Sports Karate Association of Thiruvananthapuram

Sports Karate Association of Thiruvananthapuram Member - Kerala Karate Association (KKA) recognised by Kerala State Sports Council & KOA.

Sports Karate Association of Thiruvananthapuram (SKAT) is recognised by Thiruvananthapuram District Sports Council & Thiruvananthamram District Olympic Association.

മഹാരാഷ്ട്രയിൽ നടക്കുന്ന SGFI ദേശീയ സ്കൂൾ ഗെയിംസ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ സീനിയർ പെൺകുട്ടികളുടെ - 52 കിലോഗ്രാം വിഭാഗത്തിൽ...
30/01/2026

മഹാരാഷ്ട്രയിൽ നടക്കുന്ന SGFI ദേശീയ സ്കൂൾ ഗെയിംസ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ സീനിയർ പെൺകുട്ടികളുടെ - 52 കിലോഗ്രാം വിഭാഗത്തിൽ കേരളത്തിന് വേണ്ടി വെങ്കലം നേടിയ SKAT അംഗീകൃത ക്ലബ്ബായ യുണൈറ്റഡ് ഷിറ്റോറിയൂ കരാട്ടെയിലെ ഐശ്വര്യ വി ആറിന് അഭിനന്ദനങ്ങൾ.

മഹാരാഷ്ട്രയിൽ നടക്കുന്ന SGFI ദേശീയ സ്കൂൾ ഗെയിംസ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ സീനിയർ ആൺകുട്ടികളുടെ - 66 കിലോഗ്രാം വിഭാഗത്തിൽ ...
28/01/2026

മഹാരാഷ്ട്രയിൽ നടക്കുന്ന SGFI ദേശീയ സ്കൂൾ ഗെയിംസ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ സീനിയർ ആൺകുട്ടികളുടെ - 66 കിലോഗ്രാം വിഭാഗത്തിൽ കേരളത്തിന് വേണ്ടി വെങ്കലം നേടിയ SKAT അംഗീകൃത ക്ലബ്ബായ JKNSK പോത്തൻകോടിലെ സെയ്ഹാൻ മുഹമ്മദിന് അഭിനന്ദനങ്ങൾ.

5-ാം മത് തിരുവനന്തപുരം ജില്ലാ സബ് ജൂനിയർ കരാട്ടെ ചാമ്പ്യൻഷിപ്പ് 2025-26 ഇൽ 74 പോയിൻ്റ് നേടി പോത്തൻകോട് JKNSK ടീം ഓവറോൾ ച...
20/01/2026

5-ാം മത് തിരുവനന്തപുരം ജില്ലാ സബ് ജൂനിയർ കരാട്ടെ ചാമ്പ്യൻഷിപ്പ് 2025-26 ഇൽ 74 പോയിൻ്റ് നേടി പോത്തൻകോട് JKNSK ടീം ഓവറോൾ ചാമ്പ്യന്മാരായി. 39 പോയിൻ്റ് നേടി ആറ്റിങ്ങൽ കരാട്ടെ ക്ലബ്ബ് ഓവറോൾ രണ്ടാം സ്ഥാനവും യുണൈറ്റഡ് ഷിറ്റോറിയൂ കരാട്ടെ 31 പോയിൻ്റോടെ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് SKAT പ്രസിഡൻ്റ് ശ്രീ ആർ സുരാജ് ട്രോഫികൾ വിതരണം ചെയ്തു.

ഒറ്റൂർ നീറുവിള വി എസ് അച്ചുതാനന്ദൻ ഇൻഡോർ സ്റ്റേഡിയത്തിൽ SKAT സംഘടിപ്പിച്ച 5-ാം മത് തിരുവനന്തപുരം ജില്ലാ സബ് ജൂനിയർ കരാട്...
20/01/2026

ഒറ്റൂർ നീറുവിള വി എസ് അച്ചുതാനന്ദൻ ഇൻഡോർ സ്റ്റേഡിയത്തിൽ SKAT സംഘടിപ്പിച്ച 5-ാം മത് തിരുവനന്തപുരം ജില്ലാ സബ് ജൂനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിൽ ഒബ്സർവർ ശ്രീ എം സ് രാജുവിനോടൊപ്പം ചാമ്പ്യൻഷിപ്പ് സംഘാടകർ.

5-ാം മത് തിരുവനന്തപുരം ജില്ലാ സബ് ജൂനിയർ കരാട്ടെ ചാമ്പ്യൻഷിപ്പ് 2025-26 ഒറ്റൂർ നീറുവിള വി എസ് അച്ചുതാനന്ദൻ ഇൻഡോർ സ്‌റ്റേ...
20/01/2026

