KL14 Sports News

KL14 Sports News [email protected]
9539777937

സ്പോർട്സ് വാർത്തകൾ......

ഐ.പി.എല്‍: സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക്; ധോണിക്ക് പുതിയ റോള്‍ !ഇന്ത്യൻ പ്രീമിയർ ലീഗ് 2027 സീസണിനായി ടീമുകള്‍...
12/08/2026

ഐ.പി.എല്‍: സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക്; ധോണിക്ക് പുതിയ റോള്‍ !

ഇന്ത്യൻ പ്രീമിയർ ലീഗ് 2027 സീസണിനായി ടീമുകള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ട്രേഡുകളും ഫിറ്റ്നസ് ക്യാംപുകളും സജീവമായി നടക്കുമ്പോള്‍, മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് തങ്ങളുടെ കഴിഞ്ഞ വർഷങ്ങളിലെ പിഴവുകള്‍ തിരുത്തി ശക്തമായ തിരിച്ചുവരവിനാണ് തയ്യാറെടുക്കുന്നത്. 2023-ല്‍ കിരീടം ചൂടിയതിന് ശേഷം സി.എസ്.കെയ്ക്ക് കാര്യമായ തിളക്കം കാഴ്ചവെക്കാനായിരുന്നില്ല.

ഇതിന്റെ ഭാഗമായി ടീമില്‍ വലിയ അഴിച്ചുപണികളാണ് നടക്കുന്നത്. ആദ്യ പടിയായി പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങിനെ ഒഴിവാക്കി പകരം മൈക്കല്‍ ഹസിയെ പുതിയ പരിശീലകനാക്കാനുള്ള ചർച്ചകള്‍ പുരോഗമിക്കുകയാണ്. കൂടാതെ റുതുരാജ് ഗെയ്ക്‌വാദെ നായകസ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്നും, പകരം സഞ്ജു സാംസണെ അടുത്ത സീസണില്‍ നായകനായി കൊണ്ടുവന്നേക്കുമെന്നുമാണ് സൂചനകള്‍.
ഇതിനിടയില്‍ പേസ് ഓള്‍റൗണ്ടർ ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിക്കാൻ സി.എസ്.കെ ശ്രമം നടത്തിയെങ്കിലും, അദ്ദേഹത്തിന് ക്യാപ്റ്റൻ സ്ഥാനം ആവശ്യമായതിനാല്‍ ഈ കൂടുമാറ്റം നിലവില്‍ അസാധ്യമായി മാറിയിരിക്കുകയാണ്. അതേസമയം, എം.എസ്. ധോണി അടുത്ത സീസണില്‍ കളിക്കാരനായി തുടരില്ലെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. എങ്കിലും ടീമിന്റെ മെന്റർ ആയി അദ്ദേഹം തുടരാനുള്ള സാധ്യതകളാണ് കൂടുതലുള്ളത്.

സീനിയർ വനിതകളുടെ സീചെം ട്രോഫി: ഹിമാചല്‍പ്രദേശിനെ തകർത്ത് കേരളത്തിന് കിരീടംസീനിയർ വനിതകളുടെ സീചെം ട്രോഫി ഫൈനലില്‍ ഹിമാചല്...
31/07/2026

സീനിയർ വനിതകളുടെ സീചെം ട്രോഫി: ഹിമാചല്‍പ്രദേശിനെ തകർത്ത് കേരളത്തിന് കിരീടം

സീനിയർ വനിതകളുടെ സീചെം ട്രോഫി ഫൈനലില്‍ ഹിമാചല്‍പ്രദേശിനെ തകർത്ത് കേരളത്തിന് കിരീടം. കലാശപ്പോരില്‍ 48 റണ്‍സിനാണ് കേരളം ഹിമാചലിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചല്‍പ്രദേശ് 18.3 ഓവറില്‍ 98 റണ്‍സിന് എല്ലാവരും പുറത്തായി. തകർപ്പൻ ബൗളിംഗിലൂടെ കേരളത്തിന് വിജയമൊരുക്കിയ നിയ നസ്നീനാണ് പ്ലെയർ ഓഫ് ദി മാച്ച്‌. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർമാരുടെ ഭേദപ്പെട്ട പ്രകടനമാണ് മികച്ച സ്കോർ സമ്മാനിച്ചത്.

