Alan Thilak Attingal

Alan Thilak Attingal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Alan Thilak Attingal, Sports Team, Swasthiya Fitness Space, Behind Police station, Near Padikavilakom Temple, Vakko, Attingal.

21/08/2021
ഓൺലൈനായി വീട്ടിൽ തന്നെ കരാത്തെ പരിശീലിക്കാം...👉പുതുതായി കരാത്തെ പഠിക്കുന്നവർക്കായി പ്രത്യേക ബാച്ചുകൾ. 👉കരാത്തെ പഠിച്ചിട്...
10/08/2020

ഓൺലൈനായി വീട്ടിൽ തന്നെ കരാത്തെ പരിശീലിക്കാം...
👉പുതുതായി കരാത്തെ പഠിക്കുന്നവർക്കായി പ്രത്യേക ബാച്ചുകൾ.
👉കരാത്തെ പഠിച്ചിട്ടുള്ളവർക്കായി ബൽറ്റ് അടിസ്ഥാനത്തിൽ വിവിധ ബാച്ചുകൾ.
👉കരാത്തെ സ്പോർട്സ് രംഗത്ത് മുന്നേറാൻ ബ്ളാക്ക്ബെൽറ്റ് കരാത്തെ കായിക താരങ്ങൾക്കായി പ്രത്യേക ബാച്ച്.
അഡ്മിഷന് വിളിക്കു 9526412121

Please follow our instagram page:
https://instagram.com/akt.online.karate?igshid=1nji3po1mtx84

Please visit our fb page:
https://www.facebook.com/attingalkarateteam/

20/05/2018
03/02/2018

#തിരിച്ചറിയുക!
#കേരളത്തിന്റെ_കരാട്ടെ_കായിക_വളർച്ച!!

