13/07/2022
സുഹൃത്തുക്കളേ,
ഇക്കഴിഞ്ഞ മൂലം ജലോത്സവത്തിൽ സെന്റ്. ജോർജ്ജ് ചുണ്ടനിൽ തുഴഞ്ഞ കരുമാടിക്കുട്ടൻ ബോട്ട് ക്ലബ് ഭാരവാഹികൾ മത്സരശേഷം ഒരുപാട് തുഴച്ചിൽക്കാർക്ക് കൂലിയും ഭക്ഷണവും കൊടുക്കാതെ അങ്ങേയറ്റം നിരുത്തരവാദപരമായി പെരുമാറുകയും വള്ളം കളിപ്പിയ്ക്കാൻ സാമ്പത്തികം മുടക്കിയ ഫാൻസ് ക്ലബ് പണം കൊടുക്കാത്തത് കൊണ്ടാണ് എന്ന് അവരെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
കളി കഴിഞ്ഞു വള്ളം കെട്ടിവലിച്ച് വള്ളപ്പുരയിൽ തിരികെ എത്തിക്കാനുള്ള മാന്യതപോലും കാണിക്കാതെ, പ്രകോപിതരായ തുഴച്ചിക്കാരെ ഭയന്ന് സ്ഥലത്ത് നിന്ന് മുങ്ങുകയും ചെയ്തു.
വള്ളം കളിക്കായി നീരണിയിക്കുന്ന തിയതി, ഫുൾ ടീം സെറ്റ് ചെയ്യൽ, ട്രയൽ, ക്യാമ്പിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് തുടങ്ങി ഒട്ടനവധി നിരാശജനകമായ കാര്യങ്ങളും കരുമാടിക്കുട്ടൻ ക്ലബ്ബിന്റെ ഭാഗത്തു നിന്ന് ഉണ്ടായി. പണം മുടക്കുന്നവരുടെ പ്രതീക്ഷക്കൊത്ത് ഒരു ട്രയൽ പോലും കാണിക്കാൻ കരുമാടിക്കുട്ടൻ ക്ലബിനായിട്ടില്ലങ്കിലും, സെറ്റ് ആക്കിയ ടീമിൽ നിന്ന് 36 പേരെയുംകൊണ്ട് ഒരു താളക്കാരൻ പോയ സംഭവം ഉണ്ടായിട്ടും പറഞ്ഞ പൈസയുടെ ഏകദേശം 70 ശതമാനവും ജെഴസിയും മത്സരത്തിന്റെ തലേന്നും അന്നുമായി ഫാൻസ് ക്ലബ് പ്രസിഡന്റ് കൊണ്ട് കൊടുത്തു. എന്നിട്ടും തുഴച്ചിൽക്കാരോടും മറ്റും പണം ലഭിച്ചിട്ടില്ലെന്ന് കള്ളം പറഞ്ഞതായി തുഴച്ചിൽക്കാർ തന്നെ പറഞ്ഞറിയുന്നു.
സെല്ക്ഷൻ ഹീറ്റ്സിൽ ഷാജി ചേരമൻ എന്ന ലീഡിങ് ക്യാപ്റ്റൻ ഫിനിഷിങ്ങിന് ഒരു കൊടിപാട് മുൻപേ താളം നിർത്തി ആത്മഹത്യപരമായ പരാജയം സ്വയം ഏറ്റു വാങ്ങി. എന്നിട്ടും ബാക്കി പൈസ കൊടുക്കാൻ ഫാൻസ് ക്ലബ് പ്രതിനിധി മത്സര ശേഷം വള്ളത്തിന്റെ കൂടെ തന്നെ നിന്നു.
ലാലൻ കുമരകത്തിന്റെ പരിചയസമ്പത്തും മിടുക്കും കൊണ്ട് അവസാന നിമിഷം തട്ടിക്കൂട്ടി ഒപ്പിച്ച ടീമിൽ ചങ്ക് പറിച്ചെറിഞ്ഞു തുഴയെറിഞ്ഞ തുഴച്ചിൽക്കാരോട് ഞങ്ങൾക്ക് നന്ദിയുണ്ട്.
