YUVA

YUVA yuva - YOUTH for UNITED VISION and AMBITION, is a arts, sports and cultural organisation located at

സെയ്ഫാണോ മോളുസേ,  കൊറോണ കാലത്തെ ഇരപിടുത്തക്കാർ  Direct by Sanajikumar N K
03/07/2020

സെയ്ഫാണോ മോളുസേ, കൊറോണ കാലത്തെ ഇരപിടുത്തക്കാർ
Direct by Sanajikumar N K

Cast: Anish VA, Sonya Giri Direction: Sanaji Kumar DOP, Di and Titles : Kuttamassery Editor: Saneeb Real Frames Music : Serin Francis P R O : Ameer Mirza ©NO...

11/01/2019
പെൺകുട്ടികളുള്ള മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ഏതാനും കാര്യങ്ങളാണ് ഇവിടെ. ആരെഴുതിയതാണെന്നറിയില്ല.  നല്ലതാണെന്നു തോന്നിയതി...
24/01/2017

പെൺകുട്ടികളുള്ള മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ഏതാനും കാര്യങ്ങളാണ് ഇവിടെ. ആരെഴുതിയതാണെന്നറിയില്ല. നല്ലതാണെന്നു തോന്നിയതിനാൽ എഴുതിയ ആൾക്കു നുറു ലൈക്കുകളർപ്പിച്ച് കോപി-പേസ്റ്റ് ചെയ്ത് ഇവിടെ പോസ്റ്റ് ചെയ്യുന്നു. ക്ഷമയോടെ ഈ പതിനൊന്ന് കാര്യങ്ങള്‍ നമുക്കു ശ്രദ്ധിച്ചു വായിക്കാം.
👇👇👇👇👇👇👇👇👇👇👇
ഒരു പെൺകുഞ്ഞിന് അമ്മ പറഞ്ഞു കൊടുക്കേണ്ട ഒരുപാടു കാര്യങ്ങളുണ്ട്.
മടിയും ചമ്മലും കാരണം ചില അമ്മമാർ ചില കാര്യങ്ങൾ പറയാറില്ല.

1. ഒരു പെൺകുട്ടിയായി ജനിച്ചതിൽ അഭിമാനിക്കുക

അടുത്ത ജന്മത്തിലെങ്കിലും ഒരു ആണായി ജനിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പെൺകുട്ടികളും. എന്നാൽ പെൺകുട്ടിയായി ജനിച്ചാൽ ജീവിതം എത്ര സുന്ദരമായിരിക്കണം എന്നു ചിന്തിക്കുന്നവരാകണം എൻെറ മക്കൾ. പെൺകുട്ടിയായിരുന്നുകൊണ്ടു തന്നെ ജീവിതം ആഘോഷിക്കണം. സ്വതന്ത്ര്യത്തോടെ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് ലോകത്തോട് ഉറക്കെ പറയണം ഒരു പെൺകുട്ടിയായിരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നുവെന്ന്.

2. അറിവ് നേടുക

സ്കൂളിൽ പോയി നേടുന്ന വിദ്യാഭ്യാസത്തെക്കുറിച്ചോ അക്കാദമിക് ബിരുദങ്ങളെക്കുറിച്ചോ ഒന്നുമല്ല അമ്മയ്ക്ക് സംസാരിക്കാനുള്ളത്. നിങ്ങൾ നിങ്ങളെ അറിയുക, ചുറ്റുപാടുകളെ അറിയുക, നിങ്ങൾക്ക് അറിവുപകരാൻ സന്നദ്ധരായ നിരവധിയാളുകൾ ചുറ്റുമുണ്ട്. നല്ല വ്യക്തികളായി വളരാൻ അവരുടെ സഹായം തേടുക, നല്ല ശീലങ്ങൾ സ്വായത്വമാക്കുക. ഓരോ കുഞ്ഞു കാര്യത്തിൽ നിന്നും അറിവു നേടുക. ജീവിതത്തിലെ ഓരോ നിമിഷത്തിലും അറിവു സമ്പാദിക്കുക. ഇതെന്നെക്കൊണ്ടു പറ്റില്ല, എനിക്കിതിനു കഴിയില്ല എന്നീ വാക്കുകൾ ഒരിക്കലും ജീവിതത്തിൽ ഉപയോഗിക്കരുത്. കഴിയുന്നിടത്തോളം കാര്യങ്ങൾ സ്വന്തംകാലിൽ നിന്നു ചെയ്യുക. അറിയാത്ത കാര്യങ്ങൾ മറ്റുള്ളവരോട് ചോദിച്ചു പഠിക്കുക.

