Navayuga Arts&Sports Club Muttathukonam

Navayuga Arts&Sports Club Muttathukonam നവയുഗ ആർട്സ് &സ്പോർട്സ് ക്ലബ്‌

30/07/2021
ജൂൺ 5, 20 21ലോക പരിസ്ഥിതി ദിനം .പാരിസ്ഥിതികവ്യവസ്ഥ പുന:സ്ഥാപിക്കുക എന്നതാണ് 2021 ജൂൺ 5 ലെ ലോക പരിസ്ഥിതി ദിന മുദ്ര്യാവാക്...
05/06/2021

ജൂൺ 5, 20 21ലോക പരിസ്ഥിതി ദിനം .

പാരിസ്ഥിതികവ്യവസ്ഥ പുന:സ്ഥാപിക്കുക എന്നതാണ് 2021 ജൂൺ 5 ലെ ലോക പരിസ്ഥിതി ദിന മുദ്ര്യാവാക്യം ... ജൈവ വൈവിധ്യത്തിന്റെ സംരക്ഷകർ ജനങ്ങളാണ് എന്ന തിരിച്ചറിവാണ് പ്രധാനമായും നമുക്കുണ്ടാകേണ്ടത്....
ഒരു മരം നടാം .

ഒരു മരം നട്ട്
മണ്ണു കാക്കാം
മണ്ണിൽ
മനുഷ്യന്
ജീവനേകാം !
ഒരു മരം നട്ട്
മനുഷ്യനാകൂ
സർവ്വ ജീവജാലങ്ങക്കു -
മുയിരുനൽകൂ ...
മരമാണ്
മനുഷ്യന്റെ
ജീവനാഡി
ജീവൻ ത്രസിപ്പിക്കും
ജീവവാഹി !
ഒരു മരം
നട്ടൊരു നന്മ ചെയ്യാം
നാളത്തെ നാടിന്ന്
കാവലാകാം !

ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്നതിരുമുറ്റത്തെത്തുവാന്‍ മോഹംതിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാനെല്ലിമരമൊന്നുലുത്...
27/05/2021

ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാനെല്ലി
മരമൊന്നുലുത്തുവാന്‍ മോഹം.

മെയ് 27 മലയാളത്തിന്റെ പ്രിയ കവി ഒ. എൻ. വി കുറുപ്പിന്റെ ഓർമ്മ ദിനം.

പുണ്യം പെയ്തിറങ്ങുന്ന റമദാൻ മാസത്തിലെ ഒരുമാസം നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്ക് വിരാമമിട്ട് വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ...
13/05/2021

പുണ്യം പെയ്തിറങ്ങുന്ന റമദാൻ മാസത്തിലെ ഒരുമാസം നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്ക് വിരാമമിട്ട് വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ദൈവത്തിലേക്ക് സ്വയമർപ്പിച്ച പ്രാര്‍ഥനാനിരതമായ മുപ്പതു ദിനരാത്രങ്ങൾ സമ്മാനിച്ച ആത്മവിശുദ്ധിയോടെയും ഊർജ്ജത്തോടെയുമാണ് ഇസ്‌ലാം മത വിശ്വാസികൾ പെരുന്നാൾ ആഘോഷങ്ങളിലേക്ക് കടക്കുന്നത്.സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശം നൽകുന്ന ആഘോഷം കൂടിയാണ് ഈദുൽ ഫിത്വർ എന്ന ചെറിയ പെരുന്നാൾ

കോവിഡ് മൂലം പ്രാർത്ഥനകളും ആഘോഷങ്ങളും വീടിനുള്ളിലേക്ക് ചുരുങ്ങുമെങ്കിലും കഴിവതും അങ്ങനെ തന്നെ ആവാൻ എല്ലാവരും ശ്രദ്ധിക്കുക.ഇൗ രണ്ടാം തരംഗത്തിൽ ഇതുവരെ തന്നെ നമുക്ക് ഒരുപാട് പ്രിയപ്പെട്ടവരെ നഷ്ടം ആയിട്ടുണ്ട്. ഇൗ രോഗത്തെ എത്രയും വേഗം തുടച്ച് നീക്കേണ്ട സമയം കഴിഞ്ഞിരക്കുന്നു.പുറത്ത് പോവുകയാണെങ്കിൽ തന്നെ മാസ്ക്കും സാമൂഹിക അകലവും സൂക്ഷിക്കുക.നമ്മൾ ഇതിനെയും തരണം ചെയ്യും.
ഇൻശാ അല്ലാഹ്🤲❤️

