Guruvayoor Sports Academy - GSA

Guruvayoor Sports Academy - GSA Grow with GSA....
Become a good sports star ....

(GSA is a accredited football academy in AIFF
& two star rated academy by All India Football Federation)

19/07/2026

@ Guruvayoor Town Hall

World Cup Football Final on Big Screen

വേൾഡ് കപ്പ് വിളംബര ജാഥ - GSA Guruvayoor Sports Academy - GSA
11/06/2026

വേൾഡ് കപ്പ് വിളംബര ജാഥ - GSA Guruvayoor Sports Academy - GSA

11/06/2026
11/06/2026

ബിഗ് സ്ക്രീൻ പ്രദർശനം

ചാവക്കാട് ഗവ.സ്കൂളിലെ കുട്ടികൾക്ക് GSAനൽകിയ പഠനോപകരണ വിതരണം NK അക്ബർ MLA നിർവഹിക്കുന്നു
10/06/2026

ചാവക്കാട് ഗവ.സ്കൂളിലെ കുട്ടികൾക്ക് GSAനൽകിയ പഠനോപകരണ വിതരണം NK അക്ബർ MLA നിർവഹിക്കുന്നു

ഫുട്ബോൾ ആരാധകരുടെ പ്രതിഷേധം.........................ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഗുരുവായൂർ നഗരസഭയുടെ ടൗൺ ഹാളിൽ ബിഗ് സ്ക്രീ...
03/06/2026

ഫുട്ബോൾ ആരാധകരുടെ പ്രതിഷേധം
.........................

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഗുരുവായൂർ നഗരസഭയുടെ ടൗൺ ഹാളിൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കുന്നത് തടയാൻ ശ്രമിക്കുന്ന ഗുരുവായൂർ നഗരസഭ സെക്രട്ടറിയുടെ ബുദ്ധിശൂന്യമായ നിലപാടിൽ പ്രതിഷേധിച്ച് ഫുട്ബോൾ പ്രേമികൾ നഗരസഭ ഓഫീസിനു മുന്നിൽ 'പ്രതിഷേധ ഗോൾ' എന്ന പ്രതിഷേധ പരിപാടി സംഘടിപ്പി ച്ചു.
സന്തോഷ് ട്രോഫി താരങ്ങളായ ബാബു കെ ആൻ്റോ ,പി കെ അസീസ്
സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി ടി ഗിൽട്ടൺ, ഡിസ്ട്രിക് ഫുട്ബോൾ അസോസിയേഷൻ (ഡി എഫ് എ )ജോയിൻ്റ് സെക്രട്ടറി കെ എ നവാസ്,
ഡി എഫ് എ വൈസ് പ്രസിഡണ്ട് ഡേവിഡ് ആൻ്റോ പ്രമുഖ ഫുട്ബോൾ താരം ഫ്രാങ്ക് ആൻ്റണി, ജയ്സൺ ഫ്രാൻസിസ്,പ്രശാന്ത്, മീഡിയ പ്രവർത്തക പാർവ്വതി, വിവിധ ക്ലബ്ബുകളുടെ ഭാരവാഹികൾ എന്നിവർ ഗോളടിച്ചു പ്രതിഷേധിച്ചു.
ഇതിനു ശേഷം ഗുരുവായൂർ കിഴക്കേ നടയിൽ ചേർന്ന പ്രതിഷേധ യോഗം ജില്ല സ്പോർട്ട്സ് കൗൺസിൽ പ്രസിഡണ്ട് സി സുമേഷ് ഉത്ഘാടനം ചെയ്തു.
ശ്യാം പെരുമ്പിലാവിൽ അദ്ധ്യക്ഷനായി.പിൻ്റെ ആൻ്റോ , ടി എം ബാബുരാജ്, കെ ആർ സൂരജ്, കെ പി സുനിൽ,
എന്നിവർ സംസാരിച്ചു.

