Selected chalad

Selected chalad സ്പോർട്സിനെ ഇഷ്ടപ്പെടുന്നവരുടെ കൂട?

എല്ലാവർക്കും സ്നേഹത്തോടെ നന്മയുടെ ഒരു പുതു വർഷം ആശംസിക്കുന്നു 🥰🎂
31/12/2023

എല്ലാവർക്കും സ്നേഹത്തോടെ നന്മയുടെ ഒരു പുതു വർഷം ആശംസിക്കുന്നു 🥰🎂

27/12/2022
കണ്ണൂരിലെ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ആവേശത്തിന്റെ കാഹളം മുഴക്കികൊണ്ട് കളിയാരവം വീണ്ടും മുഴങ്ങുകയാണ് പേര് രജിസ്റ്റർ ...
29/04/2022

കണ്ണൂരിലെ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ആവേശത്തിന്റെ കാഹളം മുഴക്കികൊണ്ട് കളിയാരവം വീണ്ടും മുഴങ്ങുകയാണ് പേര് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന ടീം ബന്ധപെടുക

രണ്ട് ദിവസത്തിനുള്ളിൽ പുതുക്കിയ തീയതി നിങ്ങളെ അറിയിക്കുന്നതാണ് 👍
16/04/2021

രണ്ട് ദിവസത്തിനുള്ളിൽ പുതുക്കിയ തീയതി നിങ്ങളെ അറിയിക്കുന്നതാണ് 👍

കണ്ണൂരിന്റെ കളിയുടെ മാമാങ്കത്തിന് തുടക്കമാവുന്നുകണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽഏപ്രിൽ 17,18 തീയ്യതികളിൽപങ്കെടുക്കാൻ താല്പര്യം...
06/04/2021

കണ്ണൂരിന്റെ കളിയുടെ മാമാങ്കത്തിന് തുടക്കമാവുന്നു

കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ

ഏപ്രിൽ 17,18 തീയ്യതികളിൽ

പങ്കെടുക്കാൻ താല്പര്യം ഉള്ള 10ടീമുകളെ ക്ഷണിക്കുന്നു

ഏവർക്കും സ്വാഗതം 😍👍

ചാലാട് ക്രിക്കറ്റ് ലീഗിൽ സെലക്ടസ് ചാലാട് വിജയകിരീടം അണിഞ്ഞു 😍👍ആവേശം വാരിവിതറിയ കളിയിൽ അവസാനത്തെ പന്തിൽ വിജയം കരസ്തമാക്കാ...
28/03/2021

ചാലാട് ക്രിക്കറ്റ് ലീഗിൽ സെലക്ടസ് ചാലാട് വിജയകിരീടം അണിഞ്ഞു 😍👍

ആവേശം വാരിവിതറിയ കളിയിൽ അവസാനത്തെ പന്തിൽ വിജയം കരസ്തമാക്കാൻ ജയ്‌ഹിന്ദ്‌ ബ്രദേഴ്സിന് വെറും 3റൺസ് വിട്ട് നൽകാതെ സെലക്റ്റഡ് ചാലാട് നേടിയെടുത്ത വിജയം

സെലക്റ്റഡ് ചാലടിന്റെ കളിക്കാരനായ സവിനേഷ്‌ ഏറ്റവും നല്ല ബാറ്റ്സ്മാനുള്ള അംഗീകാരം നേടിയെടുത്തപ്പോൾ ഫൈനൽ മാച്ചിലെ ഏറ്റവും നല്ല കളിക്കാരനായി സെലക്റ്റഡ് ചാലടിന്റെ തന്നെ അഖിൽ ഉണ്ണി അംഗീകാരം കരസ്തമാക്കി
ലീഗ് മാച്ചിലെ മികച്ച കളിക്കാരനായി ജയ്‌ഹിന്ദ്‌ ബ്രദേഴ്സിന്റെ ധനിൽ (146-5) അംഗീകാരം നേടിയപ്പോൾ മികച്ച ബോളർ ആയി ക്രിക്കറ്റ് ബ്രെഡേഴ്സിലെ ഗോകുൽ (8)മുന്നേറി
കളിയിലെ മികച്ച ക്യാചുകളിൽ ഏറ്റവും മികവുറ്റത് സെലക്റ്റഡ് റോയൽസിന്റെ ജിതിൻ സ്വരാജിന്റേത് ആയിരുന്നു

