Hercules Gym

Hercules Gym Body building

13/02/2023

Hercules Gym

21/12/2020

Marketing staff

10/07/2020

Marketing of Building materials in Erattupetta Area

27/07/2016

🍀🍀🍀ആരോഗ്യത്തിനു പകരം ആരോഗ്യം മാത്രം!!! എത്ര പണം പകരം വെച്ചാലും ആരോഗ്യത്തിനു പകരമാവില്ല. നിത്യജീവിതത്തിൽ കണിശമായി പാലിക്കാനുള്ള ആറ്റിക്കുറുക്കിയ ചില നിർദ്ദേശങ്ങൾ ഇതാ:

🍀1. നമ്മുടെ സമ്പത്ത് മുഴുവൻ ഡയാലിസിസിന് വേണ്ടി ചിലവാക്കാതിരിക്കാൻ ഡോളും, പെനഡോളും പോലുള്ള കിഡ്നിയെ നശിപ്പിക്കുന്ന ആന്റി ബയോട്ടിക്കുകൾ ബാഗിന്റെ അറകളിൽ നിന്നും എടുത്തു വലിച്ഛെറിയുക.

🍀2. എണ്ണയുടെ ഉപയോഗം പാടേ കുറക്കുക. എണ്ണപ്പലഹാരങ്ങളും കരിച്ചതും പൊരിച്ചതു ഭക്ഷിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുക.

🍀3. വെറും വയറ്റിലും അല്ലാതേയും തെളിഞ്ഞ പച്ചവെള്ളം ധാരാളമായി കുടിക്കുക. ഉലുവയോ കരിഞ്ചീരകമോ ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കാതിരിക്കുക.

🍀4. നടത്തം കൂടുതൽ ആക്കുക. നിങ്ങൾ പോകാൻ ഉദ്ധേശിക്കുന്ന സ്ഥലങ്ങൾ അടുത്താണെങ്കിൽ മാക്സിമം നടക്കാൻ ശ്രമിക്കുക.

🍀5. ചിക്കൻ ഒഴിവാക്കു

🍀6. പച്ചക്കറികളും ഫ്രൂട്സുകളു ഭക്ഷിക്കുന്നതിന് മുമ്പ് അര മണിക്കൂറെങ്കിലും മഞ്ഞൾ വെള്ളത്തിൽ ഇട്ട് വെക്കുക. അതിനുമുമ്പ് ടാപ്പിനുതാഴെ ഒഴുക്ക് വെള്ളത്തിൽ കഴുകൂ. അതിലുള്ള വിശാംഷങ്ങളെ ഒരു പരിധി വരെ ഇതു തടയുന്നതാണ്.

🍀7. ഫ്രിഡ്ജിൽ വെച്ചത് വീണ്ടും ചൂടാക്കി കഴിക്കുന്ന പ്രവണത ഒഴിവാക്കാൻ കഴിയുന്നവർ മാക്സിമം ഒഴിവാക്കുക.
🍀8. രാവിലെ ഒരു കാരണവശാലും പ്രാതൽ കഴിക്കാതിരിക്കരുത് . കഴിക്കാതിരുന്നാൽ കുടൽപുണ്ണും അൾസറും ഉണ്ടാവാൻ സാധ്യത വളരെ കൂടുതൽ ആണ്.

🍀9. കഴിയുന്നവർ എന്നും ഒരേ സമയം കൃത്യമായി ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.

🍀10. മൊബൈലിന്റെയും കമ്പ്യൂട്ടറിന്റെയും ടി.വി.യുടേയും ഉപയോഗം നിശ്ചിത ടൈമിൽ കർശനമായി നിയന്ത്രിക്കുക.
ഇതിനൊക്കെ വേണ്ടി ഉറക്കമിളക്കുന്നത് ഒഴിവാക്കുക.

