Sayed A Puthan

Sayed A Puthan Life Style Fitness Coach & Nutritionist,
Former Mr Kerala. and national medalist,

HEART DISEASE, ഹൃദ്രോഗം വന്നെത്തുന്നതിൽ തീർച്ചയായും ജീവിത ശൈലി വലിയ ഒരു കാരണം തന്നെയാണ്, എന്നാൽ അതിനേക്കാൾ ഉപരി ഹൃദ്രോഗത...
08/02/2020

HEART DISEASE,

ഹൃദ്രോഗം വന്നെത്തുന്നതിൽ തീർച്ചയായും ജീവിത ശൈലി വലിയ ഒരു കാരണം തന്നെയാണ്, എന്നാൽ അതിനേക്കാൾ ഉപരി ഹൃദ്രോഗത്തിന് ടെൻഷൻ മറ്റൊരു കാരണമാണ്, വിഷാദം ശരീരത്തെ വേഗം അനാരോഗ്യത്തിലേക്ക് എത്തിക്കും, ടെൻഷൻ കൂടുമ്പോൾ ശരീരകോശങ്ങൾക്ക് ആശയക്കുഴപ്പം (confusion) നേരിടാം, ഈ അവസ്ഥയിൽ ശരീരത്തിൽ സ്തബനമായ അവസ്ഥയും ഉണ്ടാകാം, രക്തവും, ഹൃദയവും മറ്റു അന്തരീകാവയവങ്ങൾക്കുമെല്ലാം ഈ അവസ്ഥ നേരിടാവുന്നതാണ്,

ജീവികളിൽ ഹൃദയാഘാതങ്ങൾ കൂടുതലും ഉണ്ടാകുന്നത് മനുഷ്യർക്ക് തന്നെയാണെങ്കിലും സ്ത്രീകൾക്ക് പൊതുവെ പുരുഷന്മാരെ അപേക്ഷിച്ച് ഹൃദയാഘാതം കുറവാണ്, ഇതിന് സഹായിക്കുന്ന ഒരു കാരണം അവർക്കുണ്ടാകുന്ന മെൻസസ് ആവാം,
45/ വയസ്സിനു ശേഷമോ പിരീഡിന് ശേഷമോ ആണ് ഇവർക്ക് അന്തരീകാവയവ പ്രശ്നങ്ങൾ അധികവും
കാണുന്നത്,

ശരാശരി ആഹാരം ശീലമാക്കിയ സ്ത്രീകൾക്ക് പിന്നീട് ആർത്തവ സമയം ശരീരത്തിന് ദോഷം ഉണ്ടാക്കുന്നതെല്ലാം ഏറെക്കുറെ ആർത്തവ രക്തത്തോടെ പുറത്ത് പോകും, ശേഷം അന്തരീകാവയങ്ങൾക്കുണ്ടാകുന്ന ക്ഷതങ്ങൾക്ക് കുറവ് വരുകയും ശരീരം കൂടുതൽ ആരോഗ്യത്തടെ ഇരിക്കുകയും ചെയ്യും,

കൂടാതെ
മനസ്സിലുള്ള കാര്യങ്ങൾ മൂടിവെക്കുന്ന പ്രഗൃതക്കാരല്ല ഭൂരിഭാഗം സ്ത്രീകളും, ഇവർക്ക് വളരെ വേഗം കരച്ചിൽ വരാം, വളരെ പെട്ടെന്ന് മറ്റുള്ളവരോട് ഇടപഴകും, മനസ്സിലുള്ളത് മൂടിവെക്കാതെ മറ്റുള്ളവരോട് പറയും, അതുകൊണ്ട് തന്നെ പിന്നീട് മനസ്സ് വളരെ വേഗം ശാന്തമാകുകയും ചെയ്യും, എന്നാൽ മിക്ക പുരുഷൻമാരും എത്ര വലിയ വിഷമഘട്ടങ്ങൾ വന്നാലും അത് മറ്റൊരാളോട് വളരെ വേഗം പറയില്ല, പറയാതെ മനസ്സിൽ വച്ചു കൊണ്ടുനടക്കും, ചിലർ എത്ര വലിയ തമാശ കേട്ടാലും ചിരിക്കില്ല, വീട്ടിലാണെങ്കിലും കുടുബത്തോടൊത്ത് ഇരിക്കുമ്പോഴും ഗൗരവം വെടിയില്ല, പെട്ടെന്ന് കരയുന്ന പ്രഗ്രതവുമല്ല,
ഇത്തരക്കാർക്ക് പിന്നീട് കാര്യങ്ങൾ അത്ര നല്ല ശുഭകരം ആകണമെന്നില്ല,

