01/03/2025
ഒരു വലിയ യാത്രയുടെ തുടക്കം ആയിരുന്നു അന്ന്. വയനാടിൽ ഒരു കല്യാണത്തിന് പോയ എനിക്ക് പിറ്റേന്ന് വൈകുന്നേരം ആലുവയിൽ നിന്നും വടക്കേ ഇന്ത്യയിൽ പോകുന്ന ട്രെയിനിൽ കേറെണ്ടിയിരുന്നു. അതിനാൽ രാത്രി കോഴിക്കോട് നിന്നും എറണാകുളത്തേക്ക് ഉള്ള ബസ് കിട്ടുന്നതും നോക്കി കാത്തിരുന്നു. ഒടുവിൽ കിട്ടിയ ഗുരുവായൂർ ബസിൽ കേറി സ്റ്റാൻഡിൽ എത്തി. ആദ്യമായി ആണ് ഗുരുവായൂരിൽ എത്തുന്നതു എങ്കിലും ആ നഗരത്തോട് പ്രേത്യേക ഇഷ്ടം തോന്നി. പക്ഷെ യഥാർത്ഥ പ്രശ്നം ഇനിയാണ്- എങ്ങനെ എങ്കിലും പെട്ടെന്ന് നാട്ടിൽ എത്തണം. അർദ്ധരാത്രി കഴിഞ്ഞ നേരം 🙂 വരുന്ന ksrtc ബസ്കൾ എല്ലാം തൃശൂർ വഴി പോകുന്നത്. അവസാനം രണ്ടും കല്പിച്ചു ഇറങ്ങി നടക്കാൻ തീരുമാനിച്ചു. ഗൂഗിൾ മാപ്പിന്റെ സഹായത്തിൽ ഹൈവേ കണ്ടെത്താനും അതിലൂടെ വരുന്ന എന്തെങ്കിലും വണ്ടിയിൽ എറണാകുളം വരെ വരാനും ആയിരുന്നു എന്റെ കണക്കുകൂടൽ. വഴിയിൽ ഇടയ്ക്കു പോലീസ് വന്നു പേടിപ്പിച്ചു. വേറെ നിവർത്തി ഇല്ലാത്തതുകൊണ്ട് വീണ്ടും മുമ്പോട്ട്. വഴിയിൽ ഞാൻ മാത്രം. ഇടയ്ക്കു ekm ഭാഗത്തേക്ക് പോകുന്ന വണ്ടികൾക് കൈനിട്ടി ഭാഗ്യപരീക്ഷണം. ഒടുവിൽ ഒരു വണ്ടി കിട്ടി. 😌 പറവൂർ വരെ പോകുന്ന വാഴക്കുലകൾ നിറച്ച വണ്ടി. അതിൽ കയറി പറവൂർ എത്തിയപ്പോൾ സമയം വെളുപ്പിന് 4മണി ആയി. അന്നത്തെ ഉറക്കം പോയി. വൈകുന്നേരം കേറേണ്ട ട്രെയിനിൽ ആണ് ഇനി അടുത്ത പരീക്ഷണകൾ കാത്തിരിക്കുന്നത് എന്ന് അപ്പോൾ ഞാൻ അറിഞ്ഞില്ല. 🥺