06/06/2026
*
*ചെമ്പടയുടെ തേരോട്ടം, ഞെട്ടൽ വിട്ടുമാറാതെ വെള്ളപ്പട, ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് ആരോപണം.*
ഉമ്മുൽഹൈമാൻ: ഫിഫ ഫുട്ബാൾ മത്സരത്തിൽ ചെമ്പടയുടെ തേരോട്ടത്തിന് സാക്ഷിയായി ഉമ്മുൽഹൈമാൻ സ്റ്റേഡിയം വീണ്ടും, വെള്ളപ്പടയെ 10 - 2 എന്ന സ്കോറിനാണ് അവർ പരാജയപ്പെടുത്തിയത്. അപ്രതീക്ഷിത ഞെട്ടലിൽനിന്ന് വെള്ളപ്പട ഇപ്പേഴും മോചിതരല്ല. ഫിഫയിൽ തൻ്റെ കരിയർ ബെസ്റ്റ് പ്രകടനം കാഴ്ചവെച്ച ജവാദാണ് കളിയിലെ കേമൻ, വെള്ളപ്രതിരോധം തുളച്ച് ചെമ്പട നേടിയ10 ഗോളുകളിൽ പകുതിയും നേടിയ ജവാദിന് തന്നെയാണ് ടോപ്സ്കോറർ അവാർഡും. പാർട്ട്ടൈം ഗോളി ആയിട്ട്കൂടി തകർപ്പൻ പ്രകടനം കാഴ്ചവെക്കുകയും പിടിച്ച് നിൽക്കാൻ പെടാപ്പാട് പെട്ട വെള്ളപ്പടയുടെ ഏതാനും ഉറച്ച ഗോൾ അവസരങ്ങളെ അതിവിദഗ്ദമായി തടയുകയും ചെയ്ത ഗോളി സാലിക്ക് ജൂറിയുടെ പ്രത്യേക പരാമർശമുണ്ട്. ഇന്ന് സാലിയുടെ ഏറ്റവും മോശം പ്രകടനം ആയിരിക്കും എന്ന് പത്രസമ്മേനത്തിൽ സൂചിപ്പിച്ചവർക്ക് സാലി ബാറിന് താഴെ തൻ്റെ മികച്ച പ്രകടനത്തിലൂടെ മറുപടി നൽകി.
ഒരു പണത്തൂക്കം മുന്നിൽ വെള്ളപ്പടയായിരുന്നു എന്ന് പറയാം, പക്ഷെ ആരും ഫോമിലേക്ക് വരാതിരുന്നത് അവർക്ക് വിനയായി. എന്നാൽ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് ചെമ്പട കാഴ്ചവെച്ചത്. അവരുടെ ആക്രമണ പേമാരിയിൽ വെള്ളപ്പട അലിഞ്ഞ് ഇല്ലാതെയായി. മുമ്പ് ഒരു കളരി ആശാന് എവിടെ നിന്നോ പൊതിരെ തല്ല് കിട്ടിയത്രെ, വിവരം അറിഞ്ഞ് ആശാനെ നന്ദർശിച്ച ആരോ, താങ്കൾ വലിയ കളരി ആശാനല്ലേ
താങ്കൾക്ക് ആ അടവുകൾ പരീക്ഷിക്കാമായിരുന്നില്ലേ എന്ന് ചോദിച്ചപ്പോൾ, അതിന് അവർ എന്നെ ഒന്ന് നിലത്ത് നിർത്തണ്ടേ എന്ന് പറഞ്ഞത്പോലെ 5 -2 എന്ന സകോറിന് ആദ്യ പകുതി അവസാനിച്ചെങ്കിലും രണ്ടാം പകുതിയിൽ ചെമ്പട വെള്ളപ്പടയെ നിലത്ത് നിർത്തിയതേയില്ല.
