13/11/2025
സഞ്ജു സാംസൺ അവസാനമായി ഇന്ത്യയ്ക്കായി ODI മാച്ച് കളിച്ചത് 2023 ഡിസംബറിൽ, ദക്ഷിണാഫ്രിക്ക ക്കെതിരെ ദക്ഷിണാഫ്രിക്കൻ മണ്ണിൽ വെച്ചായിരുന്നു. ആ മാച്ചിൽ, ടീമിനെ വിജയത്തിലേക്കു നയിച്ച 108 റൺസും, പ്ലയെർ ഓഫ് ദി മാച്ച് പുരസ്‌കാരവുമായിരുന്നു സഞ്ജുവിന്റെ സംഭാവന. അതിന് ശേഷം സഞ്ജു ഒരിക്കൽ പോലും ODI ടീമിൽ കളിച്ചിട്ടില്ല എന്ന് മാത്രമല്ല, ഒരു റിസേർവ് വിക്കറ്റ് കീപ്പറായി 15 അംഗ ODI സ്‌ക്വാഡിൽ പോലും ഇടം നേടിയിട്ടില്ല എന്നതാണ് ഐറണി.
2023 ഡിസംബറിന് ശേഷം, ടീം ഇന്ത്യ ഒരു ODI സീരീസ് കളിക്കുന്നത് 2024 ഓഗസ്സിൽ ശ്രീലങ്കക്കെതിരെയാണ്. ആ സീരിസിൽ രാഹുലിനോപ്പം വിക്കറ്റ് കീപ്പറായി സെലക്ട് ആകുന്നത്, ഇന്ത്യ കളിച്ച ലാസ്റ്റ് ODI യിൽ സെഞ്ച്വറി അടിച്ച് പ്ലയെർ ഓഫ് ദി മാച്ച് ആയ സഞ്ജു അല്ല, പകരം റിഷഭ് പന്താണ്. ആ സീരിസിൽ ഒരിക്കൽ മാത്രം കളിക്കാൻ ഇറങ്ങി പന്ത് നേടിയത് 6 റൺസാണ്.
പിന്നീട് അടുത്ത ODI സീരീസ് ആയ
Feb -Mar 2025 ലെ ചാമ്പ്യൻസ് ട്രോഫിയിലും രാഹുലിനൊപ്പം വീണ്ടും പന്ത് ടീമിൽ സെലക്ട് ആകുകയും, സഞ്ജു തഴയപ്പെടുകയും ചെയ്യുന്നുണ്ട്.
സഞ്ജുവിന്റെ അവസാന 3 ODI സ്കോറുകൾ
108, 12, 51
പന്തിന്റേത്
6, 10, 15
ഏറ്റവും എടുത്ത് പറയേണ്ടത്, അത് കഴിഞ്ഞ് ഇന്ത്യ കളിച്ച, ഈ അടുത്ത് സമാപിച്ച ഓസ്ട്രേലിയൻ ODI സീരിസിനുള്ള ടീം സെലെക്ഷൻ ആയിരുന്നു. ഈ തവണ റിഷഭ് പന്ത് പരിക്ക് പറ്റി പുറത്തായിരുന്നു. ഈ തവണ സഞ്ജുവിന് അവസരം കൊടുക്കുക അല്ലാതെ വേറെ വഴിയില്ല ടീം മാനേജ്‌മെന്റിന് എന്ന് കരുതിയിരുന്നവരെ അമ്പരപ്പിച്ചു കൊണ്ട് രാഹുലിനോപ്പം റിസേർവ് വിക്കറ്റ് കീപ്പറായി, അതുവരെ വൈറ്റ് ബോൾ സ്കീമിലെ ഇല്ലാതിരുന്ന ദ്രുവ് ജൂരെൽ സെലക്ട് ആകുന്നു. ODI യിൽ, കിട്ടിയ അവസരങ്ങളിൽ 100 ന് അടുത്ത സ്ട്രൈക്ക് റേറ്റിൽ 56 ശരാശരിയിൽ ബാറ്റിങ് റെക്കോർഡുള്ള സഞ്ജു പുറത്ത്.