3. സുഹൃത്തുക്കളെ ബുദ്ധിപൂർവം തിരഞ്ഞെടുക്കുക

കാണുന്നവരെയെല്ലാം സുഹൃത്തുക്കളാക്കാതെ നിന്നെ നന്നായി മനസിലാക്കുന്ന വിശ്വസ്തരായ ആളുകളെ മാത്രം സുഹൃത്തുക്കളാക്കുക. അതൊരിക്കലും അത്രയെളുപ്പമാവണമെന്നില്ല. അനുഭവങ്ങളാണ് ജീവിതത്തിൽ ഓരോ പുതിയ പാഠങ്ങൾ പഠിപ്പിക്കുക. നിനക്ക് രണ്ടോ മൂന്നോ സുഹൃത്തുക്കൾ മാത്രമേയുള്ളൂവെങ്കിൽ നീ സങ്കടപ്പേടേണ്ട. ഒരു പക്ഷെ നിന്നെ ആജീവനാന്തം തുണയ്ക്കാൻ പോകുന്നത് അവരുടെ സൗഹൃദമാകും. നിൻെറ സുഹൃത്തുക്കളോട് എന്നും നീ സ്നേഹവും വിശ്വസ്തതയും കാട്ടണം. ഓർക്കുക, നല്ല സുഹൃത്തുക്കൾ നിധിയാണ്. ആജീവനാന്തകാലം ഹൃദയത്തോട് ചേർത്തുപിടിക്കേണ്ട നിധി.

4. പറ്റില്ല എന്നു പറയാൻ പഠിക്കുക

ഈ ലോകത്തുള്ള എല്ലാവരെയും സന്തോഷിപ്പിച്ച് ജീവിക്കാം എന്ന് കരുതരുത്. അത് ശുദ്ധമണ്ടത്തരമാണ്. നിനക്ക് ശരി എന്നു പൂർണബോധ്യമുള്ള കാര്യങ്ങൾ ചെയ്യുക. മോശം എന്നു നിനക്കു തോന്നുന്ന കാര്യങ്ങൾക്ക് മറ്റുള്ളവർ നിർബന്ധിച്ചാൽ അവരോട് പറ്റില്ല എന്നു പറയാൻ ശ്രദ്ധിക്കുക. ശക്തമായും എന്നാൽ മാന്യമായും നോ പറയാൻ ശീലിക്കുക. കാരണം ധാർഷട്യത്തോടെയുള്ള പ്രതികരണം നിനക്ക് ശത്രുക്കളെ സൃഷ്ടിക്കും.

5. പ്രായോഗിക ബുദ്ധി ഉപയോഗിക്കുക

പ്രായോഗികമായി ചിന്തിച്ച് തീരുമാനമെടുത്താൽ ജീവിതത്തിലെ അബദ്ധങ്ങളിൽ ചെന്നു ചാടാതെ സൂക്ഷിക്കാം. ഗൗരവമുള്ള കാര്യങ്ങളിൽ പെട്ടന്നു തീരുമാനമെടുക്കാതെ സാവധാനം ആലോചിച്ച് പ്രായോഗികമായ തീരുമാനങ്ങളെടുക്കുക. വേണമെങ്കിൽ മാത്രം മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുക. ദൈവം നൽകിയ ബുദ്ധിയുപയോഗിച്ച് ബുദ്ധിപരമായ തീരുമാനങ്ങളെടുക്കാൻ ശ്രദ്ധിക്കുക.

