07/10/2022
NCL കമ്മിറ്റി അംഗം ശ്യാം......
സ്‌പൈഡർമാൻ...........................................
അതെ അക്ഷരാർത്ഥത്തിൽ അയാളൊരു ചിലന്തി മനുഷ്യൻ തന്നെ, തന്റെ കരവിരുതിൽ തീർത്ത അദൃശ്യമായൊരു വല, അതിൽ പുരട്ടിയ പശയിൽ ഒട്ടിപ്പിടിയ്ക്കുന്ന ബോളുകൾ, TPL എലിമിനേറ്ററിൽ ABD Kings നെതിരെ Infantry Coastal Warriers ന്റെ കളി കണ്ടവർക്കൊക്കെ മനസിലാകും ശ്യാം വെളിഞ്ചുവെന്ന ചിലന്തി മനുഷ്യൻ വിക്കറ്റിന് പിന്നിൽ വല കെട്ടി തീർത്ത അത്ഭുതം.... താരതമ്യേന ഇടത്തരം കളിക്കാരനിൽ നിന്നും ദിനം പ്രതി മെച്ചപ്പെട്ട് കേരളത്തിലെ ടെന്നീസ് ബോൾ ക്രിക്കറ്റിന്റെ ഒന്നാം നിരയിലേക്ക് അവൻ ഓടിക്കയറിയത് കഠിനാധ്വാനമൊന്ന്കൊണ്ട് മാത്രം, അത് കൊണ്ട് തന്നെ കേരളത്തിലെ മികച്ച പ്ലാറ്റ്ഫോമിലൊന്നായ TPL ന്റെ ഐക്കൺ എന്ന പദവിയും ഈ യുവതാരത്തെ തേടിയെത്തി. ആ തീരുമാനം ശരിവയ്ക്കും വിധത്തിൽ തന്റെ ടീമിനെ TPL സീസൺ 4 ന്റെ ടൈറ്റിൽ വിന്നറാക്കിക്കൊണ്ട് ആ തീരുമാനത്തിന് ചുവട്ടിൽ ചുവന്ന മഷിയിൽ തന്നെ അടിവരയിട്ടു...
വിക്കറ്റിന് പിന്നിലെ പ്രകടനത്തോടൊപ്പം ബാറ്റ് കൊണ്ട് വിക്കറ്റിന് മുന്നിലും അയാളൊരു മുതൽക്കൂട്ടാണ്. ബ്ലോക്കിലേയ്ക്ക് പാഞ്ഞെടുക്കുന്ന പന്തിന്റെ ഗതി മാത്രം മനസ്സിലാക്കി മുഖമുയർത്താതെയുള്ള ഹെലികോപ്റ്റർ ഷോട്ട്, അതാണ് ഈ യുവതാരത്തിന്റെ ഹൈലൈറ്റഡ് ഹിറ്റ്...
ഇനിയൊമൊരുപാട് മൈതാനങ്ങളിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചു മുന്നേറുമ്പോൾ അഭിമാനിക്കാം നമുക്ക് ഈ താരത്തെയോർത്ത്.......
Trivandrum Premier League - TPL Knokkout Nedumangadu Cricket League