MYC Ramankary

MYC Ramankary It’s not the team with the best players that win, it’s the players with the best team…

മഹാത്മ യൂത്ത് ക്ലബ്ബ് രാമങ്കരി, 79 )മത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ദേശീയ പതാക ഉയർത്തുകയും മധുരം വിതരണം ചെയ്യ...
15/08/2025

മഹാത്മ യൂത്ത് ക്ലബ്ബ് രാമങ്കരി, 79 )മത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ദേശീയ പതാക ഉയർത്തുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു സെക്രട്ടറി ശ്രീരാജ് കെ എസ്, ജോ: സെക്രട്ടറി ഹരികൃഷ്ണൻ ,ക്ലബിലെ മുതിർന്ന അംഗങ്ങളായ കുഞ്ഞുമോൻ, അനീഷ് കെ പി എന്നിവർ പങ്കെടുത്തു.

14/08/2025
30/09/2024
17/09/2024

*സുഹൃത്തുക്കളെ..*
*ആദ്യം തന്നെ പായസ ചലഞ്ചിൽ പായസം കിട്ടാതെ വന്ന അംഗങ്ങളോട് ക്ഷമ ചോദിക്കുന്നു. പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ പായസം ചോദിച്ച് വാങ്ങുന്ന സാഹചര്യം വന്നതിനാലാണ് അങ്ങനെ ഉണ്ടായത്,അടുത്ത പരിപാടികളിൽ കുറവുകൾ നികത്തി മുന്നോട്ട് വരും എന്ന് ഉറപ്പ് നൽകുന്നു .വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഓണ പരിപാടി ചുരുങ്ങിയ നിലയിൽ സംഘടിപ്പിക്കാം എന്നായിരുന്നു തീരുമാനം. പക്ഷെ നമ്മുടെ കൂട്ടായ്മ ഒന്നുകൊണ്ട് മാത്രം ഉത്രാടദിനത്തിലെ ശിശുഭവൻ സന്ദർശനം,പായസ ചലഞ്ച്, കുട്ടികളുടെയും മുതിർന്നവരുടെയും ഓണക്കളികളിൽ തുടങ്ങി ആലപ്പി റോയൽ മെല്ലഡി അവതരിപ്പിച്ച കരോക്കെ ഗാനമേള വരെ നീണ്ട ഓണ പരിപാടികൾ പൊതുജന പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും വളരെ ഭംഗിയായി പൂർത്തിയാക്കാൻ നമുക്ക് കഴിഞ്ഞു. ആദ്യാവസാനം തികഞ്ഞ ആത്മാർത്ഥതയോടെ നിലകൊണ്ട ചിലരെ പേരെടുത്ത് പറഞ്ഞ് പ്രശംസിക്കണം എന്ന് കരുതുന്നു. എക്സിക്യൂട്ടിവ് അംഗങ്ങളായ ഹരികൃഷ്ണൻ,രാഹുൽ സാബു,ജയിൻ നാഥ്,സനത് സന്തോഷ് അംഗങ്ങളായ മനു,ശ്രീക്കുട്ടൻ, അജിത്ത്, മാധവൻ,ജോയൽ യാതൊരു വിധ പ്രതിഫലേച്ഛയുമില്ലാതെ രുചികരമായ പായസം പാകം ചെയ്ത് തന്ന ചന്ദ്രൻ മാമൻ, കൃഷ്ണകുമാർ. മണിക്കൂറുകളോളം ഓണ പരിപാടിയിൽ അനൗൺസ്മെൻ്റ് ചെയ്തും നിയന്ത്രിച്ചും മുന്നോട്ട് കൊണ്ടുപോയ രാജേഷ് അണ്ണൻ,കുഞ്ഞുമോൻ ചേട്ടൻ.ഭംഗിയായി അത്തപ്പൂ ഒരുക്കിയ ജിതിൻ,സുനിൽ,അഖിൽ പരിപാടി നടത്താൻ ഗ്രൗണ്ടിലെ വെള്ളം തേവി പറ്റിച്ച കൊച്ചുകൂട്ടുകാർ എല്ലാവർക്കും ആശംസകൾ, ഗ്രൗണ്ട് അനുവദിച്ച രാമങ്കരി പോലിസ് അധികൃതർക്ക് പ്രത്യേകം നന്ദി. എല്ലാത്തിലും ഉപരിയായി ക്ലബ് അംഗങ്ങളുടെ പിന്തുണയ്ക്ക് നന്ദിയും സ്നേഹവും അറിയിക്കുന്നു,നിങ്ങളാണ് ഞങ്ങളുടെ ശക്തിയും ആത്മവിശ്വാസവും..*

