Hareesh T G Kattakada

Hareesh T G Kattakada KERALA STATE SPORTS COUNCIL MEMBER

പാർട്ടി ഒരു കേഡറെ വളർത്തി എടുക്കുന്നത്‌ എങ്ങിനെ എന്നതിന്‌ വലിയൊരു ഉദാഹരണം ആണ്‌ സ: കോടിയേരി ബാലക്യഷ്ണൻ, പെട്ടിതൂക്കിയും ക...
02/10/2022

പാർട്ടി ഒരു കേഡറെ വളർത്തി എടുക്കുന്നത്‌ എങ്ങിനെ എന്നതിന്‌ വലിയൊരു ഉദാഹരണം ആണ്‌ സ: കോടിയേരി ബാലക്യഷ്ണൻ, പെട്ടിതൂക്കിയും കെട്ടി ഇറക്കിയും നോമിനേറ്റ്‌ ചെയ്തും നേത്യത്വത്തിൽ എത്തുന്ന വലതുപക്ഷത്തിന്‌ ഒരിക്കലും കഴിയാത്തതുമാണത്‌.....

ആറാം വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ട്‌ അമ്മാവന്റെ സംരക്ഷണയിൽ വളർന്ന് പതിനേഴാം വയസ്സിൽ പാർട്ടിയുടെ ഏറ്റവും താഴത്തെ ഘടകമായ ബ്രാഞ്ച്‌ സെക്രട്ടറിയിൽ തുടങ്ങി, ഏറ്റവും ഉയർന്ന ബോഡിയായ പോളിറ്റ്ബ്യൂറോയിൽ എത്തിയതാണ്‌ സഖാവിന്റെ ചരിത്രം. ഇതിനിടയിൽ നിരവധി പോലീസ്‌ മർദ്ദനവും അടിയന്തരാവസ്ഥയിൽ മിസ പ്രകാരം പതിനാറ്‌ മാസം ജയിൽ തടവും അനുഭവിച്ച്‌ സഖാവ്‌..

കോടിയേരി സ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സഖാവ്‌ കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷനിൽ അംഗമാകുന്നത്‌..

പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ആർഎസ്എസുമായുള്ള സംഘർഷം കാരണം വീട്ടുകാർ പഠനം നിർത്തി ചെന്നൈയിലേക്ക് അയച്ചു..

ചെന്നയിൽ ചിട്ടി കമ്പനിയിൽ ചെറിയ ജോലി.പക്ഷെ അധിക നാൾ തുടർന്നില്ല, ജോലി കളഞ്ഞ്‌ നാട്ടിലെത്തി സജീവ രാഷ്ട്രീയത്തിലേയ്ക്ക്‌ ഇറങ്ങി..

നാട്ടിൽ തിരികെയെത്തി പ്രീഡിഗ്രിക്ക് ചേർന്നു. ഒപ്പം രാഷ്ട്രീയ പ്രവർത്തനവും പൂർവാതിധികം ശക്തിയോടെ തുടർന്നു. ..

1970ൽ പതിനേഴാം വയസ്സിൽ പാർട്ടി ഈങ്ങയിൽപ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി ...

മാഹിയിൽ പ്രീഡിഗ്രി ആയിരുന്ന ആ കാലത്ത് തന്നെ മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് കോളേജിൽ യൂണിയൻ ചെയർമാനായി..

1970ൽ കെ.എസ്.എഫിൽ നിന്നും രൂപം പ്രാപിച്ച എസ്.എഫ്.ഐ.യുടെ തിരുവനന്തപുരത്ത് വെച്ചു നടന്ന രൂപീകരണസമ്മേളനത്തിൽ പങ്കെടുത്തു...

1971ൽ തലശ്ശേരി കലാപം നടക്കുന്ന സമയത്ത് അന്ന് ബ്രാഞ്ച്‌ സെക്രട്ടറിയായിരുന്ന സഖാവ്‌ മുസ്ലിം ജനവിഭാഗങ്ങൾക്ക് ആത്മധൈര്യം പകരുവാനും ആരാധനാലയങ്ങൾ സംരക്ഷിക്കുവാനും സമാധാനം സ്ഥാപിക്കുവാനുമുള്ള സ്‌ക്വാഡ് പ്രവർത്തനത്തിന്റെ സജീവ പങ്കാളിയായി.

