18/02/2022
ഉന്മേഷവും വ്യയാമവും
നമ്മളിൽ പലരും പലതവണ പറയുന്ന ഒരു വാക്കാണ് 'ക്ഷീണം' . യാത്ര, ജീവിതരീതി, പ്രായം എന്നിങ്ങനെ നമ്മളെ ക്ഷീണം എന്ന് പറയാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ പലതുണ്ട്. ഫാമിലിയുടെ കൂടെയോ ഫ്രണ്ട്സിന്റെ കൂടെയോ ചിലവഴിക്കേണ്ടിയിരുന്ന എത്രയോ നല്ലനിമിഷങ്ങൾ ക്ഷീണം കാരണം ആസ്വദിക്കാന്‍ കഴിയാതെ വന്നിട്ടുണ്ടാവും .നമ്മൾ നമ്മെ തന്നെ ശപിക്കുന്ന ഇത്തരം നിമിഷങ്ങൾ ഒഴിവാക്കാനുള്ള ഏക പരിഹാരമാണ് വ്യായാമം. ക്ഷീണിച്ചിരിക്കുമ്പോൾ നമുക്കൊരിക്കലും വ്യയാമം ചെയ്യാൻ തോന്നുകയുമില്ല, എവിടെ എങ്കിലും ഒന്നു കിടന്നാൽ മതി എന്നായിരിക്കും ആ സമയത്ത് നമ്മുടെ ചിന്ത . മാറ്റമാരംഭിക്കേണ്ടതും ഇവിടെ നിന്ന് തന്നെ
.നടത്തം ,സൈക്കിളിംഗ് ,സ്വിമ്മിങ് ,ഓട്ടം എന്നിങ്ങനെ നമ്മുടെ എനർജി കൂട്ടുന്ന വ്യയാമങ്ങൾ നിരവധിയുണ്ടെങ്കിലും ശാരീരിക വ്യയാമങ്ങളിലൂടെയാണ് തുടക്കം കുറിക്കേണ്ടത്. കൂട്ടത്തില്‍ ആഹാരക്രമങ്ങളില്‍ ചെറിയ നീക്കുപോക്കുകള്‍ കൊണ്ട് വരാനായാല്‍ മാറ്റം വേഗത്തിലാക്കാം. കുറെ ഭക്ഷണം ഒന്നിച്ച് കഴിക്കുന്നതിന് പകരം തവണകളായി കഴിക്കുന്ന ശീലം കൊണ്ടുവരിക, നന്നായി വെള്ളം കുടിക്കുക എന്നിവയെല്ലാം ഇത്തരത്തിലുള്ള നല്ല ശീലങ്ങളാണ്.
ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ സമയക്രമീകരണം കൊണ്ട് വരാൻ ഒരു മാതൃക നൽകാം.
നേരത്തെ തുടങ്ങാം 7 മണിക്ക് ബ്രേക്ക് ഫാസ്റ്റ് - ,
അടുത്ത ഫുഡ് ബ്രേക്ക് 10 മണി,
12 .30നു തന്നെ ലഞ്ച് കഴിക്കാം,
വൈകുന്നേരം 4നു അടുത്ത ഫുഡ് ബ്രേക്ക് ,
ഡിന്നർ 7 മണിയോടെ കഴിച്ച് ആ ദിവസത്തെ ഭക്ഷണം അവസാനിപ്പിക്കാം.
ഇങ്ങനെയുള്ള ക്രമീകരണത്തിലൂടെ ഭക്ഷണത്തിൽ നിന്നുള്ള എനർജി ഉപയോഗിക്കാൻ ധാരാളം സമയം ലഭിക്കും . പത്തു മണിയോട് കൂടി ഉറങ്ങാനും ശ്രദ്ധിക്കണം.
ഉന്മേഷവാനായി ജീവിതം മുന്നോട്ട് നയിക്കാനുള്ള നല്ലൊരു നാളെയാണ് നമ്മളെ കാത്തിരിക്കുന്നത് .