കൃഷിക്കാർ, വെയിൽ ഏറ്റ് ജോലി ജോലിചെയ്യുന്നവർ, മിതമായ സാത്ത്വകാഹാരം ശീലമാക്കിയവർ,
എപ്പോഴും ഉത്സാഹത്തോടെയും സന്തോസത്തോടെയും ഉള്ളവർ, കുടുംബത്തോടും കുട്ടികളോടൊത്തും സന്തോസത്തോടെ സമയം ചിലവഴിക്കുന്നവർ,
അധ്വാനം വ്യായാമം ശീലമാക്കിയവർ, പ്രകൃതിയെയും സസ്യങ്ങളെയും ഇഷ്ട്ടപ്പെട്ടു പരിപാലിക്കുന്നവർ, പ്രകൃതിക്കനുകൂലമായി ജീവിക്കുന്നവർ, ഇവർക്കെല്ലാം ഹാർട്ട് അറ്റാക്ക് പോലുള്ള പ്രശ്നങ്ങൾ വരാൻ സാധ്യത കുറവാണ്,

നാം ദിനം കഴിക്കുന്ന ആഹാരത്തിൽ കൂടുതലും അന്നജമായിരിക്കും, അത് വെളുപ്പിച്ച അരിയും അതുപ്പോലുള്ളതും,
കൃതൃമ ഓഴിൽ, അതുകൊണ്ട് വറുത്ത ആഹാരങ്ങൾ, എണ്ണ ചേർത്ത് പാകം ചെയ്ത് പിന്നീട് വീണ്ടും ചൂടാക്കി കഴിക്കൽ അസമയത്തുള്ള ആഹാരം, വറുത്ത മാംസം, ആഹാരശേവുമുള്ള ഉറക്കം, ഇതെല്ലാം ശരീരത്തെ മോശം ആസ്ഥയിലേക്ക് വളരെ വേഗം എത്തിക്കാം, പ്രത്യേകിച്ച് വ്യായാമം അധ്വാനം കുറഞ്ഞവർ, അതുകൊണ്ട് ഹൃദ്രോഗലക്ഷണങ്ങൾ പ്രത്യക്ഷപെടുന്നതിന് മുൻപേ
ഇതുപോലുള്ള നിഷ്ട്ടകൾ ജീവിതത്തിൽ നിന്ന് പാടെ ഉപേക്ഷിക്കുക, ഇല്ലെങ്കിൽ വന്നാലെങ്കിലും, ഉപേക്ഷിക്കുക,

ഹൃദയം, രക്തം, മസ്തിഷ്ക്കം, ഞരമ്പുകൾ, ഇവകളുടെ ശരിയായ പ്രവർത്തനത്തിനും ആരോഗ്യായത്തിനനും അത്യാവശ്യമാണ്
B complex vitamin's,
ബി വിറ്റാമിനുകൾ എപ്പോഴും ചെറുതും വലുതുമായ ഹൃദയാഘാധങ്ങളിൽ നിന്നും ഹൃദയത്തിന് സംരക്ഷണം കൊടുക്കുകയും ആരോഗ്യത്തോടെ
സംരക്ഷിക്കുകയും ചെയ്യുന്നു,