GSAക്കെതിരായ പ്രചരണം ഖേദകരം......................................................,,സൗജന്യമായി ഫുട്ബോൾ വേൾഡ് കപ്പ് പ്രദർശ...
02/06/2026

GSAക്കെതിരായ പ്രചരണം ഖേദകരം......................................................,,
സൗജന്യമായി ഫുട്ബോൾ വേൾഡ് കപ്പ് പ്രദർശനവുമായി ബന്ധപ്പെട്ട് ഗുരുവായൂർ നഗരസഭ സെക്രട്ടറി ചില സങ്കുചിത താത്പര്യകാരുടെ കൂട്ടുപിടിച്ച് ജി എസ് എ ക്കെതിരെ നടത്തുന്ന പ്രചരണം ഖേദകരമാണ്.
സൗജന്യ വേൾഡ് കപ്പ് ഫുട്ബോൾ പ്രദർശനം 2002 മുതൽ ടൗൺ ഹാളിൽ നടന്നുവരുന്നതാണ്. കഴിഞ്ഞ വേൾഡ് കപ്പ് മുതൽ സൗജന്യമായി പ്രദർശിപ്പിക്കാനുള്ള പരിശ്രമങ്ങൾ നടത്തി വരുന്നത് ഗുരുവായൂർ സ്പോർട്ട്സ് അക്കാദമി (ജി എസ് എ) യാണ്. ജി എസ് എ കക്ഷിരാഷ്ട്രീയ മുള്ള സംഘടനയല്ല. വിവിധ രാഷ്ട്രീയ വിശ്വാസികൾ GSA യിൽ അംഗങ്ങളാണ്. GSA യുടെ വിവിധ വേദികളിൽ വ്യത്യസ്ത രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കാറുണ്ടെന്നത് കഴിഞ്ഞ കാലങ്ങളിൽ എല്ലാവരും കാണുന്നതാണ്.
വേൾഡ് കപ്പ് ബിഗ് സ്ക്രീൻ പ്രദർശനം സൗജന്യമായി നടത്താൻ നാലോ അഞ്ചോ ലക്ഷം രൂപയുടെ സാമ്പത്തിക ചിലവ് കണ്ടെത്തേണ്ടായിട്ടുണ്ട്. പലരുടേയും അകമഴിഞ്ഞ സഹായത്താലാണ് ഈ തുക കണ്ടെത്തുന്നത്. ടൗൺ ഹാൾ സൗജന്യമായി അനുവദിക്കുന്നതിലൂടെ നഗരസഭയുടേയും സഹകരണത്തോടെയാണ് ഈ ജനകീയ പരിപാടി സംഘടിപ്പിക്കുന്നത്. ഇങ്ങനെ സൗജന്യമായി അനുവദിക്കുന്നത് 2002 മുതൽ നടക്കുന്നതാണ്. ടൗൺ ഹാളിൻ്റെ പണി പൂർത്തിയാവുന്നതിനു മുമ്പ് തന്നെ അവിടെ ഈ പ്രദർശനം ആരംഭിച്ചിരുന്നു. കേരളത്തിലെ ഏറ്റവും വലിയ ബിഗ് സ്ക്രീൻ പ്രദർശനമാണ് ഇവിടെ നടക്കുന്ന ത്. എല്ലാ മാധ്യമ സുഹൃത്തുക്കളും ഇതുമായി സഹകരിക്കാറുണ്ട്. മാധ്യമങ്ങളുടെ വേൾഡ് കപ്പ് പ്രചരണ പരിപാടികളും ഇതിൻ്റെ ഭാഗമായി ഇവിടെ നടക്കാറുണ്ടായിരുന്നു.

ഈ പ്രദർശനം ഈ വർഷം നടത്തണമെങ്കിൽ ചില പാരിതോഷികങ്ങൾ ഞങ്ങൾക്ക് നൽകണമെന്ന് പറഞ്ഞ് ചില മുനിസിപ്പൽ ഉദ്യോഗസ്ഥരുടെ ഏജൻ്റുമാർ GSA യുമായി ബന്ധപ്പെട്ടവരെ സമീപിച്ചിരുന്നു. അല്ലാത്ത പക്ഷം പ്രദർശനത്തിന് വിഘാതമുണ്ടാക്കുമെന്ന് അവർ ഭീഷണിപ്പെടുത്തിയിരുന്നു. സാമ്പത്തിക ലാഭത്തിനു വേണ്ടിയല്ല സൗജന്യമായിട്ടാണ് നടത്തുന്നതെന്നും അതിനാൽ ഇത്തരം പാരിതോഷികങ്ങൾ തരാനാകില്ലെന്നും GSA തീരുമാനിച്ചതിനോടുള്ള പകപോക്കാനാണ് ഇപ്പോൾ നടക്കുന്ന നാടകങ്ങൾ എന്നു കരുതേണ്ടിയിരിക്കുന്നു.

