Minutes 2 Miles

Minutes 2 Miles Company Secretary by Profession Rider by Passion. Stories Beyond the Boardroom…

ദൂരെ... ഒരുപാട് ദൂരേക്ക്.... ഒരുപാട്... ഒരുപാട് ദൂരേക്ക് ഒരു യാത്ര പോകണം .....തിരക്കുകളിൽ നിന്നൊഴിഞ്ഞു കുറെ ദൂരത്തേക്ക് ...
14/12/2025

ദൂരെ... ഒരുപാട് ദൂരേക്ക്.... ഒരുപാട്... ഒരുപാട് ദൂരേക്ക് ഒരു യാത്ര പോകണം .....തിരക്കുകളിൽ നിന്നൊഴിഞ്ഞു കുറെ ദൂരത്തേക്ക് ....ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ മാനം കാണാതെ പുസ്തകത്താളുകളിൽ ഒളിപ്പിച്ച മയില്പീലിത്തുണ്ടു പോലെ ഏറെക്കാലമായി ഞാൻ കാത്തുവെച്ച ഒരു സ്വപ്നയാത്ര. അതായിരുന്നു നേപ്പാൾ .

ചരിത്രത്തിന്റെയും പുരാണങ്ങളുടെയും ഹൃദയതാളങ്ങൾ മുഴങ്ങുന്ന ഉത്തർപ്രദേശിലെ ലക്നൗ നഗരത്തിൽ നിന്നും ഞാൻ എന്റെ സഞ്ചാരം തുടങ്ങി .അയോദ്ധ്യായും പിന്നിട്ടു സൊനൗലി ഗ്രാമത്തിലൂടെ പർവത ഭൂമിയിലേക്ക്. തുടക്കം വിശ്വഗുരുവായ ഭഗവാൻ ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിൽ നിന്ന്ബുദ്ധന്റെ ജന്മസാക്ഷിയായ ആല്മരത്തിനു ചുവട്ടിലെ ധ്യാനത്തിന് ശേഷം കഠ്മണ്ഡുവിലേക്ക്‌ .

സമതലങ്ങൾ കടന്നു കഠ്മണ്ഡുവിലേക്കുള്ള ആരോഹണം പിന്നിടും തോറും ദുര്ഘടമായിരുന്നു.കോരിച്ചൊരിയുന്ന മഴയും മണ്ണൊലിപ്പും. ഉള്ളിലെ സഞ്ചാരിക്ക് ഇതൊന്നും തടസ്സമാകില്ല കാരണം മുന്നിൽ കാത്തിരിക്കുന്നത് ദൂരെ മലമുകളിൽ ഒരു സ്വർഗഭൂമിയാണ്. ഈ യാത്രയിലെ ഏറ്റവും വല്യ സൗന്ദര്യം . കാട്മണ്ടു നഗരവും കടന്നു കുന്നിന്മുകളിലേക്കു വീണ്ടും വണ്ടിയോടിക്കുമ്പോൾ ഉള്ളിൽ ത്രസിപ്പിക്കുന്ന ആസ്വർഗഭൂമി ആയിരുന്നു മനസ്സിൽ.
ഒടുവിൽ കുന്നിന്മുകളിലെ ഉയരമുള്ള മതില്കെട്ടിലെ വല്യ ഇരുമ്പു ഗേറ്റ് എനിക്ക് വേണ്ടി തുറന്നു. അവിടെയാണ് മഞ്ഞു മൂടിക്കിടക്കുന്ന ഹിമാലസാനുക്കൾക്കു അഭിമുഖമായി നിക്കുന്ന ആശ്രമം . ഇനിയുള്ള ദിവസങ്ങൾ ഇവിടെയാണ് .കുന്നിൻമുകളിൽ ഈബുദ്ധ ആശ്രമത്തിൽ. രണ്ട് ദിവസം മുഴുവൻ വണ്ടി ഓടിച്ചത് ഇവിടെ എത്താനാണ്. ബുദ്ധഭിക്ഷുക്കളോടൊപ്പം താമസിച്ചു പ്രാർത്ഥിച്ചു, യാത്ര ചെയ്‌തു, ധ്യാനിച്ച് ,പഠിച്ചു ആത്മീയതയുടെ പുതിയ തലങ്ങളിലേക്ക് എന്നെ തന്നെ ഉയർത്താൻ..
മലമുകളിലേ ആചാര്യന്റെ ധ്യാനഗുഹയിലേക്കു ആ ബുദ്ധ സന്യാസിയോടൊപ്പമുള്ള ആരോഹണം തിരിച്ചറിവിന്റേത് കൂടിയായിരുന്നു .മുൻജന്മങ്ങളിൽ എവിടെയോ ഞാൻ നടന്ന വഴികളാണെന്നു തോന്നി കണ്ടു മറന്ന കാഴ്ചകൾ ആണിതൊക്കെ എന്ന് തോന്നും ...

ചോദ്യങ്ങൾ ചോദിച്ചും ഉള്ളിലുള്ള സംശയങ്ങൾ തീർത്തും ഞാനെന്റെ ആത്മാവിനെ സ്ഫുടം ചെയ്‌തെടുക്കുകയാണ്.
ആശ്രമത്തിലെ ഓരോ മുറിയിലേക്കും ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ ഓടി നടന്നു കണ്ടത് ബുദ്ധ സന്യാസിയായ ഒരു കൊച്ചു മിടുക്കന്റെ കൈ പിടിച്ചാണ്
തിരിച്ചു പോരുന്നതിനു മുന്നേ സ്വയംഭൂനാഥ ക്ഷേത്രം കണ്ടു ബൗദ്ധനാഥനെയും കണ്ടു കഠ്മണ്ഡുവിലെ തെരുവുകളിലെ രുചികളും നുണഞ്ഞു ...തിരിച്ചു ബോധി വൃക്ഷത്തിന്റെ അനുഗ്രഹനാടായ ബിഹാറിലെ റക്സോൾ അതിർത്തിയിലൂടെ അയോധ്യയിൽ എത്തി രാമനെയും കണ്ടു പദ്മനാഭന്റെ നാട്ടിൽ തിരിച്ചെത്തിയപ്പോഴും എന്റെ മനസ്സ് അങ്ങ് ദൂരെത്തന്നെ ...ബാഹ്യ സൗന്ദര്യത്തിന്റെ അതിർത്തികൾ കടന്നു ആത്മസാന്നിധ്യത്തിന്റെ തിരിച്ചറിവുകൾ സമ്മാനിച്ച പർവതഭൂമിയൽ ...
ഞാൻ തിരിച്ചറിയുന്നു ഇപ്പോൾ

" I AM NOTHING BUT A SPARK FROM THE HEAVENLY ABODE”

ഉന്നതങ്ങളിൽ അത്യുന്നതങ്ങളിലെ ദിവ്യ ചൈതന്യത്തിൽ നിന്നും ഭൂമിയിലേക്ക് ഉതിർന്നു വീണ ഒരു കണികയാണ് ഈ ഞാൻ ...നന്ദി
അടുത്ത യാത്രക്കായി കാത്തിരിപ്പു തുടരട്ടെ….. 🙏

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Minutes 2 Miles posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category