21-ാം നൂറ്റാണ്ടിലെ കേരളത്തിലെ കരാട്ടെ കായികരംഗത്തിന്റെ വളർച്ച - ഒരവലോകനം.
==================================
ഒരു സമയത്ത് തെരിവ് ഡമോകളിലും ആളുകളെ ക്ളാസ്സിലേക്ക് ആകർഷിക്കാനുള്ള ഒട കുളി വിദ്യകളിലും കുടുങ്ങി കിടന്ന കേരള കരാട്ടെ രംഗം #കേരളാ_കരാട്ടെ_അസോസിയേഷന്റെ ശക്തമായ നേതൃത്വത്തിലൂടെയും ഒരു കൂട്ടം മികവുറ്റ പരിശീലകരും കരാട്ടെ പഠിതാക്കളും നടത്തിയ കഠിനാധ്വാനത്തിലൂടെയും ഇന്ത്യൻ കരാട്ടെയുടെ നെറുകയിലേക്ക് വളരുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. കരാട്ടെ #ഒളിംപിക്സിൽ മത്സര ഇനമായതും ദേശീയ-സംസ്ഥാന സർക്കാരുകളും ഒളിംപിക് ഘടകങ്ങളും കരാട്ടെയ്ക്ക് ഒരു കായിക ഇനമെന്ന നിലയിൽ വേണ്ട അംഗീകാരങ്ങൾ നൽകി ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകുന്നതും കരാട്ടെ കായിക രംഗത്തെക്കുറിച്ച് ജനങ്ങളെ നന്നായി ബോധവൽക്കരിക്കുന്ന പ്രവർത്തനങ്ങളും കേരളത്തിലെ കരാട്ടെ കായിക രംഗത്തെ വളർച്ചയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
2000 മുതൽ 2008 വരെയുള്ള 8 വർഷക്കാലം ദേശീയ ഫെഡറേഷൻ പലതായി പിരിഞ്ഞ് കേസുകളും മറ്റുമായി നടന്നത് മൂലം തകർന്ന് തരിപ്പണമായ ഇന്ത്യൻ കരാട്ടെ കായിക രംഗത്തിന് ഒരു പുതു തുടക്കം സമ്മാനിച്ചത് 2008 ഇൽ #കരാട്ടെ_ആർ_ത്യാഗരാജൻ_സെൻസി നേതൃത്വം നൽകിയിരുന്ന ആൾ ഇന്ത്യ കരാട്ടെ ഫെഡറേഷന് കേന്ദ്ര സർക്കാർ കരാട്ടെയുടെ ദേശീയ സ്പോർട്സ് ഫെഡറേഷനായി അംഗീകാരം നൽകിയതോടെയാണ്.
അങ്ങനെ വീണ്ടും ശക്തിപ്പെടാൻ തുടങ്ങിയ ഇന്ത്യൻ കരാട്ടെ കായികരംഗം 2013 ൽ ദേശീയ സംഘടനയുടെ പേര് #കരാട്ടെ_അസോസിയേഷൻ_ഓഫ്_ഇന്ത്യ (KAI) എന്ന് സ്വീകരിക്കുകയും അതിന്റെ സാരഥികളായ പ്രസിഡന്റ് #സെൻസി_കരാട്ടെ_ആർ_ത്യാഗരാജനും ജനറൽ സെക്രട്ടറി #സെൻസി_ഭരത്_ശർമ്മയും ഇന്ത്യൻ കരാട്ടെയെ ശക്തിപ്പെടുത്തുന്നതിനുള്ള ധീരമായ നടപടികൾ കൈകൊള്ളുകയും ചെയ്തതോടെ ശരവേഗത്തിൽ വളർന്നു. അതിന്റെ അലഒലികൾ കേരളത്തിലും എത്തി എങ്കിലും കേരളത്തിൽ കരാട്ടെ കായികരംഗം ശരിക്കും ശക്തിപ്പെടാൻ തുടങ്ങിയത് 2014 ഇൽ #കേരളാ_സ്റ്റേറ്റ്_സ്പോർട്സ്_കൗൺസിൽ കരാട്ടെയെ അംഗീകരിച്ചതോടെ യാണ്. അതോടെ ദേശീയ മത്സരങ്ങളിൽ എല്ലാ മത്സര ഇനങ്ങളിലും കേരളം മത്സരിക്കാൻ തുടങ്ങുകയും കേരളത്തിന്റെ ജഴ്സി താരങ്ങളിലെ ഒത്തൊരുമയും സ്നേഹവും വളർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു. മറ്റ് സ്പോർട്സുകളെപ്പോലെ കരാട്ടെയിലെ സംസ്ഥാന - ദേശീയ മെഡൽ ജേതാക്കൾക്കും #ഗ്രേസ്_മാർക്കും #സ്പോർട്സ്_കോട്ടയും ഒക്കെ നിലവിൽ വന്നതോടെ കരാട്ടെ മത്സര രംഗത്തേക്ക് കുട്ടികളുടെ പ്രവാഹം തന്നെ ഉണ്ടായി. അടുത്ത വർഷം മുതൽ സ്കൂൾ കായികമേളയിലും കരാട്ടെ ഉൾപ്പെടുന്നതോടുകൂടി കരാട്ടെ കായിക രംഗം പതിന്മടങ്ങ് ശക്തിപ്പെടും എന്നതും ഈ സാഹചര്യത്തിൽ ഓർക്കേണ്ടതാണ്.
പണ്ടുകാലത്തെ പരമ്പരാഗത രീതിയിൽ നിന്നും വ്യത്യസ്ഥമായി ഈ വൈജ്ഞാനിക യുഗത്തിലെ സാധ്യതകൾ പ്രയോജനപ്പെടുത്തി ശാസ്ത്രീയമായ പാഠ്യപദ്ധതികൾ നടപ്പിലാക്കിയ കരാട്ടെ ക്ളബുകൾ ലോകത്തിനൊപ്പം സഞ്ചരിക്കാൻ വെമ്പൽ കൊള്ളാൻ തുടങ്ങി. അതു കൊണ്ടു തന്നെ ഓരോ വർഷം കഴിയുന്തോറും കേരളാ കരാട്ടെ ശക്തിപ്പെട്ടുകൊണ്ടിരുന്നു. 2014 മുതൽ ഈ 2018 വരെയും ദേശീയ മത്സരത്തിൽ എല്ലാ ഇനങ്ങളിലും ആളെ പങ്കെടുപ്പിക്കുന്ന മറ്റൊരു സംസ്ഥാനമുണ്ടോ എന്ന് സംശയമാണ്. പക്ഷേ ദേശീയ മത്സര രംഗത്ത് കേരളത്തിന് കാര്യമായി മെഡൽ നേടാൻ കഴിയാത്തത് ഒരു വിമർശനമായി പല ഭാഗത്തു നിന്നും വന്നു കൊണ്ടിരുന്നു. കേരളത്തിലെ കരാട്ടെ കായിക താരങ്ങളുടെ വളർച്ച കാണാൻ കഴിയാത്ത സ്വാർത്ഥമതികളായ ചിലരാണ് അത്തരത്തിൽ വിമർശനങ്ങൾ ഉന്നയിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാനും മുതലെടുപ്പ് നടത്താനും ശ്രമിച്ചുകൊണ്ടിരുന്നത്.
