KOCHI Sports

KOCHI Sports കൊച്ചിയിലെ കളി പ്രേമികള്‍

24/03/2017
Sacred Heart College,Thevara, cricket team  with the Principal Dr.Prasanth Palakappillil,Coach Bijumon and Physical educ...
17/03/2016

Sacred Heart College,Thevara, cricket team with the Principal Dr.Prasanth Palakappillil,Coach Bijumon and Physical education faculty,Dr.K.A.Raju and Sundeep Sunny, which won the Mahatma Gandhi University Inter collegiate Cricket Championship in third consecutive time, held at Kalamassary.

17/03/2016

മേഴ്‌സികുട്ടന്‍ അക്കാദമി ക്രെഡായി ഏറ്റെടുത്തു

കൊച്ചി: ഒളിംപ്യന്‍ മേഴ്‌സിക്കുട്ടന്റെ നേതൃത്വത്തിലുള്ള തേവരയിലെ മേഴ്‌സിക്കുട്ടന്‍ അത്‌ലറ്റിക്‌ അക്കാദമിയെ കോണ്‍ഫെഡറേഷന്‍ ഓഫ്‌ റിയല്‍ എസ്‌റ്റേറ്റ്‌ ഡവലപ്പേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ (ക്രെഡായി) ഏറ്റെടുത്തു. മേഴ്‌സിക്കുട്ടനും ക്രെഡായി സിഇഒ അതുല്‍ കുമാര്‍ റായിയും തമ്മില്‍ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു. ഇനി മുതല്‍ ക്രെഡായി മേഴ്‌സിക്കുട്ടന്‍ നാഷണല്‍ അക്കാദമി ഫോര്‍ എക്‌സലന്‍സ്‌ ഇന്‍ സ്‌പോര്‍ട്‌സ്‌ എന്നായിരിക്കും അക്കാദമിയുടെ പേര്‌. ആദ്യ ഘട്ടമായി ഒമ്പത്‌ ലക്ഷം രൂപയുടെ ചെക്കും ചടങ്ങില്‍ കൈമാറി. ഓരോ വര്‍ഷവും 18 ലക്ഷം രൂപ വീതമാണ്‌ ക്രെഡായി നല്‍കുക.
2020ലെ ഒളിംപിക്‌സ്‌ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമാകും അക്കാദമിയിലൂടെ നടത്തുകയെന്നു മേഴ്‌സിക്കുട്ടന്‍ പറഞ്ഞു. എട്ട്‌ ഏക്കര്‍ സ്ഥലം നല്‍കാമെന്നു സര്‍ക്കാര്‍ നേരത്തെ തന്നെ വാഗ്‌ദാനം നല്‍കിയിട്ടുണ്ട്‌. ഇതു നേടിയെടുക്കാനും ശ്രമം നടത്തും. വിദേശത്തു നിന്നു പരിശീലകരെ എത്തിക്കുന്നതടക്കമുള്ള നടപടികളുമുണ്ടാകും. കോളജ്‌ തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ കൂടി ഈ വര്‍ഷം മുതല്‍ പരിശീലനം നല്‍കുമെന്നും അവര്‍ പറഞ്ഞു. ഇവര്‍ക്കായുള്ള സെലക്ഷന്‍ ട്രയല്‍സ്‌ ഉടന്‍ നടത്തും.
ഹൈബി ഈഡന്‍ എംഎല്‍എ, ക്രെഡായി വൈസ്‌ പ്രസിഡന്റ്‌ രഘുചന്ദ്രന്‍ നായര്‍, ക്രെഡായി കേരള സെക്രട്ടറി ജനറല്‍ ഡോ. നജീബ്‌ സക്കറിയ, കൊച്ചി പ്രസിഡന്റ്‌ ജെ.പോള്‍ രാജ്‌, എം.വി.ആന്റണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തേവര കോളേജ്‌ ജേതാക്കള്‍കൊച്ചികളമശേരി സെന്റ്‌ പോള്‍സ്‌ കോളേജ്‌ ഗ്രൗണ്ടില്‍ നടന്ന ഇന്റര്‍ കോളീജിയേ്‌റ്റ്‌ ക്രിക്കറ്റ്‌ ടൂര...
13/03/2016

