27/08/2026
മലയാളി താരമായ മുഹമ്മദ് സനാൻ എങ്ങോട്ട് പോകും എന്നുള്ളത് ആരാധകർ ഉറ്റു നോക്കുന്ന കാര്യമാണ്. നിരവധി ക്ലബ്ബുകൾ അദ്ദേഹത്തിന് വേണ്ടി ശ്രമിക്കുന്നുണ്ട്. ഈസ്റ്റ് ബംഗാൾ,മോഹൻ ബഗാൻ, മുംബൈ സിറ്റി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തുടങ്ങിയ ടീമുകൾ അദ്ദേഹത്തിന് വേണ്ടി വലിയ ശ്രമങ്ങൾ നടത്തുന്നു.
ഇതിനിടെ തന്റെ instagram സ്റ്റോറിയിൽ മുംബൈ നഗരത്തിന്റെ ഒരു ചിത്രം സനാൻ പങ്കുവെച്ചിരുന്നു. ഇതോടുകൂടി അദ്ദേഹം മുംബൈ സിറ്റിയിലേക്ക് പോവുകയാണ് എന്ന റൂമർ പ്രചരിച്ചു. ഇതിലെ സത്യാവസ്ഥ മാർക്കസ് മെർഗുലാവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് മുംബൈയിലെ അക്കാദമി ആയ റിലയൻസ് ഫൗണ്ടേഷൻ യങ്ങ് ചാമ്പ്സ്ൽ ട്രെയിനിങ് നടത്താൻ വേണ്ടിയാണ് സനാൻ മുംബൈ നഗരത്തിൽ എത്തിയിട്ടുള്ളത്. ഈ അക്കാദമിയുടെ ഭാഗമായിരുന്നു മുൻപ് ഈ താരം. ഏത് ക്ലബ്ബിലേക്ക് പോകണം എന്ന കാര്യത്തിൽ താരം ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ല. മാത്രമല്ല ജംഷഡ്പൂരിൽ നിന്നും ഒരു NOC താരത്തിന് ആവശ്യമാണ്. അതിന് വേണ്ടി അദ്ദേഹം ശ്രമിക്കുന്നുമുണ്ട്. ഇത്രയും വിവരങ്ങളാണ് മാർക്കസ് നൽകിയിട്ടുള്ളത്.