ഇതൊന്നും കാര്യമാക്കാതെ കേരളാ കരാട്ടെ അസോസിയേഷൻ മുന്നോട്ട് പ്രവർത്തിച്ചു. ഇതിനിടയിൽ ദേശീയ മത്സര രംഗത്ത് 2014 ഇൽ സബ് ജൂനിയർ മത്സരഇനങ്ങളിൽ 1 സ്വർണ്ണവും 2 വെള്ളിയും, ജൂനിയർ മത്സരഇനങ്ങളിൽ 3 വെങ്കലവും 2016 ഇൽ സീനിയർ മത്സരഇനങ്ങളിൽ 1 വെങ്കലവും, ജൂനിയർ മത്സരഇനങ്ങളിൽ 1 സ്വർണ്ണവും 2 വെള്ളിയും 3 വെങ്കലവും, സബ് ജൂനിയർ മത്സരഇനങ്ങളിൽ 1 വെങ്കലവും, 2017 ഇൽ സബ് ജൂനിയർ മത്സരഇനങ്ങളിൽ 5 വെളളിയും 5 വെങ്കലവും, ജൂനിയർ മത്സരഇനങ്ങളിൽ 1 വെള്ളിയും 1 വെങ്കലവും, സീനിയർ മത്സരഇനങ്ങളിൽ 1 വെങ്കലവും ഒക്കെ നേടികൊണ്ട് കേരളം സാനിധ്യം അറിയിച്ചു കൊണ്ടിരുന്നു. എങ്കിലും കഴിഞ്ഞ വർഷം വരെയും കേരളത്തിന് കാര്യമായ മുൻതൂക്കം ദേശീയ മത്സര രംഗത്ത് നേടാൻ കഴിഞ്ഞിരുന്നില്ല.
എന്നാൽ 'ഞങ്ങളെ അയക്കാത്തതു കൊണ്ടാണ് കേരളത്തിന് കാര്യമായി മെഡൽ നേടാൻ കഴിയാത്തതെന്നും', 'സംസ്ഥാന ടീമിനെ മത്സരത്തിന്റെ അടിസ്ഥാനത്തിലല്ല സ്റ്റൈലുകൾക്ക് സംവരണം നൽകിയാണ് തിരഞ്ഞെടുക്കേണ്ടതെന്നും' മുറവിളി കൂട്ടുന്ന, എന്നാൽ ഒരു ജില്ലാ മത്സരം നടക്കുന്നത് പോലും അറിയാത്ത, കേരളത്തിലെ പല പിൻതിരിപ്പൻ മാസ്റ്റർമാരുടേയും വിമർശനങ്ങൾക്കുള്ള മറുപടി കൂടി ആവുകയാണ് 2018. ഈ വർഷം സീനിയർ മത്സരഇനങ്ങളിൽ 2 വെള്ളിയും 1 വെങ്കലവും ജൂനിയർ മത്സരഇനങ്ങളിൽ 1 സ്വർണ്ണവും 4 വെള്ളിയും 3 വെങ്കലവും നേടി എന്നുള്ളത് മാത്രമല്ല പ്രത്യേകത. കത്ത, കുമിത്തെ, ടീം കത്ത എന്നീ 3 ഇനങ്ങളിലും പരക്കെ മെഡൽ നേടാൻ കഴിയുകയും പല ഇനങ്ങളിലും പല പ്രമുഖരേയും അട്ടിമറിക്കാനും മെഡലിനടുത്ത് എത്താനും കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. എപ്രിൽ സബ് ജൂനിയർ മത്സരങ്ങൾ ഇന്നി നടക്കാനിരിക്കെ ഇതിനകം തന്നെ ആകെ 1 സ്വർണ്ണവും 6 വെള്ളിയും 4 വെങ്കലവും ഉൾപ്പടെ 11 മെഡലുകൾ കേരളം നേടിക്കഴിഞ്ഞു. കേരളത്തിലെ കരാട്ടെ കായിക രംഗത്തിന് അടിത്തറ പാകിയ ഡായി സെൻസി ഡോ: മോസസ് തിലകന് ശേഷം കേരളത്തിലെ കരാട്ടെ കായിക രംഗത്തെ ഇത്തരത്തിൽ ശക്തിപ്പെടുത്തിയതിന് നേതൃത്വം നൽകിയ KKA പ്രസിഡൻറ് #സെൻസി_നീൽ_മോസസ്, ജനറൽ സെക്രട്ടറി #സെൻസി_ഉണ്ണികൃഷ്ണൻ എന്നിവർക്കും മറ്റ് ഭാരവാഹികൾക്കും ഒരായിരം അഭിനന്ദനങ്ങൾ. നിങ്ങളുടെ നേതൃത്വത്തിന് വരുന്ന വർഷങ്ങളിൽ കേരളത്തെ ഇന്ത്യയിലെ ഒന്നാം സ്ഥാനത്തെത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം കേരളത്തിലെ കരാട്ടെ രംഗത്തെ വളർച്ച തിരിച്ചറിഞ്ഞ് സ്പോർട്സ് കൗൺസിലും മറ്റ് സ്പോർട്സ് അധികാരികളും വേണ്ട സഹായങ്ങൾ കൂടി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
ഈ സാഹചര്യത്തിൽ KAI ദേശീയ മത്സര രംഗത്ത് ഇതുവരെ മെഡൽ നേടിയ കേരള താരങ്ങളെയും മെഡൽ നേടിയ ഇനത്തേയും മെഡൽ നേടിയ വർഷവും അവരുടെ പരിശീലകരേയും ജില്ലയേയും ഒക്കെ ഒന്ന് പരിചയപ്പെടുന്നത് നല്ലതായിരിക്കും എന്ന് വിചാരിക്കുന്നു. ഇത് ഭാവിയിൽ കൂടുതൽ നേട്ടങ്ങൾ സ്വായത്തമാക്കാൻ കേരളത്തിലെ കരാട്ടെ കായിക താരങ്ങൾക്ക് ഊർജ്ജം പകർന്നേക്കും.

