Cules of Kerala

Cules of Kerala ഫുട്ബോൾ ക്ലബ്‌ ബാഴ്സലോണ എന്ന ഐതിഹാസിക ക്ലബ്ബിന്റെ കേരള ആരാധക വൃന്ദത്തിലേക്ക് സ്വാഗതം!
(1775)

1899ന്റെ തുടക്കം, ഹാൻസ് ഗമ്പെർ എന്നൊരാൾ സ്വിറ്റ്സർലന്റിൽ നിന്നും ആഫ്രികയിലേക്ക് ചില ട്രെയിടിംഗ് കമ്പനികളെ സഹായിക്കാനായി ഒരു യാത്ര പുറപ്പെടുന്നു.എന്നാൽ ആ യാത്ര കാറ്റ്ലുണിയൻ സിറ്റിയായ ബര്സലോനയിൽ വെച്ച് അവസാനിക്കുകയും ,അവിടുത്തെ സൌന്ദര്യത്തിൽ ആകൃഷ്ടനായ അദ്ദേഹം ഇനിയുള്ള കാലം മുഴുവൻ അവിടെ തങ്ങുവാൻ തീരുമാനിക്കുകയും ചെയ്തു.

അവിടെ തുടങ്ങുന്നു "Futbol Club Barcelona" എന്ന കാറ്റലൻ ക്ലബ്ബിന്റെ ഉത്ഭവത്തിന്റെ കഥ.
ബര്സലോനയിൽ ജീവിതം തുടര്ന അദ്ദേഹം ഒരു sports columnist ആയി വർക്ക്‌ ചെയ്തു പോന്നു.എന്നാലും അദ്ധേഹത്തിന്റെ മനസ്സിൽ എപ്പോഴും കാല്പന്തു കളിയെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു.അത് കൊണ്ട് തന്നെ അദ്ദേഹം ജോലിക്കിടയിൽ സമയം കണ്ടെത്തി അവിടെയുള്ള ഒരു ലോക്കൽ ക്ലബ്ബിൽ ഫുട്ബാൾ കളിയ്ക്കാൻ പോയിരുന്നു .അങ്ങിനെയാണ് അദ്ദേഹത്തിന് കാറ്റലുനിയൻ രാജ്യത്തെ പ്രെധിനിതീകരിച്ചു കൊണ്ട് ഒരു ക്ലബ്‌ എന്ത് കൊണ്ട് തുടങ്ങിക്കുടാ എന്ന ആശയം തോന്നി തുടങ്ങിയത് .അത് അവിടുത്തെ ഒരു പത്രത്തിൽ ഒരു പരസ്യമായി കൊടുക്കുകയും ചെയ്തു.അദ്ധേഹത്തെ പോലും ഞെട്ടിക്കുന്ന രീതിയിൽ ആയിരുന്നു അതിനു Response കിട്ടിയത്.കല്പന്തുകളിയെ നെജോട് ചേർത്ത് വെച്ച ഒരു കൂട്ടം ആളുകള് തങ്ങള്ക്കും ആ ക്ലബ്ബിന്റെ ഭാഗം ആവണമെന്ന് പറഞ്ഞു മുന്നോട്ടു വന്നു.അങ്ങിനെ 29 November 1899 നു ഒരു കൂട്ടം കായിക പ്രേമികളുടെ പ്രയത്ന ഫലമായി FC ബാർസിലോന എന്ന കാറ്റലുനിയൻ ക്ലബ്‌ രൂപം കൊള്ളപ്പെട്ടു.
കുറച്ചു കാലങ്ങള്ക്കു ശേഷം 1908ൽ ഹാൻസ് ഗമ്പെർ(ബര്സലോനയിൽ വന്നതിനു ശേഷം അദ്ദേഹം "ജോണ്‍ ഗമ്പെർ" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് ) FC ബര്സലോനയുടെ ആദ്യ പ്രസിഡന്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ടു .

