Smash Volley Panoor SVP

Smash Volley Panoor SVP സ്മാഷ് വോളി .പാനൂർ

Congratulations🥰🥰🥰🥰Silence speaks when confidence is real. 😎All ways in top level! 💥Thankyou team mate's!
12/01/2026

Congratulations🥰🥰🥰🥰
Silence speaks when confidence is real. 😎
All ways in top level! 💥
Thankyou team mate's!

06/01/2026

ജമ്പാൻ സർവുകളുടെ രാജകുമാരൻ
നമ്മുടെ ആലപ്പുഴയുടെ സ്വന്തം Sethu 💥💥💥💥💥

കേരളത്തിന്റെ മറ്റൊരു വിജയ നായകനായി ഈ ആലപ്പുഴക്കാരൻ ചരിത്രം സൃഷ്ടിക്കട്ടെ... ആശംസകൾ ❤️
31/12/2025

കേരളത്തിന്റെ മറ്റൊരു വിജയ നായകനായി ഈ ആലപ്പുഴക്കാരൻ ചരിത്രം സൃഷ്ടിക്കട്ടെ... ആശംസകൾ ❤️

06/10/2025
Nishad Jamal 🥰🥰🥰🥰🥰🥰🥰
02/10/2025

Nishad Jamal 🥰🥰🥰🥰🥰🥰🥰

എന്റെ വോളിബോൾ ജീവിതത്തിൽ ഒരുപാട് പരുക്കുകൾ എന്നെ തളർത്തിയിട്ടുണ്ട്. അതിൽ ആദ്യം വന്നിട്ടുള്ള ഒരു പരിക്ക് ഷോൾഡർ ഇഞ്ചുറിയാണ...
10/03/2025

എന്റെ വോളിബോൾ ജീവിതത്തിൽ ഒരുപാട് പരുക്കുകൾ എന്നെ തളർത്തിയിട്ടുണ്ട്. അതിൽ ആദ്യം വന്നിട്ടുള്ള ഒരു പരിക്ക് ഷോൾഡർ ഇഞ്ചുറിയാണ് 2001ലാണ് ഷോൾഡർ ഇഞ്ചുറി സംഭവിച്ചത്.ഒരുപാട് ഡോക്ടർമാരെ കാണിച്ചപ്പോൾ സർജറി കൊണ്ടും മറ്റും യാതൊരു ഫലവും ഉണ്ടാവില്ല എന്ന് പലരും മറുപടി പറഞ്ഞപ്പോൾ അന്നത്തെ കാരന്തൂരിലുള്ള ശ്രീമാൻ ചന്ദ്രൻ ഗുരുക്കൾ ആണ് ആ കൈ കൊണ്ട് രണ്ടര മാസം കൊണ്ട് സ്വന്തം ചോറ് വാരി തിന്നാൻ പറ്റുന്ന തരത്തിലേക്ക് മാറ്റിയെടുത്ത്. അത് കഴിഞ്ഞതിനുശേഷം അദ്ദേഹം പറഞ്ഞു ഏതെങ്കിലും തരത്തിലുള്ള ആധുനിക എക്സ്സർസൈസുകൾ എന്തെങ്കിലും ചെയ്തുകൊണ്ട് കൈക്ക് ബലം കൂട്ടണം എന്ന്. ആ കാലത്ത് ടെറാ ബാൻഡ്കൾ നമ്മുടെ വിപണിയിൽ കിട്ടാത്തതുകൊണ്ട് പഴയ സൈക്കിൾ കടയിൽ പോയി സൈക്കിളിന്റെ ട്യൂബ് എടുത്ത് നെടുകെ കീറി അത് ബാൻഡ് ആയിട്ട് ദിവസത്തിൽ തന്നെ പലപ്രാവശ്യം പലതരത്തിലുള്ള എക്സസൈസുകൾ ചെയ്തിട്ടാണ് ഒരു തിരിച്ചുവരവ് സാധ്യമായിട്ടുള്ളത്. പക്ഷേ ഒരു ചെറിയ മാറ്റം വന്നു പരിക്കിന് ശേഷം.എന്റെ കൈക്ക് അതുവരെ നല്ല സ്പീഡിൽ കൈ ചുറ്റും കറക്കി കൊണ്ടായിരുന്നു ഞാൻ ബോളുകൾ അടിച്ചു കൊണ്ടിരുന്നത് സായിയിൽ നിന്നും കെഎസ്ഇബിയിലേക്ക് പോകുന്നത് വരെയുള്ള ആക്ഷനിൽ നിന്നും ശ്രീമാൻ പിള്ള ചേട്ടന്റെ കൂടെ കളിക്കാൻ തുടങ്ങിയപ്പോൾ സ്പീഡ് കൂടിയതനുസരിച്ച് കൈ റൗണ്ടാം ആക്ഷൻ വരികയുണ്ടായി.നല്ല സ്പീഡിൽ കൈ ചുറ്റി കൊണ്ടായിരുന്നു അന്ന് അടിച്ചു കൊണ്ടിരുന്നത്. എന്നാൽ ഈ ഷോൾഡർ ഇഞ്ചുറിക്ക് ശേഷം കൈ ചുറ്റിയുള്ള അറ്റാക്ക് എന്റെ കയ്യിൽ നിന്നും വീണ്ടും എവിടെയോ മിസ്സായി. എന്നാലും എനിക്ക് നല്ല രീതിയിലുള്ള പവർ കുഴപ്പമില്ലാതെ കിട്ടിക്കൊണ്ടിരുന്നു. കളിച്ചു കൊണ്ടിരുന്നു.

