Melpadom Chundan - മേൽപ്പാടം ചുണ്ടൻ

  • Home
  • Melpadom Chundan - മേൽപ്പാടം ചുണ്ടൻ

Melpadom Chundan - മേൽപ്പാടം ചുണ്ടൻ Melpadom Chundan Official page

27/07/2026
പ്രിയ ജലോത്സവ പ്രേമികളെ.. സുഹൃത്തുക്കളെ,72-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിനായി, 2026-ലെ പോർവേദിയിലേക്ക്, പി.ബി.സി പള്ളാത്...
17/07/2026

പ്രിയ ജലോത്സവ പ്രേമികളെ.. സുഹൃത്തുക്കളെ,

72-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിനായി, 2026-ലെ പോർവേദിയിലേക്ക്, പി.ബി.സി പള്ളാത്തുരുത്തിയും മേൽപ്പാടം ചുണ്ടനും കൈകോർക്കുമ്പോൾ, മേൽപ്പാടത്തിന്റെ അഭിമാനമായ മേൽപ്പാടം ചുണ്ടൻ പമ്പയുടെ വിരിമാറിലേക്ക് നീരണിയുകയാണ്...

​​🗓️ - 2026 ജൂലൈ 19 (ഞായറാഴ്ച)

​⏰ - പകൽ 12:30-നും 12:45-നും ഉള്ള ശുഭ മുഹൂർത്തത്തിൽ.

നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട ശ്രീ. സോളി വർഗ്ഗീസ് മേൽപ്പാടത്തിന്റെയും മകൻ ജോഷ്വാ സോളിയുടെയും ക്യാപ്റ്റൻസിയിലാണ് ഈ തവണ പുന്നമടയിലേക്കെത്തുന്നത് ❤️.

ഈ ചടങ്ങിലേക്ക് എല്ലാ നാട്ടുകാരെയും ജലോത്സവ പ്രേമികളെയും ഹാർദവമായി സ്വാഗതം ചെയ്യുന്നു❤️🙏

എല്ലാ ജലോത്സവ പ്രേമികളുടെയും അതിയായ പ്രാർത്ഥനയും, ആശിർവാദവും ഒപ്പമുണ്ടാകണമെന്ന് അപേക്ഷിക്കുന്നു🙏

PBC Pallathuruthy
Melpadom Chundan Pravasi Association-MCPA
PBC Pallathuruthy Fans Club

പ്രിയപ്പെട്ടവരെ,2026-ലെ NTBR, CBL മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായുള്ള മേൽപ്പാടം ചുണ്ടൻ വള്ള സമിതിയും പള്ളാത്തുരുത്തി ബോട...
23/06/2026

പ്രിയപ്പെട്ടവരെ,

2026-ലെ NTBR, CBL മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായുള്ള മേൽപ്പാടം ചുണ്ടൻ വള്ള സമിതിയും പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബും തമ്മിലുള്ള കരാർ (Agreement) ഒപ്പുവെക്കുന്ന ചടങ്ങ് 2026 ജൂൺ 24-ാം തീയതി, ബുധനാഴ്ച, രാവിലെ 10.00 മണിക്ക് ശേഷം 10.10 മണിക്ക് അകമായി സമിതി ഓഫീസിൽ വെച്ച് നിശ്ചയിച്ചിരിക്കുന്ന മുഹൂർത്തത്തിൽ നടത്തുന്നതാണ്.

എല്ലാ പ്രിയപ്പെട്ട ജലോത്സവ പ്രേമികളുടെയും പ്രാർത്ഥനയും സഹകരണവും അഭ്യർത്ഥിക്കുന്നു❤️🙏

Melpadom Chundan - മേൽപ്പാടം ചുണ്ടൻ
PBC Pallathuruthy
Melpadom Chundan Pravasi Association-MCPA

ഏവർക്കും സ്‌നേഹം നിറഞ്ഞ ബക്രീദ് ആശംസകൾ ❤️
28/05/2026

ഏവർക്കും സ്‌നേഹം നിറഞ്ഞ ബക്രീദ് ആശംസകൾ ❤️

Address

Melpadom

689627

Alerts

Be the first to know and let us send you an email when Melpadom Chundan - മേൽപ്പാടം ചുണ്ടൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed Gym/sports Facility?

Share