07/02/2020
*🌷 പന്തിനെ പ്രണയിച്ചവന്റെ ക്യാൻവാസാണ് മൈതാനം. പക്ഷേ മിനിറ്റുകളും സെക്കന്റുകളും വിലപ്പെട്ടതാണെന്ന് തെളിയിക്കുന്ന പോരാട്ടങ്ങൾക്ക് നാം ഓരോരുത്തരും സാക്ഷ്യം വഹിച്ചു*
*റഫറിമാർക്ക് മുകളിലേക്ക് കളിക്കാരൻ വലുതാവുമ്പോൾ കളി തീരുമാനമാക്കാൻ പ്രയാസപ്പെടുമ്പോൾ അഥിതികളായി വന്ന കാണികൾ ക്ഷുഭിതരാവുമ്പോൾ സങ്കടപ്പെട്ട് നിന്ന ഒരു കൂട്ടം സംഘാടകരുണ്ട്*
*പ്രതികരണ ശേഷി നഷ്ട്ടപ്പെട്ടത് കൊണ്ടല്ല , പ്രതികരിക്കാൻ സാധിക്കാഞ്ഞിട്ടുമല്ല . പ്രതികരിക്കുമ്പോൾ*ഈ കളിയുടെ വിജയത്തിൽ ജീവിതം സ്വപ്നം കാണുന്ന കുറെ മനുഷ്യ മുഖങ്ങളായിരുന്നു ഞങ്ങളുടെ മനസ്സിൽ*
*അതൊന്നു മാത്രമായിരുന്നു ഞങ്ങളുടെ നിസ്സംഗത*
*🌹 ഒരു രൂപ പോലും ചലഞ്ചേഴ്സിന്റെ ഒരു സംഘാടകന്റെയും പോക്കറ്റിലേക്കും വീഴുകില്ല എന്ന സത്യത്തോടൊപ്പം നിൽക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട കാണികളും സ്പോൺസർമാരും നിങ്ങൾ തന്നെയാണ് ഞങ്ങളുടെ ഊർജം . നിങ്ങളാണ് ഞങ്ങളുടെ വഴികാട്ടികൾ . ഈ അവസരത്തിൽ നിങ്ങളോടുള്ള നന്ദിയും കടപ്പാടും അറിയിക്കട്ടെ*
*സ്നേഹം നിറഞ്ഞ കളിക്കാർ , മാനേജർമാർ , കളി സംഘടിപ്പിക്കുന്ന സംഘാടകർ , വാട്സാപ്പ് ഗ്രൂപ്പുകൾ , കമന്ററി പറഞ്ഞവർ , അനൗൺസർമാർ ,*
*സംഘടനയും സംഘാടകരും എന്ത് തീരുമാനം എടുക്കുന്നുവോ അത് അനുസരിക്കാൻ തയ്യാറായ മാനേജർ . അതിനു പിടിവാശിയായി നിരസിച്ച മാനേജർ*
*കുറ്റപ്പെടുത്തുന്നതല്ല , നിങ്ങളറിയണം . കഥയറിയാതെ ആട്ടവും പാട്ടുമായി ട്രോളി ട്രോളി ഞങ്ങളുടെ ടൂർണ്ണമെന്റിനെ കളങ്കം വരുത്താൻ നോക്കിയപ്പോൾ ഇരിക്കാൻ സ്ഥലം കിട്ടാതെ ചലഞ്ചേഴ്സിന്റെ കളിക്കളം ഉത്സവമാക്കിത്തീർത്ത കാണികൾ തന്നെയാണ് രാജാക്കൻമാർ*
*💐 ഫുട്ബോളെന്ന ഈ ലഹരിയിൽ ഞങ്ങളും നിങ്ങളും നമ്മളായി ഒരു മാലയിൽ കോർത്തു വെച്ച മുത്തുമണികളായി ചേർത്ത് ,ചേർത്ത് വെക്കുമ്പോൾ അതിനെ ബ്ലയ്ഡ് കൊണ്ട് മുറിച്ചു മറ്റാൻ ശ്രമിക്കരുത്. ഞങ്ങളുടെ വേദനകളാണ് ഈ എഴുതുന്നത്*
*കളി സംഘടിപ്പിക്കുന്നവർക്കും കളിക്കുന്നവർക്കും കളി പറയുന്നവർക്കും പ്രവാസ ലോകത്തിരുന്ന് കളിയെ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നവർക്കും കളിയിലും ജീവിതത്തിലും പരാജയം കൊടുക്കരുതെന്ന പ്രാർഥനയോടെ മുഴുവൻ കാണികൾക്കും ,സ്പോൺസർമാർക്കും , മുഴുവൻ ടീമുകൾക്കും ടീം ഓണർമാർക്കും നന്ദി ...... വരുന്ന സീസണിലും നമ്മളെല്ലാം കണ്ട് മുട്ടും എന്ന വിശ്വാസത്തോടെ*
*സ്നേഹത്തോടെ ,, ചലഞ്ചേഴ്സ് എടത്തനാട്ടുകര*
➰➰➰➰➰➰➰➰➰➰➰