Sports Malayalam f c

  • Home
  • Sports Malayalam f c

Sports Malayalam f c Number-7 ❤️

നിങ്ങൾക്ക് കാരണങ്ങൾ ഇനിയും ഒരുപാട് കണ്ടെത്താം..അയാളെ മാറ്റി നിർത്തുകയും കണ്ണിൽ പൊടിയിടാൻ ഓരോ കാരണങ്ങൾ ഉണ്ടാക്കുകയും ചെയ്...
27/02/2026

നിങ്ങൾക്ക് കാരണങ്ങൾ ഇനിയും ഒരുപാട് കണ്ടെത്താം..
അയാളെ മാറ്റി നിർത്തുകയും കണ്ണിൽ പൊടിയിടാൻ ഓരോ കാരണങ്ങൾ ഉണ്ടാക്കുകയും ചെയ്യാം പക്ഷേ അയാൾ ടീമിൽ ഉണ്ടെങ്കിൽ അതിന്റെ ഇമ്പാക്ട് അത് വേറെ തന്നെയാണ്..
ഓപ്പണിങ് ബാറ്റിംഗിൽ ഭയമേതുമില്ലാതെ ബാറ്റ് ചെയ്യാൻ അയാൾക്ക് നല്ല കഴിവുണ്ട്.. വേണമെങ്കിൽ അയാൾക്ക് പതിയെ കളിച്ചു സ്കോർ കൂട്ടിയെടുക്കാം പക്ഷേ അതല്ല ടീമിന്റെ ആവശ്യം എന്ന് മനസ്സിലാക്കി നല്ലൊരു തുടക്കം ഉണ്ടാക്കുകയാണ് അയാൾ ചെയ്തത്.
ഇനി വരാനിരിക്കുന്ന കളിക്കാർക്ക് തകർത്തടിക്കാനുള്ള ആത്മവിശ്വാസം ഉണ്ടാക്കുക എന്നൊക്കെയാണ്.. അത് അയാൾക്ക് ഈ വേൾഡ്കപ്പിൽ അവസരം ലഭിച്ചപ്പോഴൊക്കെ അയാൾക്ക് സാധിച്ചു..❤️
നേരിട്ട രണ്ടാം പന്തിനെ തന്നെ ഒരു പക്കാ ടോപ്ക്ലാസ്സ്‌ സിക്സർ അടിച്ച അയാളുടെ ആത്മവിശ്വാസത്തിൽ ഉണ്ട് ബാക്കിയെല്ലാം.. പിന്നെ അഭിഷേകിനെ കൂട്ടപിടിച്ചുകൊണ്ട് പവർപ്ലേ ഹിറ്റിങ് കൃത്യമായി നടപ്പാക്കി.. സഞ്ജു തുടക്കം ഗംഭീരമാക്കിയപ്പോൾ അഭിഷേക് പതിയെ അയാളുടെ ആക്രമണം തിരിച്ച്കൊണ്ടുവന്നു. 15പന്തിൽ24 എടുത്ത് സഞ്ജു വീണെങ്കിലും ആ ഇമ്പാക്ടിൽ നിന്നും ഇന്ത്യൻ സ്കോർ ചലിച്ചുകൊണ്ടേ ഇരുന്നു. ഇഷാനും സൂര്യയും ഹാർദിക്കും തിലക് വർമ്മയും തീ പാറുന്ന ഇന്നിങ്സുകൾ കളിച്ചിട്ടുണ്ട് എങ്കിലും സഞ്ജുവിന്റെ തുടക്കത്തെ പ്രത്യേകം അഭിനന്ദിക്കുന്നുണ്ട് ക്യാപ്റ്റനും കോച്ചും മറ്റ് ടീമിലെ ആളുകളും..😍❤️
ഈ ടീം തുടരട്ടെ
ബോളിങ്ങിൽ ഇന്ത്യൻ പേസർമാരും സ്പിന്നേഴ്സും കണക്കിന് തല്ല് വാങ്ങുന്നത് കുറച്ചാൽ ഇന്ത്യ ശക്തമായി തന്നെ തുടരും 😌😍

Address

KERALA �

NARIKKUNI

Telephone

+919745742117

Website

Alerts

Be the first to know and let us send you an email when Sports Malayalam f c posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed Gym/sports Facility?

Share