Kilimanoor Karate Club

Kilimanoor Karate Club Attingal Karate Team regional training center - Kilimanoor. Visit our official page:
www.facebook.com/attingalkarateteam
Mob: 9526412121

വെഞ്ഞാറമൂട് ടർഫിൽ നടന്ന ആറ്റിങ്ങൽ കരാട്ടെ ടീം കളർ ബെൽറ്റ് ഗ്രേഡിംഗിൽ പങ്കെടുത്ത് വിജയിച്ച കിളിമാനൂർ കരാട്ടെ ക്ലബ്ബ് അംഗങ...
03/09/2024

വെഞ്ഞാറമൂട് ടർഫിൽ നടന്ന ആറ്റിങ്ങൽ കരാട്ടെ ടീം കളർ ബെൽറ്റ് ഗ്രേഡിംഗിൽ പങ്കെടുത്ത് വിജയിച്ച കിളിമാനൂർ കരാട്ടെ ക്ലബ്ബ് അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ.


തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന കിഡ്സ് ലീഗ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ കിളിമാനൂർ കരാട്ട...
03/09/2024

തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന കിഡ്സ് ലീഗ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ കിളിമാനൂർ കരാട്ടെ ക്ലബ്ബ് താരങ്ങൾക്ക് അഭിനന്ദനങ്ങൾ.


             Congratulations to Sivani, Abhinav, Adhithi, Vaidehi, Ryan, Veda, Dyuthi, Pournami and Aadhav who have been...
25/05/2024





Congratulations to Sivani, Abhinav, Adhithi, Vaidehi, Ryan, Veda, Dyuthi, Pournami and Aadhav who have been promoted to a new level in their Karate journey.

കിളിമാനൂർ കരാട്ടെ ക്ലബ്ബിൽ രക്ഷിതാക്കളുടെ യോഗവും വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. =================================...
20/05/2024

കിളിമാനൂർ കരാട്ടെ ക്ലബ്ബിൽ രക്ഷിതാക്കളുടെ യോഗവും വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.
======================================
ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം ലാലുവിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ കിളിമാനൂർ കരാട്ടെ ക്ലബ്ബിൻ്റെ രക്ഷിതാക്കളുടെ യോഗം കിളിമാനൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പക്ടർ രാജികൃഷ്ണ ഉദ്ഘാടനം ചെയ്തു. ലോക പോലീസ് മീറ്റ് മെഡൽ ജേതാവ് രംഗൻ ആർ കെ മുഖ്യ അതിഥി ആയിരുന്നു. കായിക താരങ്ങളുടെ കായിക നിയമന ലിസ്റ്റിൽ ഇടം നേടിയ അനർഘ പി മുഖ്യ പ്രഭാഷണം നടത്തി. ക്ലബ്ബിലെ പരിശീലകനായ സമ്പത്ത് വി സ്വാഗതവും സൂരജ് ഷാജി കൃതജ്ഞതയും പറഞ്ഞു.
ക്ലബ്ബിൽ പരിശീലിച്ച് വരുന്ന ദേശീയ സ്കൂൾ ഗെയിംസ് കരാട്ടെ മെഡൽ ജേതാക്കളായ ഫെമിദ ഹാജത്ത്, ഫിദ ഹാജത്ത്, ആൾ ഇന്ത്യ ഇൻ്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ കേരളാ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച കേരളാ യൂണിവേഴ്സിറ്റി വനിതാ വിഭാഗം കരാട്ടെ ചാമ്പ്യൻ അവനി സുനിൽ, ദേശീയ സ്കൂൾ ഗെയിംസ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരളാ ടീമിൽ അംഗമായിരുന്ന അസിൻ, സ്പോർട്സ്‌ കൗൺസിൽ സംസ്ഥാന കരാട്ടെ ചാമ്പ്യന്മാരായ സൂരജ് ഷാജി, കാർത്തിക്ക്, സ്പോർട്സ്‌ കൗൺസിൽ സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഭദ്ര എസ് ലാൽ, കാശിനാഥ് റ്റി എസ്, സ്പോർട്സ്‌ കൗൺസിൽ സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ച രൂപ രാജ്, സ്പോർട്സ് കൗൺസിൽ ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവ് അദ്വിത് നാരായൺ എന്നിവരെയും യോഗം അനുമോദിച്ചു. ക്ലബ്ബിൻ്റെ നല്ല നടത്തിപ്പിന് എല്ലാ പിന്തുണയും നൽകുന്ന കെട്ടിട ഉടമ ദേവരാജൻ അവർകളെ യോഗം ആദരിച്ചു.

