NFC Nechithodi

NFC Nechithodi A social service Club to improve the skills in Education, Sports,Arts, etc.And Also for little chari

Leadership Redifined....
23/11/2025

Leadership Redifined....

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് രജിസ്റ്റർഡ് ക്ലബ്ബുകൾക്ക് വിതരണം ചെയ്ത എൽസിഡി പ്രൊജക്ടർ എം.എൽ.എ. ആബിദ് ഹുസൈൻ തങ്ങളിൽ നി...
05/11/2025

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് രജിസ്റ്റർഡ് ക്ലബ്ബുകൾക്ക് വിതരണം ചെയ്ത എൽസിഡി പ്രൊജക്ടർ എം.എൽ.എ. ആബിദ് ഹുസൈൻ തങ്ങളിൽ നിന്ന് NFC നെച്ചിതൊടി അംഗങ്ങൾ ഏറ്റുവാങ്ങി.

27/10/2025

The roar isn’t over — this is just the beginning

NFC നെച്ചിതൊടി...🥈💪🎉ആതവനാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2025 സമാപിച്ചപ്പോൾ, ഓവറോൾ റണ്ണറപ്പ് സ്ഥാനം കരസ്ഥമാക്കി NFC നെച്ചി...
27/10/2025

NFC നെച്ചിതൊടി...🥈💪🎉

ആതവനാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2025 സമാപിച്ചപ്പോൾ, ഓവറോൾ റണ്ണറപ്പ് സ്ഥാനം കരസ്ഥമാക്കി NFC നെച്ചിതൊടി!

മേളയിലുടനീളം കാഴ്ചവെച്ച മികച്ച പ്രകടനത്തിന്റെ ഫലമാണിത്. നീന്തൽ മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യന്മാരും , അത്‌ലറ്റിക്സ്, ആർട്സ് വിഭാഗങ്ങളിൽ ഓവറോൾ റണ്ണറപ്പുമായി.

പ്രതിസന്ധികൾ ഏറെയായിരുന്നു.....
അവഗണനകളും നിങ്ങളെക്കൊണ്ടാവില്ല എന്ന പരിഹാസങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്താൻ ഉറച്ച മനസ്സുമായി ഞങ്ങൾ ഒരുങ്ങി. കൃത്യമായ പ്ലാനിങ്ങും ചെറിയ രീതിയിലുള്ള മുന്നൊരുക്കങ്ങളും നടത്തി. ഞങ്ങളുടെ കഠിനാധ്വാനം അത്രയും മത്സരഫലങ്ങളിൽ പ്രതിഫലിച്ചു.
കഴിഞ്ഞ വർഷങ്ങളിലെ വിജയങ്ങളിലെ അനുഭവസമ്പത്തും പരാജയങ്ങളിൽ നിന്നുള്ള പാഠങ്ങളും ഉൾക്കൊണ്ട് ഞങ്ങൾ മികച്ച പോരാട്ടം കാഴ്ചവെച്ചു.പരിമിതമായ അംഗസംഖ്യയും സൗകര്യങ്ങളും ഉപയോഗപ്പെടുത്തി ഓരോ മത്സരങ്ങൾക്കും മികച്ച മത്സരാർത്ഥികളെ അണിനിരത്തി. അതിന്റെ ഫലമായി, 303 പോയിന്റ് കരസ്ഥമാക്കി, 30-ഓളം ക്ലബ്ബുകളെ പിന്നിലാക്കി ആതവനാട് കേരളോത്സവത്തിൽ രണ്ടാം സ്ഥാനത്തെത്താൻ NFC നെച്ചിതൊടിക്ക് സാധിച്ചു.

ഈ വിജയത്തിനായി പ്രയത്നിച്ച മുഴുവൻ ക്ലബ്ബ് പ്രതിനിധികൾക്കും മത്സരാർത്ഥികൾക്കും ഒരായിരം* *അഭിനന്ദനങ്ങൾ !