ലൈൻ അപ്വലൻസിയ vs ബാഴ്‌സഇന്ത്യൻ സമയം രാത്രി 07:45 ന്
06/09/2026

ലൈൻ അപ്

വലൻസിയ vs ബാഴ്‌സ

ഇന്ത്യൻ സമയം രാത്രി 07:45 ന്

ലിഗാ എഫ്, മാച്ച് ഡേ 2സെവിയ്യ 0 - 4 ബാഴ്സലോണ ഫെമിനി💙❤️
06/09/2026

ലിഗാ എഫ്, മാച്ച് ഡേ 2

സെവിയ്യ 0 - 4 ബാഴ്സലോണ ഫെമിനി

💙❤️

വർഷങ്ങൾക്ക് മുൻപ് ഈ പേജിൽ ഒരു ലേഖനം ഇട്ടിരുന്നു. മെസ്സിയുടെ അവസാന മത്സരത്തെ പറ്റിയുള്ള ഒരു സങ്കൽപ്പിക ലേഖനം. അന്ന് അത് വ...
01/09/2026

വർഷങ്ങൾക്ക് മുൻപ് ഈ പേജിൽ ഒരു ലേഖനം ഇട്ടിരുന്നു. മെസ്സിയുടെ അവസാന മത്സരത്തെ പറ്റിയുള്ള ഒരു സങ്കൽപ്പിക ലേഖനം. അന്ന് അത് വായിച്ച നമ്മുടെയെല്ലാം കണ്ണ്, കരഞ്ഞു ചുവന്നിരുന്നു. സാങ്കൽപ്പികമായിട്ടാണ് എഴുതിയതെങ്കിലും ഒരു നാൾ അത് യഥാർഥ്യമാകും എന്നാ ഭയം നമ്മുടെ ഉള്ളിൽ എല്ലാം തന്നെ ഉണ്ടായിരുന്നു. ഒരുപക്ഷെ നമ്മളിൽ ഏറ്റവും അധികം പേര് ഈ കളിയേ പിന്തുടരാൻ പ്രേരിപ്പിച്ച ആൾ തന്നെ ബൂട്ട് അഴിക്കുമ്പോൾ ഇനിയെന്ത് എന്നാ ചോദ്യത്തോടെ പകച്ചു നിൽക്കുന്ന നമ്മളെ അന്ന് നമ്മൾ സങ്കൽപ്പിച്ചിരുന്നു. ഒടുവിൽ ഇപ്പോൾ ആ ദിനം വന്നെത്തിയിരിക്കുന്നു. ലിയോ മെസ്സി അന്താരാഷ്ട്ര ഫുട്ബാളിൽ നിന്നും വിടവാങ്ങിയിരിക്കുന്നു.!

ഒരു നീളൻ മുടിയുമായി ഒരു ചെറുപ്പക്കാരൻ നമ്മുടെ ഹൃദയത്തിലേക്ക് ചേക്കേറിയിട്ട് രണ്ട് ദശാബ്ദങ്ങൾ പിന്നിടുന്നു. എപ്പോഴാണ് ആ പേര് ആദ്യമായി കേട്ടതെന്ന് ഓർമ ഇല്ല. രാവിലെ വീട്ടുപടിക്കൽ വന്ന് വീഴുന്ന പത്രത്തിന്റെ സ്പോർട്സ് പേജിൽ എവിടെയെങ്കിലും ആയിരിക്കാം ആ പേര് ആദ്യമായി കണ്ടത്. പിന്നീട് എപ്പോഴോ ആ പേര് ചിരപരിചിതമായി. ഒടുവിൽ നമ്മുടെ ഹൃദയം അവന്റെ താളത്തിനൊത്തു സ്പന്ദിക്കാനും തുടങ്ങി. ബ്ലോഗ്രാനാ നിറങ്ങളിൽ അവൻ അവന്റെ ആട്ടം തുടങ്ങി. ഒപ്പം ഉദയ സൂര്യന്റെ മുഖമുള്ള അവന്റെ വെള്ളയും നീലയും പതാകക്ക് വേണ്ടിയും.