08/05/2021

𝗖𝗼𝘃𝗶𝗱-𝟭𝟵 𝗟𝗼𝗰𝗸𝗱𝗼𝘄𝗻 - 𝗧𝗿𝗮𝘃𝗲𝗹 𝗣𝗮𝘀𝘀
കോവിഡ് 19 രണ്ടാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ് ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയാതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഐപിഎസ്സ് അറിയിച്ചു.
https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സൈബര്‍ഡോം നോഡല്‍ ഓഫീസര്‍ എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്.

𝗘𝗺𝗲𝗿𝗴𝗲𝗻𝗰𝘆 𝗧𝗿𝗮𝘃𝗲𝗹 𝗣𝗮𝘀𝘀:-
അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ്സ് ഓണ്‍ലൈനില്‍ ലഭിക്കുവാന്‍ യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്‍റെ നമ്പര്‍, സഹയാത്രികന്‍റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പര്‍, ഐഡന്റിറ്റി കാർഡ് വിവരങ്ങൾ തുടങ്ങിയവ നൽകി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഈ വിവരങ്ങള്‍ പോലീസ് കണ്‍ട്രോള്‍ സെന്ററിൽ പരിശോധിച്ചശേഷം യോഗ്യമായ അപേക്ഷകൾക്ക് അനുമതി നൽകുന്നതാണ് . യാത്രക്കാർക്ക് തങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് പ്രസ്‌തുത വെബ്‌സൈറ്റിൽ നിന്നും മൊബൈൽ നമ്പർ, ജനന തീയതി എന്നിവ നൽകി പരിശോധിക്കാവുന്നതും, അനുമതി ലഭിച്ചതായ യാത്ര പാസ് ഡൌൺലോഡ് ചെയ്തോ, സ്‌ക്രീൻ ഷോട്ട് എടുത്തോ ഉപയോഗിക്കാവുന്നതാണ് . യാത്രവേളയില്‍ ഇവയോടൊപ്പം ആപേക്ഷയിൽ പറഞ്ഞിരിക്കുന്ന തിരിച്ചറിയൽ രേഖയും പോലീസ് പരിശോധനയ്ക്കായി നിർബന്ധമായും ലഭ്യമാക്കണം.
അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഇവര്‍ക്ക് പ്രത്യേകം പോലീസ് പാസിന്റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍ക്കും, കൂലിപ്പണിക്കാര്‍ക്കും, തൊഴിലാളികള്‍ക്കും നേരിട്ടോ, അവരുടെ തൊഴില്‍ദാതാക്കള്‍ മുഖേനയും, മറ്റുള്ളവർക്ക് വളരെ അത്യാവശ്യമായാ യാത്രകൾക്കും മാത്രം പാസ്സിന് അപേക്ഷിക്കാവുന്നതാണ് .
പൊതു ജനങ്ങൾ തൊട്ടടുത്തുനിന്നും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനും, വാക്‌സിൻ സ്വീകരിക്കുന്നതിനും സത്യവാങ്മൂലം എഴുതി യാത്ര ചെയ്യാവുന്നതാണ് .
അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കുവാന്‍ ലഭ്യമാക്കിയിട്ടുള്ള ഈ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും, തെറ്റായ വിവരങ്ങൾ നൽകുന്നവർക്കെതിരെയും കർശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.

റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി നടന്ന ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനം മൂലങ്കോട് വാർഡ് മെമ്പർ നസിം അമ്പ...
31/01/2021

റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി നടന്ന ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനം മൂലങ്കോട് വാർഡ് മെമ്പർ നസിം അമ്പലത്തിൽ വിജയികൾക്ക് നൽകി.ക്വിസ് മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.

Address

Ayur
691534

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 8pm

Website

Alerts

Be the first to know and let us send you an email when Navayuga Arts&Sports Club Muttathukonam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Navayuga Arts&Sports Club Muttathukonam:

Share

Category