വീണ്ടും എനിക്ക് നട്ടെല്ലിന് പരിക്ക് പറ്റി. രണ്ടു വർഷമാണ് അതിൽ നിന്ന് റിക്കവർ ആകാൻ എടുത്തത് എന്റെ ഏറ്റവും ബെസ്റ്റ് ജമ്പ് റീച്ച് ആയിട്ടുള്ള 3.55 cm എന്ന ചാട്ടത്തിൽ നിന്നും 3.33 എന്ന് ജമ്പിങ് റീച്ചിലേക്ക് ഈ പരുക്കിന് ശേഷം കുറയുകയുണ്ടായി. പിന്നെ ഒരിക്കൽ പോലും എനിക്ക് 3. 33 cm ഇൽ കൂടുതൽ 2006 ന് ശേഷം ചാടാനേ സാധിച്ചിട്ടില്ല. പിന്നെ വെറും 3 33 റീച് വെച്ചാണ് 2006 ന് ശേഷം കളി ഞാൻ കളിച്ചിട്ടുള്ളത്. രണ്ട് മേജർ ഇഞ്ചുറികൾ വന്നപ്പോഴും കൈ ആക്ഷൻ നഷ്ടപ്പെട്ടിട്ടും ചാട്ടം കുറഞ്ഞിട്ടും കളിയെ ഉപേക്ഷിക്കാൻ ഞാൻ തയ്യാറായിരുന്നില്ല.