🍀11. പച്ചക്ക് തിന്നുന്ന ഇലകളായ ജർജീർ, കസ്സ്‌ പോലെയുള്ള ഇലകൾ ധാരാളമായി കഴിക്കുക അതും കഴിക്കുന്നതിന്റെ 20 മിനിറ്റ് മുമ്പെങ്കിലും ടാപ്പിനുതാഴെ ഒഴുക്ക് വെള്ളത്തിൽ കഴുകൂ. അതിലുള്ള വിഷാംശങ്ങളെ ഒരു പരിധി വരെ ഇതു തടയുന്നതാണ്. വീണ്ടും വിഷാംശം പോവുന്നതിന് വേണ്ടി മഞ്ഞൾ പൊടി കലർത്തിയ വെള്ളത്തിൽ ഇട്ട് വെക്കുക.

🍀12. പൊറാട്ട പാടേ ഒഴിവാക്കുക.
🍀13. എരിവ്, പുളി, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതൽ ആവാതിരിക്കാൻ ശ്രമിക്കുക (മാക്സിമം ഒഴിവാക്കുക).

🍀14. കോളകളും എനർജി ഡ്രിങ്കുകളും പാക്കറ്റ് പൾപ്പ്ജ്യൂസുകളും,ടാങ്കും ഒഴിവാക്കുക ദാഹം ശുദ്ധമായ പച്ച വെള്ളം കൊണ്ട് മാത്രം ശമിപ്പിക്കുക.

🍀15. ഭക്ഷണത്തിന്റെ 60 മിനിറ്റെങ്കിലും മുമ്പോ പിമ്പോ വെള്ളം കുടിക്കുക. ഭക്ഷണത്തിന്റെ കൂടെ വെള്ളം കുടിക്കരുത്.

🍀16. പൗഡർ ഇടുന്നവർ അതൊഴിവാക്കുക.

🍀17. ചൂടുള്ള ഭക്ഷണം സുപ്രയിൽ ഒന്നായിട്ട് കൊട്ടി ഭക്ഷിക്കരുത്. അത് കൊണ്ട് ഒരുപാട് ദൂശ്യ ഫലങ്ങൾ ഉണ്ട്
അത് പല രോഗങ്ങൾക്കും കാരണമായേക്കാം.

🍀18. പുകവലി ഒഴിവാക്കുക. അത് നിങ്ങൾക്ക് മാത്രമല്ല നിങ്ങളേക്കാൾ മറ്റുള്ളവരുടെ ആരോഗ്യത്തിനും ഹാനികരമാണ് എന്ന് മനസ്സിലാക്കുക.

🍀19. ചെറിയ ചെറിയ അസുഖങ്ങക്ക് വേദനസംഹാരി ഗുളികകൾ ഒരു കാരണവശാലും കഴിക്കരുത്. നിവൃത്തിയില്ലെങ്കിൽ
അങ്ങനത്തെ രോഗങ്ങളെ ഭക്ഷണ ക്രമീകരണത്തിലൂടെ ശരിയാക്കാം, ശ്രമിക്കുക.

🍀20. മൊബൈൽ ഉപയോഗിക്കുമ്പോൾ ഡിസ് പ്ലെ ബ്രൈറ്റ്നസ് മാക്സിമം കുറക്കുക. മൊബൈൽ ഫോണുകളുടെ ഡിസ്പ്ലേകളിൽ ബ്ലാക്ക് സ്റ്റിക്കർ ഒട്ടിക്കാൻ ശ്രമിക്കുക.. ഇത് കണ്ണിന് സുരക്ഷ നൽകും.

🍀21. റൂമിലും കാറുകളിലും ഫുൾ ടൈം എയർ ഫ്രഷ്ണർ സ്പ്രേ ഉപയോഗിക്കരുത്.

🍀22. എ.സി. യുടെ ഉപയോഗം മാക്സിമം കുറക്കുക.
എ.സി. യിലേറെ നല്ലത് ഫാൻ ആണ്.

🍀23. നിന്ന് കൊണ്ട് ഭക്ഷിക്കരുത്; കുടിക്കരുത്.

🍀24. കഴിവതും നിന്ന് കൊണ്ട് മൂത്രം ഒഴിക്കരുത്.

