30/12/2021
ബാലവേല: വിവരം അറിയിച്ചാൽ 2,500 രൂപ പാരിതോഷികം.
തിരുവനന്തപുരം: ബാലവേലയോ
ബാലചൂഷണമോ നടക്കുന്ന വിവരം അറിയിച്ചാൽ 2,500 രൂപ പാരിതോഷികം. ബാലവേല നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിനാണ് വിവരം നൽകുന്ന വ്യക്തിക്ക് പാരിതോഷികം നൽകുന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. ബാലവേല- ബാലഭിക്ഷാടനം ബാലചൂഷണം- തെരുവ് ബാല്യ-വിമുക്ത കേരളം എന്ന ലക്ഷ്യത്തിനായി വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കിയ ശരണബാല്യം പദ്ധതി പ്രകാരമാണ് പാരിതോഷികം നൽകുന്നത്.
2018 നവംബർ മുതൽ 2021 നവംബർ വരെ 565 കുട്ടികൾക്കാണ് ശരണബാല്യം പദ്ധതി തുണയായതെന്ന് വകുപ്പ് അധികൃതർ അറിയിച്ചു. ബാലചൂഷണം നടക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ കോഴിക്കോട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ നേരിട്ടോ 0495 2378920 എന്ന ഫോൺ മുഖേനയോ [email protected] എന്ന ഇ മെയിൽ മുഖേനയോ പൊതുജനങ്ങൾക്ക് വിവരം നൽകാം.
വ്യക്തികൾ നൽകുന്ന വിവരത്തിൽ കുട്ടി ജോലി ചെയ്യുന്ന സ്ഥാപനം, സ്ഥലത്തിന്റെ പേരും വിലാസവും ഫോട്ടോയും ഉടമസ്ഥന്റെ പേര് വിവരങ്ങൾ, കുട്ടി/ കുട്ടികളുടെ ഫോട്ടോ (ഉണ്ടെങ്കിൽ) അല്ലെങ്കിൽ വ്യക്തമായി തിരിച്ചറിയാൻ പര്യാപ്തമായ വിവരങ്ങൾ ഉണ്ടായിരിക്കണം.