ജയപരാജയങ്ങൾ സ്പോർട്സ്മാൻ സ്പിരിറ്റോടെ കണ്ട് മറ്റെല്ലാവള്ളങ്ങളും ക്ലബുകളും വള്ളവും അനുസാരികളും വള്ളപ്പുരയിൽ എത്തിച്ച് കൈകൊടുത്ത് പിരിഞ്ഞപ്പോൾ മനപ്പൂർവം വള്ളം വിടാതെ ബാധ്യതമുഴുവൻ സെന്റ്. ജോർജ്ജ് ചുണ്ടൻ ഫാൻസ് ക്ലബ്ബിന്റെ തലയിൽ കെട്ടിവെച്ച് തടിയൂരാനുള്ള ശ്രമമാണ് ഷാജി ചേരമൻ, മാനേജർ അപ്പു ( ഗോപകുമാർ ആനാരി ), ക്യാപ്റ്റൻ ഉൾപ്പടെ ഉള്ള സംഘാടകർ നടത്തിയത്.
വള്ള സമതിയെ സമ്മർദത്തിൽ ആക്കി കൂടുതൽ പണം തട്ടാൻ വള്ളത്തിന്റെ അനുസാരികളായ പങ്കായവും ഇടിയനും എടുത്തു മാറ്റിയതും ഇവരുടെ അറിവോടെയാണ്.
പക്കാ ഫ്രോഡുകൾ ആണെന്ന് ബാധ്യമായതുകൊണ്ടാണ് വള്ളം വള്ളപ്പുരയിൽ മൊത്തം അനുസാരികളോടെ എത്തിക്കുമ്പോൾ മാത്രം കരുമാടിക്കുട്ടൻ ക്ലബ് മൂലം സംഭവിച്ച എല്ലാ അധിക ബാധ്യതകളും തിരികെ പിടിച്ച ശേഷം എന്തെങ്കിലും തുക മിച്ചമുണ്ടെകിൽ കൊടുക്കും എന്ന് നെടുമുടി പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി അറിയിച്ചത്. ഇന്ന് ഞങ്ങൾ സ്വന്തം ചിലവിൽ വള്ളം ബോട്ട് ടക്ക് ചെയ്തു കൊണ്ടുപോരുകയും തീരെ നിസ്സഹായരായ ചില തുഴച്ചിൽക്കാർക്ക് ചെറിയ തുക നൽകുകയും ചെയ്തിട്ടുണ്ട്. കൂലിപ്പണി ഉപേക്ഷിച്ചു ക്യാമ്പിൽ കിടന്ന് വള്ളം തുഴഞ്ഞ പാവങ്ങളുടെ കണ്ണുനീര് കരുമാടിക്കുട്ടൻ ബോട്ട് ക്ലബ്ബിന്റെ മേൽപ്പടിയാന്മാർക്ക് ഒരു വിഷയമേയല്ല എന്ന് നേരിട്ട് ബോധ്യപ്പെട്ടതാണ്.
മറ്റൊരു പുതിയ ചുണ്ടൻ നെഹ്‌റു ട്രോഫിക്ക് കളിക്കും, മൂലത്തിനു കളിച്ച് കപ്പടിക്കും അതിനു ടീം സെറ്റ് ചെയ്യാനായി 3 ലക്ഷം അഡ്വാൻസ് പുത്തൻ ചുണ്ടൻ വള്ളസമിതിയിൽ നിന്നു വാങ്ങുകയും, മൂലത്തിന് കപ്പടിക്കും എന്ന് പറഞ്ഞു ഫാൻസ് ക്‌ളബ്ബിനോടും 2.2 ലക്ഷം + ജേഴ്സിയും ചോദിച്ചു.
ഈ ചെറിയ അനുഭവം വെച്ച് ഏത് തരത്തിൽ കള്ളം പറഞ്ഞു നിൽക്കാനും കള്ളക്കേസ് കൊടുക്കാനും നാണവും മാനവുമില്ലാത്ത ഒരു സംഘമാണ് ഇക്കൂട്ടർ എന്ന് മനസിലായി.
പാചകക്കാർക്കും ബോട്ട്ക്കാർക്കും തുഴച്ചിൽക്കാർക്കും ചേർത്ത് ഏകദേശം 2-3 ലക്ഷം രൂപ , കരുമാടിക്കുട്ടൻ ബോട്ട് ക്ലബ് കടപെട്ടിരിയ്ക്കുന്നു എന്ന് പറഞ്ഞുകേൾക്കുന്നു.
കൂലി ലഭിയ്ക്കാതെ നിസ്സഹായരായ തുഴച്ചിൽക്കാരെ കള്ളം പറഞ്ഞു വള്ളത്തിന്റെ ഭാഗമായി ഉള്ളവർക്ക് എതിരെ തിരിച്ചു, രക്ഷപെടാൻ ഉള്ള ഗൂഢ തന്ത്രം ആണ് അരങ്ങേറിയത്.
ജാഗ്രതൈ.