MCC Munderi

MCC Munderi Munderi Cricket Club

MCC MUNDERI...മുണ്ടേരിയുടെയും പരിസര പ്രദേശങ്ങളുടെയും ക്രിക്കറ്റ്‌ ഭൂമികയിൽ  ശ്രദ്ധിക്കപ്പെട്ട നാമം....കുറഞ്ഞ കാലം കൊണ്ട്...
02/01/2026

MCC MUNDERI...

മുണ്ടേരിയുടെയും പരിസര പ്രദേശങ്ങളുടെയും ക്രിക്കറ്റ്‌ ഭൂമികയിൽ ശ്രദ്ധിക്കപ്പെട്ട നാമം....

കുറഞ്ഞ കാലം കൊണ്ട് ഒരു കൊച്ചു ഗ്രൗണ്ടിൽ ലതർ ക്രിക്കറ്റിന്റെ വലിയ മത്സര പരമ്പരകൾ നടത്തി വരികയും കണ്ണൂരിന്റെ പ്രാന്തപ്രദേശങ്ങളിൽ ടെന്നീസ് ക്രിക്കറ്റ്‌ കളിച്ചു കൊണ്ടിരുന്ന 100ൽ പരം താരങ്ങളെ ലതർ ക്രിക്കറ്റിന്റെ മാസ്മരികതയിലേക്ക് ആകർഷിക്കുകയും ചെയ്‌തു ചെറിയ ഗ്രൗണ്ടിൽ
ഉള്ള പരിമിതി കൊണ്ട് എങ്ങനെ വലിയ വൈബ് ഒരുക്കാം എന്ന് കാണിച്ചു തരികയും ചെയ്ത ഒരു കൂട്ടായ്മ....

80 കളിലും 90 കളിലും മുണ്ടേരിക്കടവിലെ ഗ്രൗണ്ടിലും ഡിസ്‌പെൻസറി ഗ്രൗണ്ടിലുമായി കന്നാസ് റൂബിയുടെ കോർക്ക് ബോളിൽ ക്രിക്കറ്റ്‌ കളിച്ചു നടന്ന കൗമാരം കാട്ടാമ്പള്ളി പദ്ധതിയുടെ വരവോടെയും തലമുറകളുടെ പറിച്ചു നടൽ പോലുള്ള കാരണങ്ങൾ കൊണ്ടും വിസ്‌മൃതിയിൽ ആണ്ട് പോകുകയായിരുന്നു...

പിന്നീട് പല ക്ലബ്ബുകളിലൂടെയായി ടെന്നീസ് ബോൾ ക്രിക്കറ്റും ടൂർണമെന്റുകളും നാനോ ക്രിക്കറ്റ്റുമൊക്കെ നാട്ടിൽ നടന്നുവെങ്കിലും ലതർ ക്രിക്കറ്റിന്റെ വസന്തം തിരിച്ചെത്തിയില്ല...

പിന്നീട് കുറെ കാലങ്ങൾക്ക് ശേഷം 2022ൽ ഒരു കല്യാണ വീട്ടിലെ വെടി പറച്ചിലിനിടയിൽ പഴയ ക്രിക്കറ്റ്‌ കളിയും കന്നാസ് റൂബിയും 80കളിലെ കളിയോർമ്മകളുമൊക്കെ ചർച്ചയിൽ കടന്നു വന്നു...

*രിആയ മുണ്ടേരി* എന്ന മുണ്ടേരിയുടെ സ്വന്തം പ്രവാസി സംഘടന ആ ചർച്ചക്ക് നിറം പകർന്നു കൊണ്ട് 12000 രൂപയുടെ ക്രിക്കറ്റ്‌ കിറ്റ് സമ്മാനിച്ചു കൊണ്ട് പുതിയൊരു ക്രിക്കറ്റ്‌ വിപ്ലവത്തിന്റെ തുടക്കം കുറിക്കുകയായിരുന്നു അവിടെ...

