21/05/2025
ഗ്രാമത്തിൻ്റെ തനിമയും
സൗഹൃദവും നിറഞ്ഞ
വെട്ടുകാട് ആളൂർ ഗ്രാമോത്സവം
ഗ്രാമത്തിൻ്റെ തനിമയും
സൗഹൃദവും നിറഞ്ഞ
വെട്ടുകാട് ആളൂർ നിവാസികളുടെ ഗ്രാമോത്സവം ശ്രദ്ധേയമായി.
വെട്ടുകാട് ആളൂർ സ്പോർട്സ് അസോസിയേഷൻ (വാസ) യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ അജ്മാൻ അൽതമാം കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ഗ്രാമോത്സവം പ്രസിഡണ്ട് മുഹമ്മദ് വെട്ടുകാടിൻ്റെ അദ്ധ്യക്ഷതയിൽ പ്രമുഖ എഴുത്തുകാരനും അദ്ധ്യാപകനുമായ മുരളി മംഗലത്ത് ഉദ്ഘാടനം ചെയ്തു. കാർഷികരംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന ഡോ:ഗിന്നസ് സുധീഷ് ഗുരുവായൂർ വിശിഷ്ട അതിഥിയായിരുന്നു.
കേച്ചേരിയൻസ് പ്രസിഡണ്ട് ഷഹീം അഹമദ് ,
മുഹമ്മദ് ഷാകിർ
(യൂനിക് വേൾഡ്) ,നജീർ ( മലീസിയ സൈൻ)ആർ.വി.എം. മുസ്തഫ, ഇ. എം. ജമാൽ, സുരേഷ് ബാബു എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ ചിത്രരചന, കളറിംഗ് മത്സരങ്ങൾ നടന്നു. ചിത്ര രചനയിൽ മിൻഹ ഫാത്തിമ ഒന്നാം സ്ഥാനവും സഫ ഷംസുദ്ധീൻ രണ്ടാം സ്ഥാനവും മുഹമ്മദ് സഹൽ മൂന്നാം സ്ഥാനവും നേടി. കളറിംഗ് മത്സരത്തിൽ മുഹമ്മദ് ഫിസാൻ ഒന്നാം സ്ഥാനവും റഹീം കരീം രണ്ടാം സ്ഥാനവും ഐഷ നൗഷാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി
നാലര പതീറ്റാണ്ടിലധികം പ്രവാസജീവിതം നയിക്കുന്ന സീനിയർ അംഗം ആർ.വി.എം. മുസ്തഫയെ ചടങ്ങിൽ ആദരിച്ചു. യു.എ.ഇയിലെ സ്കൂളുകളിൽ നിന്ന് എസ്. എസ്. എൽ. എസി. യിലും ,സി.ബി.എസ്.ഇ പത്താം ക്ലാസിലും ഉന്നത വിജയം നേടിയ അമീൻ മുഹമ്മദ് ഷരീഫ്, ഹസീൻ നജീർ, സഫ ഷംസുദ്ധീൻ എന്ന വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
കേച്ചേരിയൻസ് കാൽപ്പന്തു മേള സീസൺ സെവനിൽ ചാമ്പ്യൻമാരായ വാസ ടീം അംഗങ്ങളെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.
പ്രവാസത്തിൻ്റെ ഇരുപത്തി അഞ്ച് വർഷം പൂർത്തിയാക്കിയ രാധാകൃഷ്ണൻ,
ആബിദ് പി.എം., അബൂബക്കർ, കബീർ എന്നിവരെയും ആദരിച്ചു.
തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി സുബൈർ, റസാഖ്, ഭാരവാഹികളായ പി.എച്ച്. അലിമോൻ, എം.കെ. റസാഖ്, ഫൈസൽ എ.എം., കരീം.വി. എ , ആർ.എ. താജുദ്ധീൻ , ജബ്ബാർ ആളൂർ, എം.കെ. ജലീൽ, എം.എ. ഖാസിം, എം.കെ. ജലീൽ, രാധാകൃഷ്ണൻ, സുകുമാരൻ, ഷാഹിദ് ജബ്ബാർ, ഉസ്മാൻ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജന:സെക്രട്ടറി എ.എ. അലി ആളൂർ സ്വാഗതവും എ. എ. ഷംസുദ്ധീൻ നന്ദിയും പറഞ്ഞു.