🍀25. എ.സി. യുടെ കാറ്റ് എത്തുന്നിടത്ത് നേരെ ചുവട്ടിൽ കിടക്കരുത്. എ.സി. റൂമിൽ ബ്ലാങ്കറ്റ് ഇല്ലാതെ കിടക്കരുത്.

🍀26. 'നെറ്റ് കോളുകൾ' ചെയ്യുമ്പോൾ ഹെഡ് ഫോൺ ഉപയോഗിക്കുക.
ബ്ലൂടൂത്ത് ഹെഡ് ഫോൺ ഒരു കാരണവശാലും ഉപയോഗിക്കരുത്.
🍀27. കഴിയുന്നവർ ഹോട്ടൽ, മെസ്സ് എന്നിവയിൽ നിന്നും ഒഴിയാൻ ശ്രമിക്കുക. ഹോട്ടലുകളിൽ ഭക്ഷണത്തിൽ ടേസ്റ്റ് കൂട്ടാൻ ഉപയോഗിക്കുന്ന മാരക വിശമായ അജീന മോട്ടോ സ്ഥിരമായി കഴിച്ചാൽ ഉണ്ടാവുന്ന പ്രത്യാകാതം വലുതാണ് (ഹോട്ടൽ ജീവനക്കാർ ക്ഷമിക്കുക).

🍀28. ഭക്ഷണത്തിന് ടേസ്റ്റ് കൂട്ടാൻ ഉപയോഗിക്കുന്ന സോസുകൾ മറ്റു കൃതൃമ കൂട്ടുകൾ ഒഴിവാക്കുക.
ഭക്ഷണത്തിന് എത്ര രുചി കാക്കാൻ പറ്റുമോ അത്രയും രുചി കുറച്ചിട്ട് ഭക്ഷിക്കാൻ ശ്രമിക്കുക. രസക്കൂട്ടുകൾ വേണ്ട.

🍀29. ഓർക്കുക, ഭക്ഷണത്തിന് എത്ര ടേസ്റ്റ് കൂടുന്നുവോ അത്രയും നമ്മുടെ ശരീരത്തിന് ഹാനികരമാണ്.

🍀30. സുർക്കയുടേയും അച്ചാറുകളുടെയും ഉപയോഗം മാക്സിമം കുറക്കുക.

🍀31. ഹെഡ്ഫോണിൽ ഓവർസൗണ്ടിൽ പാട്ട് കേൾക്കരുത്.
അത് ശ്രവണശേഷി കാലക്രമേണ നാം അറിയാതെ കുറക്കുന്നതാണ്.

🍀32. മാസത്തിൽ ഒന്നോ രണ്ടോ ദിവസമെങ്കിലും വ്രതമെടുക്കാൻ ശ്രദ്ധിക്കുക.

🍀33. രാത്രി പതിവായി ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. അത് ശരീരത്തിന് വളരെ നല്ലതാണ്. രാവിലെ എണീറ്റ ഉടനെയും.

🍀34. ബ്രോസ്റ്റിന്റെ കൂടെ ഒരു കാരണവശാലും കോള ഐറ്റംസ് ഒന്നും തന്നെ കുടിക്കരുത് (ബ്രോസ്റ്റ് തന്നെ മാരകം).

🍀35. പ്രാർത്ഥന മുറതെറ്റാതെ ചെയ്യുക. മാനസികാരോഗ്യത്തിനുള്ള ഒറ്റമൂലിയാണു ദൈവസാമീപ്യം നിലനിർത്തൽ.