എല്ലാ ബാഴ്‌സയിലെ പോലെ ഒരു കരിയർ ആയിരുന്നില്ല അർജെന്റീനയിൽ. ബലഹീനതകൾ ഏറെയുണ്ടായിരുന്ന ആ ടീമിനെ അവൻ തോളിലേറ്റി ഒട്ടേറെ കലാശക്കൊട്ടിന്റെ അരങ്ങുകളിൽ അവൻ എത്തിച്ചെങ്കിലും അവസാന നിമിഷം വിജയങ്ങൾ അവനിൽ നിന്നും വഴുതിമാറി. ഒരു പക്ഷെ ഒരു മനുഷ്യനും അവന്റെ കായിക ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടില്ലാത്ത വിമർശനങ്ങൾക്ക് അവൻ പാത്രമായി. അവനെ കടിച്ചു കുടയാത്ത വിമർശകർ ഇല്ല.അവന്റെ രക്തം ആഗ്രഹിക്കാത്ത എതിരാളികളും.

പക്ഷെ മെസ്സി വിശ്വസിച്ചത് തന്നിൽ തന്നെ ആയിരുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും, എത്ര വലിയ വീഴ്ചയിലും, എത്ര ഭീകരമായ തോൽവിയിലും ഒരു തിരിച്ചു വരവുണ്ടെന്ന് മെസ്സി നമ്മെ പഠിപ്പിക്കുകയായിരുന്നു. തോൽവിയുടെ പടുകുഴിയിൽ നിന്നും ഉയർന്നു വരാം എന്ന് നമ്മളെ ബോധ്യപ്പെടുത്തുകയായിരുന്നു. ഒടുവിൽ 2022 ൽ ലുസൈൽ സ്റ്റേഡിയത്തിൽ അവൻ ലോകത്തിന്റെ അമരക്കാരനായപ്പോൾ ലോകം എഴുനേറ്റ് നിന്ന് കയ്യടിച്ചത് അവൻ ലോകജേതാവായത് മാത്രം കൊണ്ടല്ല, മറിച്ചു അവൻ അതിനായി പൊരുതിയ യുദ്ധങ്ങളെ കുറിച്ച് ഓർത്തത് കൊണ്ട് കൂടിയാണ്.

മറ്റൊരു ലോകകപ്പ് വേദിയുടെ അവസാന മത്സരം വരെ മെസ്സി തന്റെ രാജ്യത്തെ ചുമലിലേറ്റി. യുവത്വത്തിന്റെ ചുറുചുറുക്കുമായി വന്നവരെ ആ മുപ്പത്തിയൊമ്പത്ക്കാരൻ നിഷ്പ്രഭമാക്കുന്നത് ലോകം ആശ്ചര്യത്തോടെ കണ്ടു. പക്ഷെ അവസാന നിമിഷം കാലിടറിയ അയാളെ ലോകം പുണർന്നു. ഒടുവിൽ താൻ ഏറെ സ്നേഹിച്ച അച്ഛന്റെ വിയോഗം അയാളിലെ കായിക ജീവിതത്തിന് അന്ത്യം കുറിക്കുകയാണ്. അച്ഛനായിരുന്നു അയാളുടെ എല്ലാം. അച്ഛൻ കാണാനില്ലാത്ത കളിയിൽ ഒരുപക്ഷെ തനിക്ക് ഇനിയും ഒന്നും ചെയ്യാനില്ല എന്ന തിരിച്ചറിവായിരിക്കാം അയാളെ ബൂട്ട് അഴിക്കാൻ പ്രേരിപ്പിച്ചത്.

ഈ ദിനം പ്രതീക്ഷിച്ചത് തന്നെയാണെങ്കിലും മനസ്സിൽ എവിടെയോ ഒരു വിങ്ങൽ. തനിക്ക് ഇനിയും ഒന്നും ചെയ്യാനില്ല എന്ന് പറഞ്ഞാണ് അയാൾ കളമൊഴിയുന്നതെങ്കിലും ഇന്നത്തെ യുവത്വത്തോട് ഇനിയുമേറെ പൊരുതാൻ അയാൾക്ക് കഴിയുമെന്ന് നമുക്കെല്ലാം അറിയാം. കഴിഞ്ഞ ലോകകപ്പിൽ നമ്മൾ അത് കണ്ടതുമാണ്. ഒരു പക്ഷെ അത്യാഗ്രഹം ആയിരിക്കാം, പക്ഷെ കുറച്ച് നാൾ കൂടി അർജന്റീന ജെഴ്സിയിൽ മെസ്സിയെ കാണണം എന്ന ആഗ്രഹം ഉണ്ടായിരുന്നു

