ജ്വാല കുമ്പളപ്പള്ളി

ജ്വാല കുമ്പളപ്പള്ളി Official page of Jwala Kala Kayika Vedhi

നോവ്------------എന്നും കാണണമെന്നു തോന്നാറുണ്ടോ ?എന്നും കാണാറുണ്ടല്ലോ…!ഒരുമിച്ചു ഇരിക്കണമെന്നു തോന്നാറുണ്ടോ ?ഒരുമിച്ചു ഇര...
27/05/2024

നോവ്
------------
എന്നും കാണണമെന്നു തോന്നാറുണ്ടോ ?
എന്നും കാണാറുണ്ടല്ലോ…!

ഒരുമിച്ചു ഇരിക്കണമെന്നു തോന്നാറുണ്ടോ ?
ഒരുമിച്ചു ഇരിക്കാറുണ്ടല്ലോ…!

https://www.jwalakumbalappally.in/pain/

വിഷുസന്ധ്യ 24Loading...
09/03/2024

വിഷുസന്ധ്യ 24

Loading...

ജ്വാല കലാകായിക വേദി ഒൻപതാമത് വാർഷികവും പുതുവത്സരാഘോഷവും 2023 ഡിസംബർ 31 വൈകുന്നേരം 4 മണി മുതൽ കുമ്പളപ്പള്ളിയിൽ...ഏവർക്കും...
16/12/2023

ജ്വാല കലാകായിക വേദി ഒൻപതാമത് വാർഷികവും പുതുവത്സരാഘോഷവും 2023 ഡിസംബർ 31 വൈകുന്നേരം 4 മണി മുതൽ കുമ്പളപ്പള്ളിയിൽ...

ഏവർക്കും സ്വാഗതം

നന്ദി...വീണ്ടും പുസ്തകങ്ങൾ ലഭിച്ചിരിക്കുകയാണ്...ഇത്തവണ പുസ്തകങ്ങൾ സമ്മാനിച്ചത് മാവേലിക്കരയിൽ നിന്നും അഡ്വക്കേറ്റ് ശ്രീപ്...
12/12/2023

നന്ദി...

വീണ്ടും പുസ്തകങ്ങൾ ലഭിച്ചിരിക്കുകയാണ്...

ഇത്തവണ പുസ്തകങ്ങൾ സമ്മാനിച്ചത് മാവേലിക്കരയിൽ നിന്നും അഡ്വക്കേറ്റ് ശ്രീപ്രിയ ആണ്.
പ്രീയപ്പെട്ട ശ്രീപ്രിയ,
നിങ്ങൾ സമ്മാനിച്ച പുസ്തകങ്ങൾ നമ്മുടെ വായനശാലക്ക് എന്നും ഒരു മുതൽക്കൂട്ടായിരിക്കും എന്നുറപ്പാണ്. സമ്മാനത്തിന് കുമ്പളപ്പള്ളി വായനശാല & ഗ്രന്ഥാലയത്തിന്റെയും മുഴുവൻ കുമ്പളപ്പള്ളിക്കാരുടെയും സ്നേഹാഭിവാദ്യങ്ങൾ അറിയീക്കുന്നു.

ഓർമ്മകൾക്കെന്തൊരു മധുരം ***************************************കുട്ടികാലത്തെ ഓർമകളിലേക്ക് പോയി ഏതാനും മിനുട്ടുകളവിടെ ജീവ...
07/12/2023

ഓർമ്മകൾക്കെന്തൊരു മധുരം
***************************************

കുട്ടികാലത്തെ ഓർമകളിലേക്ക് പോയി ഏതാനും മിനുട്ടുകളവിടെ ജീവിച്ചു തിരിച്ചുവരിക പതിവാണ് പലപ്പോഴും. സംഭവങ്ങളോ സാധനങ്ങളോ അങ്ങനെ എന്തെങ്കിലും സംഗതികളാവും ഇങ്ങനെ ഓർമ്മക്കാലത്തേക്ക് കൂട്ടിക്കൊണ്ടു പോവുക.