1973ൽ ഇരുപതാം വയസ്സിൽ അദ്ദേഹം കോടിയേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു.

അതേ വർഷം തന്നെ എസ്.എഫ്.ഐ.യുടെ സംസ്ഥാനസെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. 1979 വരെ ആ പദവിയിൽ തുടർന്നു. എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു.

എസ്.എഫ്.ഐയുടെ സംസ്ഥാനസെക്രട്ടറി ആയിരിക്കുന്ന കാലയളവിലായിരുന്നു ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. അടിയന്തരാവസ്ഥക്കാലത്ത് പതിനാറ് മാസത്തോളം മിസ (MISA) തടവുകാരനായി പതിനാറ് മാസത്തോളം ജയിൽശിക്ഷ അനുഭവിച്ചു.

1980 മുതൽ 1982 വരെ യുവജനപ്രസ്ഥാനമായ ഡി.വൈ.എഫ്.ഐയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റായി അദ്ദേഹം പ്രവർത്തിച്ചു.

1988ൽ ആലപ്പുഴയിൽ വെച്ചു നടന്ന സിപിഐ(എം)ന്റെ സംസ്ഥാനസമ്മേളനത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുത്തു.

1990 മുതൽ 1995 വരെയുള്ള അഞ്ച് വർഷക്കാലം സിപിഐ(എം)ന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി..

1995ൽ കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാനസമ്മേളനത്തിൽ പാർടിയുടെ സംസ്ഥാനസെക്രട്ടേറിയേറ്റിലേക്ക് തെരെഞ്ഞെടുത്തു.

2002ൽ ഹൈദരാബാദിൽ വെച്ചു നടന്ന സിപിഐ(എം) പാർടി കോൺഗ്രസിൽ വെച്ച് കേന്ദ്ര കമ്മിറ്റി അംഗമായി..

2008ൽ കോയമ്പത്തൂരിൽ വെച്ചു നടന്ന പാർടി കോൺഗ്രസിൽ സിപിഐ(എം)ന്റെ പൊളിറ്റ് ബ്യൂറോ മെമ്പറായി..

2015ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാനസമ്മേളനത്തിൽ സിപിഐ(എം)ന്റെ കേരളസംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്തു.

2018ൽ ത്യശൂരിൽ വെച്ചു നടന്ന സംസ്ഥാനസമ്മേളനത്തിൽ സംസ്ഥാനസെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുത്തു.

ഇതിനിടയിൽ നാല്‌ തവണ നിയമസഭാംഗം, പ്രതിപക്ഷ ഉപനേതാവ്‌, ആഭ്യന്തരമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചു..!

പാർട്ടിയായിരുന്നു സഖാവിന്‌ എല്ലാം, ജീവിതാവസാനം വരേയും അത്‌ തുടർന്നു...!

റെഡ്‌ സല്യൂട്ട്‌ കോമ്രേഡ്‌ ✊

❤
08/06/2022

05/12/2021
😁
16/11/2021

😁

29/08/2021

#രക്തസാക്ഷികൾ_സിന്ദാബാദ് 🔥

20/07/2021

ആർഎസ്എസ് എന്നതിന്റെ മറ്റൊരു രൂപമാണ് ജമാഅത്തെ ഇസ്ലാമി രണ്ടും നാടിനാപത്ത്

20/06/2021

ഇത് അങ്ങ് നിരോധിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ #മഞ്ഞരമ

18/03/2021

ഉറപ്പാണ് LDF
ഉറപ്പാണ് അരുവിക്കര
ഉറപ്പാണ് സഖാവ് ്റ്റീഫൻ

15/03/2021

ചോദിച്ച് വാങ്ങി...
സന്തോഷമായി.
ഓടി നടന്ന് തേയാൻ മഞ്ഞരമ...😂

05/03/2021

🔥അന്നും ഇന്നും ഒരു നിലപാട് തന്നെ🔥
❤️ സഖാവ് പിണറായി വിജയൻ🔥️(CM)🔥

20/02/2021

🔥 സഖാവ് അഭിമന്യു🔥

Address

Thiruvananthapuram
695572

Telephone

+19895056626

Website

Alerts

Be the first to know and let us send you an email when Hareesh T G Kattakada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Hareesh T G Kattakada:

Share

Category