28/03/2023
നഗരൂർ കരാട്ടെ ക്ലബ്ബ് സിന്തറ്റിക്ക് ഫ്ളോർ ഉൾപ്പടെയുള്ള സൗകര്യങ്ങളോടെ വെക്കേഷൻ ക്ളാസിനായി തയ്യാറായി. കഴിഞ്ഞ കുറച്ച് മാസങ്ങളുടെ പ്രവർത്തനം കൊണ്ട് തന്നെ നഗരൂർ കരാട്ടെ ക്ലബ്ബിൽ ചേർന്ന് പരിശീലിച്ച് വരുന്ന കുട്ടികളെ സ്കൂൾ കായിക മേളയിലെ കരാട്ടെ മത്സരങ്ങളിലും സ്പോർട്സ് കൗൺസിൽ ജില്ലാ കരാട്ടെ മത്സരങ്ങളിലും പങ്കെടുപ്പിക്കാനും മെഡലുകൾ നേടാനും ഒരു കുട്ടിയെ സ്കൂൾ കായിക മേളയിലും സ്പോർട്സ് കൗൺസിൽ സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിലും പങ്കെടുപ്പിക്കാനും പരിശീലകനായ ഷാജുവിന് കഴിഞ്ഞു.
ഇപ്പോൾ നഗരൂർ കരാട്ടെ ക്ളബ്ബിൽ സിന്തറ്റിക് ഫ്ളോർ ഉൾപ്പടെ ഉള്ള പരിശീലന സൗകര്യങ്ങൾ കൂടി വന്നതോടെ കരാട്ടെ പരിശീലനത്തിലൂടെ ഉണ്ടാകുന്ന മറ്റ് ഗുണങ്ങൾക്കൊപ്പം മികച്ച നിലവാരത്തോടെ പരിശീലിക്കാനും അംഗീകൃത മത്സരങ്ങളിൻ ഒക്കെ പങ്കെടുത്ത് സ്പോർട്സ് കരിയർ ഉണ്ടാക്കാനുള്ള സുവർണ്ണാവസരമാണ് കൈവന്നിരിക്കുന്നത്. നഗരൂർ നിവാസികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുമെന്ന് കരുതുന്നു. ഏപ്രിൽ 9 ന് ക്ളബ്ബിൻ്റെ നവീകരിച്ച പരിശീലന സ്ഥലത്തിൻ്റെ ഉദ്ഘാടനവും കരാട്ടെ പ്രകടനവും കരാട്ടെ ബോധന ക്ളാസും ക്ളബ്ബിൽ സംഘടിപ്പിക്കുന്നതാണ്.
എല്ലാ ചെവ്വ, വ്യാഴം ദിവസങ്ങളിലും വൈകുന്നേരം 5 മണി മുതൽ 7 മണി വരെയാണ് ഇവിടെ കരാട്ടെ പരിശീലനം നൽകുന്നത്. അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക 88931 24758
വിശ്വസ്തയോടെ
സമ്പത്ത് വി
മുഖ്യ പരിശീലകൻ
ആറ്റിങ്ങൽ കരാട്ടെ ടീം.
Mob: 9526412121