ജി എസ് എ കഴിഞ്ഞ ഒമ്പതു വർഷമായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു ചാരിറ്റി സ്പോർട്ട്സ് സംഘടനയാണ്. ഫുട്ബോൾ രംഗത്തും അത്ലറ്റിക് രംഗത്തുമായി ആയിരകണക്കിന് കുട്ടികളെ ഇതിനകം പരിശീലിപ്പിച്ചിട്ടുണ്ട്.
ജില്ല - സംസ്ഥാന - ദേശീയ നിലവാരത്തിലേക്ക് വരെ എത്തിച്ചേർന്ന കായിക താരങ്ങൾ GSA യിലുടെ വളർന്നവരാണ്. സന്തോഷ് ട്രോഫി, ഐ ലീഗ്, തുടങ്ങിയ ടൂർണ്ണമെൻറിൽ കളിച്ച താരങ്ങളെ വരെ GSA വളർത്തിയെടുത്തു.
ചിലർക്ക് സർക്കാർ ജോലി വരെ ലഭിക്കുന്ന സാഹചര്യമുണ്ടായി.
ഓൾ ഇന്ത്യ ഫുട്ബോൾ അസോസിയേഷൻ AlFF ൻ്റെ രണ്ടു തവണ സ്റ്റാർ റേറ്റിംങ്ങ് നേടിയ സംഘടനയാണ് GSA. മലയാള മനോരമ രണ്ടു തവണ കേരള മികച്ച ക്ലബ്ബുകളിൽ ഒന്നായി ജി എസ് എ യെ തെരഞ്ഞെടുത്തു.
റെജിസ്ട്രേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ നിയമമനുസരിച്ച് റെജിസ്ട്രർ ചെയ്ത GSA യുടെ പ്രവർത്തനങ്ങളെ പല മാധ്യമങ്ങളും പുകഴ്ത്തിയെഴുതിയിട്ടുണ്ട്. കൃത്യമായ സെലക്ഷൻ നടത്തിയാണ് പരിശീലനത്തിനുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നത്. പാർശ്വവൽക്കരിക്കപ്പെട്ട നിരവധി കുട്ടികളെ GSA പരിശീലിപ്പിക്കുന്നുണ്ട്.
കേന്ദ്ര സർക്കാരിൻ്റെ ആദായ നികുതി വകുപ്പിൻ്റെ 12 A, 80G, CSR 1 തുടങ്ങിയ അംഗീകാരങ്ങളും നീതി ആയോഗ്, കേരള ഫുട്ബോൾ അസോസിയേഷൻ, ഡി എഫ് എ, സ്പോർട്ട്സ് കൗൺസിൽ, അത്ലറ്റിക് അസോസിയേഷൻ എന്നിവയുടെ അംഗീകാരങ്ങളും ഉള്ള GSA കൃത്യമായി ആദായ നികുതി റിട്ടേൺസ് സമർപ്പിക്കുന്ന സംഘടനയാണ്. ചാവക്കാട് ഗവ: സ്ക്കൂളിലെ കുട്ടികൾക്ക് വേണ്ട കായികപരിശീലനം, അവർക്ക് വേണ്ട സ്പോർട്ട്സ് കിറ്റ് ഉൾപ്പെടെയുള്ള സാമഗ്രികൾ എന്നിവയും മറ്റു പല സഹായങ്ങളും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനങ്ങൾ, ' അവശ വിഭാഗങ്ങൾക്കുള്ള സഹായങ്ങളും ഉൾപ്പെടെ നൽകുന്ന സംഘടനയാണ് GSA.
ഇപ്പോൾ GSA നടത്തുന്ന ഫുട്ബോൾ പരിശീലനം അട്ടിമറിക്കാനാണ് മുനിസിപ്പൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ പരിശ്രമമെന്നത് പ്രതിഷേധാർഹമാണ്.
വിവാദങ്ങളുടെ പിറകിൽ പോകാൻ GSA ക്ക് താത്പര്യമില്ലെന്നും ഫുട്ബോൾ പ്രദർശനത്തിൽ നിന്നും പരിശീലന പരിപാടികളിൽ നിന്നും പിന്മാറുന്ന കാര്യം പരിഗണിക്കുകയാണെന്നും GSA എക്സിക്യൂട്ടീവ് അറിയിച്ചു.
ആയതിനാൽ എല്ലാ സന്മനസുള്ളവരും പ്രതിഷേധിക്കണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു.