ശ്രീനിയും മുസ്‌തഫയും പ്രതിരോധത്തിൽ പാറപോലെ ഉറച്ചപ്പോൾ മുജീബ് പ്രതിരോധത്തിൽ വേറെ ലവലായിരുന്നു. അഭിഷേക്, മിദ്ലാജ്, ശബീബ് എന്നിവർ മദ്ധ്യനിര നിയന്ത്രിച്ചു. ജിജിയും റഫീഖും മുന്നേറ്റനിര കൈകാര്യം ചെയ്തപ്പോൾ ജവാദ് ചെമ്പടയുടെ ഗോളടിയന്ത്രമായി. ജിജി, മിദ്ലാജ്, റഫീഖ്, അഭിഷേക് എന്നിവരും ഗോളടിച്ചിരുന്നു. വെള്ളപ്പടയുടെ ആശ്വാസ ഗോളുകൾ ഉണ്ണി നേടി. ഫരീദ്, അഖിലേഷ്, പ്രശാന്ത്, സൂരജ്, സക്കീർ, ജുനൈദ്, മിഷാൽ, നിജിൽ എന്നിവർ വെള്ളപ്പടക്ക് വേണ്ടി നന്നായി കളിച്ചു.
അഭിഷേക് ബോക്സിൽ വീണതിന് പെനാൽറ്റി ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാത്തത് തർക്കമായി, ഒടുവിൽ 5 ഗോളിന് മുന്നിട്ട് നിന്നിരുന്നത്കൊണ്ട് മാത്രം അവർ അത് സമ്മതിച്ച് തർക്കം ഒഴിവാക്കി.
ചെമ്പടയുടെ വിജയ ആഘോഷങ്ങൾക്ക് ഇടയിലും അവർ ഉത്തേജക മരുന്ന് ഉപയോഗിച്ചു എന്ന ആരോപണം ഉയർന്നിട്ടുണ്ട്. അവരുടെ ഈ അസാമാന്യ സ്റ്റാമിനയിലും പ്രകടനത്തിലും സംശയം തോന്നിയ വെള്ളപ്പട തന്നെയാണ് ഫിഫക്ക് രേഖാമൂലം പരാതി നൽകിയത്. ടീം മുഴുവനും മരുന്ന് ഉപയോഗിച്ചിട്ടോ അതോ *സാലി, മുജീബ്, ജവാദ്* എന്നിവർ മാത്രമാണോ എന്നും പരിശോധിക്കും. അന്വോഷണം കഴിഞ്ഞ ദിവസം ഊർജിതമാക്കിയിട്ടുണ്ട്. ടീം മുഴുവനും ഉപയോഗിച്ചതായി കണ്ടെത്തിയാൽ അവരുടെ റിസൽറ്റ് ക്യാൻസൽ ചെയ്ത് വെള്ളപ്പടയെ രണ്ട് ഗോളുകൾക്ക് വിജയിച്ചതായി പ്രഖ്യാപിക്കും.
അടുത്ത മത്സരശേഷം പാലക്കാട്നിന്നും കൊണ്ടുവന്ന കോഴിക്കോടൻ ഹൽവയും തനി പാലക്കാടൻ പഴംപൊരി(പഴം നുറുക്കി പൊരിച്ചത്/ചിപ്സ്)യും ഉണ്ടായിരിക്കുമെന്ന് ജയൻ അറിയിച്ചു. അതിനും ശേഷം തൻ്റെ തേയില സൽക്കാരവും ഉണ്ടായിരിക്കുമെന്ന് ജിജിയും അറിയിച്ചു.
ഫിഫയുടെ പുതിയ ജെർസി ലോംഞ്ചിംഗ് വെള്ളിയാഴ്ച നടക്കുമെന്നും പ്രോഗ്രാം അതിഗംഭീരം ആയിരിക്കും എന്നും ഫിഫ അറിയിച്ചു. ഫിഫയുടെ രണ്ട് മികച്ച ടീമുകളെ ഉൾപ്പെടുത്തി ഇതൊരു ലോകകപ്പ് വരവേൽപ്പാക്കാൻ ഫിഫ ആലോചിക്കുന്നുണ്ട്. മത്സരത്തിന് പരമാവധി പബ്ലിസിറ്റി നൽകും. മത്സരം നേരിട്ട് സംപ്രേഷണം ചെയ്യാൻ ഒരു TV ചാനലുമായി ചർച്ച നടക്കുകയാണ്.
ക്യാമറയും ക്യാമറാമാനും ഇല്ലാതെ ഉമ്മുൽ ഹൈമാനിൽനിന്നും മുനീർ.
*