27/09/2023
പ്രിയമുള്ളവരെ..
കലാകായിക മേഖലകളിൽ കഴിഞ്ഞ 10 വർഷമായി മികച്ച രീതിയിലുള്ള ഇടപെടലുകളാണ് ഇൻവാഡേഴ്‌സ് ക്ലബ്ബ് നടത്തി വരുന്നത് .നിലവിൽ ക്രിക്കറ്റ് ഫുട്ബോൾ,കമ്പവലി,ബാൻഡ് സെറ്റ്,ഷട്ടിൽ, എന്നിവയിൽ പരിശീലനം നൽകി വരുന്നു. ഇതുകൂടാതെ കേരളോത്സവത്തിലും മികച്ച പ്രകടനമാണ് ക്ലബ്ബ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ഇതുകൂടാതെ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്ക് സാമ്പത്തികമായും സഹായിച്ചു വരുന്നുണ്ട്. ഇതിനെല്ലാം വേണ്ടി വലിയൊരു തുകയാണ് ക്ലബ്ബ് ചെലവഴിച്ചിരിക്കുന്നത്. ഇനിയും കൂടുതൽ പ്രവർത്തനം ഏറ്റെടുത്ത് നടപ്പിലാക്കാൻ വേണ്ടി ഒരു ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുകയാണ്. നിങ്ങളെല്ലാവരും ഈ ബിരിയാണി ചലഞ്ചുമായി സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
എന്ന്
സെക്രട്ടറി /പ്രസിഡന്റ്
ഇൻവാഡേഴ്‌സ് മുന്നാട്