരുമാനം. ബിസിസിഐ അക്കൗണ്ടും ഈ പറയുന്ന "ന്യൂ ജനറേഷൻ ബാങ്ക്" തന്നെയാണ്. അപ്പോൾ അവരും അഴിമതി കാണിക്കാനാണോ? അതും കൂടി ഫേസ്ബുക്കിൽ എഴുതി ഒട്ടിക്കാൻ വല്ല തടസവും ഉണ്ടോ??

സംഘടനാ വിരുദ്ധ പ്രവർത്തനവും, അഴിമതിയും നടത്തിയ ആൾക്കാരെ വാലിൽ പിടിച്ചു പുറത്താക്കിയ KCA യുടെ ഭാരവാഹികൾ അ പ്രവർത്തികൾ മുന്നോട്ട് കൊണ്ടുപോകണം. ഇത്തരം ഉഡായിപ്പുകൾ ജനങ്ങൾ വിശ്വസിക്കില്ല.

ശ്രീമാൻ പ്രമോദ് "ജുഡീഷ്യറിയിൽ വിശ്വസിക്കുന്ന താങ്കളോട് ഒരു ചോദ്യം?. ബഹുമാനപ്പെട്ട ഹൈകോടതിയുടെയും , തൃശ്ശൂർ ജില്ലാ കോടതിയുടെയും ഇടപെടൽ കൊണ്ട് നടത്തിയ അന്വേഷണത്തിൽ താങ്കളും തങ്ങളുടെ സഹവാരവാഹികളും അഴിമതിക്കും, പണാപഹരണം നടത്തിയതിനും കുറ്റകാരൻ ആണ്‌ എന്ന് കണ്ടെത്തി. ആ ജുഡീഷ്യൽ ഇടപെടൽ ഞങ്ങൾ വിശ്വസിക്കണോ വേണ്ടയോ?

വാൽകഷ്ണം :

കള്ളത്തരം സത്യം എന്ന രീതിയിൽ പറയാൻ ഉള്ള കഴിവ് കൊള്ളാം. പക്ഷെ ശരിയും തെറ്റും ഏതെന്ന് തിരിച്ചറിയാൻ ഉള്ള കഴിവ് മറ്റുള്ളവർക്ക് ഉണ്ട്‌ എന്ന ഓർമ ഉണ്ടാവണം അടുത്ത വാണം ഫേസ്ബുക്കിൽ വിടാൻ.

ശ്രീമാൻ. പ്രമോദ്, ഞങ്ങളുടെ മറുപടി വായിക്കുമ്പോൾ "DEFAMATION" കേസ് കൊടുക്കും എന്നൊക്ക ഉള്ള സ്ഥിരം നമ്പർ വേണ്ട കേട്ടോ. " IT CAN BE JUSTIFIED BY TRUTH ". നിയമ പുസ്തകം ഒന്ന് വായിക്കുന്നത് നല്ലതാ.

അതായത് വിരട്ട് വേണ്ട എന്നർത്ഥം 😄

നന്ദി നല്ല നമസ്കാരം 🙏🏿

കിങ്സ് ഇലവൻ പഞ്ചാബിന്റെ പുതിയ ബാറ്റിംഗ് കോച്ച് ആയി ഇന്ത്യൻ താരം വസീം ജാഫറിനെ തിരഞ്ഞെടുത്തു 🥰
19/12/2019

കിങ്സ് ഇലവൻ പഞ്ചാബിന്റെ പുതിയ ബാറ്റിംഗ് കോച്ച് ആയി ഇന്ത്യൻ താരം വസീം ജാഫറിനെ തിരഞ്ഞെടുത്തു 🥰

19/12/2019

Well played Rohit Sharma !

For a Change, Salute to Cottrell from fans !!

19/12/2019
19/12/2019

••••••••••ആളില്ല കമ്മീഷൻ••••••••••

കളിക്ക് പിന്നിലെ അറിയപ്പെടേണ്ട ചില കള്ളക്കളികളുടെ കണക്കുകൾ കേരള ക്രിക്കറ്റ്‌ അസോസിയേഷന് മുന്നിൽ ഉടനെ പ്രത്യക്ഷമാകും എന്നതിന്റെ ഒരു സാമ്പിൾ വെടികെട്ടാണ് ഈ പോസ്റ്റ്‌.. 💪🏻

SBIപ്ലയെർസിന് അനുവദിച്ചിട്ടുള്ള നിശ്ചിത ഫണ്ട്‌, അവർ കളിക്കാൻ എത്തിയില്ലെങ്കിലും അവരുടെ പേരിൽ റെമിറ്റ് ചെയ്യപ്പെടുന്ന ഒരു അത്ഭുത പ്രതിഭാസം ഇങ്ങ് തലസ്ഥാനനഗരിയിൽ നടക്കുന്നുണ്ട്...ചെറുതും വലുതുമായ ഒത്തിരി ഫണ്ടുകൾ ഇത്തരത്തിൽ മോഷ്ടിക്കപെടുമ്പോൾ നഷ്ടമാകുന്നത്, സുപ്രീം കോടതിയും ലോധ കമ്മിറ്റിയുമൊക്കെ നിഷ്കർഷിക്കുന്ന സാമ്പത്തിക സുതാര്യതയാണ്... 😷

നോട്ടുകെട്ടുകളുടെ നടുവിൽ ജോലി ചെയ്യുന്നവർ തന്നെ നോട്ടമില്ലാതെ ഇങ്ങനെ മോഷ്ടിക്കുമ്പോൾ, കണ്ണടച്ച് പാല് കുടിക്കുന്ന ആ പഴയ കണ്ടൻ പൂച്ചയെയാണ് ഓർമ്മ വരുന്നത്...🐈

പേരിന്റെ വാലിൽ മാത്രം 'കരുണ'യുള്ള ആ കണ്ടൻ പൂച്ചയ്ക്ക് ആര് മണികെട്ടും എന്ന് സംശയിക്കുന്നവരോട് ഒന്നേ പറയാനുള്ളു '''

'മണിയല്ല, മണിച്ചിത്ര താഴിട്ട് പൂട്ടാനുള്ള തെളിവുകൾ ക്രിക്കറ്റിനെ സ്നേഹിക്കുന്നവരുടെ കയ്യിലുണ്ടെന്ന് വിനയപൂർവം ഓർമിപ്പിക്കട്ടെ ☺☺

Address

Kollam

Website

Alerts

Be the first to know and let us send you an email when KollamCricket."കൊല്ലാൻ ക്രിക്കറ്റിനെ" posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category