തേവര കോളേജ്‌ ജേതാക്കള്‍
കൊച്ചി
കളമശേരി സെന്റ്‌ പോള്‍സ്‌ കോളേജ്‌ ഗ്രൗണ്ടില്‍ നടന്ന ഇന്റര്‍ കോളീജിയേ്‌റ്റ്‌ ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ തേവര സേക്രഡ്‌ ഹാര്‍്‌ട്ട്‌്‌ കോളേജ്‌ ജേതാക്കളായി. ഫൈനലില്‍ അവര്‍ ആതിഥേയരായ സെന്റ്‌ പോള്‍സ്‌ കോളേജിനെ 32 റണ്‍സിനു പരാജയപ്പെടുത്തി. 20ഓവര്‍ മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത എസ്‌എച്ച്‌ 137 റണ്‍സെടുത്തു. തുടര്‍ന്നു ബാറ്റ്‌ ചെയ്‌ത സെന്റ്‌ പോള്‍സിനു 105 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. എസ്‌ എച്ചിനുവേണ്ടി 55 രണ്‍സ്‌ വീതം നേടിയ ആനന്ദരാജും സല്‍മാന്‍ നിസാറും ഫൈനലിലെ താരങ്ങളായി.
ഈ വിജയത്തോടെ എസ്‌ എച്ച്‌ കോളേജ്‌ ബാംഗ്ലൂരില്‍ അടുത്തമാസം നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്കും യോഗ്യത നേടി

ക്യാപ്‌ഷന്‍
കളമശേരി സെന്റ്‌ പോള്‍സ്‌ കോളേജ്‌ ഗ്രൗണ്ടില്‍ നടന്ന ഇന്റര്‍ കോളീജിയേ്‌റ്റ്‌ ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ ജേതാക്കളായ തേവര സേക്രഡ്‌ ഹാര്‍ട്ട്‌ കോളേജ്‌ ടീമ്‌ംഗങ്ങള്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ.കെ.എ.രാജു ,സന്ദീപ്‌ സണ്ണി എന്നിവരോടൊപ്പം.
--

07/03/2016

ഇന്റര്‍ കോളീജിയേറ്റ്‌ വോളിബോള്‍
സെന്റ്‌ സ്റ്റിഫന്‍സ്‌,അല്‍ഫോണ്‍സ ജേതാക്കള്‍
കൊച്ചി
മത്‌ ഫാ. ബര്‍ത്തലോമിയോ ട്രോഫി ഇന്റര്‍ കോളീജിയേറ്റ്‌ വോളിബോള്‍ ടൂര്‍ണമെന്റില്‍ സെന്റ്‌ സ്‌റ്റീഫന്‍സ്‌ കോളേജ്‌ പത്തനാപുരവും ഫാ.മലേസിയേസ്‌ ട്രോഫി ഫൈനലില്‍ അല്‍ഫോണ്‍സ കോളേജ്‌ പാലയും യഥാക്രമം പുരുഷ-വനിതാ വിഭാഗം ചാമ്പ്യന്മാരായി.
ഇന്നലെ നടന്ന ഫൈനലില്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജ്‌ 25-23,19-25,25-22,25-20 എന്ന സ്‌കോറില്‍ ആതിഥേയറായ തെവര സേക്രഡ്‌ ഹാര്‍ട്ട്‌സ്‌ കോളേജ തേവരയെയും വനിതാ വിഭാഗത്തില്‍ അല്‍ഫോണ്‍സ 25-19,25-24,19-25,25-14 എന്ന സ്‌കേറില്‍ സെന്റ്‌ സേവ്യേഴ്‌സ്‌ കോളേജ്‌ ,തുമ്പയേയും തോല്‍പ്പിച്ചു.
ഇതോടൊപ്പം നടന്ന ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റല്‍ പുരുഷ വിഭാഗത്തില്‍ എസ്‌.ബി കോളേജ്‌ ചങ്ങനാശേരി 64-61നു സേക്രഡ്‌ ഹാര്‍ട്ട്‌ കോളേജിനെയും വനിതാ വിഭാഗത്തില്‍ സെന്റ്‌ ജോസഫ്‌സ്‌ ഇരിങ്ങാലക്കുട 41-35നു അല്‍ഫോണ്‍സ കോളേജ്‌ ,പാലയേയും തോല്‍പ്പിച്ചു. പ്രൊഫ.കെ.വി.തോമസ്‌ എം.പി, റവ.ഡോ.പ്രശാന്ത്‌ പാലക്കപ്പിള്ളി, ഫാ.ആന്റണി മടവനക്കാട്‌, റവ.ഡോ. ജോസ്‌ ജോണ്‍, പ്രൊഫ.എം.കെ.ആന്റണി,പ്രൊഫ.പീറ്റര്‍ തൊമ്മന്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്‌തു

veterans cricket- winners malabar team
25/02/2016

veterans cricket- winners malabar team

KERALA  SANTHOSH TROPHY TEAM
05/02/2016

KERALA SANTHOSH TROPHY TEAM

Mumbai city fc
11/10/2015

Mumbai city fc

Address

Jns
Chittur-Cochin
678101

Telephone

04842335393

Website

Alerts

Be the first to know and let us send you an email when KOCHI Sports posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share