6. പ്രണയിക്കുക – സമയവും സന്ദർഭവും നോക്കി നല്ല പങ്കാളിയെ മാത്രം

ഒരു അമ്മ എന്ന നിലയിൽ പ്രണയത്തെക്കുറിച്ച് ഞാൻ നിന്നോട് തുറന്നു സംസാരിക്കേണ്ടതുണ്ട്. പ്രണയം മനോഹരമായ ഒരു വികാരമാണ്. ഏതു നിമിഷവും ആരോടും പ്രണയം തോന്നാം. പക്ഷെ അതിന് കൃത്യമായ സമയവും സന്ദർഭവും ഉചിതമായ പങ്കാളിയെയും കിട്ടുമ്പോൾ മാത്രമാണ് പ്രണയം പൂർണമാവുക. അങ്ങനെയല്ലാതെ വരുമ്പോഴാണ് പ്രണയങ്ങൾ ദുരന്തങ്ങളാവുന്നത്. നിന്നെ അറിയുന്ന നിനക്ക് അറിയുന്ന ഒത്തുപോകുമെന്ന് നിനക്ക് പൂർണ്ണബോധ്യമുള്ള ഒരാളെ മാത്രം പ്രണയിക്കുക. അയാളോട് 100 ശതമാനം സത്യസന്ധത പുലർത്തുക. പ്രണയത്തിനിടയിൽ പലവട്ടം ഹൃദയം വ്രണപ്പെടാം വികാരങ്ങൾ വ്രണപ്പെടാം. അപ്പോഴെല്ലാം ഒന്നോർക്കുക. പ്രണയം ചിലപ്പോഴൊക്കെ വേദനകളും സമ്മാനിക്കും. ആ തിരിച്ചറിവോടെവേണം പ്രണയിക്കാൻ. പ്രണയനിമിഷങ്ങളെല്ലാം ആഘോഷിക്കുക. പ്രണയത്തെ ഒരുക്കലും ഭാരമായി കാണാൻ പാടില്ല.

പ്രണയം, വിശ്വസ്ത‌ത പരസ്പര ധാരണ ഇതൊക്കയാണ് ഒരു ബന്ധം ഊഷ്മളാക്കി നിലനിർത്തുന്നത്. അതുകൊണ്ട് പരസ്പരം പഴിചാരാതെ, ഭരിക്കാതെ പങ്കാളിയെയും തുല്യരായി പരിഗണിക്കാനുള്ള ഒരു മനസുണ്ടാവണം. എന്നു കരുതി സ്വന്തം അസ്തിത്വം പണയം വെയ്ക്കരുത്. പരസ്പരം ബഹുമാനിച്ചും അംഗീകരിച്ചും മുന്നോട്ടു പോവുക.

7. പ്രണയിക്കാം അവനവനെത്തന്നെ

സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കുക, സ്വയം സ്നേഹിക്കുക. തന്നോടുതന്നെ സ്നേഹമില്ലാത്ത ഒരാൾക്ക് മറ്റൊരാളെ സ്നേഹിക്കാൻ കഴിയില്ല. അതുകൊണ്ട് മനസിനു സന്തോഷം തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കുക. മനസിനോട് നിരന്തരം സംസാരിക്കുക. അങ്ങനെ മനസിൽ പൊസിറ്റീവ് എനർജി നിറച്ച് സ്വയം പ്രകാശിക്കുക.

