18/04/2026
കാസര്‍കോട് ജില്ലാ എ ഡിവിഷന്‍ ക്രിക്കറ്റ് ലീഗ്: ഷിഹാബ് ചിത്താരിക്ക് അര്‍ദ്ധ സെഞ്ച്വറി; കെസിസി കാഞ്ഞങ്ങാടിനും ഒലീവ് ബംബ്രാണയ്ക്കും ജയം
കാസര്‍കോട്: മാന്യ കെ.സി.എ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ജില്ലാ എ ഡിവിഷന്‍ ക്രിക്കറ്റ് ലീഗില്‍ ശനിയാഴ്ച രാവില നടന്ന മത്സരത്തില്‍ കെസിസി കാഞ്ഞങ്ങാടിന് ജയം. 23 റണ്‍സിന് ആസ്ക് ആലമ്പാടിയെയാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റുചെയ്ത കെസിസി 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. ഷിഹാബ് ചിത്താരി 61 (44), ഉവൈസ് 31*, നിധിന്‍ കരുണ്‍ 27 റണ്‍സും ആസ്കിന്റെ അബ്ദുല്‍ ഹമീദ് 2, അത്തീഖ് റഹ്‌മാന്‍ 2 വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ആസ്കിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. അബ്ദുല്‍ ബാസിത് 32, ഫയാസ് 27, അഹമ്മദ് നിസാര്‍ 20 റണ്‍സും കെസിസിയുടെ നിധിന്‍ കരുണ്‍ 3, മുഹമ്മദ് റിയാസ് 2 വിക്കറ്റും നേടി.
ഉച്ചയ്ക്ക് ശേഷം നടന്ന ആവേശകരമായ മത്സരത്തില്‍ ഒലീവ് ബംബ്രാണ 2 റണ്‍സിന് നെല്ലിക്കുന്ന് സ്പോര്‍ട്ടിംഗിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റുചെയ്ത ബംബ്രാണ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. മുഹമ്മദ് റിയാസ് 43*, ഇബ്രാഹിം 42, മുഹമ്മദ് അഷ്റഫ് 39* റണ്‍സും നെല്ലിക്കുന്നിന്റെ നൗഫല്‍ 3, അമല്‍ 2 വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ നെല്ലിക്കുന്ന് ഒരു പന്ത് ശേഷിക്കെ 2 റണ്‍സ് അകലെ 154 റണ്‍സിന് എല്ലാവരും പുറത്തായി. അബ്ദുല്‍ സല്‍സാല്‍ 34, ഇഖ്ബാല്‍ 33 റണ്‍സും ബംബ്രാണയുടെ റൈസ് 3, സമീല്‍ 3, അരുണ്‍ വിജയന്‍ 2 വിക്കറ്റും നേടി. അവസാന ഓവറില്‍ ഒരു വിക്കറ്റ് ശേഷിക്കെ 12 റണ്‍സായിരുന്നു നെല്ലിക്കുന്നിന് വേണ്ടിയിരുന്നത്. 9 റണ്‍സ് നേടി അവസാന വിക്കറ്റ് നഷ്ടമാവുകയായിരുന്നു.