ഫുട്ബാൾ എന്നും എല്ലാ കാലത്തും എല്ലാ രീതിയിലും സങ്കീർണ്ണതകൾ നിറഞ്ഞതാണ്. മഹാഭാരതം പോലെ എല്ലാ വികാരങ്ങളും നിറഞ്ഞതാണ്. സന്തോഷവും ദുഖവും വേദനയും രോഷവും വിരഹവും എല്ലാം ഫുട്ബാളിൽ സർവസാധാരണവുമാണ്. മെസ്സിക്കൊപ്പം നമ്മൾ വിജയങ്ങളും പരാജയങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം അനുഭവിച്ചറിഞ്ഞവരാണ്. എല്ലാ വികാരങ്ങൾക്കുമൊടുവിൽ ലോകം കീഴടക്കിയവൻ പതിയെ തിരശീലക്ക് പിന്നിൽ മറയുമ്പോൾ ഇനി ആ പോരാട്ടങ്ങൾ ഒരിക്കലും കാണാനാവില്ല എന്ന വിഷാദത്തോടെ നമുക്ക് വിട ചൊല്ലാം. ഇനി ഒരിക്കലും മനസ്സിൽ നിന്നും മായ്ക്കപ്പെടില്ലാത്ത വേദനയോടെ.

നന്ദി ലിയോ!

ഫുൾ ടൈം
31/08/2026

ഫുൾ ടൈം

മാച്ച് ഡേബാഴ്‌സ vs റയോ വയ്യേക്കാനോവേദി : കാമ്പ് ന്യൂഇന്ത്യൻ സമയം രാത്രി 01 മണി.
31/08/2026

മാച്ച് ഡേ

ബാഴ്‌സ vs റയോ വയ്യേക്കാനോ

വേദി : കാമ്പ് ന്യൂ

ഇന്ത്യൻ സമയം രാത്രി 01 മണി.

വിജയത്തുടക്കം!!ബാഴ്സ ഫെമെനി 5 - 0 സിഡി ടെനറീഫ്💙❤️
30/08/2026

വിജയത്തുടക്കം!!

ബാഴ്സ ഫെമെനി 5 - 0 സിഡി ടെനറീഫ്

💙❤️

ഫുൾ ടൈംബാഴ്‌സ 2 - 0 അത്ലറ്റിക് ക്ലബ്റോഡ്രി ബാഴ്‌സ ജെഴ്സിയിൽ അരങ്ങേറ്റം കുറിച്ചു.
27/08/2026

ഫുൾ ടൈം

ബാഴ്‌സ 2 - 0 അത്ലറ്റിക് ക്ലബ്

റോഡ്രി ബാഴ്‌സ ജെഴ്സിയിൽ അരങ്ങേറ്റം കുറിച്ചു.

മാച്ച് ഡേബാഴ്‌സ vs അത്ലറ്റിക് ക്ലബ്വേദി : കാമ്പ് ന്യൂ ബാഴ്‌സലോണഇന്ത്യൻ സമയം രാത്രി 12:30 ന്
27/08/2026

മാച്ച് ഡേ

ബാഴ്‌സ vs അത്ലറ്റിക് ക്ലബ്

വേദി : കാമ്പ് ന്യൂ ബാഴ്‌സലോണ

ഇന്ത്യൻ സമയം രാത്രി 12:30 ന്

ഈ സീസണിലെ ബാഴ്‌സയുടെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പ്രഖ്യാപിച്ചു.
27/08/2026

ഈ സീസണിലെ ബാഴ്‌സയുടെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പ്രഖ്യാപിച്ചു.

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.
26/08/2026

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.

Address

Cules Of
Calicut
673003

Alerts

Be the first to know and let us send you an email when Cules of Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cules of Kerala:

Shortcuts

Share