ഇനിയങ്ങോട്ടും സഞ്ജുവിന് ODI സെക്കന്റ് സ്ട്രിങ് ടീമിൽപോലും സ്ഥാനം കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ട. പ്രത്യേകിച്ചും, രോഹിത്തും, കോഹ്ലിയും ODI ഫോർമാറ്റിൽ മാത്രം തുടരുന്ന സ്ഥിതിക്ക്. ഇനിയുള്ള എല്ലാ ODI മാച്ചുകളും അടുത്ത് വേൾഡ് കപ്പിനുള്ള അവരുടെ സെലെക്ഷൻ ട്രയൽ പോലെ ആയതിനാൽ ഒരു മാച്ചുപോലും അവർ SKIP ചെയ്യാൻ സാധ്യത ഇല്ലാതിരിക്കുന്ന സാഹചര്യം കൂടി പരിഗണിക്കുമ്പോൾ.
T20 ടീമിലും സ്ഥിതി വ്യത്യസ്തമല്ല. ഗില്ലിന്റെ വൈസ് ക്യാപ്റ്റൻസിയും, ഓപ്പണിങ്ങിലേക്കുള്ള ആരോഹണവും, ഏറ്റവും ബാധിച്ചത് സഞ്ജുവിനെയാണ്. ഓപ്പണിങ്ങിൽ ഞൊടിയിട കൊണ്ട് നേടിയ മൂന്ന് അന്താരാഷ്ട്ര സെഞ്ച്വറികൾ എളുപ്പം മറന്നു പോകുന്ന പഴംകഥകളായത് എത്ര വേഗമാണ്.
ലോവർ മിഡിൽ ഓർഡറിലെ റോൾ ജിതേഷിന്റെ മോൾഡിലുള്ള ഒരു പ്ലയെർക്കു tailer-made ആണ്. ഓസ്ട്രേലിയൻ സീരിസിൽ ഒരൊറ്റ failure കൊണ്ട് സഞ്ജുവിനെ ഒഴിവാക്കി, ജിതേഷിനെ പ്ലെയിങ് ഇലവണിൽ എടുത്തത് ടീം മാനേജ്മെന്റിന്റെ priorities കൃത്യമായി വെളിവാക്കുന്നുണ്ട്.
ഇനിയും നടക്കാൻ സാധ്യത ഉള്ള ഒരു കാര്യം കൂടി പറയാം. സൗത്ത് ആഫ്രിക്ക യുമായി അടുത്താഴ്ച ആരംഭിക്കുന്ന ടെസ്റ്റ് സീരിസിൽ പതിവ് പോലെ പന്ത് നന്നായി പെർഫോം ചെയ്യും. വീണ്ടും പതിവ് പോലെ, ടെസ്റ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ, റിഷഭ് പന്ത് സഞ്ജുവിനെ പിന്തള്ളി, ജിതേഷിനൊപ്പം അടുത്ത വർഷമാദ്യം നടക്കുന്ന T20 വേൾഡ് കപ്പിനുള്ള ടീമിൽ സ്ഥാനം നേടും.
അപ്പോഴും, എപ്പോഴത്തെയുംപോലെ യാതൊരു പരാതിയും ഇല്ലാതെ, ഷമിയോ, കരുൺ നായരോ നടത്തിയത് പോലെ ഒരു പബ്ലിക് അഭിപ്രായപ്രകടനങ്ങളും നടത്താതെ ചുണ്ടിൽ നിഷ്കളങ്കമായ ചിരിയോടെ സഞ്ജു ആ സാഹചര്യവും നേരിടും.
പറഞ്ഞു പറഞ്ഞു ക്‌ളീഷേ ആയതാണ്, എങ്കിലും പറയാം
Being Sanju Samson is not easy
🖋️ജയറാം ഗോപിനാഥ്