8. വിവാഹം എപ്പോൾ വേണമെന്ന് നിനക്കു തീരുമാനിക്കാം

‍വിവാഹം എന്നത് നിൻെറ മാത്രം തീരുമാനത്തിനു വിടുന്നു. ഞാനോ നിൻെറ അച്ഛനോ നിന്നെ നിർബന്ധിച്ചാൽ പോലും നീ വിവാഹത്തിന് തയാറാവരുത്. നിൻെറ മനസ് എപ്പോൾ ഒരു പങ്കാളിയെ ആഗ്രഹിക്കുന്നുവോ ആ നിമിഷമല്ലാതെ വിവാഹത്തെക്കുറിച്ച് നീ ചിന്തിക്കരുത്. അച്ഛൻെറയും അമ്മയുടെയും കടമനിർവഹിക്കാ‌നോ ഭാരമിറക്കിവെയ്ക്കാനോ സഹോദരങ്ങൾക്ക് നേരത്തെ വിവാഹം കഴിക്കുന്നതിനോ ഒന്നും നീ നിൻെറ ജീവിതത്തെ ബലികഴിക്കരുത്. കാരണം ആ ഒരു ദിവസംകൊണ്ട് ഞങ്ങളുടെ ഉത്തരവാദിത്തം കഴിഞ്ഞു. പിന്നീടുള്ള ഓരോ ദിവസവും ജീവിച്ചു തീർക്കേണ്ടത് നീ മാത്രമാണ്. അതുകൊണ്ട് ഒന്നിനുവേണ്ടിയും ആർക്കുവേണ്ടിയും നീ ധൃതിപിടിച്ച് വിവാഹിതയാവരുത്. മനസുകൊണ്ടും ശരീരംകൊണ്ടും ഒരു പങ്കാളി വേണമെന്നു തോന്നുമ്പോൾ മാത്രം നിനക്ക് ഇണങ്ങുന്ന ഒരാളെ മാത്രം നീ പങ്കാളിയാക്കുക. അതിന് അച്ഛനമ്മമാരുടെ പൂർണ്ണ പിന്തുണ നിനക്കുണ്ടാവും.

9. നിൻെറ അച്ഛനമ്മമാരെപ്പോലെ പങ്കാളിയുടെ രക്ഷിതാക്കളെയും സ്നേഹിക്കുക

വിവാഹം കഴിഞ്ഞാൽ ചിലപ്പോഴൊക്കെ നിൻെറ മുൻഗണനാപട്ടികയിൽ ചില്ലറ വ്യത്യാസങ്ങൾ വരുത്തേണ്ടി വരും. എന്നെയും നിൻെറ അച്ഛനെയും സ്നേഹിക്കുന്നതുപോലെ നീ പങ്കാളിയുടെ മാതാപിതാക്കളെയും സ്നേഹിക്കണം. ജീവിതത്തിൽ ചില അടിയന്തിര സന്ദർഭങ്ങളുണ്ടാവുമ്പോൾ ചിലപ്പോൾ നിനക്ക് രണ്ടുകൂട്ടരോടും ഒരുപോലെ നീതിപുലർത്താൻ പറ്റിയെന്നു വരില്ല. അങ്ങനെയുള്ള സന്ദർഭങ്ങളിൽ പ്രായോഗിക ബുദ്ധി ഉപയോഗിക്കുക. ഇപ്പോൾ നിൻെറ സ്നേഹവും സഹകരണവും ആർക്കാണോ വേണ്ടതെന്ന് തിരിച്ചറിഞ്ഞ് അവർക്കൊപ്പം നിൽക്കുക. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒരിക്കലും ഒളിച്ചോടാതിരിക്കുക.

10. സന്ധിചെയ്യാം, ത്യാഗം ചെയ്യാം – അത് അർഹിക്കുന്നവർക്കുവേണ്ടി മാത്രം

ജീവിതത്തിൽ നിരവധിയവസരങ്ങളിൽ സന്ധി ചെയ്യേണ്ടി വരാം. ചിലപ്പോൾ ത്യാഗം ചെയ്യേണ്ടി വരാം. പക്ഷെ അതൊക്കെ അർഹിക്കുന്നവർക്കുവേണ്ടി മാത്രം ചെയ്യുക. നിന്നിലെ പെണ്ണിനെ ബഹുമാനിക്കാത്തവർക്കുവേണ്ടി ജീവിതം പാഴാക്കാതിരിക്കുക. അസ്തിത്വത്തേക്കാൾ വലുതല്ല ഒന്നും എന്ന് തിരിച്ചറിയുക. മറ്റുള്ളവർക്ക് ഭാരമാകുമെന്ന തോന്നൽ ഉണ്ടാവാതെ മനസിനെ എന്നും സന്തോഷത്തോടെ നിലനിർത്തുക.

11. ഞങ്ങളുണ്ട് എന്തിനും കൂടെ....