കിരണ്‍ നവ്ഗിരെ (34) ടി. ഷാനി (30) റണ്‍സെടുത്തു. 15 പന്തുകളില്‍ 24 റണ്‍സെടുത്ത സി.എം.സി. നജ്ലയുടെയും ആറ് പന്തുകളില്‍ 15 റണ്‍സെടുത്ത നിയ നസ്നീന്റെയും പ്രകടനവും ശ്രദ്ധേയമായി. ഹിമാചല്‍പ്രദേശിനു വേണ്ടി നീന ചൗധരി നാലും യമുന വി. റാണ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

ഹിമാചല്‍പ്രദേശ് ബാറ്റിംഗ് നിരയില്‍ 40 റണ്‍സെടുത്ത ഹർലീൻ ഡിയോളും 30 റണ്‍സെടുത്ത ഹിമാൻഷി മേത്തയും മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. മറ്റ് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി. നാല് ഓവറില്‍ രണ്ട് മെയ്ഡനടക്കം എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ നിയ നസ്നീനാണ് ഹിമാചല്‍ ബാറ്റിംഗ് നിരയെ തകർത്തത്.വി. എസ്. മൃദുല, ടി. ഷാനി എന്നിവർ രണ്ട് വിക്കറ്റ് വീതവും സജന സജീവൻ ഒരു വിക്കറ്റും വീഴ്ത്തി.

ടൂർണമെന്റില്‍ ഒരേയൊരു മത്സരത്തില്‍ മാത്രമായിരുന്നു കേരളം തോല്‍വി വഴങ്ങിയത്. നേരത്തെ സീചെം ട്രോഫിയുടെ അണ്ടർ 19 വിഭാഗത്തിലും കേരളം കിരീടം നേടിയിരുന്നു.

കാസർകോട് KCA സ്റ്റേഡിയത്തിൽ അസിസ്റ്റന്റ് ക്യൂറേറ്റർ ഒഴിവ്; അപേക്ഷകൾ ക്ഷണിക്കുന്നുകാസർകോട്: കാസർകോട് കെ സി എ സ്റ്റേഡിയത്ത...
29/07/2026

കാസർകോട് KCA സ്റ്റേഡിയത്തിൽ അസിസ്റ്റന്റ് ക്യൂറേറ്റർ ഒഴിവ്; അപേക്ഷകൾ ക്ഷണിക്കുന്നു

കാസർകോട്: കാസർകോട് കെ സി എ സ്റ്റേഡിയത്തിലേക്ക് 'അസിസ്റ്റന്റ് ക്യൂറേറ്റർ' തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 30ന് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്: 9778179601, 04994227500.

ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ അമ്പയർ & സ്കോറർ ക്ലിനിക്ക്; 30 വരെ അപേക്ഷിക്കാംകാസർകോട്: കാസർകോട് ജില്ലാ ക്രിക്കറ്റ് അസോസിയ...
26/07/2026

ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ അമ്പയർ & സ്കോറർ ക്ലിനിക്ക്; 30 വരെ അപേക്ഷിക്കാം

കാസർകോട്: കാസർകോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ 2026-27 വർഷത്തെ അമ്പയർ & സ്കോറർ ക്ലിനിക്ക് സംഘടിപ്പിക്കുന്നു. കാസർകോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ ക്ലിനിക്കിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ജൂലൈ 30-ന് മുൻപായി ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ₹1,000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. കൂടുതൽ വിവരങ്ങൾക്കും 04994 227500, 97781 79601 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ വിജയ ഗോള്‍; ഡ്യുറാൻഡ് കപ്പിന് തുടക്കമായിമോഹൻ ബഗാൻ സൂപ്പർ ജയന്റ് - ഈസ്റ്റ് ബംഗാള്‍ മത...
25/07/2026

മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ വിജയ ഗോള്‍; ഡ്യുറാൻഡ് കപ്പിന് തുടക്കമായി

മോഹൻ ബഗാൻ സൂപ്പർ ജയന്റ് - ഈസ്റ്റ് ബംഗാള്‍ മത്സരത്തോടെ 135 -മത് ഡ്യുറാൻഡ് കപ്പിന് തുടക്കമായി. ഉദ്ഘാടന മത്സരത്തില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ ഗോളില്‍ മോഹന്‍ ബഗാന്‍ ജയം സ്വന്തമാക്കി. മത്സരത്തിന്റെ 52 -ആം മിനിറ്റിലായിരുന്നു എതിരാളികളുടെ വല കുലുക്കികൊണ്ട് സഹല്‍ ഗോള്‍ സ്വന്തമാക്കിയത്.

ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കോച്ചിങ് ക്ലിനിക്ക്; 30 വരെ അപേക്ഷിക്കാംകാസർകോട്: കാസർകോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ 202...
25/07/2026

ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കോച്ചിങ് ക്ലിനിക്ക്; 30 വരെ അപേക്ഷിക്കാം

കാസർകോട്: കാസർകോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ 2026–27 വർഷത്തേക്കുള്ള കോച്ചുമാരെ ലക്ഷ്യമാക്കി കോച്ചിങ് ക്ലിനിക്ക് സംഘടിപ്പിക്കുന്നു.കാസർകോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ ക്ലിനിക്കിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ജൂലൈ 30-നകം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ഫീസ് ₹2,000 ആണ്.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 04994 227500, 97781 79601 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

സിംബാബ്‌വെക്കെതിരെ വൈഭവ് സൂര്യവംശിക്ക് അതിവേഗ അര്‍ദ്ധ സെഞ്ച്വറി; റെക്കോര്‍ഡ്; ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ ഇന്ത്യക്ക് ആദ്...
23/07/2026

സിംബാബ്‌വെക്കെതിരെ വൈഭവ് സൂര്യവംശിക്ക് അതിവേഗ അര്‍ദ്ധ സെഞ്ച്വറി; റെക്കോര്‍ഡ്; ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ ഇന്ത്യക്ക് ആദ്യ ജയം

സിബാബ്‌വെക്കെതിരായ ആദ്യ ടി 20 യില്‍ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ഇന്ത്യ. സിംബാബ്‌വെ ഉയർത്തിയ 126 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 40 പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു.

ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിയില്‍ ഇന്ത്യയുടെ ആദ്യ വിജയം കൂടിയാണിത്.

ഇന്ത്യയ്ക്ക് വേണ്ടി വൈഭവ് സൂര്യവംശി 19 പന്തില്‍ നാല് വീതം സിക്‌സറും ഫോറുകളും അടക്കം 50 റണ്‍സ് നേടി. ഇഷാൻ കിഷൻ 35 റണ്‍സും ശ്രേയസ് അയ്യർ 28 റണ്‍സും നേടി.

20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് സിംബാബ്‍വെ 125 റണ്‍സ് നേടിയത്. സിംബാബ്‌വെ ബാറ്റർമാർ അപ്പാടെ നിരാശപ്പെടുത്തിയപ്പോള്‍ വെസ്ലി മധേവെരെയാണ് ഭേദപ്പെട്ട സ്കോറിലേക്ക് ടീമിനെ എത്തിച്ചത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

അതേസമയം അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവംശി. 15കാരനായ സൂര്യവംശി സിംബാബ്‌വെക്കെതിരെ ആദ്യ ടി20 മത്സരത്തില്‍ 18 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. നാല് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്‌സ്. 15 വര്‍ഷവും 118 ദിവസവുമാണ് വൈഭവിന്റെ പ്രായം. ഐസിസി മുഴുവന്‍ അംഗത്വമുള്ള ടീമുകളെ എടുത്താല്‍, അഫ്ഗാനിസ്ഥാന്‍ താരം റഹ്മാനുള്ള ഗുര്‍ബാസിന്റെ പേരിലായിരുന്നു റെക്കോഡ്. 2019ല്‍ സിംബാബ്‌വെക്കെതിരെ ഗുര്‍ബാസ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുമ്പോള്‍ 17 വര്‍ഷവും 296 ദിവസവുമായിരുന്നു പ്രായം.

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം പ്രമാണി...
19/07/2026

ലോകകപ്പ് ഫൈനല്‍:
സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം പ്രമാണിച്ച്‌ നാളെ സംസ്ഥാനത്തെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. ഫൈനല്‍ മത്സരം പുലർച്ചെ നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കാൻ മുഖ്യമന്ത്രി വി.ഡി. സതീശനാണ് നിർദേശം നല്‍കിയത്.

അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി മന്ത്രിമാർ അനുകൂലമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വിദ്യാർത്ഥികളെയും ഫുട്ബോള്‍ പ്രേമികളെയും ഒരേപോലെ സന്തോഷിപ്പിച്ചുകൊണ്ട് അവധി പ്രഖ്യാപിച്ചുള്ള ഔദ്യോഗിക വാർത്ത പുറത്തുവന്നത്.

സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (തിങ്കളാഴ്ച) അവധി ബാധകമായിരിക്കും. അർധരാത്രിക്ക് ശേഷം നടക്കുന്ന ആവേശപ്പോരാട്ടം ഒരു തരിപോലും നഷ്ടപ്പെടാതെ കാണാൻ വിദ്യാർത്ഥികള്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ ഈ അപ്രതീക്ഷിത തീരുമാനം.
അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സർവകലാശാല/സ്കൂള്‍ പരീക്ഷകള്‍ക്ക് യാതൊരുവിധ മാറ്റവും ഉണ്ടായിരിക്കില്ലെന്നും അവ പതിവുപോലെ തന്നെ നടക്കുമെന്നും സർക്കാർ പുറപ്പെടുവിച്ച ഉത്തരവില്‍ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്.