29/02/2024
 #അംഗീകൃത_കരാട്ടെ_ചാമ്പ്യൻഷിപ്പുകളിൽ_കിളിമാനൂർ_കരാട്ടെ_ക്ളബ്ബിലെ_താരങ്ങൾക്ക്_നേട്ടം.ശാസ്ത്രീയമായി കരാട്ടെ പഠിക്കാനും സർക...
03/01/2024

#അംഗീകൃത_കരാട്ടെ_ചാമ്പ്യൻഷിപ്പുകളിൽ_കിളിമാനൂർ_കരാട്ടെ_ക്ളബ്ബിലെ_താരങ്ങൾക്ക്_നേട്ടം.
ശാസ്ത്രീയമായി കരാട്ടെ പഠിക്കാനും സർക്കാർ അംഗീകാരമുള്ള സ്പോർട്സ് കൗൺസിൽ ജില്ലാ സംസ്ഥാന കരാട്ടെ മത്സരങ്ങൾ, സ്കൂൾ കായിക മേളയുടെ ഭാഗമായുള്ള കരാട്ടെ മത്സരങ്ങൾ, യൂണിവേഴ്സിറ്റി ഇൻ്റർ കോളേജിയേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പ് തുടങ്ങിയവയിൽ ഒക്കെ മത്സരിച്ച് മുന്നേറാനും മെഡൽ നേട്ടങ്ങൾ കൈവരിച്ച് കരാട്ടെ പഠനത്തെ ഭാവി കരുപ്പിടിപ്പിക്കുന്നതിന് കൂടി പ്രയോജനകരമാക്കാൻ കഴിയുന്ന തരത്തിലേക്ക് കരാട്ടെ കായിക താരങ്ങളെ വാർത്തെടുക്കുകയും ചെയ്യുന്ന കിളിമാനൂരിലെ ഏക കരാട്ടെ പരിശീലന കേന്ദ്രമാണ് കിളിമാനൂർ കരാട്ടെ ക്ളബ്ബ്. ഈ വർഷം കിളിമാനൂർ കരാട്ടെ ക്ളബ്ബിൽ നിന്നും ഔദ്യോഗിക മത്സരങ്ങൾക്കിറക്കിയ 7 പേരും ജില്ലാ ടീമിൽ ഇടം നേടുകയും 6 പേരും സംസ്ഥാന തലത്തിൽ മെഡൽ നേടുകയും ചെയ്തു. അതിൽ 2 പേർ സംസ്ഥാനത്ത് തന്നെ ഒന്നാം സ്ഥാനത്തും എത്തി. മെഡൽ ജേതാക്കൾക്കും അവരെ കിളിമാനൂർ കരാട്ടെ ക്ളബ്ബിലേക്ക് അയക്കാൻ തീരുമാനം എടുത്ത രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ.

ഉപജില്ലാ കരാട്ടെ മത്സരങ്ങളിൽ വിജയികളായ ആറ്റിങ്ങൽ കരാട്ടെ ടീം കിളിമാനൂർ കരാട്ടെ ക്ലബ്ബിലെ കരാട്ടെ താരങ്ങൾ... അഭിനന്ദനങ്ങൾ...
03/11/2023

ഉപജില്ലാ കരാട്ടെ മത്സരങ്ങളിൽ വിജയികളായ ആറ്റിങ്ങൽ കരാട്ടെ ടീം കിളിമാനൂർ കരാട്ടെ ക്ലബ്ബിലെ കരാട്ടെ താരങ്ങൾ... അഭിനന്ദനങ്ങൾ.