വീണ്ടും ഇടതു കാൽമുട്ടിന് മൂന്നുപ്രാവശ്യം പരുക്കുകൾ പിടികൂടി കോയമ്പത്തൂരിൽ നിന്നും കോഴിക്കോട് നിന്നും എല്ലാം മൂന്ന് പ്രാവശ്യം ഇടത്തു കാൽമുട്ടിന് ശസ്ത്രക്രിയ വേണ്ടിവന്നു. എന്നാലും തിരിച്ച് എങ്ങനെയൊക്കെയോ ഭാഗ്യം കൊണ്ട് കളിക്കളത്തിലേക്ക് തിരിച്ചു വരാൻ വേണ്ടി സാധിച്ചു എന്നാൽ ഇപ്പോൾ വീണ്ടും വലിയ ഒരു പരിക്കിന്റെ പിടിയിലേക്ക് പോയി. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഒരു ബ്ലോക്ക് ചെയ്തപ്പോൾ തള്ളവിരലിന്റെ ജോയിന്റ് ഇഞ്ചുറി ആകുന്നത്. വേദന വച്ചു കുറേ കളികൾ കളിച്ചു.പിന്നീട് പ്ലാസ്റ്ററിടുകയും കാര്യങ്ങളുമൊക്കെ ചെയ്തു.പക്ഷേ വീണ്ടും ആ കൈ ശരിക്കും മാറാതെ കളികൾ കളിക്കുകയും ഒക്കെ ചെയ്തതിന്റെ ഫലമായിട്ട് പരിക്ക് വല്ലാതെ കൂടിയപ്പോൾ ഒരു ഓപ്പൺ സർജറി കൂടി ചെയ്യേണ്ടതായി വന്നു.ശരീരത്തിൽ നിന്നും എന്തെങ്കിലും കട്ട് ചെയ്തു കളയുക എന്ന് പറയുന്നത് ഒരു വിഷമം ഉള്ള കാര്യം തന്നെയാണ്.പക്ഷേ ഞാൻ ആ സർജറിയും പൂർത്തിയാക്കി വീണ്ടും കാത്തിരിക്കുകയാണ്. കാരണം ഇനി എനിക്കൊന്നു വോളിബോൾ തട്ടി കളിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ആ സർജറി ചെയ്യാൻ കഴിയാൻ ചെയ്യാതെ പറ്റില്ല എന്നുള്ള ഒരു നിർദ്ദേശമാണ് ഡോക്ടർമാരിൽ നിന്നും ലഭിച്ചത്. അതുകൊണ്ട് എനിക്കറിയില്ല എത്രനാൾ കാത്തിരിക്കേണ്ടിവരും ഒന്നുകൂടി കളിക്കാൻ എന്ന്.ഏതായാലും എല്ലാ പരിക്കിൽ നിന്നും മോചിതനായി തിരിച്ചു കളിക്കളത്തിൽ മുൻപ് വന്ന പോലെ തന്നെ ഒന്നുമില്ലെങ്കിലും വൈകുന്നേരങ്ങളിൽ പാടത്തും പറമ്പത്തും കളിക്കുന്ന കളികളിൽ എങ്കിലും കളിക്കാൻ പറ്റുന്ന തരത്തിലേക്ക് കൈമാറി വരണം എന്ന് ആത്മാർത്ഥതയോടെ ആഗ്രഹിക്കുകയാണ്. കാരണം ഈ ജീവിതത്തിൽ വോളി ബോൾ കളിക്കുമ്പോ കിട്ടുന്ന ഒരു ലഹരി ഉണ്ട്.വീണ്ടും ആ കളിക്കളത്തിന്റെ ലഹരിയിലേക്ക് അലിഞ്ഞുചേരാൻ വേണ്ടി അല്ലെങ്കിൽ ആ കളിയെ ചേർത്തു പിടിക്കാൻ വേണ്ടി ഞാൻ കാത്തിരിപ്പ് തുടരുകയാണ്.
ആ ലഹരി എന്നിലേക്ക് തിരിച്ചു കിട്ടുന്നതിനുവേണ്ടി എത്രവേണമെങ്കിലും ഞാൻ കാത്തിരിപ്പ് തുടരും... കാരണം ഈ വോളിബോളിൽ നിന്നും കിട്ടിയ ലഹരിക്ക് പകരം വെക്കാൻ മറ്റൊന്നുമില്ല ഈ ലോകത്ത്.

ആലപ്പുഴയുടെ വോളിബോൾ സ്വപ്നഭൂമികയിൽ ഇന്ന് മുതൽ കളിയുടെ കേളി കെട്ടുണരുകയാണ്...    ഖൽബകങ്ങളിൽ കൈപ്പന്തുകളിയെ കനകം പോലെ കാത്...
13/02/2025

ആലപ്പുഴയുടെ വോളിബോൾ സ്വപ്നഭൂമികയിൽ ഇന്ന് മുതൽ കളിയുടെ കേളി കെട്ടുണരുകയാണ്...
ഖൽബകങ്ങളിൽ കൈപ്പന്തുകളിയെ കനകം പോലെ കാത്തുസൂക്ഷിക്കുന്ന പാനൂരിന്റെ സർഗ്ഗ ഭൂമിയിലേക്ക് സ്മാഷ് വോളി പാനൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആവേശകരമായ വോളിബോൾ മാമാങ്കത്തിന് ഇന്ന് വൈകിട്ട് 7 മണി മുതൽ പാനൂർ വാട്ടർടാങ്ക് ജംഗ്ഷന് സമീപം സർവ സന്നാഹങ്ങളുമായി സജ്ജമായ മനോഹരമായ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ തുടക്കം കുറിക്കുകയാണ്... ദക്ഷിണേന്ത്യൻ വോളിയിലെ കരുത്തുറ്റ സാന്നിധ്യങ്ങളുമായി കേരളത്തിലെ എണ്ണം പറഞ്ഞ 8 ടീമുകൾ അറബിക്കടലിന്റെ തീരത്ത് തുകൽ പന്തുമായി ആടിത്തിമിർക്കാൻ എത്തുമ്പോൾ.... ആവേശത്തിന്റെ അഗ്നിഗോളങ്ങൾ ആകാശസീമകളിൽ അലയടിക്കുന്ന അതിവാശിയേറിയ പോരാട്ടങ്ങൾ വീക്ഷിക്കുവാൻ ഏവരെയും പാനൂരിന്റെ കുരുക്ഷേത്ര ഭൂമിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു...... 🏐🏐🏐🏐

