23/10/2023
*20/8/2023 ഞായർ*
ആധാർ കാർഡ് അപ്ഡേഷൻ എന്നൊരു മഹാകടമ്പ നമ്മുടെ നാട്ടുകാർക്ക് അക്ഷയയുമായി കൈകോർത്ത് നമുക്ക് ചെയ്തുകൊടുക്കാനായി.*രാവിലെ 9:30 ന് തുടങ്ങിയ ക്യാമ്പ് 6 മണിയോടുകൂടി* നല്ല രീതിയിൽ അവസാനിപ്പിക്കാനും കൂടാതെ നമ്മുടെ നാട്ടിലെ *31* പേർക്ക് ആധാർ കാർഡ് സുഖമായി അപ്ഡേറ്റ് ചെയ്തു കൊടുക്കുവാനും നമുക്കായി 👍🏻. ക്ലബ്ബ് സെക്രട്ടറി മുനീസ് ആധാർ അപ്ഡേഷൻ ക്യാമ്പിലേക്ക് ക്യാമ്പിൽ പങ്കെടുക്കുവാൻ എത്തിയ എല്ലാവരെയും സ്വാഗതം ചെയ്തു, കൂടാതെ ഉദ്ഘാടന കർമ്മം നിർവഹിക്കുന്നതിലേക്ക് ക്ലബ്ബിന്റെ രക്ഷാധികാരി എൻ. ഗോപാലകൃഷ്ണൻ സ്വാഗതം ചെയ്തു.
ക്ലബ്ബ് തുടങ്ങി ആദ്യമായാണ് ഒരു ക്യാമ്പ് പ്രോഗ്രാം നടത്തുന്നതെന്നും, ഞാൻ ഉൾപ്പെടെയുള്ള നമ്മുടെ നാട്ടുകാർക്ക് ഈ ഒരു ഉദ്യമം ചെയ്യാൻ വേണ്ടി നമ്മുടെ ക്ഷണം സ്വീകരിച്ച് എത്തിയ നമ്മളോടൊപ്പം ക്യാമ്പിന് കൈകോർക്കുന്ന പുഴക്കാട്ടിരി അക്ഷയ സെൻററിനും ക്ലബ്ബ് അംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തി.
ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗം സജീഷിന് ആധാർ അപ്ഡേഷൻ കാർഡ് കൊടുത്തു അദ്ദേഹം ഉദ്ഘാടനകർമ്മം നിർവഹിച്ചു. ക്ലബ്ബിൻറെ ഭാരവാഹിത്വത്തെക്കുറിച്ചും ഇങ്ങനെ ഒരു ആധാർ ക്യാമ്പ് ആദ്യമായാണ് പുഴക്കാട്ടിരി അക്ഷയയുടെ പരിധിയിൽ നടത്തുന്നതെന്നും അതിനനുസരിച്ചു അവസരം ഒരുക്കി തന്ന ചലഞ്ചേഴ്സ് ക്ലബ്ബിനും ക്യാമ്പിന്റെ സുഖമായി നടത്തിപ്പിനു വേണ്ടി എല്ലാ സൗകര്യങ്ങളും ഒരുക്കി തന്ന ക്ലബ്ബ് ഭാരവാഹികളോടും അക്ഷയ സെൻറർ മേധാവി സദർ ആശംസകൾ അറിയിച്ചു.
ക്ലബ്ബ് നടത്തുന്ന ഇന്നത്തെ ക്യാമ്പിന് എല്ലാ പിന്തുണ നൽകിക്കൊണ്ടു പുഴക്കാട്ടിരി അക്ഷയ സെൻററിനോടും.. ക്ലബ്ബിൻറെ ഓരോ പ്രവർത്തനങ്ങളും നമ്മുടെ നാടിൻറെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും എല്ലാവരും ക്ലബ്ബിൻറെ പ്രവർത്തനങ്ങൾക്ക് കൂടെ ഒപ്പമുണ്ടാകണമെന്നും പറഞ്ഞ് ക്ലബ്ബ് പ്രസിഡൻറ് സുധീഷ് നന്ദി രേഖപ്പെടുത്തി.
ക്ലബ്ബ് മീറ്റിങ്ങിൽ ട്രഷറർ ഉദയൻ, ജോയിൻ സെക്രട്ടറി സുമേഷ്, എക്സിക്യൂട്ടീവ് സജീഷ് എന്നിവരും എ.പി മണി, ബാബു, മറ്റു ക്ലബ്ബ് ഭാരവാഹികളും ക്ലബ്ബ് കുടുംബാംഗങ്ങളും നാട്ടുകാരും തുടങ്ങിയ മറ്റുള്ളവരും ക്യാമ്പ് മീറ്റിംഗിൽ പങ്കെടുത