പ്രിയപ്പെട്ട മകളേ, അവസാനമായി പറയാൻ ഒന്നേയുള്ളൂ. നീ നേരിടുന്ന എന്തു പ്രശ്നത്തെക്കുറിച്ചും നിനക്ക് എന്നോടോ അച്ഛനോടോ തുറന്നു പറയാം. ഞങ്ങളുടെ മാതാപിതാക്കൾ ഞങ്ങളോട് ഒരിക്കലും ഇങ്ങനെ പറഞ്ഞിട്ടില്ല. അതുകൊണ്ടാണ് ഞങ്ങൾ നിങ്ങളോട് ഇങ്ങനെ പറയുന്നത്. നിനക്കെന്തു പ്രശ്നമുണ്ടായാലും അത് ഞങ്ങളോടു തുറന്നു പറയാം. അതൊരു മോശം കാര്യമാവാം നല്ലകാര്യമാകാം. എന്തു പ്രശ്നമായാലും നമുക്കത് ഒരുമിച്ചു നേരിടാം. ഞങ്ങളുടെ ഹൃദയത്തിൻെറയും ആത്മാവിൻെറയും ഭാഗമാണ് നീ. ജീവിതത്തിൽ വിജയവും പരാജയവും ഉണ്ടായേക്കാം. അതിനെയൊക്കെ തൻറേടത്തോടെ നേരിട്ട് സ്വന്തം കാലിൽ നിൽക്കാൻ പഠിക്കുക. ഞങ്ങളുടെ സ്നേഹവും അനുഗ്രഹവും എപ്പോഴും നിന്റെ കൂടെ ഉണ്ടാകുo...

മുഷിഞ്ഞ വസ്ത്രധാരിയായ ഒരു വൃദ്ധൻ തീവണ്ടിയിൽ ഏസി കമ്പാർട്ടുമെന്റിൽ യാത്ര ചെയ്യുകയായിരുന്നു .ടിക്കറ്റ് പരിശോധകൻ (ടി ടി ഇ )...
21/01/2017

മുഷിഞ്ഞ വസ്ത്രധാരിയായ ഒരു വൃദ്ധൻ തീവണ്ടിയിൽ ഏസി കമ്പാർട്ടുമെന്റിൽ യാത്ര ചെയ്യുകയായിരുന്നു .ടിക്കറ്റ് പരിശോധകൻ (ടി ടി ഇ ) അയാളുടെ അടുത്ത് വന്നു ടിക്കറ്റ് ആവശ്യപ്പെട്ടു. വൃദ്ധൻ തന്റെ ബാഗിനുളളിൽ തിരയാൻ തുടങ്ങി " ഇവിടെ എവിടേയോ കാണണം" വൃദ്ധൻ തിരച്ചിൽ തുടരവെ അതൃപ്തിയോടെ പരിശോധകൻ പറഞ്ഞു "ഞാൻ തിരിച്ച് വരുമ്പോൾ താങ്കൾ ടിക്കറ്റ് കാണിക്കണം". വൃദ്ധൻ ടിക്കറ്റ് ഇല്ലാതെയാണ് യാത്ര ചെയ്യുന്നതെന്ന് പരിശോധകൻ ഊഹിച്ചു. കുറച്ച് കഴിഞ്ഞ് തിരിച്ച് വന്ന പരിശോധകന് വൃദ്ധൻ തന്റെ ഏസി ക്ലാസ് ടിക്കറ്റ് കാണിച്ചു.പരിശോധകന് കുറ്റബോധം തോനി 'ഒറ്റനോട്ടത്തിൽ അയാളെ ഞാൻ വിലയിരുത്താൻ പാടില്ലായിരുന്നു'.

തീവണ്ടി സ്റ്റേഷനിൽ എത്തിയപ്പോൾ പുറത്തിറങ്ങുവാൻ അവനെ പരിശോധകൻ സഹായിച്ചു.തന്റെ ലഗ്ഗേജ് എടുക്കാൻ ഒരു ചുമട്ടുകാരനെ വൃദ്ധൻ വിളിച്ചു.ചുമട്ടുകാരൻ ലഗ്ഗേജ് എടുത്തെങ്കിലും പെട്ടെന്ന് അത് താഴെ വെച്ച് നടന്നു പോയി. അയാൾ അടുത്ത കമ്പാർട്ടുമെന്റിൽ വന്നിറങ്ങിയ ഭംഗിയായി വസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ ലഗ്ഗേജ് എടുത്ത് അവരോടൊപ്പം നടന്നു പോയി.

