15/12/2021
ഫാബിദ് അഹമ്മദ് ഫാറൂഖ്, പുതുച്ചേരിയുടെ കിരീടമില്ലാത്ത രാജകുമാരൻ.
ഫാബിദിന്റെ മികവിൽ പോണ്ടിച്ചേരിക്ക് വിജയ് ഹസാരെ ട്രോഫിയിൽ തുടർച്ചയായി രണ്ടാം വിജയം.
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ പോണ്ടിച്ചേരിക്ക് തുടർച്ചയായി രണ്ടാം വിജയം.. രണ്ടു വിജയത്തിന് പിന്നിലും മയ്യഴിക്കും,തലശ്ശേരിക്കും അഭിമാനമായി *ഫാബിദ്*.. പന്ത്രണ്ടാം തീയതി തമിഴ്നാടിനെതിരെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പോണ്ടിച്ചേരി 225 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.. വാലറ്റത്തെ കൂട്ടുപിടിച്ച് ഫാബിദ് നടത്തിയ ഒറ്റയാൾ പോരാട്ടമാണ് പോണ്ടിച്ചേരിക്ക് മികച്ച ടോട്ടൽ സമ്മാനിച്ചത്.. ഇന്നിങ്സ് അവസാനിക്കുമ്പോൾ പുറത്താകാതെ ഫാബിദ് 87 റൺസ് നേടിയിരുന്നു.. തുടർന്ന് തമിഴ്നാടിന്റെ ഇന്ത്യൻ താരം വാഷിംഗ്ടൺ സുന്ദറിന്റെ ഉൾപ്പെടെ രണ്ട് വിക്കറ്റുകൾ കൂടി നേടി അദ്ദേഹം ടീമിന് ഒരു റൺസിന്റെ ഉജ്ജ്വല വിജയം സമ്മാനിച്ചുകൊണ്ട് കളിയിലെ താരവുമായി.. ഇന്ന് ശക്തരായ മുംബൈക്കെതിരെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പോണ്ടിച്ചേരി 157 റൺസിനു എല്ലാവരും പുറത്തായി.. തുടർന്ന് ബാറ്റ് ചെയ്ത മുംബൈയെ 139 റൺസിന് പുറത്താക്കി 18 റൺസിനിന്റെ അവിസ്മരണീയ വിജയം സ്വന്തമാക്കുകയായിരുന്നു.. പോണ്ടിച്ചേരിക്ക് വേണ്ടി 10 ഓവറിൽ ഒരു മെയ്ഡിൻ ഓവർ ഉൾപ്പെടെ 16 റൺസിന് മുംബൈയുടെ ഇന്ത്യൻ താരം ജൈസ്വാൽ ഉൾപ്പെടെ നാല് വിക്കറ്റുകൾ കൊയ്ത് ഫാബിദ് വീണ്ടും കളിയിലെ താരമായി... തുടച്ചയായി രണ്ട് മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം നേടിയ പ്രിയ ഫാബിദിന് ഒരായിരം അഭിനന്ദനങ്ങൾ 💐💐. അഭിമാനിക്കാം നമ്മൾ ഓരോരുത്തർക്കും.. കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ സർവശക്തൻ താങ്കളെ അനുഗ്രഹിക്കട്ടെ.. ഇന്ത്യൻ ടീമിലേക്കുള്ള യാത്രയ്ക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു. Fabid Farooque