12/11/2025
ആറ് ദിവസങ്ങളിലായി ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന 23-ാമത് ഏഷ്യൻ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കെ.എച്ച്. ഉബൈദിന് സ്വർണം, വെള്ളി മെഡലുകൾ. 5000 മീറ്റർ ഓട്ട മത്സരത്തിലാണ് സ്വർണ മെഡൽ നേടിയത്. 19 മിനിറ്റു കൊണ്ടാണ് ഫിനിഷ് ചെയ്തത്. 10,000 മീറ്റർ 39 മിനിറ്റിൽ ഓടിയെത്തി വെള്ളി മെഡലും സ്വന്തമാക്കി. ഇരട്ട മെഡൽ കൈവരിച്ചതോടെ 2026ൽ കൊറിയയി ൽ നടക്കുന്ന ലോക അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാനുള്ള യോഗ്യതയും നേടി. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയത്തി ൽ സംസ്‌ഥാന തലത്തിൽ സംഘടിപ്പിച്ച 33-ാമത് മാസ്‌റ്റേഴ്‌സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 10,000, 5000 മീറ്ററുകളിലും സ്വർണം നേടിയിരുന്നു.
Congrats Ubaid K H ഇക്ക ❤️