5-ാം മത് തിരുവനന്തപുരം ജില്ലാ സബ് ജൂനിയർ കരാട്ടെ ചാമ്പ്യൻഷിപ്പ് 2025-26 ഒറ്റൂർ നീറുവിള വി എസ് അച്ചുതാനന്ദൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി വി പ്രീയദർശിനി ഉദ്ഘാടനം ചെയ്തു. SKAT പ്രസിഡൻ്റ് ശ്രീ ആർ സുരാജിൻ്റെ അദ്ധ്യക്ഷതയിൽ ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ജി ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഒറ്റൂർ ഗ്രമപഞ്ചായത്ത് അംഗവും ജില്ലാ സ്പോർട്സ് കൗൺസിൽ അംഗവുമായ ശ്രീ ലാലു റ്റി, SKAT സെക്രട്ടറി ശ്രീ സമ്പത്ത് വി, വൈസ് പ്രസിഡൻ്റ് ശ്രീ എസ്സ് നാസ്സറുദ്ദീൻ, ജോയൻ്റ് സെക്രട്ടറി ശ്രീ എം സുരേഷ് കുമാർ തുടങ്ങിയവരും സംസാരിച്ചു. തിരുവനന്തപുരം ജില്ലയിലെ 45 SKAT അംഗീകൃത ക്ലബ്ബുകളിൽ നിന്നുള്ളവർക്ക് പുറമേ വ്യക്തിഗത രജിസ്ട്രേഷൻ വഴി ഉൾപ്പടെ 450 ഓളം പേരാണ് 36 ഇനങ്ങളിലായി മാറ്റുരച്ചത്. മത്സര നടത്തിപ്പിനായി സോഫ്റ്റ്വയർ ഉൾപ്പടെ ഉള്ള ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തി കൊണ്ടാണ് സംഘാടകരായ തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെയും ജില്ലാ ഒളിംപിക് അസോസിയേഷൻ്റെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്പോർട്സ് കരാട്ടെ അസോസിയേഷൻ ഓഫ് തിരുവനന്തപുരം ഈ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.

12/01/2026
SKAT അഞ്ചാമത് തിരുവനന്തപുരം ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് സമാപിച്ചുതിരുവനന്തപുരം:SKATയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഞ്...
29/12/2025

SKAT അഞ്ചാമത് തിരുവനന്തപുരം ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് സമാപിച്ചു
തിരുവനന്തപുരം:
SKATയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഞ്ചാമത് തിരുവനന്തപുരം ജില്ലാ കേഡറ്റ്, ജൂനിയർ, അണ്ടർ 21, സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പ് 2025–26 വിജയകരമായി സമാപിച്ചു. തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും തിരുവനന്തപുരം ജില്ലാ ഒളിംപിക് അസോസിയേഷന്റെയും കേരളാ കരാട്ടെ അസോസിയേഷന്റെയും അംഗീകാരത്തോടെ ഡിസംബർ 27, 28 തീയതികളിലായി ആറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.
അന്തർദേശീയ മത്സരങ്ങൾക്ക് സമാനമായ നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി മികച്ച സംഘാടക ക്രമീകരണങ്ങളും നിഷ്പക്ഷവും ഗുണമേന്മയുള്ളതുമായ വിധി നിർണ്ണയ സംവിധാനവും ചാമ്പ്യൻഷിപ്പിന്റെ പ്രത്യേകതയായി. മത്സരാർത്ഥികൾക്കും പരിശീലകർക്കുമായി ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.
57 SKAT അംഗീകൃത ക്ലബ്ബുകളിൽ നിന്നുള്ള താരങ്ങൾക്കൊപ്പം വ്യക്തിഗത രജിസ്ട്രേഷൻ വഴി പങ്കെടുത്തവരടക്കം ഏകദേശം 400 പേർ മത്സരത്തിൽ മാറ്റുരച്ചു. 210 പോയിന്റ് നേടി ആറ്റിങ്ങൽ കരാട്ടെ ക്ലബ് ഓവറാൾ ചാമ്പ്യന്മാരായി. 97 പോയിന്റോടെ ജെ.കെ.എൻ.എസ്.കെ.എ കേരളാ പോത്തൻകോട് രണ്ടാം സ്ഥാനവും യുണൈറ്റഡ് ഷിറ്റോറിയൂ അസോസിയേഷൻ മൂന്നാം സ്ഥാനവും നേടി.
ഈ ചാമ്പ്യൻഷിപ്പിലെ ഓരോ ഇനത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ താരങ്ങൾ കേരളാ കരാട്ടെ അസോസിയേഷൻ സംഘടിപ്പിക്കുന്ന സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിക്കും.
ശനിയാഴ്ച രാവിലെ SKAT പ്രസിഡന്റ് ആർ. സുരാജിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനം ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. കേരളാ ഒളിംപിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ജയകൃഷ്ണൻ ജെ. കെ. മുഖ്യപ്രഭാഷണം നടത്തി.
ഞായറാഴ്ച നടന്ന സമാപന ചടങ്ങിൽ മെഡൽ വിതരണം സ്പോർട്സ് കൗൺസിൽ നിരീക്ഷകൻ നുജൂം നിർവഹിച്ചു.
SKAT പ്രസിഡന്റ് ആർ. സുരാജ്, സെക്രട്ടറി സമ്പത്ത് വി, വൈസ് പ്രസിഡന്റുമാരായ എസ്. നാസ്സറുദീൻ, ഷിജു എം. ഹബീബ്, ജോയിന്റ് സെക്രട്ടറിമാരായ എം. സുരേഷ് കുമാർ, കെ. സുരേഷ് കുമാർ, എക്സിക്യൂട്ടീവ് അംഗം സുധീർ എസ്. എ, റഫറി കമ്മിഷൻ ചെയർമാൻ കെ. മതീഷ് കുമാർ, സെക്രട്ടറി അഖിൽ എം, അംഗങ്ങളായ റെജി കുമാർ എൽ, ജോതിഷ ജെ. എസ്, ദേവദത്തൻ എസ്. ജെ എന്നിവരുടെ നേതൃത്വത്തിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.

തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിൽ അംഗീകാരത്തോടെ SKAT സംഘടിപ്പിച്ച അഞ്ചാമത് തിരുവനന്തപുരം ജില്ലാ കേഡറ്റ്, ജൂനിയർ, അണ്...
29/12/2025

തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിൽ അംഗീകാരത്തോടെ SKAT സംഘടിപ്പിച്ച അഞ്ചാമത് തിരുവനന്തപുരം ജില്ലാ കേഡറ്റ്, ജൂനിയർ, അണ്ടർ 21, സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പ് 2025-26 ഇൽ ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ശ്രീ നുജൂം ഈ ചാമ്പ്യൻഷിൻ്റെ നിരീക്ഷകനായി എത്തുകയും വിജയികൾക്ക് മെഡൽ വിതരണം നടത്തുകയും ചെയ്തു.

അഞ്ചാമത് തിരുവനന്തപുരം ജില്ലാ കേഡറ്റ്, ജൂനിയർ, അണ്ടർ 21, സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പ് 2025-26 ന് തുടക്കമായി. ഇന്നും നാള...
27/12/2025

അഞ്ചാമത് തിരുവനന്തപുരം ജില്ലാ കേഡറ്റ്, ജൂനിയർ, അണ്ടർ 21, സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പ് 2025-26 ന് തുടക്കമായി. ഇന്നും നാളെയും ആയി ആറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൻ്റെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ. എം പ്രദീപ് നിർവ്വഹിച്ചു. SKAT പ്രസിഡൻ്റ് ശ്രീ ആർ സുരാജ് അദ്ധ്യക്ഷത വഹിച്ചു. KOA ജോയ്ൻ്റ് സെക്രട്ടറി ശ്രീ ജയകൃഷ്ണൻ ജെ കെ മുഖ്യ പ്രഭാഷണം നടത്തി. അറുപതോളം SKAT അംഗീകൃത ക്ലബ്ബുകളിൽ നിന്നുള്ള ടീമുകളെ കൂടാതെ വ്യക്തിഗത രജിസ്ട്രേഷൻ വഴി രജിസ്റ്റർ ചെയ്തവർ ഉൾപ്പടെ നാണൂറോളം പേരാണ് ഈ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്. ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെയും ജില്ലാ ഒളിംപിക് അസോസിയേഷൻ്റെയും കേരളാ കരാട്ടെ അസോസിയേഷൻ്റെയും അംഗീകാരത്തോടെ നടക്കുന്ന ഈ ചാമ്പ്യൻഷിപ്പിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവരാണ് ഈ വർഷത്തെ കേരളാ സ്പോർട്സ് കൗൺസിൽ അംഗീകൃത സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിക്കുക. പൊതുവേ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഉണ്ടാകാറുള്ള തിരക്കും ധൃതിയും ഒഴിവാക്കാനായി ഇത്തവണ സബ്ബ് ജൂനിയർ വിഭാഗം മത്സരങ്ങൾ വേറേ ചാമ്പ്യൻഷിപ്പായിട്ടാണ് സംഘടിപ്പിക്കുന്നത്.
രജിസ്ട്രേഷൻ ഉൾപ്പടെ പൂർത്തിയായ സബ്ബ് ജൂനിയർ ചാമ്പ്യൻഷിപ്പ് ജനുവരി പകുതിയോടെ നടക്കുന്നതായിരിക്കും.

ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി വെള്ളിയാഴ്ച SKAT ആറ്റിങ്ങൽ സ്വസ്തിയ ഫിറ്റ്നസ്സ് സ്പേസിൽ നടന്ന മത്സര നടത്തിപ...
27/12/2025

ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി വെള്ളിയാഴ്ച SKAT ആറ്റിങ്ങൽ സ്വസ്തിയ ഫിറ്റ്നസ്സ് സ്പേസിൽ നടന്ന മത്സര നടത്തിപ്പിനെക്കുറിച്ചും മത്സര നിയമങ്ങളെക്കുറിച്ചും ഉള്ള വിശദീകരണ പരിപാടി. SKAT പ്രസിഡൻ്റ് സുരാജ് സെൻസെയി, RC ചെയർമാൻ മതീഷ് സെൻസെയി, RC സെക്രട്ടറി അഖിൽ സെൻസെയി തുടർങ്ങിയവരുടെ നേതൃത്വത്തിൽ നടന്നു.

Address

Attingal
695101

Alerts

Be the first to know and let us send you an email when Sports Karate Association of Thiruvananthapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category