*ശ്രീരാജ് കെ എസ്*
*സെക്രട്ടറി*
*ബിബിൻ ബാബു*
*പ്രസിഡൻ്റ്*

മഹാത്മാ യൂത്ത് ക്ലബ് രാമങ്കരി ഇത്തവണത്തെ ഓണം ഇൻഫാൻറ് ജീസസ് ശിശുഭവനിലെ കുഞ്ഞുങ്ങളോടൊപ്പം ആഘോഷിച്ചു.പ്രസിഡൻ്റ് ബിബിൻ ബാബു ...
17/09/2024

മഹാത്മാ യൂത്ത് ക്ലബ് രാമങ്കരി ഇത്തവണത്തെ ഓണം ഇൻഫാൻറ് ജീസസ് ശിശുഭവനിലെ കുഞ്ഞുങ്ങളോടൊപ്പം ആഘോഷിച്ചു.പ്രസിഡൻ്റ് ബിബിൻ ബാബു സെക്രട്ടറി ശ്രീരാജ് കെ എസ് എന്നിവരുടെ നേതൃത്വത്തിൽ ഉത്രാട ദിനത്തിൽ ഓണസദ്യയും മിഠായിയും പലഹാരങ്ങളും പാൽപൊടിയുമായെത്തിയ ക്ലബ് അംഗങ്ങളെ കുഞ്ഞുങ്ങൾ സ്നേഹം കൊണ്ട് പൊതിഞ്ഞ് എതിരേറ്റത് മനസുനിറക്കുന്ന കാഴ്ചയായിരുന്നു. കുരുന്നുകളെ സ്വന്തം കൈകൊണ്ട് ഓണസദ്യ ഊട്ടി,ലാളിച്ച് മനസുനിറഞ്ഞാണ് ക്ലബ് അംഗങ്ങൾ ഓരോരുത്തരും ശിശുഭവൻ വിട്ടത്. ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരേടായി ശിശുഭവൻ സന്ദർശിക്കാൻ സന്നദ്ധരായ മഹാത്മാ യൂത്ത് ക്ലബിൻ്റെ പുതിയ തലമുറ ഈ ദിവസത്തെ അടയാളപ്പെടുത്തുന്നു. ഈ സുദിനത്തിൽ ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചതിന് ഇൻഫാൻറ് ജീസസ് ശിശുഭവൻ അധികൃതർ ക്ലബിന് നന്ദി അറിയിച്ചു.

പായസ ചാലഞ്ച്തിരുവോണ ദിവസം രാവിലെ 4മണിക്ക് തുടങ്ങി ഉച്ചയ്ക്ക് 1മണിക്ക് മുൻപായി ജനങ്ങളിൽ പായസം എത്തിക്കുന്നത് വരെയുള്ള പായ...
17/09/2024

പായസ ചാലഞ്ച്
തിരുവോണ ദിവസം രാവിലെ 4മണിക്ക് തുടങ്ങി ഉച്ചയ്ക്ക് 1മണിക്ക് മുൻപായി ജനങ്ങളിൽ പായസം എത്തിക്കുന്നത് വരെയുള്ള പായസ ചലഞ്ച് പ്രവർത്തങ്ങളിൽ ആത്മാർഥമായി ഇടപെട്ട എല്ലാ ക്ലബ്ബ് അംഗങ്ങൾക്കും ഹൃദയംഗമമായ നന്ദി .തുടർന്നുള്ള നിങ്ങളുടെ സേവനങ്ങൾ ക്ലബ്ബിനെ പുതിയ ഉയരങ്ങളിൽ എത്തിക്കും എന്ന് പ്രത്യാശിക്കുന്നു..

ശ്രീരാജ് കെ എസ്
സെക്രട്ടറി
ബിബിൻ ബാബു
പ്രസിഡൻ്റ്

Address

Ramankary
Alleppey (Alappuzha)
689595

Website

Alerts

Be the first to know and let us send you an email when MYC Ramankary posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category