ഇനി അടുത്ത ചാലാട് ക്രിക്കറ്റ് ലീഗിന് (CCL) വേണ്ടിയുള്ള കാത്തിരിപ്പ് 😍👍

ചാലാട് ക്രിക്കറ്റ് ലീഗ് പരിസമാപ്തിയിലേക്ക് ഇന്ന് വൈകുന്നേരം 3:30മണിക്ക് ജയ്‌ഹിന്ദ്‌ ബ്രദേഴ്‌സ് മണൽ സെലക്റ്റഡ് ചാലാട്മായു...
28/03/2021

ചാലാട് ക്രിക്കറ്റ് ലീഗ് പരിസമാപ്തിയിലേക്ക് ഇന്ന് വൈകുന്നേരം 3:30മണിക്ക് ജയ്‌ഹിന്ദ്‌ ബ്രദേഴ്‌സ് മണൽ സെലക്റ്റഡ് ചാലാട്മായുള്ള ഫൈനൽ മത്സരം ആവേശത്തിന്റെ കൊടുമുടിയിലേക്ക് നീങ്ങുകയാണ്

റൺവേട്ടയിൽ സെലക്റ്റഡ് ടീം ചാലാടിന്റെ സവിനേഷ്‌ 6 കളികളിൽ നിന്ന് 189 റൺസുമായി മുന്നേറുമ്പോൾ ഒട്ടും പുറകിലല്ലാതെ ജയ്‌ഹിന്ദ്‌ ബ്രദേർസ് മണലിന്റെ ധനിൽ 145 റൺസുമായി ഒപ്പമുണ്ട്

വിക്കറ്റ് വെട്ടയിൽ കഴിഞ്ഞ കളികളിൽ നിന്ന് 8വിക്കറ്റുമായി ക്രിക്കറ്റ് ബ്രദേഴ്സിന്റെ ഗോകുൽ മുന്നേറുമ്പോൾ തൊട്ട് പിറകിൽ 7 വിക്കറ്റുകളുമായി സെലക്റ്റഡ് ചാലാടിന്റെ കായക്കൽ രാഹുലും,സെലക്റ്റഡ് ചാലടിന്റെ തന്നെ നിഖിൽ റാം ഒപ്പത്തിനൊപ്പം ഉണ്ട്

ഇനി ഈ വർഷത്തെ ചാലാട് ക്രിക്കറ്റ് ലീഗിന്റെ പരിസമാപ്‌തിയുടെ മാലപ്പടക്കത്തിന് തിരിക്കോളുത്തുന്ന കാഴ്ചകൾ അമ്പലമൈതാനിയിൽ അരങ്ങേറുമ്പോൾ ഈ വർഷത്തെ ചാലടിന്റെ കരുത്തൻ മാരെ ഏതാനും മണിക്കൂറുകൾക്ക് ശേഷം അറിയാൻ പോവുകയാണ്

ഇന്നത്തെ ഫൈനൽ മത്സരത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകുന്നത് മൈത്തനങ്ങളിൽ ആവേശം നൽകി മുന്നേറിയ താരകങ്ങൾ ശ്രീകാന്ത് അമ്പല മൈതാനവും,സുമോദ് അമ്പലമൈതനവും ചേർന്നാണ്

എല്ലാവരെയും ഞങ്ങൾ ഇന്ന് വൈകുന്നേരം ചാലാട് അമ്പല മൈത്താനിയിലേക്ക് ക്ഷണിക്കുന്നു

എട്ട് മാസങ്ങളായി ചാലാട് അമ്പലമൈതാനിയിൽ നടന്നു കൊണ്ടിരിക്കുന്ന ഫ്രി ഫുട്‌ബോൾ കൊച്ചിങ്ങിന് ഇന്ന് വിരാമം കുറിച്ചുകൊണ്ട് നടന...
27/03/2021