ആറാം തവണയും കിരീടത്തിൽ മുത്തമിട്ട് രാജാക്കന്മാരായ, പങ്കാളിത്തം കൊണ്ട് ആതവനാട്ടെ കേരളോത്സവം ഇത്രമേൽ മനോഹരമാക്കിയ വിസ്മയ മാട്ടുമ്മലിനും, മാറ്റുരച്ച മറ്റെല്ലാ ക്ലബ്ബുകൾക്കും അഭിനന്ദനങ്ങൾ!🙏

കേരളോത്സവം 2025-ൽ  കലാമേഖലയിലും തങ്ങളുടെ കരുത്ത് തെളിയിച് NFC നെച്ചിതൊടി
12/10/2025

കേരളോത്സവം 2025-ൽ കലാമേഖലയിലും തങ്ങളുടെ കരുത്ത് തെളിയിച് NFC നെച്ചിതൊടി

അത്‌ലറ്റിക്സിലും കരുത്തോടെ NFC നെച്ചിതൊടി!🎉​ആതവനാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2025 അത്ലറ്റിക്സ് മത്സരങ്ങൾ സമാപിച്ചപ്പോൾ...
05/10/2025

അത്‌ലറ്റിക്സിലും കരുത്തോടെ NFC നെച്ചിതൊടി!🎉

​ആതവനാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2025 അത്ലറ്റിക്സ് മത്സരങ്ങൾ സമാപിച്ചപ്പോൾ മികച്ച പ്രകടനം കാഴ്ചവെച് NFC നെച്ചിതൊടി.
​ട്രാക്കിലും ഫീൽഡിലുമായി 60- ഓളം പോയിന്റുകളാണ് NFC കരസ്ഥമാക്കിയത്.
​പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികൾക്കും മറ്റ് പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ!❤️


നീന്തൽ കുളത്തിലെ തങ്ങളുടെ അപ്രമാദിത്വം ഒരിക്കൽ കൂടി അരക്കിട്ടുറപ്പിച്ച് NFC നെച്ചിതൊടി. കഴിഞ്ഞ വർഷം എവിടെ നിർത്തിയോ, അവി...
04/10/2025

നീന്തൽ കുളത്തിലെ തങ്ങളുടെ അപ്രമാദിത്വം ഒരിക്കൽ കൂടി അരക്കിട്ടുറപ്പിച്ച് NFC നെച്ചിതൊടി. കഴിഞ്ഞ വർഷം എവിടെ നിർത്തിയോ, അവിടെനിന്ന് തന്നെ തുടങ്ങിയിരിക്കുകയാണ് NFC. 2025 ആതവനാട് പഞ്ചായത്ത് കേരളോത്സവത്തിൽ നീന്തൽ മത്സരങ്ങളുടെ രാജാക്കന്മാർ ഇത്തവണ NFC തന്നെ!
​പുരുഷ വനിതാ വിഭാഗങ്ങളിലെ വിവിധ ഇനങ്ങളിലായി 65 പോയിന്റുകൾ വാരിക്കൂട്ടിയാണ് NFC ഈ വർഷം ആധികാരിക വിജയം സ്വന്തമാക്കിയത്. എതിരാളികൾക്ക് ഒരവസരവും നൽകാതെ നീന്തൽ കുളത്തിൽ ശക്തമായ പ്രകടനം കാഴ്ചവെച്ച NFC യുടെ മുഴുവൻ മത്സരാർത്ഥികൾക്കും ഈ അതുല്യ നേട്ടത്തിന് ഒരായിരം അഭിനന്ദനങ്ങൾ!

 का शादी..💍💐
28/02/2025

का शादी..💍💐


07/02/2025
നെഹ്റു യുവ കേന്ദ്ര സംഘടിപ്പിച്ച പൊന്നാനി,പെരുമ്പടപ്പ്,കുറ്റിപ്പുറം, തിരൂർ ബ്ലോക്കുകൾ ഉൾപ്പെടുന്ന  ക്ലസ്റ്റർ ലെവൽ ഇന്റർ യ...
02/02/2025

നെഹ്റു യുവ കേന്ദ്ര സംഘടിപ്പിച്ച പൊന്നാനി,പെരുമ്പടപ്പ്,കുറ്റിപ്പുറം, തിരൂർ ബ്ലോക്കുകൾ ഉൾപ്പെടുന്ന ക്ലസ്റ്റർ ലെവൽ ഇന്റർ യൂത്ത് ക്ലബ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടന്ന ഫുട്ബോൾ മത്സരത്തിൽ NFC Nechithodi റണ്ണേഴ്സ് കിരീടം സ്വന്തമാക്കി.🥈👏

Heartiest congratulations to Vyshnav on winning 3rd Prize in Malappuram district Keralotsavam 2024!    "
29/12/2024

Heartiest congratulations to Vyshnav on winning 3rd Prize in Malappuram district Keralotsavam 2024!

"

Address

Tirur

Telephone

+918593841606

Website

Alerts

Be the first to know and let us send you an email when NFC Nechithodi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share