“ബീച്ച് ഫെസ്റ്റ് കാണാൻ പോണം”

മൂന്നാല് ദിവസമായി എന്നും വൈകുന്നേരം വീട്ടിലെത്തുമ്പോൾ കുഞ്ചൂന്റെ ആവശ്യമാണ്… അവന്റെ കൂട്ടുകാരൊക്കെ പോയതിന്റെ വിശേഷങ്ങളും പറഞ്ഞോണ്ടിരിക്കുന്നുണ്ട്. സ്കൂളിൽ നിന്നും എന്തോ കൂപ്പണും കിട്ടീട്ടുണ്ട് പോലും!

അങ്ങനെയാണ് അവധി ദിവസം നോക്കി പ്രിയപ്പെട്ടവർക്കൊപ്പം ഞാനും ആ ആൾക്കൂട്ടത്തിൽ എത്തിയത്............

Read more at
https://www.jwalakumbalappally.in/sweet-childhood-memories/

നന്ദി...ഇന്നത്തെ പുസ്തകങ്ങൾ സമ്മാനിച്ചിരിക്കുന്നത് കുമ്പളപ്പള്ളിയിലെ പ്രീയപ്പെട്ട വിനയ ടീച്ചർ ആണ്. പ്രീയപ്പെട്ട വിനയ ടീച...
12/05/2023

നന്ദി...

ഇന്നത്തെ പുസ്തകങ്ങൾ സമ്മാനിച്ചിരിക്കുന്നത് കുമ്പളപ്പള്ളിയിലെ പ്രീയപ്പെട്ട വിനയ ടീച്ചർ ആണ്.

പ്രീയപ്പെട്ട വിനയ ടീച്ചർ,

നിങ്ങൾ സമ്മാനിച്ച പുസ്തകങ്ങൾ നമ്മുടെ ഏവരുടെയും വായനശാലക്ക് എന്നും ഒരു മുതൽക്കൂട്ടായിരിക്കും എന്നുറപ്പാണ്.

പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനായി ഒരു പുതിയ അലമാര വാങ്ങിത്തന്നതിനു പുറമെ ആണ് ടീച്ചർ ഇപ്പോൾ പുസ്തകങ്ങളും വാങ്ങിത്തന്നിരിക്കുന്നത്. വായനശാല രൂപീകരണ ആലോചന സമയം മുതൽ തന്നെ പൂർണ്ണ പിന്തുണയോടെ കൂടെയുള്ള ടീച്ചർക്ക് ഔപചാരികതയുടെ പേരിൽ മാത്രം കുമ്പളപ്പള്ളി വായനശാല & ഗ്രന്ഥാലയത്തിന്റെയും മുഴുവൻ കുമ്പളപ്പള്ളിക്കാരുടെയും സ്നേഹാഭിവാദ്യങ്ങൾ അറിയീക്കുന്നു.

ഈ വർഷം വിഷുവിന് ജ്വാല ഒരു വ്യത്യസ്തമായ പരിപാടി സംഘടിപ്പിക്കുകയാണ്..."വിഷുസന്ധ്യ 23" യുവജനോത്സവം മാതൃകയിൽ ക്ലബ് പരിധിയിൽ ...
24/03/2023

ഈ വർഷം വിഷുവിന് ജ്വാല ഒരു വ്യത്യസ്തമായ പരിപാടി സംഘടിപ്പിക്കുകയാണ്...

"വിഷുസന്ധ്യ 23"

യുവജനോത്സവം മാതൃകയിൽ ക്ലബ് പരിധിയിൽ വരുന്ന കുടുംബശ്രീകൾ തമ്മിലുള്ള കലാമത്സരങ്ങൾ...

പങ്കെടുക്കുക... വിജയിപ്പിക്കുക

നന്ദി... വീണ്ടും വായനശാലയിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചിരിക്കുകയാണ് പയ്യന്നൂർ കോളേജിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം അസ്...
04/03/2023

നന്ദി...
വീണ്ടും വായനശാലയിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചിരിക്കുകയാണ് പയ്യന്നൂർ കോളേജിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം അസ്സിസ്റ്റന്റ് പ്രൊഫസറും HODയും ആയിട്ടുള്ള ശ്രീമതി അർച്ചന ടീച്ചർ. ഇത് രണ്ടാം തവണയാണ് ടീച്ചർ പുസ്തകമാണ് നൽകുന്നത്.

ടീച്ചറുടെ ഈ പ്രോത്സാഹനത്തിന് കുമ്പളപ്പള്ളി വായനശാല & ഗ്രന്ഥാലയത്തിന്റെയും മുഴുവൻ കുമ്പളപ്പള്ളിക്കാരുടെയും സ്നേഹാഭിവാദ്യങ്ങൾ അറിയീക്കുന്നു.