എട്ട് മാസങ്ങളായി ചാലാട് അമ്പലമൈതാനിയിൽ നടന്നു കൊണ്ടിരിക്കുന്ന ഫ്രി ഫുട്‌ബോൾ കൊച്ചിങ്ങിന് ഇന്ന് വിരാമം കുറിച്ചുകൊണ്ട് നടന്ന ചടങ്ങിൽ നാട്ടിന്റെ വിവിദ്ധ മേഖലയിൽ ഉള്ള വ്യക്തിത്വങ്ങൾ പങ്കാളികളായി കേരള ഫുട്‌ബോൾ ടീമിന്റെ നിറ സാനിധ്യമായിരുന്ന മോഹനേട്ടൻ,സെലക്റ്റഡ് ടീമിന്റെ പ്രസിഡന്റ് കായക്കൽ രാഹുൽ,സെക്രട്ടറി ജയേഷ്,ട്രഷറർ മനോജ്‌ ചാലാട്,കുട്ടികൾക്ക് ഇത്രയും നാൾ കോച്ചിങ് കൊടുത്ത നമ്മുടെ സ്വന്തം ASI ആന്റണി സാർ,ജിജിൻ സ്വരാജ്,ഷിജു കായക്കൽ,സജീവൻ,പ്രജിത്ത്,ജോഷീപ്,കാരുണ്യ ചാരിറ്റബിൾ കമ്മറ്റിയുടെ സെക്രട്ടറി മഹേഷ്‌,സനീബ,പ്രശാന്ത് എന്നിവർ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

താലോലം ചാരിറ്റബിൾ ട്രസ്‌റ്റും,സെലക്റ്റഡ് ടീം ചാലടും സംയുക്തമായി കണ്ണൂർ ജാവഹർ സ്റ്റേഡിയത്തിൽ നടത്തുന്ന മീഡിയം ടെന്നീസ് ബോ...
20/03/2021

താലോലം ചാരിറ്റബിൾ ട്രസ്‌റ്റും,സെലക്റ്റഡ് ടീം ചാലടും സംയുക്തമായി കണ്ണൂർ ജാവഹർ സ്റ്റേഡിയത്തിൽ നടത്തുന്ന മീഡിയം ടെന്നീസ് ബോൾ ക്രിക്കറ്റ് ടുർണമെന്റിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ എത്രയും പെട്ടെന്ന് പേര് രജിസ്റ്റർ ചെയ്യുക

എല്ലാ കളികളിലും മികച്ച കളിക്കാരാനുള്ള ട്രോഫിയും കൂടാതെ ചാലാടിന്റെ മനസുകളിൽ എന്നും ജീവിക്കുന്ന മിന്നും താരകങ്ങളായ തിലകുവിന്റെയും,മണി ലക്ഷ്മണന്റെയും നാമധേയത്തിൽ ടുർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനും,നല്ല ബോളർക്കും ഉള്ള ട്രോഫികളും ഒപ്പം ബസ്റ്റ് ക്യാച്ച്നുള്ള ട്രോഫിയും നൽകുന്നു...

അവസാന ലാപ്പിലേക്കുള്ള അങ്കകച്ച മുറുക്കി അവർ വരികയാണ് കലാശക്കൊട്ടിലേക്ക് സ്ഥാനം ഉറപ്പിക്കാൻ 😍💪ക്രിക്കാറ്റിന്റെ മനോഹാരിത വ...
18/03/2021

അവസാന ലാപ്പിലേക്കുള്ള അങ്കകച്ച മുറുക്കി അവർ വരികയാണ് കലാശക്കൊട്ടിലേക്ക് സ്ഥാനം ഉറപ്പിക്കാൻ 😍💪