ആയതുകൊണ്ട് ഹൃദയാഘാധം ഉണ്ടാകാതിരിക്കണമെങ്കിൽ വെളുപ്പിച്ച ധ്യാന്യങ്ങൾ തീരെ പാടില്ല, രോഗികളെങ്കിൽ ഒരുകാരണവശാലും കഴിക്കരുത്, അതുകൊണ്ട്
തവിട് മാറ്റാത്ത അരി, തവിട് മാറ്റാത്ത ഗോദമ്പ്, റാഗി, ചാമ, പയർവർഗ്ഗങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ,
എല്ലാം തന്നെ ബി വിറ്റാമിനുകൾ ആവശ്യാനുസരണം
അടങ്ങിയിട്ടുള്ളത്കൊണ്ട് ഇവകൾ ശീലമാക്കുക,

ഇവകൾ കിട്ടാതായാൽ, ശരീരത്തിൽ പലവിത പ്രശ്നങ്ങളും കണ്ടേക്കാം, ഹൃദയത്തിന്റെ ആരോഗ്യത്തിന് ഇവകൾ കൂടിയേ കഴിയൂ, കൂടാതെ വിഷാദം, രക്തക്കുറവ്, പ്രതിരോധക്കുറവ്, ക്ഷീണം, ഇവയും ഉണ്ടാകാം,
ആയതുകൊണ്ട് മേൽപ്പറഞ്ഞവ
ഓരോന്നായി ആഹാരത്തിൽ ഉൾപെടുത്തുക, ആഹാരം ആസ്വദിച്ചു ദൃതിയില്ലാതെ പതുക്കെ രുചി അറിഞ്ഞു കഴിക്കുക,

കൈപ്പ് രുചിയുള്ളത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്,
രാവിലെ പല്ലുതേക്കാൻ പേസ്റ്റുകൾ പാടെ ഉപേക്ഷിച്ചു കൈപ്പുള്ളത് എന്തെങ്കിലും ഉപയോഗിക്കാം, ത്രിഫല പൊടി (നെല്ലിക്ക, താന്നിക്ക, കടുക്ക) വളരെ നല്ലതാണ്,
അല്ലെങ്കിൽ മാവിലകൊണ്ട് പല്ലുതേക്കാവുന്നതാണ്,
അല്ലെങ്കിൽ നാടൻ സാധനങ്ങൾ ഏതെങ്കിലും കൊണ്ട് പല്ല് തേച്ചു
പപ്പയായയുടെ ഒരു തളിരില ചവക്കുന്നതും വളരെ ഗുണപ്രദമാണ്,
ശേഷം ആവശ്യത്തിന് ശുദ്ധ ജലം ചെറുനാരങ്ങ ചേർത്ത് കഴിക്കുക, 30/ മിനുട്ട്സ് കഴിഞ്ഞു ശരീരത്തിന്റെ സ്ഥിതി അനുസരിച് നടത്തം, യോഗ, മറ്റുള്ളവർക്കായി എന്തെങ്കിലും സേവനം ആകാം,
രാവിലെ 10 മണിക്കും, വൈകിട്ട് 5/6 മണിക്കും രണ്ടു നേരത്തെ ആഹാരം, അതിൽ കൂടുതൽ അവശ്യമുണ്ടാകില്ല, രാവിലെ10/ മണിക്ക് വേവിച്ചതും, വൈകിട്ട് വേവിക്കാത്തതും ഉചിതം, പിന്നീട് ആഹാരം ആവശ്യമെങ്കിൽ പഴങ്ങൾ മാത്രം
കഴിക്കാവുന്നതാണ്,

ദേഷ്യം, മുൻകോപം, ഇവളെ തീർത്തും അറിഞ്ഞുകൊണ്ട് ഒഴിവാക്കണം, ഇഷ്ട ഗാനങ്ങൾ കേൾക്കുന്നതും പാടുന്നതും, നദികