02/02/2026
ചാമ്പ്യന്മാരായി
മരം കോച്ചുന്ന തണുപ്പിൽ പോലും
അറേബ്യൻ പുൽതകിടികളെ ചൂടുപിടിച്ചുകൊണ്ട് ആർത്തിരമ്പുന്ന തിരമാലകൾക്കൊപ്പം കാണികൾക്ക് കാൽ പന്തുകളിയുടെ മായാവസത്തം തീർത്ത്...
ട്രാക്സ് ദുബായിൽ വച്ച് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ KOKKUR "രണ്ടാമതും ചാമ്പ്യൻമാരായി"....
തിരിച്ചു വരവിനെക്കാൾ മനോഹരമായ ഒരു കവിതയുമില്ല
പരിഹസിച്ചവരുടെ മേൽ നേടുന്ന വിജയത്തേക്കാൾ വലിയൊരു പ്രതികാരവുമില്ല
കണ്ണുകളും കാതുകളും കൂർപ്പിച്ചു വെച്ചേക്കുക
കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ല.
കാലം കാത്ത് വച്ച കാവ്യ നീതി...
കളികളും, കളി നിയമങ്ങളും, പ്രതിയോഗികളും, കിരീടാവകാശികളും മാറി വന്നേക്കാം..
അതുകൊണ്ട് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു
കിരീടം ആരുടെയും #കുത്തകയല്ല.
കാലിടറിയിട്ടുണ്ട്
കരങ്ങൾ തളർന്നിട്ടുണ്ട്
കണ്ണുകൾ നിറഞ്ഞിട്ടുണ്ട്
പക്ഷെ തളർന്നു വീണിടത്തു നിന്ന് കുതിച്ചുയർന്ന് ആ കനക കിരീടത്തിൽ മുത്തമിട്ട് ചരിത്രം തീർത്ത കഥ കാൽപന്ത് കളിയിൽ കോക്കൂരിന്റെ രാജാക്കൻമാരായി മാറിയ KFA Kokkur ന്റെ ത് കൂടിയാണ്...
പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ ദുബായിൽ വച്ച് സംഘടിപ്പിച്ച GALA 2026 ഫുട്ബോൾ ടൂർണമെന്റിൽ അറേബ്യൻ ഭൂമികയിൽ സംഘാടക മികവിന്റെ പുതിയ വാതായനങ്ങൾ തുറന്നിട്ട് ഒരു ദേശത്തിന്റെ കായിക വിസ്മയങ്ങൾക്ക് നേതൃത്വം നൽകിയ ട്രാക്സിനും..
ഈ കായിക മാമാങ്കം വർണ്ണാഭമാക്കാൻ പരിശ്രമിച്ച പൂർവ്വവിദ്യാർത്ഥി കൾക്കും..
കാൽപന്ത് കളിയെ ഹൃദയത്തിലേക്ക് ആവാഹിച്ച പ്രിയപ്പെട്ട നാട്ടുകാർക്കും...
ഫുട്‌ബോൾ ടൂർണമെന്റ് ഒരു ആഘോഷമാക്കി മാറ്റിയ കാണികൾക്കും... ന്റെ ഹൃദയത്തിൽ തൊട്ട #നന്ദി..