പഴയ ലെജൻഡുകളെ ഒക്കെ ഒരുമിച്ചു കൂട്ടി ഓർമ്മകൾ അയവിറക്കാൻ തട്ടിക്കൂട്ടിയ ആ കളി മൂന്ന് ടീമുകളെ വെച്ചു ഒരു ടൂർണമെന്റ് ആയി നടത്തുകയും അത് കൊടൂര വൈറൽ ആവുകയും പിന്നെയത് എംസിസി എന്ന പഴയ ക്ലബ്ബിന്റെ ഉയിർത്തെഴുന്നേൽപ്പും അഭിമാനവും ആയി മാറി
സൂര്യ ശോഭയോടെ ഉദിച്ചുയർന്നു വരികയും ചെയ്തു.

കളി കാര്യമായി....

മർഹൂം Tv മൊയ്‌ദീൻ സാഹിബ്‌ എന്നവരുടെ വിശാലമനസ്കത കൊണ്ട് അദ്ദേഹത്തിന്റെ പറമ്പിൽ മോർണിങ്ങിൽ കളി നടക്കാൻ തുടങ്ങി...

മുണ്ടേരിയിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും രാവിലെ ആളുകൾ കളിക്കമ്പത്തിലേക്കു ആവേശപൂർവം എത്തി തുടങ്ങി..

പിന്നെ നടന്നത് സമാനതകളില്ലാത്ത ചരിത്രം....

ക്രിക്കറ്റ്‌ ഒരു ഭ്രാന്തായി കൊണ്ടു നടന്ന ആ കൂട്ടം തങ്ങളുടെ ഇച്ഛാ ശക്തി കൊണ്ട് സ്വയം കോൺട്രി ബ്യൂട്ട് ചെയ്തും സൗഹൃദ വലയങ്ങളിലൂടെ പണം സ്വരൂപിച്ചും പല പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ട് ഫണ്ട്‌ റൈസിങ് നടത്തിയും ചെറുതെങ്കിലും സ്വന്തമായി ഒരു ഗ്രൗണ്ട് എന്ന സ്വപ്നവും സാക്ഷാൽക്കരിച്ചു..

2022 ൽ 3 ടീമിനെ വെച്ചു നടത്തി വൈറൽ ആയ ടൂർണമെന്റിന്റെ രണ്ടാം പാർട്ട്‌ നാല് ടീമിനെ വെച്ചു പ്രഖ്യാപിച്ചു.. അതിനൊരു പേരുമിട്ടു *എംസിസി വേൾഡ് കപ്പ്...*

വേൾഡ് കപ്പും സൂപ്പർ ഹിറ്റായി.....

പിന്നെ ആ കളി തുടർന്നു കൊണ്ടു പോവണം എന്നായി....

അങ്ങനെയാണ് കൂട്ടത്തിലുള്ള മൂന്നാല് പേർ മുൻ കയ്യെടുത്തു കൊണ്ട് ലീഗ് അടിസ്ഥാനത്തിൽ മോണിംങിലായി മത്സരം നടത്തി കളി മുന്നോട്ട് കൊണ്ട് പോകാമെന്ന ആശയവുമായി മുന്നോട്ട് വന്നത്...

അങ്ങനെയായിരുന്നു മോർണിംഗ് ലീഗിന്റെ തുടക്കം...

2022 ഒക്ടോബർ 16 നു മൂന്ന് ടീമിനെ വെച്ചു നടത്തിക്കൊണ്ട് തുടങ്ങിയ ആ ക്രിക്കറ്റ്‌ വൈബ് വാർഷിക ഉത്സവമായി 3 വേൾഡ് കപ്പുകളും ലീഗ് അടിസ്ഥാനത്തിൽ മോർണിംഗ് ലീഗായി 13 സീസണുകളും നടത്തിക്കഴിഞ്ഞു...

14ആം സീസൺ ഇപ്പോൾ നടന്നു വരുന്നു...

