31/01/2026
വളപട്ടണം സ്വർണ്ണ കപ്പ് ഫുട്ബാൾ
ഫിബ്രവരി 1 ഞായറാഴ്ച മുതൽ 4 ബുധനാഴ്ച വരെ ക്വാർട്ടർ ഫൈനൽ
==============================
വടക്കൻ കേരളത്തിന്റെ ഫുട്ബാൾ ആവേശവും ഏറ്റവും പഴക്കം ചെന്ന സെവൻസ് ഫുട്ബോൾ
ടൂർണമെന്റുകളിൽ ഒന്നുമായ വളപട്ടണം ടൗൺ സ്പ്പോർട്ട്സ് ക്ലബിന്റെ നേതൃത്തത്തിലുളള എ കെ കുഞ്ഞി മായൻ ഹാജി സ്മാരക സ്വർണ്ണ കപ്പിനും ആർ.എ ജി ദുബായ് - ഖത്തർ നൽകുന്ന ഒരു ലക്ഷം രൂപ പ്രൈസ് മണിക്കുമുള്ള 31-ാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിൽ അവസാന 8 പ്രഗത്ഭ ടീമുകൾ തമ്മിൽ ഫെബ്രവരി ഒന്നുമുതൽ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മാറ്റുരക്കുന്നു.
1.2.26 ന് ഞായറാഴ്ച
കഴിഞ്ഞ സീസണിൽ സ്പോൺസർ ടീമിനുവേണ്ടി സ്വർണ്ണ കപ്പ് നേടിക്കൊടുത്ത ലിൻഷ
മെഡിക്കൽസ് മണ്ണാർക്കാട് ഈ സീസണിൽ പ്ലാറ്റിനം പ്ലസ് പ്ലൈവുഡ് സെലക്ടഡ് വളപട്ടണത്തിനു സ്വർണ്ണ കപ്പ് കരസ്ഥമാക്കിക്കൊടുക്കുമെന്ന ദൃഡനിശ്ചയത്തോടെ കളിക്കളത്തിൽ ഇറങ്ങുമ്പോൾ ,യു.ഷറഫലിയെ പോലുള്ള പ്രഗത്ഭരായ ഫുട്ബാൾ താരങ്ങളെ ഇത്യൻ ഫുട്ബാളിനു സംഭാവന നൽകിയ,ഏറനാടൻ ഫുട്ബാളിന്റെ ഈറ്റില്ലമായ അരീക്കോടു നിന്നുമുള്ള ടൗൺ ടീം അരീക്കോട് പാപ്പിനിശ്ശേരിക്കാരുടെ പ്രിയ ടീമായ പി.എഫ്.സി പാപ്പിനിശ്ശേരി ക്കുവേണ്ടി സ്വർണ്ണ കപ്പ് വേട്ടക്കായി പോർക്കളത്തിൽ ഇറങ്ങുന്നു.
രണ്ടാം ക്വർട്ടർ ഫൈനൽ.
2.2.26 തിങ്കളാഴ്ച
അഞ്ച് തവണ സ്വർണ്ണ കപ്പിൽ മുത്തമിട്ട, കേരള സെവൻസ് ഫുട്ബാളിൽ നാലര പതിറ്റാണ്ടു കാലമായി അജയ്യ ശക്തിയായി നിലകൊള്ളുന്ന സൂപ്പർ സ്റ്റുഡിയോ മലപ്പുറം ആർ. ബി. സി. ചെറുകുന്നിന് വേണ്ടി തിങ്കളാഴ്ച ജേഴ്‌സി അണിയുന്നു. 2024ലെ കുഞ്ഞി മായൻ ഹാജി സ്വർണ്ണ കപ്പ് റണ്ണർ അപ്പായ സാങ്ക്യു യൂത്ത് മാട്ടൂലിനുവേണ്ടി കഴിഞ്ഞ തവണ ബൂട്ടണിഞ്ഞ,കേരളത്തിലെ ഗ്ലാമർ ടീമുകളിൽ ഒന്നായ അൽ മദീന ഈവർഷവും മാട്ടൂൽ സ്പ്പോർട്ട് സിറ്റി സാങ്ക്യു യൂത്ത് മാട്ടൂലിനു സ്വർണ്ണ കപ്പു നേടിക്കൊടുക്കാൻ കളിക്കളത്തിൽ ഇറങ്ങുന്നു.
