Karichal Chundan Boat Club-KCBC

Karichal Chundan Boat Club-KCBC ചക്രവർത്തിയുടെ പട്ടാളം

പ്രിയ അംഗങ്ങളെ കാരിച്ചാൽ വള്ളത്തെ  ആത്മാർത്ഥമായി സ്നേഹിച്ചിരുന്ന ചെങ്ങളത്തു ഗോപിനാഥൻ പിള്ള വിടപറഞ്ഞു. അദ്ദേഹം ഈ കരക്കും ...
06/02/2026

പ്രിയ അംഗങ്ങളെ

കാരിച്ചാൽ വള്ളത്തെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്ന ചെങ്ങളത്തു ഗോപിനാഥൻ പിള്ള വിടപറഞ്ഞു. അദ്ദേഹം ഈ കരക്കും സമൂഹത്തിനു ചെയ്തിട്ടുള്ള സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. കാരിച്ചാൽ ചുണ്ടൻ ബോട്ട്സ് ക്ലബ്ബ് സ്ഥാപക കമ്മിറ്റി അംഗവും നിലവിൽ സെക്രട്ടറിയുമായ ജീവൻ അദ്ദേഹത്തിന്റെ മകനാണ്. ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ആത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുകയും കെസിബിസിയുടെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

ശവസംസ്‌കാരം നാളെ ഉച്ച കഴിഞ്ഞു കാരിച്ചാലുള്ള ജീവന്റെ ഭവനത്തിൽ നടത്തപ്പെടുന്നു. നാട്ടിലുള്ള എല്ലാ കെസിബിസി അംഗങ്ങളും ചടങ്ങുകളിൽ സംബന്ധിക്കുവാൻ അഭ്യർത്ഥിക്കുന്നു.

പ്രിയപെട്ടവരേ, അങ്ങനെ 2025 വള്ളംകളി സീസൺ കഴിഞ്ഞിരിക്കുകയാണ്. വളരെ ആവേശകരമായ ഈ ജലോത്സവ സീസണിൽ തുടക്കക്കാരായ *കെസിബിസിക്ക്...
11/01/2026

പ്രിയപെട്ടവരേ,

അങ്ങനെ 2025 വള്ളംകളി സീസൺ കഴിഞ്ഞിരിക്കുകയാണ്. വളരെ ആവേശകരമായ ഈ ജലോത്സവ സീസണിൽ തുടക്കക്കാരായ *കെസിബിസിക്ക്* നമ്മുടെ വള്ളത്തിൽ നെഹ്റുട്രോഫിയിൽ മികച്ച രീതിയിൽ തന്നെ മത്സരിക്കാൻ കഴിയുകയും CBL ചാമ്പ്യൻഷിപ്പിൽ മറ്റു പാരമ്പര്യമുള്ള ക്ലബുകൾ വള്ളങ്ങൾ ഒഴുക്കിയപ്പോഴും ആദ്യമായി ഇറങ്ങിയ നമുക്ക് നല്ല പ്രകടനം കാഴ്ച വെക്കുവാനും ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യുവാനും സാധിച്ചതിൽ ദൈവത്തിന് നന്ദി പറയുന്നു...

ഈ അവസരത്തിൽ നമ്മുടെ വള്ളം ഈ സീസണിൽ കെസിബിസിക്ക് കളിക്കാൻ തന്ന ചുണ്ടൻ വള്ള സമിതിയോടും ഷെയർ ഉടമകളോടും നല്ലവരായ നാട്ടുകാരോടുമുള്ള നന്ദിയും കൂടാതെ നമ്മളെ സ്നേഹിക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്ത എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും അറിയിച്ചുകൊള്ളുന്നു.

വരും വർഷങ്ങളിലും നിങ്ങൾ നൽകിയ സപ്പോർട്ട് പ്രതീക്ഷിച്ചു കൊള്ളുന്നു.

സ്നേഹപൂർവ്വം
കെസിബിസി അഡ്മിൻസ്

പ്രിയരേ,നമ്മുടെ കാരിച്ചാൽ ചുണ്ടൻ - കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്ബിൻ്റെ കൈക്കരുത്തിൽ CBL ൻ്റെ അടുത്ത മത്സരത്തിനിറങ്ങുകയാണ...
06/01/2026

പ്രിയരേ,

നമ്മുടെ കാരിച്ചാൽ ചുണ്ടൻ - കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്ബിൻ്റെ കൈക്കരുത്തിൽ CBL ൻ്റെ അടുത്ത മത്സരത്തിനിറങ്ങുകയാണ്.

ഈ CBL സീസണിലെ അവസാന കളിയായ കൊല്ലം - പ്രസിഡന്റ്സ് ട്രോഫി മത്സരത്തിൽ KCBC രക്ഷാധികാരിയും, ടീം ചീഫ് കോർഡിനേറ്ററുമായ പ്രിയപ്പെട്ട നൈനാൻ കെ ജി ക്യാപ്റ്റൻ ആയി വരുകയാണ്..

ഏവരുടെയും പ്രാർത്ഥനയും അനുഗ്രഹവും പ്രതീക്ഷിക്കുന്നു..

സ്നേഹപൂർവ്വം
കെസിബിസി അഡ്മിൻസ്❤️

31/12/2025

Making a Rhythm 🎺

The Rhythm Maker Rocha...

Karichal Chundan & Karichal Chundan Boat Club-KCBC

29/12/2025
Merry Christmas 🎁🎄
25/12/2025

Merry Christmas 🎁🎄

പ്രിയപ്പെട്ടവരേ,നമ്മുടെ കാരിച്ചാൽ ചുണ്ടൻ - കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്ബിൻ്റെ കൈക്കരുത്തിൽ CBL ൻ്റെ അടുത്ത മത്സരത്തിനിറ...
14/11/2025

പ്രിയപ്പെട്ടവരേ,

നമ്മുടെ കാരിച്ചാൽ ചുണ്ടൻ - കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്ബിൻ്റെ കൈക്കരുത്തിൽ CBL ൻ്റെ അടുത്ത മത്സരത്തിനിറങ്ങുകയാണ്.

പാണ്ടനാട്ടിൽ നടക്കുന്ന CBL മത്സരത്തിൽ ജലചക്രവർത്തി കാരിച്ചാൽ ചുണ്ടൻ്റെ ക്യാപ്റ്റനായി ശ്രീ സണ്ണി പുഞ്ചമണ്ണിൽ വരികയാണ്..

ഏവരുടെയും പ്രാർത്ഥനയും അനുഗ്രഹവും പ്രതീക്ഷിക്കുന്നു..

Address

Karichal
Haripad
690514

Website

Alerts

Be the first to know and let us send you an email when Karichal Chundan Boat Club-KCBC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share