നന്ദി സ്നേഹം.

നന്ദി... ഇത്തവണ ഞങ്ങൾ കുമ്പളപ്പള്ളിക്കാരുടെ വായനശാലയിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചിരിക്കുന്നത്  പയ്യന്നൂർ കോളേജ് മാനേജ്‌മ...
03/03/2023

നന്ദി...

ഇത്തവണ ഞങ്ങൾ കുമ്പളപ്പള്ളിക്കാരുടെ വായനശാലയിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചിരിക്കുന്നത് പയ്യന്നൂർ കോളേജ് മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം അധ്യാപകൻ ശ്രീ മുഹമ്മദ് തയിബ്ബ് ആണ്.

പ്രീയപ്പെട്ട മുഹമ്മദ് തയിബ്ബ് സാർ,
കുമ്പളപ്പള്ളിക്കാരുടെ വായനശാലയിലേക്ക് നിങ്ങൾ സമ്മാനിച്ച പുസ്തകങ്ങൾ ഞങ്ങളുടെ വായനക്കാർക്ക് ഏറെ ഉപകാരപ്പെടും എന്ന് തീർച്ചയാണ്. അങ്ങയുടെ ഈ പ്രോത്സാഹനത്തിന് കുമ്പളപ്പള്ളി വായനശാല & ഗ്രന്ഥാലയത്തിന്റെയും മുഴുവൻ കുമ്പളപ്പള്ളിക്കാരുടെയും സ്നേഹാഭിവാദ്യങ്ങൾ അറിയീക്കുന്നു.

നന്ദി സ്നേഹം.

⭐ വായനാകുറിപ്പ് മത്സരം ⭐കുമ്പളപ്പള്ളി വായനശാല & ഗ്രന്ഥാലയത്തിന്റെ ആദ്യ പരിപാടിയായ വായന മത്സരം അവസാനിച്ചിരിക്കുകയാണ്. ഇനി...
09/01/2023

⭐ വായനാകുറിപ്പ് മത്സരം ⭐

കുമ്പളപ്പള്ളി വായനശാല & ഗ്രന്ഥാലയത്തിന്റെ ആദ്യ പരിപാടിയായ വായന മത്സരം അവസാനിച്ചിരിക്കുകയാണ്. ഇനി അങ്ങോട്ട് എല്ലാ മാസവും ഈ വായന മത്സരം സംഘടിപ്പിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

2022 ഡിസംബർ മാസം നടത്തിയ മത്സരത്തിലെ വിജയി ശ്രീമതി ബാലാമണി ആണ്. വിജയിക്ക് അഭിന്ദനങ്ങൾ

മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ നമ്മുടെ വായനശാലയിൽ ഉള്ളതോ അല്ലാത്തതോ ആയ ഏതെങ്കിലും ഒരു പുസ്തകം വായിക്കുക, ശേഷം അതിന്റെ അടിസ്ഥാനത്തിൽ 2 പേജിൽ കവിയാതെ ഒരു വായനക്കുറിപ്പ് തയ്യാറാക്കുക. ശ്രദ്ധിക്കുക, കുമ്പളപ്പള്ളി വായനശാല & ഗ്രന്ഥാലയത്തിന്റെ ഒഫീഷ്യൽ ഈ ഗ്രൂപ്പിൽ അംഗമായിട്ടുള്ളവർക്ക്/അംഗങ്ങൾക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ഉള്ളത്.

വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ആണ് കാത്തിരിക്കുന്നത് 🔥🎖️🎊🥳

കുറിപ്പ് എഴുതിയത് ഫോട്ടോ എടുത്തോ നേരിട്ട് ടൈപ്പ് ചെയ്തോ ഇനി പറയുന്ന നമ്പറിൽ അയക്കണം. അവസാന തീയ്യതി 29 ജനുവരി 2023. വാട്ട്സാപ്പ് നമ്പർ : 8281435275

Address

Kumbalappally
Kasaragod
671314

Alerts

Be the first to know and let us send you an email when ജ്വാല കുമ്പളപ്പള്ളി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ജ്വാല കുമ്പളപ്പള്ളി:

Shortcuts

Share

Category