' ചുമട്ടുകാരനെ കുറിച്ച് നിങ്ങൾ എന്ത് വിചാരിക്കുന്നു ..'

ഇത് കണ്ട പരിശോധകൻ വൃദ്ധന്റെ ലഗ്ഗേജ് എടുത്ത് ഒരു ടാക്സി വിളിക്കാൻ സഹായിച്ചു.പരിശോധകനോട് നന്ദി പറഞ്ഞ വൃദ്ധൻ ഒരു നൂറു രൂപാ നോട്ട് അയാളെ എൽപിച്ചു എന്നിട്ട് പറഞ്ഞു "ദയവായി ഇത് ആ ചുമട്ടുകാരന് കൊടുക്കണം. മേലിൽ ആരെയും വേഷം നോക്കി വിലയിരുത്തരുതെന്നും പറയണം".
തിരിച്ചെത്തിയ പരിശോധകൻ ചുമട്ടുകാരനെ കണ്ടപ്പോൾ അയാളോട് പറഞ്ഞു "നിങ്ങൾ ചെയ്തത് ശരിയായില്ല. ഏതായാലും ഈ പണം അയാൾ നിങ്ങൾക്ക് തന്നതാണ് വേഷം നോക്കി ആരെയും വിലയിരുത്തരുതെന്ന് നിങ്ങളോട് പറയാനും പറഞ്ഞു ".

"ക്ഷമിക്കണം സാർ" ചുമട്ടുകാരൻ പറഞ്ഞു "തിരക്കിനിടയിൽ ഞാൻ പറയാൻ വിട്ടു പോയി.. ഞാൻ എടുത്ത പെട്ടി ഒരു അന്ധയായ സ്ത്രീയുടേതാണ്. സ്ഥിരമായി ഞാനാണ് അവരുടെ ലഗ്ഗേജ് എടുക്കാറുള്ളത് .ഞാനതിനു കൂലിയൊന്നും വാങ്ങാറുമില്ല.താങ്കൾ ആ വൃദ്ധനെ കാണാൻ ഇടയാവുകയാണെങ്കിൽ അദ്ധേഹത്തോട് പറയണം ആരേയും ഒറ്റനോട്ടത്തിൽ വിലയിരുത്തരുത് " .

നാമാണ് യഥാർത്ഥ ശരിയെന്നാണ് നമ്മുടെ ധാരണ...
യാദൃശ്ചികമായോ അല്ലാതെയോ പലപ്പോഴും അങ്ങിനെ ആയിത്തീരാറുമുണ്ട്......
ആ അഹങ്കാരത്തിൽ നാം പലപ്പോഴും മറ്റുള്ളവരിലെ കുറ്റം കണ്ടെത്താൻ ശ്രമിക്കാറുണ്ട്.....
എന്നാൽ നമ്മളേക്കാൾ വലിയ ശരി അവരാണെന്ന് തിരിച്ചറിയുന്നതിൽ നാം പരാജയപ്പെടുന്നു....⁉ ആരെയും കുററപ്പെടുതാതെ നല്ല സൗഹൃദങ്ങള്‍ എന്നും നിലനിര്‍ത്തുക....സുപ്രഭാതം

*പൂവിളിയും പുലികളിയും ഊഞ്ഞാലാട്ടവും വിഭവസമൃദ്ധമായ സദ്യയും ഒരു പിടി നല്ല ഓർമകളുമായി ഒരു പൊന്നോണംകൂടി ..**എല്ലാ ആഘോഷങ്ങളും...
14/09/2016