ടി എം ബാബുരാജ്
പ്രസിഡണ്ട്

GSA Football Team Selectionജി എസ് എ ഫുട്ബോൾ അക്കാദമി സെലക്ഷൻ................................................... എ.ഐഎഫ്എഫ...
28/04/2026

GSA Football Team Selection

ജി എസ് എ ഫുട്ബോൾ അക്കാദമി സെലക്ഷൻ...................................................

എ.ഐഎഫ്എഫ് അംഗീകാരമുള്ള ഗുരുവായൂർ സ്പോർട്ട്സ് അക്കാദമി (ജി എസ് എ)ഫുട്ബോൾ ടീമുകളിലേക്കുള്ള സെലക്ഷൻ ഏപ്രിൽ 29, 30 തിയതികളിലായി നടക്കുന്നു
2017 മുതൽ 2020 വർഷങ്ങളിൽ ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഏപ്രിൽ 29ന് കാലത്ത് 7 മണിക്കും 2015,2016 വർഷങ്ങളിൽ ജനിച്ച കുട്ടികൾക്ക് ഏപ്രിൽ 29ന് ബുധനാഴ്ച വൈകീട്ട് 3.30 PM നും സെലക്ഷൻ നടക്കും.
2013 - 2014 വർഷങ്ങളിൽ ജനിച്ചവർക്ക് എപ്രിൽ 30 വ്യാഴാഴ്ച കാലത്ത് 7 മണിക്കും
2011 - 2012 വർഷങ്ങളിൽ ജനിച്ച ആൺക്കുട്ടികൾക്ക് ഏപ്രിൽ 30ന് ഉച്ചതിരിഞ്ഞ് 3.30 മണിക്കും സെലക്ഷൻ നടക്കും.
മുതുവട്ടൂർ ഗവർമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിലാണ് സെലക്ഷൻ നടക്കുന്നത്.
കഴിഞ്ഞ ഒമ്പതു വർഷമായി പ്രവർത്തിക്കുന്ന ജി എസ് എ യുടെ ഫുട്ബോൾ സ്ക്കൂൾ ആധുനികവൽക്കരിച്ചു കൊണ്ടുള്ള പരിശീലന പരിപാടികളാണ് തുടർന്ന് നടക്കുന്നത്. അതിനാവശ്യമായ രീതിയിൽ മുൻ സന്തോഷ് ട്രോഫി കളിക്കാരനും കോച്ചുമായ പി കെ അസീസിനെ ടെക്നിക്കൽ ഡയറക്ടർ ആയി നിയമിച്ചു.
കളിക്കാരുടെ വ്യക്തിപരമായ കഴിവുകളെ വികസിപ്പിക്കുന്നതു ലക്ഷ്യംവെച്ചുകൊണ്ട്
AFC A ലൈസൻസും ഫുട്ബോളിൽ എൻ ഐ എസ് സർട്ടിഫിക്കേഷനുമുള്ള പി കെ അസ്സീസിനു കീഴിൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (AFC) ലൈസൻസുള്ള 6 പരിശീലകരും ചേർന്നു കൊണ്ടാണ് പരിശീലന പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്.
താത്പര്യമുള്ളവർ ആധാർ കാർഡ് , ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ കളർ കോപ്പിയും ഫോട്ടോയും കൊണ്ടുവന്ന് അന്നേ ദിവസം സെലക്ഷനുമുൻപ് റെജിസ്ട്രർ ചെയ്യേണ്ടതാണ്
കൂടുതൽ വിവരങ്ങൾക്ക് 9037276969 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Address

Guruvayoor Sports Academy(GSA) , Valiyil Complex West Nada
Guruvayoor
680101

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 9am - 5pm

Telephone

+916238585195

Alerts

Be the first to know and let us send you an email when Guruvayoor Sports Academy - GSA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Guruvayoor Sports Academy - GSA:

Shortcuts

Share

Category