29/08/2026
ആറടി മണ്ണ്
എന്തിനീ അലങ്കാരം, മനുഷ്യാ…
മണ്ണിലെന്തിനീ അഹങ്കാരം…?
ഒടുവിൽ ആറടി മണ്ണ്
നിന്നെ മാടി വിളിക്കുന്നു…
പദവിയും പണവും പ്രശസ്തിയും
ഒന്നും കൂടെ വരാത്ത നേരം…
ഇന്ന് നീ സ്വന്തമെന്ന് കരുതുന്നതെല്ലാം
നാളെ മറ്റൊരാളുടേതാകും.
അവസാനം,
നീയും ഞാനും
ആറടി മണ്ണിന്റെ വെറും അതിഥികൾ മാത്രം...
സയ്യിദ് മിസ്ബാഹ്