എല്ലാറ്റിനും മുമ്പ്‌, സൂര്യോദയത്തിനു മുമ്പുതന്നെ ഉണരണം. ഉണർന്ന് പ്രഭാതകർമ്മങ്ങൾ കഴിഞ്ഞ്‌ വീണ്ടും കിടക്കുന്നത്‌ ശരീരത്തെയും മനസ്സിനെയും പ്രതികൂലമായി ബാധിക്കും.📌 പ്രപഞ്ചത്തിലെ സസ്യലതാദികളോടും എല്ലാ ജീവജാലങ്ങളോടുമൊപ്പം നാമും കണ്ണുതുറക്കണം, നമ്മുടെ പുതുദിനം തുടങ്ങണം!!📌 അല്ലാതെയുള്ള ഉറക്കം 100% വും ആരോഗ്യത്തെ പ്രതികൂലമായേ ബാധിക്കൂ.📌

ഓർക്കുക, ആരോഗ്യമാണ് നമ്മുടെ സമ്പത്ത് അതിൽ അനുഭവിക്കാനും സഹിക്കാനും ആരും തന്നെ ഉണ്ടാവില്ല നമ്മൾസൂക്ഷിച്ചാൽ നമുക്ക് നന്ന്.📌📌📌

വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു കടമയാണു അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

30/03/2015
19/02/2015

1. ദിവസവും ഏഴെട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക. ഇത് വയറ്റില കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം ഇതുവഴി പുറന്തള്ളിപ്പോകുന്നതോടെ അപചയപ്രക്രിയ ശരിയായി നടക്കുകയും ചെയ്യും.

2. ഉപ്പു കുറയ്ക്കുക. ഇതിനു പകരം മറ്റു മസാലകളോ ഔഷധസസ്യങ്ങളോ ഉപയോഗിക്കാം. ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തും. വയറ്റിലെ കൊഴുപ്പു കൂടുകയും ചെയ്യും.

3. മധുരത്തിനു പകരം തേനുപയോഗിക്കുക.മധുരം അടിവയറ്റിലെ കൊഴുപ്പും തടിയും കൂട്ടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ ഭക്ഷണത്തില്‍ കറുവാപ്പട്ട ഉള്‍പ്പെടുത്തുക. ഇത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്.

4. ശരീരത്തിന് നല്ല ഫാറ്റ് ആവശ്യമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പിനെ അകറ്റാന്‍ അത്യാവശ്യവും. നട്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇതിനു സഹായിക്കും.

5. ബട്ടര്‍ ഫ്രൂട്ട് അഥവാ അവോക്കാഡോ നല്ല കൊഴുപ്പിന്റെ ഉറവിടമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. വിശപ്പറിയാതിരിക്കാനും ഇതു നല്ലതാണ്.

6. സ്‌ട്രെസുണ്ടാകുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ പുറപ്പെടുവിക്കും. ഇതു തടി വയ്പ്പിക്കും. ഓറഞ്ചിലെ വൈറ്റമിന്‍ സി ഇതു നിയന്ത്രിക്കാനും വയറ്റിലെ കൊഴുപ്പു കുറയ്ക്കാനും സഹായിക്കും.

7. വയറ്റിലെ കൊഴുപ്പു കൂ്ട്ടുന്നതില്‍ ഡിസെര്‍ട്ടുകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്. ഇതിനു പറ്റിയ ഒരു പരിഹാരമാര്‍ഗമാണ് തൈര്.

8. ഗ്രീന്‍ ടീയിലെ ആന്റിഓക്‌സിഡന്റുകള്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും. വയറ്റിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും.

9. രാവിലെ വെറുംവയറ്റില്‍ ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് ഇതില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് അടിവയറ്റിലെ കൊഴുപ്പു കുറയ്ക്കാ സഹായിക്കും.


10. പച്ചവെളുത്തുള്ളി തിന്നുന്നത് അടിവയറ്റിലെ കൊഴുപ്പു നീക്കാനുള്ള എളുപ്പവഴിയാണ്.

11. ഇഞ്ചി ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കും. ഇതുവഴി വയറ്റിലെ കൊഴുപ്പകലും.

12. ആപ്പിളിലെ പെക്ടിന്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കുകയും ചെയ്യും.

13. മധുരക്കിഴങ്ങിലെ നാരുകള്‍ ദഹനപ്രക്രിയയെ ശക്തിപ്പെടുത്തും. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടില്ല.

14.മുളകിലെ ക്യാപ്‌സയാസിന്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കുന്ന മറ്റൊരു ഘടകമാണ്.