#കായി_ദേശീയ_മത്സര_രംഗത്ത്_ഇതുവരെ_മെഡൽ_നേടിയ_KKA_താരങ്ങളും_മറ്റ്_വിവരങ്ങളും

1. DIPANKAR KONWAR - 1 GOLD & 3 SILVER
14-15 YEARS BOYS -57KG KUMITE GOLD IN 2016.
12-13 YEARS BOYS KATA SILVER IN 2014.
12-13YRS BOYS KUMITE SILVER IN 2014.
16-17 YRS BOYS KATA SILVER IN 2018.
COACH - SENSEI SUDEEP T CYRIAC
DISTRICT - IDUKI

2. ABE KURIYACHAN - 1 GOLD
10-11 YEARS BOYS KATA GOLD IN 2014.
COACH - SENSEI JOY POUL.
DISTRICT - ERNAKULAM.

3. AMRITA VIJAYAN - 1 GOLD
14-15 YEARS GIRLS KATA GOLD IN 2018
COACH - SENSEI VIJAYAN.
DISTRICT - THIRUVANANTHAPURAM.

4. SHAMJA B - 2 SILVER & 1 BRONZE.
UNDER 21 FEMALE +68KG KUMITE SILVER IN 2017.
SENIOR FEMALE +68KG KUMITE DILVER IN 2018
UNDER 21 FEMALE +68KG KUMITE BRONZE IN 2018
COACH - SENSEI ABU VARGHEESE.
DISTRICT - KOLLAM.

5. PANKAJ GOGOI - 2 SILVER.
16-17 YEARS BOYS -61KG KUMITE SILVER IN 2016.
UNDER 21 MALE -55KG KUMITE SILVER IN 2018
COACH - SENSEI SUDEEP T CYRIAC.
DISTRICT - IDUKI

6. MEERA S KUMAR - 1 SILVER & 1 BRONZE.
UNDER 21 FEMALE -61KG KUMITE SILVER IN 2016.
16-17 YEARS GIRLS -59KG KUMITE BRONZE IN 2014
COACH - SENSEI V V VINOD KUMAR.
DISTRICT - THIRUVANANTHAPURAM.