*പൂവിളിയും പുലികളിയും ഊഞ്ഞാലാട്ടവും വിഭവസമൃദ്ധമായ സദ്യയും ഒരു പിടി നല്ല ഓർമകളുമായി ഒരു പൊന്നോണംകൂടി ..*
*എല്ലാ ആഘോഷങ്ങളും മനുഷ്യ മനസ്സിൽ നന്മയുടെ തിരി കൊളുത്തട്ടെ ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ....❤😘*

പ്രിയപ്പെട്ടവരെ,🔰 ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപക ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചിരുന്നു.🔰 ഇന്ത്യയിൽ ആകെ 137 ആർമി പബ്ലിക...
31/08/2016

പ്രിയപ്പെട്ടവരെ,

🔰 ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപക ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചിരുന്നു.

🔰 ഇന്ത്യയിൽ ആകെ 137 ആർമി പബ്ലിക് സ്കൂളുകളാണുള്ളത്.

🔰 *8000 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.*

🔰 പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (PGT), ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (TGT), പ്രൈമറി ടീച്ചർ (PRT) എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം.

🔰 *ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ പി.ജി യോടൊപ്പം ബി.എഡ് ഉള്ളവർക്ക് അപേക്ഷിക്കാം.*

🔰 *എഞ്ചിനീയറിംഗ് (BE/BTech) /MSC Maths/Physics/Statistics and BSc Computer Science/BCA എന്നിവ ഉള്ളവർക്ക് ബി.എഡ് ഇല്ലാതെയും അപേക്ഷിക്കാം.*

🔰 മൂന്നു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടത്തുക.

🔰 *ഏഴാം ശമ്പള പരിഷ്കരണം വന്നതോടെ ₹29,900 – ₹1,04,400 ആണ് പേ സ്കെയിൽ. (+13800 ഗ്രേഡ് പേ+DA ).*

🔰 അതായത് *തുടക്കത്തിൽ തന്നെ ₹ 51420 ശമ്പളം ലഭിക്കുന്നു.* (കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റാനുകൂല്യങ്ങളും പുറമെ ലഭിക്കുന്നു.)

🔰 അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: *13/09/2016*

🔰 *കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ ഉള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.*

http://bit.ly/Army-Teacher

http://goo.gl/TE1Dny

🔰 അപേക്ഷ സമർപ്പിക്കാത്തവർ ഉടൻ അപേക്ഷ സമർപ്പിക്കുക.

🔰 ഈ സുവർണാവസരം നഷ്ടപ്പെടുത്തരുത്.

*കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ..നമ്മുടെ ഷെയർ ആർക്കെങ്കിലും ഉപയോഗപ്പെട്ടേക്കാം.*

*പരമാവധി ഷെയർ ചെയ്യുമല്ലോ..*

Army Welfare Education Society (AWES) invited applications for Combined Selection Screening Exam for filling up vacancies of Post Graduate Teacher (PGT), Trained Graduate Teacher (TGT) & Primary Teacher (PRT) in various Army Public School (APS) for academic year 2017-18. There are 137 Army Public Sc...

യുവദമ്പതികൾ ഒരു വാടകവീട്ടിൽ താമസം ആരംഭിച്ചു. പിറ്റേന്ന് രാവിലെ അയൽക്കാരി അലക്കിയ വസ്ത്രങ്ങൾ ഉണക്കാനിടുന്നത് യുവതി ജാലകത്...
29/08/2016