15. ബീന്‍സ് ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ്. ഇത് വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.

16. വയര്‍ കുറയാന്‍ സഹായിക്കുന്ന ഭക്ഷണമാണ് കുക്കുമ്പർ. ഇത് വിശപ്പു മാറ്റും. നാരുകള്‍ അടങ്ങിയതു കൊണ്ട് സുഗമമായ ദഹനത്തിനും സഹായിക്കും.

17.മഞ്ഞളില്‍ കുര്‍കുമിന്‍ എന്നൊരു ആന്റിഓക്‌സിഡന്റുണ്ട്. ഇത് വയര്‍ കുറയാന്‍ സഹായിക്കും.

18.മുട്ടയുടെ വെള്ളയും തടി കൂട്ടാതെ, ശരീരത്തിനു പ്രോട്ടീന്‍ നല്‍കും. ഇതും വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടാതിരിക്കാന്‍ സഹായിക്കും.

14/02/2015
തടി കുറയ്‌ക്കാന്‍ ചെറിയ കാര്യങ്ങള്‍ഭക്ഷണം കുറയ്‌ക്കുക, വ്യായാമം ചെയ്യുക ഇതായിരിയ്‌ക്കും പലരും തടി കുറയ്‌ക്കാന്‍ ചെയ്യേണ്...
25/05/2014

തടി കുറയ്‌ക്കാന്‍ ചെറിയ കാര്യങ്ങള്‍

ഭക്ഷണം കുറയ്‌ക്കുക, വ്യായാമം ചെയ്യുക ഇതായിരിയ്‌ക്കും പലരും തടി കുറയ്‌ക്കാന്‍ ചെയ്യേണ്ട മാര്‍ഗങ്ങളായി കാണാറുള്ളത്‌. തടി കുറയ്‌ക്കാന്‍ ഇത്‌ വളരെ പ്രധാനമാണ്‌. എന്നാല്‍ തടി കുറയ്‌ക്കാന്‍ ഇത്‌ മാത്രം ചെയ്‌തതു കൊണ്ടായില്ല. നാം നിസാരമായി കണക്കാക്കാറുള്ള പല കാര്യങ്ങളും തടി കുറയ്‌ക്കുന്നതില്‍ പ്രധാന പങ്കു വഹിയ്‌ക്കുന്നുണ്ട്‌. തടി കുറയ്‌ക്കാന്‍ ചെയ്യേണ്ട ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

പ്ലാന്‍

പ്ലാന്‍ ചെയ്യുക. ഇത്‌ ഏതു കാര്യത്തിലുമെന്ന പോലെ തടി കുറയ്‌ക്കുന്നതിനും പ്രധാനമാണ്‌. തടി കുറയ്‌ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുക. ചെയ്യാന്‍ സാ്‌ധിയ്‌ക്കുന്ന കാര്യങ്ങള്‍ മാത്രം പ്ലാന്‍ ചെയ്യുക.

നിങ്ങള്‍ക്ക് ബുദ്ധി വേണോ ?പ്രാതല്‍ ബുദ്ധി ശരിയായി പ്രവര്‍ത്തിയ്ക്കണമെങ്കില്‍ പ്രാതല്‍ അത്യാവശ്യം. നീണ്ട ഇടവേളയ്ക്കു ശേഷമ...
24/05/2014

നിങ്ങള്‍ക്ക് ബുദ്ധി വേണോ ?

പ്രാതല്‍

ബുദ്ധി ശരിയായി പ്രവര്‍ത്തിയ്ക്കണമെങ്കില്‍ പ്രാതല്‍ അത്യാവശ്യം. നീണ്ട ഇടവേളയ്ക്കു ശേഷമുള്ള ഭക്ഷണമായതു കൊണ്ടുതന്നെയാണിത്. തലച്ചോറിനും പ്രവര്‍ത്തിയ്ക്കാന്‍ ഊര്‍ജം വേണം.

Address

Bharananganam
686578

Telephone

9497171894

Website

Alerts

Be the first to know and let us send you an email when Hercules Gym posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share