പാനൂരിൻ്റെ പൂരം കൊടിയേറാൻ ഇനി 6 നാൾ മാത്രം Smash Volley Fest 2K25
07/02/2025

പാനൂരിൻ്റെ പൂരം കൊടിയേറാൻ ഇനി 6 നാൾ മാത്രം
Smash Volley Fest 2K25

കേരള ടീമിൻറെ ക്യാപ്റ്റനായ റഹീമിനെ കുറിച്ച് ദീപു തോമസ് എഴുതുന്നു 2019 ചെന്നൈ നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളമായിരുന്നു ടൂർണമെന...
14/01/2025

കേരള ടീമിൻറെ ക്യാപ്റ്റനായ റഹീമിനെ കുറിച്ച് ദീപു തോമസ് എഴുതുന്നു

2019 ചെന്നൈ നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളമായിരുന്നു ടൂർണമെന്റ് ഫേവറേറ്റുകൾ. തൊട്ടു മുന്നത്തെ വർഷം നാഷണൽ ചാമ്പ്യൻഷിപ്പും, ഫെഡറഷൻ കപ്പും നേടി മിന്നും ഫോമിൽ ആണ് കേരളം ചാമ്പ്യൻഷിപ്പിന് എത്തുന്നത്.ജെറോമും, അജിത്തും, മുത്തുവും, അഖിനും, രതീഷും ഷോണുമെല്ലാം മികച്ച ഫോമിൽ നിൽക്കുന്ന സമയം. കേളത്തിന്റെ തുടർച്ചയായ രണ്ടാം കിരീടധാരണം ഉറപ്പെന്നു തോന്നുന്ന പ്രകടനമായിരുന്നു ആദ്യറൗണ്ട്കളിലും. എന്നാൽ ക്വാർട്ടർ ഫൈനലിന് ഇടയിൽ ജെറോമിന് അപ്രതീക്ഷിതമായി പരിക്കേൽക്കുന്നു.പകരം വരുന്നത് റഹീം. ക്വാർട്ടർ ഫൈനൽ കേരളം ജയിച്ചു കയറി. പക്ഷേ സെമിയിൽ സ്വന്തം ഗ്രൗണ്ടിൽ ആരാധകരുടെ പിന്തുണയോടെ കത്തികയറിയ തമിഴ്നാടിനു മുന്നിൽ കേരളം വീണു പോയി.

മത്സരശേഷം ഹോട്ടൽ റൂമിൽ എല്ലാതാരങ്ങളും ഏറെ ദുഖിതർ ആയിരുന്നു എങ്കിലും കൂടുതൽ വിഷമിച്ചിരുന്നത് റഹീമായിരുന്നു.
" സാരമില്ല റഹീം പോട്ടെ നമുക്കു അടുത്ത വർഷം പിടിക്കാം എന്നൊരു ആശ്വാസവാക്കുമായി എത്തിയ എന്നോട് റഹീം ഏറെ നിരാശയോടെ ഇങ്ങനെ പറഞ്ഞു

" അതല്ല ചേട്ടാ പാസു പിടിക്കേണ്ട, ഒരുപാടു ഡിഫൻസ് പോകണ്ട പൊക്കിയിട്ട പന്തുകൾ അടിച്ചു തീർത്താൽ മതിയായിരുന്നു എനിക്ക് അത് ടീമിന് വേണ്ടി പൂർണ്ണമായും ചെയ്യാൻ എനിക്ക് കഴിഞ്ഞില്ലല്ലോ. തോൽവി എന്റെ പിഴവിൽ നിന്നാണ് "

പൂർണ്ണമായും അങ്ങനെയല്ല എങ്കിലും സ്വന്തം പിഴവുകൾ ഏറ്റു പറഞ്ഞു തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കാണിച്ച ആ സ്പോർട്സ്മാൻ സ്പിരിറ്റിനോട് ഉള്ളിൽ ഒരു ബഹുമാനം തോന്നി.