മൂന്നാം ക്വാർട്ടറിൽ
3.2.26 ന് ചൊവ്വാഴ്ച
പല തവണ ചുണ്ടിനും കപ്പിനുമിടയിൽ വച്ച് സ്വർണ്ണ കപ്പ് നഷ്ടപ്പെട്ടു പോയത് ഇത്തവണ സ്വന്തമാക്കുകതന്നെ ചെയ്യും എന്ന വിശ്വാസത്തോടെ എല്ലാ സന്നാഹങ്ങളുമായി കരീബിയൻസ് തളിപറമ്പ കേരള സെവൻസിലെ മിന്നും താരങ്ങൾ അണിനിരക്കുന്ന കെ.എം.ജിമാവൂർ ടീമിനെ രംഗത്തിറക്കി പൊരുതുമ്പോൾ റാഫിയെ പോലുള്ള താരമൂല്യമുളള കളിക്കാരെ വാർത്തെടുക്കുന്നതിൽ ഏറെ
മുന്നിൽ നിൽക്കുന്ന
വടക്കേ മലബാറിലെ ഫുട്ബാളിന്റെ പറുദീസയായ തൃക്കരിപ്പൂരിൽ നിന്നുമുള്ള ഹിറ്റാച്ചി തൃക്കരിപ്പൂര് ഇത്തവണ സ്വർണ്ണ കപ്പു നേടിയെടുക്കുവാനായി ശക്തമായ ടീമുമായി പോരിനിറങ്ങുന്നു.
നാലാം നാൾ ക്വാർട്ടറിൽ
4.2.26 ന് വ്യാഴാഴ്ച
മൂന്ന് തവണ സ്വർണ്ണ കപ്പിൽ മുത്തമിട്ട, ടൂർണ്ണമെന്റിലെ ഗ്ലാമർ ടീമുകളിൽ ഒന്നായ, മൂൻ കാലങ്ങളിൽ ഇന്റർനാഷണൽ ഫുട്ബാൾ താരങ്ങളെ ഒന്നാകെ അണിനിരത്തി വളപട്ടണം ഫുട്ബാൾ മൈതാനിയിൽ വിസ്മയങ്ങൾ കാഴ്ച വെക്കാറുള്ള, ഫുട്ബാൾ പ്രേമികളുടെ ഇഷ്ട ടീമായ പറശ്ശിനി ബ്രദേർസ് പറശ്ശിനിക്കടവ് കെട്ടിലും മട്ടിലും കളിയിലും മികവ് പുലർത്തുന്ന റിയൽ എഫ് സി തെന്നല ടീമുമായി സ്വർണ്ണ കപ്പ് ലക്ഷ്യമിട്ട് ക്വാർട്ടർ ഫൈനലിൽ ഇറങ്ങുമ്പോൾ അവരെ നേരിടുന്നത് വളപട്ടണം മന്നയിലെ മൂപ്പൻ ബ്രദേർസ് ടീമായ മൂപ്പൻസ്പോർട്ടിങ്ങ് മൂപ്പൻപാറ എന്ന അതിശക്തമായ ടീം, ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം പത്മശ്രീ ഐം.എം. വിജയന്റെയും ജോ പോൾ അഞ്ചേരിയുടെയും നാട്ടിൽ നിന്നും വരുന്ന, ഫുട്ബാളിലെ പതിനെട്ടടവും പയറ്റി തെളിഞ്ഞ ഉഷ എഫ്.സി
തൃശൂർ ആണ്.
31-ാമത് എ.കെ. കുഞ്ഞിമായൻ ഹാജി സ്മാരക സ്വർണ്ണ കപ്പിനും ആർ.എ.ജി ഹോൾഡിങ്ങ്സ് യു എ ഇ നൽകുന്ന ഒരു ലക്ഷം രൂപ പ്രൈസ് മണിക്കുമായി വളപട്ടണം മൈതാനിയിൽ ടൗൺ സ്പ്പോർട്ട്സ് ക്ലബ്ബിനെറ നേതൃത്വത്തിൽ നടന്നു വരുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിൽ - ഫിബ്രവരി ഒന്ന് മുതൽ ആരംഭിക്കുന്ന 8 പ്രഗത്ഭ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്ന ക്വാർട്ടർ ഫൈനൽ മത്സരം നേരിൽ കാണാൻ മുഴുവൻ ഫുട്ബാൾ പ്രേമികളെയും ക്ഷണിക്കുന്നു , സ്വാഗതം ചെയ്യുന്നു.