യുവദമ്പതികൾ ഒരു വാടകവീട്ടിൽ താമസം ആരംഭിച്ചു. പിറ്റേന്ന് രാവിലെ അയൽക്കാരി അലക്കിയ വസ്ത്രങ്ങൾ ഉണക്കാനിടുന്നത് യുവതി ജാലകത്തിലൂടെ കണ്ടു. അലക്കിയിട്ടും ആ വസ്ത്രങ്ങളൊന്നും നല്ലതുപോലെ വൃത്തിയായിട്ടില്ലെന്ന് യുവതിക്ക് തോന്നി. ''നന്നായി അലക്കേണ്ട രീതി ആ സ്ത്രീക്കറിയില്ലായിരിക്കാം. ഒരുപക്ഷേ, അവൾക്ക് നല്ല ബാർസോപ്പ് ഉണ്ടാവില്ല.'' അയൽക്കാരി വസ്ത്രം അലക്കിയിടുമ്പോഴെല്ലാം ജനലിനിപ്പുറം നിന്ന് അവൾ ഭർത്താവിനോട് ഇക്കാര്യം പരിഹാസപൂർവ്വം പറയും. ഭാര്യയുടെ സംസാരത്തോട് ഭർത്താവ് പ്രതികരിച്ചില്ല.
ഒരു മാസത്തിനുശേഷം അയയിൽ നല്ല വൃത്തിയുള്ള വസ്ത്രം കണ്ട് ആശ്ചര്യത്തോടെ അവൾ ഭർത്താവിനോട് പറഞ്ഞു: ''നോക്കൂ... അവൾ ഇന്ന് നല്ലതുപോലെ അലക്കാൻ പഠിച്ചിരിക്കുന്നു. എനിക്ക് അത്ഭുതം തോന്നുന്നു; ആരെങ്കിലും ഇന്നലെ അവളെ അലക്കാൻ പഠിപ്പിച്ചുവെന്ന്.''
ഭർത്താവ് പറഞ്ഞു: ''ഇന്ന് നീ ഉണരും മുമ്പ് ഞാൻ നമ്മുടെ ജനൽച്ചില്ലുകൾ വൃത്തിയാക്കി.''യുവതിയുടെ വായടഞ്ഞു പോയി. അവൾക്ക് പിന്നൊന്നും പറയാനുണ്ടായിരുന്നില്ല. തന്റെ അയൽക്കാരിയിൽ യുവതി കുറ്റം കണ്ടെത്തുന്നതിന് കാരണം അവളുടെ വീട്ടിലെ പൊടിപിടിച്ച ജാലകത്തിന്റെ പ്രശ്‌നമാണ്. നിറം മങ്ങിയ ചില്ലുജാലകത്തിലൂടെ അവൾ കാണുന്നവയെല്ലാം നിറം മങ്ങിയിരുന്നു. നാം മറ്റുള്ളവരെ കാണുന്നത് നമ്മുടെ മുന്നിലുള്ള ജനൽപ്പാളിയുടെ തെളിമ ആശ്രയിച്ചല്ലേ? അഴുക്കുപുരണ്ട ജാലകത്തിലൂടെ നോക്കിയാൽ യഥാർത്ഥ തെളിമ തിരിച്ചറിയാൻ കഴിയണമെന്നില്ല............... എല്ലാവർക്കും നല്ലൊരു ദിവസം നേരുന്നു

പ്രാണനേക്കാള്‍ വലുതാണ് പിറന്ന നാടിന്‍റെ മാനവും സ്വാതന്ത്ര്യവും എന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നമ്മളിന്ന് അനുഭവി...
15/08/2016

പ്രാണനേക്കാള്‍ വലുതാണ് പിറന്ന നാടിന്‍റെ മാനവും സ്വാതന്ത്ര്യവും എന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നമ്മളിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അവരുടെ ത്യാഗവും ചിന്തിയ ചോരയും ബലിയായി നല്‍കിയ ജീവനും വ്യര്‍ത്ഥമാവാതിരിക്കാന്‍... ഒരേ ഒരു ഇന്ത്യ... ഒരൊറ്റ ജനത...
ജനിച്ച മണ്ണിനെ സ്വന്തം അമ്മയെ പോലെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കും YUVA യുടെ സ്നേഹംനിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍..

25/12/2015

ഏവർക്കും YUVA യുടെഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ

ADHYATHE TOURNAMENT'L THANNE CUP ADICHAA "YUVA" TEAM'INU ELLA VIDA VIJAYASHUMSAKALLUM
13/10/2014

ADHYATHE TOURNAMENT'L THANNE CUP ADICHAA "YUVA" TEAM'INU ELLA VIDA VIJAYASHUMSAKALLUM

"cleanliness comes with team work..""
31/07/2014

"cleanliness comes with team work..""

03/06/2014

Address

Irinjalakuda
680682

Website

Alerts

Be the first to know and let us send you an email when YUVA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share