21/08/2026
KCL 2026: യുവതാരങ്ങളുടെ കരുത്തിൽ ത്രിശൂർ ടൈറ്റൻസിന് തകർപ്പൻ ജയം
KCL 2026ൽ Calicut Globstarsനെതിരെ Thrissur Titansന് 7 വിക്കറ്റിന്റെ ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത Calicut Globstars 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. Rohan 30, Aravind 26, Krishnadevan 27 എന്നിങ്ങനെയാണ് പ്രധാന സംഭാവനകൾ നൽകിയത്. വൻ പ്രതീക്ഷ ആയിരുന്ന മുൻ IPL player അബ്ദുൽ ബാസിത് തീർത്തും നിരാശപ്പെടുത്തി.
Titans ബൗളർമാരിൽ Anand Joseph 4 ഓവറിൽ 29 റൺസ് വഴങ്ങി 2 വിക്കറ്റും Biju Narayanan 4 ഓവറിൽ 23 റൺസ് വഴങ്ങി 2 വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ Thrissur Titans വെറും 16.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് നേടി ലക്ഷ്യം മറികടന്നു. Nikhil T 59* റൺസുമായി പുറത്താകാതെ നിന്നപ്പോൾ Shoun 30 റൺസ് നേടി.
യുവതാരങ്ങളുമായി എത്തിയ Titansന് മുന്നിൽ തീർത്തും മങ്ങിയ പ്രകടനമാണ് Globstars പുറത്തെടുത്തത്. യുവതാരങ്ങളുടെ കൂട്ടായ മികവിലൂടെ നേടിയ ശ്രദ്ധേയമായ വിജയമായി ഈ പ്രകടനത്തെ വിലയിരുത്താം.
കഴിഞ്ഞ വർഷം സെമിഫൈനലിൽ കൊച്ചിൻ ടീമിനുവേണ്ടി Globstarsനെതിരെ 36 പന്തിൽ 64 റൺസ് നേടിയ Nikhil T, ഈ വർഷവും Globstarsനെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നിർണായക ഘട്ടത്തിൽ ടീമിനെ മുന്നിൽ നിന്ന് നയിച്ച അദ്ദേഹത്തിന്റെ ഇന്നിങ്സ് Titansന്റെ വിജയത്തിൽ നിർണായകമായി.
KCLലെ ഏറ്റവും മികച്ച ടീമുകളിലൊന്നെന്ന പ്രതീക്ഷയോടെ എത്തിയ Globstarsന്റെ ഈ പരാജയം തീർച്ചയായും അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമാണ്. എന്നാൽ ഒരു തോൽവിയിൽ എല്ലാം അവസാനിക്കുന്നില്ല. ഈ പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ശക്തമായി തിരിച്ചുവരാൻ Globstarsന് കഴിയട്ടെയെന്ന് ആശംസിക്കുന്നു.