ക്രിക്കാറ്റിന്റെ മനോഹാരിത വാനിലുയർത്തി കളിയുടെ കരുത്ത് തെളിയിക്കാൻ നിങ്ങളുടെ പ്രോത്സാഹനം ഉണ്ടാവണം 😍

ചാലാട് ക്രിക്കറ്റ് ലീഗിന്റെ എല്ലാ ടീമുകളും നാല് കളികൾ പൂർത്തീകരിച്ച് അവസാനകളിയിലേക്ക് നീങ്ങുമ്പോൾ 9പോയന്റുകളുമായി ജയ്‌ഹി...
15/03/2021

ചാലാട് ക്രിക്കറ്റ് ലീഗിന്റെ എല്ലാ ടീമുകളും നാല് കളികൾ പൂർത്തീകരിച്ച് അവസാനകളിയിലേക്ക് നീങ്ങുമ്പോൾ 9പോയന്റുകളുമായി ജയ്‌ഹിന്ദ്‌ ബ്രദേർസ് മണലും,ക്രിക്കറ്റ് ബ്രദേർസ് ആറാകോട്ടവും,സെലക്റ്റഡ് ടീം ചാലടും തുല്യ ശക്തികളായി മുന്നേറുകയാണ്

റൺവേട്ടയിൽ സെലക്റ്റഡ് ടീം ചാലാടിന്റെ സവിനേഷ്‌ 4കളികളിൽ നിന്ന് 165 റൺസുമായി മുന്നേറുമ്പോൾ ഒട്ടും പുറകിലല്ലാതെ ജയ്‌ഹിന്ദ്‌ ബ്രദേർസ് മണലിന്റെ ധനിൽ 120 റൺസുമായി ഒപ്പമുണ്ട്

വിക്കറ്റ് വെട്ടയിൽ 4കളികളിൽ 7വിക്കറ്റുമായി സ്ട്രൈകേഴ്സ് ശവകണ്ടിയുടെ ശ്രീഷിൽ മുന്നേറുമ്പോൾ തൊട്ട് പിറകിൽ 6 വിക്കറ്റുകളുമായി സെലക്റ്റഡ് ചാലാടിന്റെ കായക്കൽ രാഹുലും,ക്രിക്കറ്റ് ബ്രദേർസിന്റെ ഗോകുലും ഒപ്പമുണ്ട്

ഇനി കളിയുടെ മാലപ്പടക്കത്തിന് തിരിക്കോളുത്തുന്ന കാഴ്ചകൾ അമ്പലമൈതാനിയിൽ അരങ്ങേറും എന്ന കാര്യത്തിൽ സംശയം ഇല്ല

ഇനിയുള്ള ദിവസങ്ങളിൽ കളി സ്നേഹികളെ ഞങ്ങൾ ക്ഷണിക്കുകയാണ്

ചാലാട് ക്രിക്കറ്റ് ലീഗിന്റെ (CCL)കളികൾ അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ ആവേശത്തിന്റെ കൊടുമുടിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കു...
10/03/2021

ചാലാട് ക്രിക്കറ്റ് ലീഗിന്റെ (CCL)കളികൾ അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ ആവേശത്തിന്റെ കൊടുമുടിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്

കളിച്ച കളികളിൽ പരാജയം അറിയാതെ ജയ്ഹിന്ത് ബ്രദേർസ് മണൽ മുന്നേറുമ്പോൾ തൊട്ട് പിറകിലായി സെലക്റ്റഡ് ചാലാടും,ക്രിക്കറ്റ് ബ്രദേഴ്സും ഉണ്ട്
ഇനിയുള്ള രണ്ട് കളികളും നിർണായകമാവുമ്പോൾ ക്രിക്കറ്റിന്റെ മനോഹാരിത ചാലാട് അമ്പലമൈതാനിയിൽ ഉണ്ടാവും എന്നുള്ള കാര്യത്തിൽ സംശയമില്ല 😍

Address

Cannanore

Website

Alerts

Be the first to know and let us send you an email when Selected chalad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category