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
29/08/2023

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

 #അഭിനന്ദനങ്ങൾ ആറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിൽ JKNSKI സംഘടിപ്പിച്ച കിഡ്സ് കരാട്ടെ ലീഗ്‌ 2023 ഇൽ പതിനാറ് വയസു വരെ...
19/07/2023

#അഭിനന്ദനങ്ങൾ
ആറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിൽ JKNSKI സംഘടിപ്പിച്ച കിഡ്സ് കരാട്ടെ ലീഗ്‌ 2023 ഇൽ പതിനാറ് വയസു വരെ ഉള്ള പെൺകുട്ടികളുടെ ഓപ്പൺ കുമിത്തെയിൽ വെങ്കല മെഡൽ നേടിയ കിളിമാനൂർ കരാട്ടെ ക്ലബ്ബിലെ രൂപ രാജ്.

 #അഭിനന്ദനങ്ങൾ ആറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിൽ JKNSKI സംഘടിപ്പിച്ച കിഡ്സ് കരാട്ടെ ലീഗ്‌ 2023 ഇൽ പന്ത്രണ്ട് വയസു ...
19/07/2023

#അഭിനന്ദനങ്ങൾ
ആറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിൽ JKNSKI സംഘടിപ്പിച്ച കിഡ്സ് കരാട്ടെ ലീഗ്‌ 2023 ഇൽ പന്ത്രണ്ട് വയസു വരെ ഉള്ള പെൺകുട്ടികളുടെ കത്തയിൽ ഒന്നാം സ്ഥാനം നേടിയ കിളിമാനൂർ കരാട്ടെ ക്ലബ്ബിലെ ഭദ്ര എസ് ലാൽ.

 #അഭിനന്ദനങ്ങൾആറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിൽ JKNSKI സംഘടിപ്പിച്ച കിഡ്സ് കരാട്ടെ ലീഗ്‌ 2023 ഇൽ പന്ത്രണ്ട് വയസു വ...
19/07/2023

#അഭിനന്ദനങ്ങൾ
ആറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിൽ JKNSKI സംഘടിപ്പിച്ച കിഡ്സ് കരാട്ടെ ലീഗ്‌ 2023 ഇൽ പന്ത്രണ്ട് വയസു വരെ ഉള്ള പെൺകുട്ടികളുടെ കത്തയിലും കുമിത്തെയിലും വെങ്കല മെഡൽ നേടിയ കിളിമാനൂർ കരാട്ടെ ക്ലബ്ബിലെ ശിവാനി.

 #അഭിനന്ദനങ്ങൾ ആറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിൽ JKNSKI സംഘടിപ്പിച്ച കിഡ്സ് കരാട്ടെ ലീഗ്‌ 2023 ഇൽ പന്ത്രണ്ട് വയസുള...
19/07/2023

#അഭിനന്ദനങ്ങൾ
ആറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിൽ JKNSKI സംഘടിപ്പിച്ച കിഡ്സ് കരാട്ടെ ലീഗ്‌ 2023 ഇൽ പന്ത്രണ്ട് വയസുള്ള ആൺകുട്ടികളുടെ കുമിത്തെയിൽ ചാമ്പ്യനായ കിളിമാനൂർ കരാട്ടെ ക്ലബ്ബിലെ കാശീനാഥ് റ്റി എസ്..

Address

Lekshmi Building, Near KSRTC Depot, Old MC Road
Kilimanoor
695601

Alerts

Be the first to know and let us send you an email when Kilimanoor Karate Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kilimanoor Karate Club:

Share