കക്കാട് മുതൽ പുതിയ തെരു കാട്ടാമ്പള്ളി കണ്ണാടിപ്പറമ്പ് ചെലേരി കമ്പിൽ.. മയ്യിൽ ചെക്കികുളം ചക്കരക്കൽ കഞ്ഞിരോട് പടന്നോട്ട് മാണിയൂർ മമ്പറം വാരം താണ വരെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള 140ഓളം കളിക്കാർ 14 സീസണുകളിലായി കളിച്ചു കഴിഞ്ഞു..

വാർഷിക ഉത്സവമായ വേൾഡ് കപ്പ് സീസൺ 4 ന്റെ തയ്യാറെടുപ്പുകൾ അണിയറയിൽ പുരോഗമിക്കുന്നു..

മോർണിംഗ് ലീഗ് ക്രിക്കറ്റ്‌ 14 ആം സീസൺ ഫൈനൽ മത്സരം 4/01/26 ഞായറാഴ്ച രാവിലെ 7 മണിക്ക് എംസിസി ഗ്രൗണ്ടിൽ നടക്കുന്നുമുണ്ട്...

ഇതിനെല്ലാം പുറമെ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ നമ്മുടെ ഗ്രൗണ്ടിൽ നാട്ടിലുള്ള 15 വയസിനു താഴെയുള്ള കുട്ടികളുടെ ഫുട്ബോൾ മത്സരങ്ങൾ നടന്നു വരുന്നു..

*ഇനി കാര്യത്തിലേക്കു വരാം..*

ഈ വരുന്ന ഞായർ 4/01/2026 നു എംസിസി ഗ്രൗണ്ടിൽ വളരെ വ്യത്യസ്തമായ ഒരു പരിപാടി എംസിസി യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു...

നമ്മുടെയൊക്കെ നൊസ്റ്റാൾജിയയെ തട്ടിയുണർത്തുന്ന പഴയ കാല നാടൻ കളികളുടെ മത്സരവും അതിന്റെ പ്രദർശനവും...

ഉച്ചക്ക് 2മണി മുതലാണ് മത്സരങ്ങൾ അരങ്ങേറുക..

ടപ്പ, തലമ, ഇട്ടിയും കോലും, ഗോലി കളി, ഉപ്പു സോഡി കൊത്തൻകല്ല്... അങ്ങനെ തുടങ്ങി നമ്മുടെ മനസ്സിനെ ബാല്യ കാലങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോവുന്ന നിരവധി സുന്ദരമായ മുഹൂർത്തങ്ങൾക്ക് അരങ്ങോരുങ്ങുകയാണ വിടെ... നിങ്ങളോരോരുത്തരുടെയും പ്രോത്സാഹനവും പിന്തുണയും പോലെയിരിക്കും അതിന്റെ വിജയം....

അത് കൊണ്ട് പരിപാടി വിജയകരമാക്കാൻ എല്ലാവരെയും ഞങ്ങളുടെ എംസിസി ഗ്രൗണ്ടിലേക്ക് ഹാർദവമായി ക്ഷണിക്കുന്നു... സ്വാഗതം ചെയ്യുന്നു....

MCC MUNDERI.

02/01/2026
02/01/2026

New begining

29/12/2025
Those who once played and cheered at the MCC CLUB, now reunited once again on MCC's own ground.From left(standing)Kader ...
18/12/2025

Those who once played and cheered at the MCC CLUB, now reunited once again on MCC's own ground.

From left(standing)
Kader kottappuram,Latheef K P,Davood M V,Razak T M,Musthafa K,Muneer K P,Mahamood P,Moidu C V,Hashim K,Salam K, Jabbar K P

From left (sitting)
A P Ashraf,Saheed K P,Muneer P P K,Dr.Hashim and Ab.Rahiman K M

MCC MCL SEASON 3 Reault of 19/01/2015
19/01/2025

MCC MCL SEASON 3
Reault of 19/01/2015

Address

Munderi Metta
Kannur
670591

Opening Hours

Monday 6am - 7pm
Tuesday 6am - 7pm
Wednesday 6am - 7pm
Thursday 6am - 7pm
Friday 6am - 7pm
Saturday 6am - 7pm
Sunday 6am - 7pm

Website

Alerts

Be the first to know and let us send you an email when MCC Munderi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share