Sreedevi KS

Sreedevi KS yoga teacher

കേരളത്തിലെ പ്രധാനപ്പെട്ട സരസ്വതി ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.അറിവിന്റെയും കലയുടെയും അക്ഷരങ്ങളുടെയും വാക്കിന്റെയു...
20/06/2026

കേരളത്തിലെ പ്രധാനപ്പെട്ട സരസ്വതി ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
അറിവിന്റെയും കലയുടെയും അക്ഷരങ്ങളുടെയും വാക്കിന്റെയും കൂടി ദേവതയാകുന്നു സരസ്വതി.. പരബ്രഹ്മത്തിന്റെ ജ്ഞാനത്തിന്റെ സ്വരൂപമായ സരസ്വതിക്കു നമ്മുടെ നാട്ടിൽ ആരാധന സർവത്രികമായി ഉണ്ട്.
ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ പനച്ചിക്കാട് സരസ്വതി ക്ഷേത്രം. അതിപുരാതനമായ സരസ്വതിക്ഷേത്രമായ ഇവിടെ പ്രധാന പ്രതിഷ്ഠയായി മഹാ വിഷ്ണുവും കുടികൊളളുന്നു.
മഹാവിഷ്ണുവിനെ തൊഴുതതിനു ശേഷമാണ്ഇവിടെ സരസ്വതിയെ തൊഴുന്നത് എന്നോരു പ്രത്യേകത കൂടിയുണ്ട്. വളളിക്കുടിലിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവി മൂകാംബിക തന്നെ ആകുന്നു.*ഓലക്കുടയിൽ കുടിയിരുന്ന ദേവിയെ കാടിനകത്തു കിടന്ന ഒരു വിഗ്രഹത്തിലേക്ക് ആവാഹിക്കുകയായിരുന്നു. ദേവി കിഴക്കോട്ട് ദർശനമായാണ് കുടി കൊള്ളുന്നത്.പുരാതനകാലത്ത് ചില ദിവ്യന്മാർ പൂജിച്ച വിഗ്രഹമായതിനാൽ ആ വിഗ്രഹത്തെ പൂജ ചെയ്യാൻ തപശക്തിയുളളവർ ഇന്ന് ഇല്ലാ അത്രേ . അതിനാൽ ദേവിയെ ആവാഹിച്ചു കിഴക്കോട്ട് ദർശനമായി ഇരുത്തണമെന്നും പടിഞ്ഞാറോട്ട് ദർശനമായി ഒരു അർച്ചനാബിംബം കൂടി സ്ഥാപിച്ച് പൂജാ നിവേദ്യമെല്ലാം ആ ബിംബത്തിൽ അർപ്പിച്ചാൽ മതിയെന്നുമാണ് അരുളപ്പാടുണ്ടായത്.

ദേവിയോടൊപ്പം ഇവിടെ യക്ഷിയമ്മയ്ക്കും പ്രാധാന്യമുണ്ട്. കാട്ടിൽ നിന്നു വിഗ്ര ഹമെടുക്കണമെങ്കിൽ അവിടെ പാർത്തിരുന്ന യക്ഷിയെ പ്രീതിപ്പെടുത്തണമായിരുന്നു. യക്ഷിക്ക് ഒരു നിവേദ്യം അർപ്പിച്ചതിനു ശേഷമാണ് ദേവിയെ ആവാഹിക്കാനുളള വിഗ്രഹം കാട്ടിൽ നിന്നെടുക്കാൻ കഴിഞ്ഞത്. ക്ഷേത്രത്തിലെ ഇലഞ്ഞിയുടേയും ഏഴിലം പാലയുടേയും കീഴിലാണ് യക്ഷി കുടികൊളളുന്നത്. അതുകൊണ്ട് ക്ഷേത്രത്തിൽ വരുന്ന ഭക്തർ യക്ഷിയേയും തൊഴണം എന്നാണ്. ഇവിടെ ഭജനയിരിക്കുന്നവർ ആദ്യം യക്ഷി യമ്മക്ക് ഒരു വറനിവേദ്യം അർപ്പിച്ചാണ് ഭജനയിരിക്കാൻ തുടങ്ങുന്നത്. നിരവധി ആളുകളാണ് ഈ പുണ്യസ്ഥലത്ത് ദർശനത്തിനായും കലാപരിപാടികൾ അവതരിപ്പിക്കുവാനും എത്തുന്നത്.‍

*വടക്കും പറവൂർ ശ്രീമൂകാംബിക ക്ഷേത്രം*

പനച്ചിക്കാട് പോലെ തന്നെ കേരളത്തിൽ പ്രസിദ്ധമായ സരസ്വതി ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ ശ്രീമൂകാംബിക ക്ഷേത്രം. വെളളവസ്ത്രമുടുത്തു വെളളത്താമരയിലിരിക്കുന്ന സരസ്വതി ദേവിയാണ് ഇവിടെ കുടികൊളളുന്നത്. ഇടതു കൈകളിൽ വെളളത്താമരയും, ഗ്രന്ഥവും വലതുകൈകളിൽ അക്ഷരമാലയും വ്യഖ്യാനമുദ്രയുമാണ് ദേവിക്കുളളത്.

