31/03/2023
മാവേലിപുരത്തിന്റെ ഒരായിരം നന്ദി 🥰
രണ്ടുമൂന്നു വർഷമായിട്ടുള്ള ഒരു ആഗ്രഹമാണ് മാവേലിപുരത്തു നിന്ന് ഒരു പകൽപൂരം മഠത്തയിൽ അമ്പലത്തിലേക്ക് നൽകണം എന്നുള്ളത്
അപ്പോഴാണ് കൊറോണ എന്ന മഹാമാരി ലോകമെമ്പാടും കീഴടക്കിയത് കൊറോണ കാലം കഴിഞ്ഞുള്ള ആദ്യത്തെ ഉത്സവം എന്തായാലും ഈ പ്രാവശ്യം പകൽപൂരം നടത്തണം എന്നുള്ളത് വാശിയായിരുന്നു കൂട്ടായ പ്രവർത്തനത്താൽ അത് സാധിക്കുകയും ചെയ്തു. ഷാജി അണ്ണനോട് ഇക്കാര്യം പറഞ്ഞപ്പോൾ ഞങ്ങളെക്കാൾ വലിയ ആവേശത്തിൽ നമുക്കിത് ചെയ്യാടാ വരുന്നത് വരുന്നിടത്ത് വച്ച് കാണാം എന്ന് പറഞ്ഞ് മുന്നിൽ നിന്ന് നയിച്ച ഞങ്ങളുടെ ഷാജി പാപ്പൻ 😍💞 പോലും വിചാരിച്ചു കാണില്ല പൂരം ഇത്രയും വിജയം ആകുമെന്ന്
എടുത്തു പറയേണ്ട കാര്യം ഈ പൂരം ഇത്രയും ഭംഗിയായി തീരും എന്ന കാര്യം ഞങ്ങൾ സ്വപ്നത്തിൽ പോലും കരുതിയില്ല.. ഞങ്ങളെയെല്ലാം ഞെട്ടിച്ചുകൊണ്ട് ഓമനപ്പുഴ ഒട്ടാകെ ഈ പകൽപൂരത്തെ ഏറ്റെടുത്തു വൻ വിജയമാക്കി തീർക്കുകയും ചെയ്തു
കൊച്ചുകുട്ടികളും,അമ്മമാരും, പെങ്ങമ്മാരും, ഒരു നാടാകെ ഈ പൂരത്തിൽ ആടിയും പാടിയും സന്തോഷിക്കുന്നത് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി.നിങ്ങളുടെ സന്തോഷം പകർന്നു നൽകിയ ഊർജ്ജത്തിൽ നിന്നും അടുത്തവർഷം ഇതിലും ഗംഭീരമായി പൂരം നടത്തുവാൻ മഠത്തയിൽ അമ്മമാരുടെ അനുഗ്രഹം ഉണ്ടാകും എന്ന് ഉറച്ച വിശ്വാസത്തിൽ...
ഒരിക്കൽ കൂടി മാവേലിപുരത്തിന്റ നന്ദി എല്ലാവരെയും അറിയിച്ചുകൊണ്ട്....🥰❤️
ടീം മാവേലി