12/02/2026
പ്രിയ സുഹൃത്തുക്കളെ,
കളമശ്ശേരി നരസഭ 44-ാം വാർഡിൽ നജാത്ത് നഗറിൽ വാടകക്ക് താമസിച്ചിരുന്ന ഷീൻ ടി എസ് (കണ്ണൻ) ഹൃദയ സമ്പന്ധമായ രോഗംമൂലം കഴിഞ്ഞ 7 മാസമായി ആശുപത്രിയിൽ ചികിത്സയിലാണ്. ഭീമമായ ആശുപത്രി ചെലവ് നിർധനരായ ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. സുഹൃത്തുക്കളുടെയും സുമനസ്സുകളുടെയും സഹായത്താൽ 25 ലക്ഷത്തോളം രൂപ ചെലവാക്കിയാണ് ഇതുവരെ മുന്നോട്ട് പോയത്. അടിയന്തിരമായി 10 ലക്ഷത്തോളം രൂപ ഇനിയും ആശുപത്രിയിൽ കെട്ടി വക്കേണ്ടതുണ്ട്. ഈ തുക കണ്ടെത്തുന്നതിനായി സുമനസ്സുകളുടെ സഹായം തേടുകയാണ്. ഇതിനായി കണ്ണൻ്റെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ധനശേഖരണാർത്ഥം 2026 Feb 15 ന് ഒരു *പായസ ചലഞ്ച്* സംഘടിപ്പിക്കുകയാണ്. എല്ലാ പ്രിയപ്പെട്ടവരും ഈ പായസ ചലഞ്ചിൽ പങ്കെടുത്ത് ഈ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാവണമെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്. അഛനും അമ്മയും മരണപ്പെട്ട കണ്ണന് ഭാര്യ ആതിര, മക്കൾ അയൻ (കിച്ചു-8), അയന (ലെച്ചു-7) എന്നിവരടങ്ങുന്നതാണ് കുടുംബം. പരമാവധി എല്ലാവരും പായസം വാങ്ങി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
*കൈകോർക്കാം കണ്ണനായി*
കണ്ണൻ ചികിത്സാ സഹായ സമിതി