7. ANARHA P - 1 SILVER & 1 BRONZE.
SENIOR FEMALE -45KG KUMITE SILVER IN 2018.
UNDER 21 FEMALE -45KG KUMITE BRONZE IN 2018.
COACH - JSKA.
DISTRICT - PALAKAD

8. MALAVIKA RAJAN - 1 SILVER & 1 BRONZE.
14-17 YEARS GIRLS TEAM KATA SILVER IN 2018.
14-17 YEARS GIRLS TEAM KATA BRONZE IN 2017.
COACH - SENSEI VIJAYAN.
DISTRICT - THIRUVANANTHAPURAM.

9. PARVANA B M - 1 SILVER & 1 BRONZE.
14-17 YEARS GIRLS TEAM KATA SILVER IN 2018.
14-17 YEARS GIRLS TEAM KATA BRONZE IN 2017.
COACH - SENSEI VIJAYAN.
DISTRICT - THIRUVANANTHAPURAM.

10. VAISHNAVI P S - 1 SILVER & 1 BRONZE.
14-17 YEARS GIRLS TEAM KATA SILVER IN 2018.
14-17 YEARS GIRLS TEAM KATA BRONZE IN 2017.
COACH - SENSEI VIJAYAN.
DISTRICT - THIRUVANANTHAPURAM.

11. NAMYA MADHEESH - 1 SILVER.
10 YEARS GIRLS KATA SILLVER IN 2017.
COACH - SENSEI MADHEESH.
DISTRICT - THIRUVANANTHAPURAM.

12. NIDHIN S LAL - 1 SILVER
11YEARS BOYS KATA SILVER IN 2017.
COACH - SENSEI SAMBATH V.
DISTRICT - THIRUVANANTHAPURAM.

13. AUSTIN M DAS - 1 SILVER.
13 YEARS BOYS -40KG KUMITE SILVER IN 2017.
COACH - SENSEI VINEETH.
DISTRICT - KOLLAM.

14. M N INZAMAM UL HAKK - 1 SILVER.
12 YEARS BOYS -35KG KUMITE SILVER IN 2017.
COACH - SENSEI BINDU.
DISTRICT - ERNAKULAM.

15. ARCHANA ANIL - 1SILVER
12 YEARS GIRLS -40KG KUMITE SILVER IN 2017.
COACH - SENSEI C A VIJAYAN.
DISTRICT - ALAPUZHA.

16. HAVIN K M - 1 SILVER
14-17 YEARS BOYS TEAM KATA SILVER IN 2018.
COACH - SENSEI ASEES
DISTRICT - PALAKAD

17. VISHNU P M - 1 SILVER
14-17 YEARS BOYS TEAM KATA SILVER IN 2018.
COACH - SENSEI ASEES
DISTRICT - PALAKAD

18. MUHAMMED SHEREEF - 1 SILVER
14-17 YEARS BOYS TEAM KATA SILVER IN 2018.
COACH - SENSEI ASEES
DISTRICT - PALAKAD

19. AVANEE SUNIL - 2 BRONZE.
10 YEARS GIRLS KATA BRONZE IN 2016.
11 YEARS GIRLS KATA BRONZE IN 2017.
COACH - SENSEI SAMBATH V.
DISTRICT - THIRUVANANTHAPURAM.

20. ABHIJITH - 1 BRONZE.
16-17 YEARS BOYS -50KG KUMITE BRONZE IN 2014.
COACH - SENSEI CHANDRAN.
DISTRICT - PATHANAMTHITTA.

21. NITHIN - 1 BRONZE.
16-17 YEARS BOYS +76KG KUMITE BRONZE IN 2014.
COACH - SENSEI R SURAJ.
DISTRICT - ALAPUZHA.

22. ADARSH P T -1 BRONZE.
16-17 YEARS BOYS -61KG KUMITE BRONZE IN 2016.
COACH - SENSEI P SUNIL KUMAR.
DISTRICT - KOZHIKODE.

23. NIMA UNNIKRISHNAN - 1 BRONZE.
SENIOR FEMALE TEAM KATA BRONZE IN 2016.
COACH - SENSEI UNNIKRISHNAN .
DISTRICT - TRISSURE.