പിറ്റേന്ന് പഞ്ചാബിനെ തോൽപ്പിച്ചു കേരളം വെങ്കല മേഡലിൽ മുത്തമിടുമ്പോൾ കേരളത്തിന്റെ അക്രമണത്തിന്റെ കുന്തമുനയും റഹീം ആയിരുന്നു.

വർഷങ്ങൾക്ക് ശേഷം 2025 ൽ നാഷണൽ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അഭിനന്ദനങ്ങൾ അറിയിക്കാൻ ഉള്ള വിളിയിൽ സംസാരം ടീം തിരഞ്ഞെടുപ്പിൽ എത്തി. ഞാൻ റഹീമിനോട് പറഞ്ഞു

" എന്തൊക്കെ പറഞ്ഞാലും ഇത്തവണ ടീം സെലെക്ഷൻ കലക്കി.എല്ലാ പൊസിഷനിലും പെർഫെക്ട് ആൾക്കാർ ആണ്

" എല്ലാ പൊസിഷനും അടിപൊളി ആണ് പക്ഷേ എന്റെ സ്ഥാനത്തു വരേണ്ടിയിരുന്നത് ജിബിൻ ആയിരുന്നു. അവൻ നല്ല ഫോമിൽ ആയിരുന്നു അവനു പരിക്ക് പറ്റിയില്ലരുന്നു എങ്കിൽ എന്നേക്കാൾ അർഹത അവനായിരുന്നു. സത്യത്തിൽ അവനു ഭാഗ്യമില്ല "

റഹീമിന്റെ മറുപടി സത്യത്തിൽ എനിക്ക് അമ്പരപ്പ് ആണ് ഉണ്ടാക്കിയത്. തൊടുപുഴ ഓൾ ഇന്ത്യ ടൂർണമെന്റൽ. ഇന്ത്യയിലെ എല്ലാ പ്രമുഖ ടീമുകളെയും തകർത്ത് കൊച്ചി കസ്റ്റംസ് വർഷങ്ങൾക്ക് ശേഷം ഒരു കിരീടത്തിൽ മുത്തമിടുമ്പോൾ മികച്ച താരമായി തിരഞ്ഞെടുക്കപെട്ട് രാജകീയമായി കേരള ടീമിൽ എത്തിയ ഒരുവൻ ആണ് പറയുന്നത് എന്നെക്കാൾ അർഹത മറ്റൊരുവന് ആയിരുന്നു എന്ന്.

ഇന്ത്യയിലെ വോളിബോൾ ഫാക്ടറിയെന്നും, വോളിബോളിന്റെ ഈറ്റില്ലം എന്നുമൊക്കെ വിശേഷണങ്ങൾ ഏറെയുണ്ടെങ്കിലും 7 ദേശീയ കിരീടങ്ങൾ മാത്രമാണ് കേരളത്തിന്റെ ഷെൽഫിൽ ഉള്ളത്.കേരളത്തിന്‌ വേണ്ടി കപ്പുയർത്തിയ 7 മത്തെ ക്യാപ്റ്റനായി തലയുയർത്തി പിടിച്ചു അബ്ദുൽ റഹീം.

സ്വന്തം നേട്ടത്തിൽ മതിമറക്കാതെ കൂടെയുള്ള ഒരുവന് പരിക്ക് പറ്റിയതിൽ ഉള്ള വേദന മനസിലാക്കാൻ കഴിയുന്ന, അവന്റെ നഷ്ട്ടത്തിന്റെ ആഴം അറിയാൻ മനസുള്ള യഥാർത്ഥ നായകൻ.
ഇനിയും ഇനിയും നേട്ടങ്ങൾ നിന്നെ തേടിയെത്തുമെന്നുറപ്പാണ് റഹീം

ദീപു തോമസ്.

അത്ഭുതമാണ് ചില കളിക്കാർ എന്നും കാണികൾക്ക് അതിൽ പെടുന്ന പ്രതിഭ ❤️ Abdul Raheem ❤️
05/01/2025

അത്ഭുതമാണ് ചില കളിക്കാർ എന്നും കാണികൾക്ക് അതിൽ പെടുന്ന പ്രതിഭ ❤️ Abdul Raheem ❤️

Address

Panoor
Panoor

Telephone

+919995151699

Website

Alerts

Be the first to know and let us send you an email when Smash Volley Panoor SVP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category