പണ്ട് പറവൂർ വാണിരുന്ന തമ്പുരാൻ കൊല്ലൂർ മൂകാംബിക ഭക്തനായിരുന്നു, അദ്ദേഹത്തിനു പ്രായം ഏറെ ആയപ്പോൾ കൊല്ലൂരിലേക്കുളള യാത്ര ബുദ്ധിമുട്ടായി. അങ്ങനെ ഒരു ദിവസം മൂകാംബിക ദേവി സ്വപ്നത്തിൽ വന്നു ദേവിയെ ഇവിടെ പ്രതിഷ്ഠിച്ചു കൊളളാൻ അനുഗ്രഹവും കൊടുത്തു. അങ്ങനെയാണിവിടെ ക്ഷേത്രം വന്നത്. ഇവിടെ ശ്രീകോവിലിനു ചുറ്റും താമരക്കുളമാണ്. സൗപർണ്ണികാ നദിയുടെ സങ്കല്പമാണിതെന്നു പറയുന്നു, ഇന്നിവിടെ ഉപദേവ പ്രതിഷ്ഠകളുമുണ്ട്.

ആയിരം വര്‍ഷത്തോളം പഴക്കമുളള ക്ഷേത്രം തട്ടാരമ്പലം സരസ്വതി ക്ഷേത്രം.ഓടനാട് രാജാവ് പണികഴിപ്പിച്ചതായി ചരിത്രം..*തമിഴ്നാട്ടിൽ നിന്നുളള ഒരു സ്വർണ്ണപ്പണിക്കാരനാണ് ക്ഷേത്രം നിര്‍മ്മിച്ചതത്രേ..*ഉണ്ണുനീലി സന്ദേശത്തിൽ ഈ സ്ഥലത്തെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. മാവേലിക്കരക്കടുത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

*ടി.വി. പുരം സരസ്വതി ക്ഷേത്രം*

കോട്ടയം ജില്ലയിലെ വൈക്കം ഭാഗത്താണ് ടി.വി.പുരം സ്വയംഭൂ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ദേവി ഹംസത്തിന്റെ പുറത്തു ഇരിക്കുന്നതായാണ് സങ്കല്പം. കൈകളിൽ വീണയും അക്ഷരമാലയും ഗ്രന്ഥവും അമൃത കുംഭവും പിടിച്ചിരിക്കുന്നു.

*വടക്കുംകൂർ മൂകാംബിക ക്ഷേത്രം*

വൈക്കം മഹാദേവ ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു സരസ്വതി ക്ഷേത്രമാണിത്. വീണാപാണിയായ സരസ്വതിയാണ് ഇവിടുത്തെ പ്രതിഷ്ഠ. മൂകാംബികയിൽ നിന്നു ദേവി ഇവിടെ വന്നതായാണു പറയപ്പെടുന്നത്. കൊല്ലൂർ മൂകാംബിക ഭക്തരായിരുന്ന വടക്കും കൂർ രാജവംശത്തിന്റെ ക്ഷേത്രമാണിത്.

*പദ്മനാഭപുരം തേവർക്കെട്ട് സരസ്വതി ക്ഷേത്രം*

പദ്മനാഭ പുരം കൊട്ടാരത്തിനുളളിലെ ക്ഷേത്രമാണ് തേവർക്കെട്ട് സരസ്വ തി ക്ഷേത്രം. ക്ഷേത്രത്തോടനുബന്ധിച്ച് നവരാത്രി മണ്‌ഡപവും സ്ഥിതി ചെയ്യുന്നു. എല്ലാവർഷവും നവരാത്രി പൂജക്കായി സര സ്വതി ദേവി കൊട്ടാരത്തിൽ നിന്നു പദ്മനാഭ സ്വാമി ക്ഷേത്രത്തി ലേക്ക് എഴുന്നെളളുന്നു. ദേവിയെ അനുഗമിക്കാൻ വെളളിമല യിൽ നിന്നു സുബ്രഹ്മണ്യ സ്വാമിയും ശുചീന്ദ്രത്തുനിന്നു മുന്നോട്ടി നങ്കയും എത്തുന്നു. കൂടെ ഉടവാ ളും, ഗ്രന്ഥങ്ങളും പൂജിക്കുന്നു, അനന്തപുരിയിലെത്തുന്ന സരസ്വ തി ദേവിയെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കു ഗോപുരത്തിലുളള നവരാത്രി മണ്ഡപത്തിലാണ് പൂ‌ജിക്കുന്നത്. നവരാത്രിയോടനുബന്ധപ്പെടുത്തി സ്വാതിതിരുനാൾ ഒന്‍പത് രാഗങ്ങളിൽ ഒൻപത് കീർത്തനങ്ങള്‍ രചിച്ചിട്ടുണ്ട്.
🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇

Address

Meladoor
Thrissur

Telephone

+919947744988

Website

Alerts

Be the first to know and let us send you an email when Sreedevi KS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share