മുന്‍ രഞ്ജി ചാമ്പ്യന്‍മാര്‍ക്കെതിരെ കളിക്കാന്‍ കേരളം; വിഷ്ണു വിനോദ് നയിക്കും; വമ്പന്‍മാരെല്ലാം ടീമില്‍തിരുവനന്തപുരം: വരാ...
17/07/2026

മുന്‍ രഞ്ജി ചാമ്പ്യന്‍മാര്‍ക്കെതിരെ കളിക്കാന്‍ കേരളം; വിഷ്ണു വിനോദ് നയിക്കും; വമ്പന്‍മാരെല്ലാം ടീമില്‍

തിരുവനന്തപുരം: വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായുള്ള ഒരുക്കങ്ങളുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. കരുത്തുറ്റ തന്ത്രങ്ങള്‍ മെനയുന്നതിന്റെ ഭാഗമായി കേരള സീനിയർ പുരുഷ ടീം ജമ്മുകാഷ്മീരിലേക്ക് യാത്ര തിരിക്കും. ശ്രീനഗറില്‍ വെച്ച്‌ നടക്കുന്ന പരിശീലന മത്സരത്തില്‍ കാഷ്മീർ ടീമുമായി കേരള ടീം ഏറ്റുമുട്ടും.

രണ്ട് മള്‍ട്ടി-ഡേ പരിശീലന മത്സരങ്ങളിലാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 23 മുതല്‍ 29 വരെ നടക്കുന്ന മത്സരങ്ങളില്‍ വിഷ്ണു വിനോദിന്റെ നേതൃത്വത്തിലുള്ള 14 അംഗ ശക്തമായ സംഘമാണ് കേരളത്തിനായി കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫി ചാമ്പ്യന്മാരാണ് ജമ്മു.

ജമ്മുവിനെതിരെയാണ് മത്സരം എന്നത് ഈ പരിശീലന പരമ്പരയുടെ പ്രാധാന്യവും വീര്യവും വർധിപ്പിക്കുന്നുണ്ട്. വ്യത്യസ്തമായ കാലാവസ്ഥാ സാഹചര്യങ്ങളിലും കഠിനമായ പിച്ച്‌ കണ്ടീഷനുകളിലും കളിച്ച്‌ കളിക്കാരെ കൂടുതല്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെസിഎ ഈ പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്.

കേരള ടീം: വിഷ്ണു വിനോദ് (ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മല്‍, അഭിഷേക് പി. നായർ, അഹമ്മദ് ഇമ്രാൻ, ഷോണ്‍ റോജർ, മുഹമ്മദ് അസ്ഹറുദ്ദീൻ, വി.അഭിജിത്ത് പ്രവീണ്‍, കൃഷ്ണ പ്രസാദ്, ആദിത്യ ആനന്ദ് സർവതെ, ജെ.എസ്.അനുരാജ്, എം.ഡി.നിധീഷ്, കെ.എം.ആസിഫ്, പവൻ രാജ്, വിശ്വേശ്വർ സുരേഷ്.

സബ്ജൂനിയർ ഫുട്ബോൾ: കാസര്‍കോടിന് മൂന്നാം സ്ഥാനംപത്തനംതിട്ട: തിരുവല്ല മാർത്തോമ്മാ കോളേജിൽ വെച്ച് നടന്ന സംസ്ഥാന സബ്ജൂനിയർ ഗ...
12/07/2026

സബ്ജൂനിയർ ഫുട്ബോൾ: കാസര്‍കോടിന് മൂന്നാം സ്ഥാനം

പത്തനംതിട്ട: തിരുവല്ല മാർത്തോമ്മാ കോളേജിൽ വെച്ച് നടന്ന സംസ്ഥാന സബ്ജൂനിയർ ഗേള്‍സ് ഫുട്ബോൾ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോടിന് മൂന്നാം സ്ഥാനം. ലൂസേഴ്സ് ഫൈനലിൽ ടൈബ്രേക്കറിൽ 3 - 2 ന് തൃശ്ശൂരിനെ പരാജയപ്പെടുത്തിയാണ് കാസര്‍കോട് മൂന്നാം സ്ഥാനം നേടിയത്. അഖില ബാലന്‍ ക്യാപ്റ്റനും പാര്‍വ്വതി വൈസ് ക്യാപ്റ്റനും നിഷാന്ത് കുമാര്‍ കോച്ചും സിദ്ദീഖ് ചക്കര അസിസ്റ്റന്റ് കോച്ചും രേഷ്മ ബംഗളം മാനേജറുമായ സംഘമാണ് കാസര്‍കോടിനെ നയിച്ചത്.

Address

Kasaragod
671122

Alerts

Be the first to know and let us send you an email when KL14 Sports News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KL14 Sports News:

Shortcuts

Share

Category