24 MAYA C J -1 BRONZE.
SENIOR FEMALE TEAM KATA BRONZE IN 2016.
COACH - SENSEI UNNIKRISHNAN .
DISTRICT - TRISSURE.

25. ASHLY TITUS - 1 BRONZE.
SENIOR FEMALE TEAM KATA BRONZE. IN 2016.
COACH - SENSEI UNNIKRISHNAN .
DISTRICT - TRISSURE.

26. ATHULYA K SUDHAKARAN -1 BRONZE.
UNDER 21 FEMALE -55KG KUMITE BRONZE IN 2016.
COACH - SENSEI UNNIKRISHNAN .
DISTRICT - TRISSURE.

27. VANI A S -1 BRONZE.
UNDER 21 FEMALE -68KG KUMITE BRONZE IN 2016.
COACH - SENSEI UNNIKRISHNAN .
DISTRICT - TRISSURE.

28. AJANYA GEBRIEL - 1 BRONZE.
SENIOR FEMALE -55KG KUMITE BRONZE IN 2017.
COACH - SENSEI GRIGARI.
DISTRICT - VAYANAD

29. KRISHNA K - 1 BRONZE.
8 YEARS GIRLS KATA BRONZE IN 2017.
COACH - SENSEI VIJAYAN.
DISTRICT - THIRUVANANTHAPURAM.

30. AKSHAY P - 1 BRONZE.
16-17 YEARS BOYS -68KG KUMITE BRONZE IN 2017.
COACH - SENSEI KRISHNAKUMAR.
DISTRICT - THIRUVANANTHAPURAM.

31. SOORYA MOL - 1 BRONZE.
10 YEARS GIRLS -30KG KUMITE BRONZE IN 2017.
COACH - SENSEI C A VIJAYAN .
DISTRICT - ALAPUZHA.

32. JESTIN JOSE -1 BRONZE.
9 YEARS BOYS KATA BRONZE IN 2017.
COACH - SENSEI GEORGE SUNU.
DISTRICT - KOTTAYAM.

33. RANGAN R K - 1 BRONZE
SENIOR MALE TEAM KATA BRONZE IN 2018.
COACH - SENSEI SAMBATH V.
DISTRICT - THIRUVANANTHAPURAM.

34. AMAL ASOK A H -1 BRONZE
SENIOR MALE TEAM KATA BRONZE IN 2018.
COACH - SENSEI SAMBATH V.
DISTRICT - THIRUVANANTHAPURAM.

35. SOORJ S - 1 BRONZE
SENIOR MALE TEAM KATA BRONZE IN 2018.
COACH - SENSEI SAMBATH V.
DISTRICT - THIRUVANANTHAPURAM.

36. AJAY THANKACHAN - 1 BRONZE.
UNDER 21 MALE -67KG KUMITE BRONZE 2018.
COACH - SENSEI JOY POUL.
DISTRICT - ERNAKULAM.

JAI JAI KERALAM
JAI JAI KKA

03/01/2018

ആറ്റിങ്ങൽ കരാട്ടെ ടീം രൂപം കൊണ്ടിട്ട് പത്ത് വർഷം പൂർത്തിയാക്കുന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായി ആറ്റിങ്ങൽ മുനിസ�...

13/12/2017


കേരളാ സബ്ജൂനിയർ കരാട്ടെ ടീമിൽ 10 വയസ് -25 കിലോ വിഭാഗത്തിൽ സെലക്ഷൻ ലഭിച്ച കീഴാറ്റിങ്ങൽ BV UPS ഇൽ നിന്നുള്ള ആറ്റിങ്ങൽ കരാട്ടെ ടീം കുട്ടി താരം ഫിദ ഹാജത്ത്. ഫിദ അദ്യമായാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുത്തത്. അത് പോലെ ആറ്റിങ്ങൽ കരാട്ടെ ടീം അംഗത്തെ ക്കുറിച്ചുള്ള വാർത്ത സ്പോർട്സ് പേജിൽ വരുന്നതും ആദ്യമായാണ്. ഫിദ ക്ക് അഭിനന്ദനങ്ങൾ. കേരളകൗമുദിയോടുള്ള ആറ്റിങ്ങൽ കരാട്ടെ ടീമിന്റെ നന്ദി കൂടി ഈ അവസരത്തിൽ അറിയിക്കുന്നു.

Address

Swasthiya Fitness Space, Behind Police Station, Near Padikavilakom Temple, Vakko
Attingal
695101

Telephone

9526412121

Website

Alerts

Be the first to know and let us send you an email when Alan Thilak Attingal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category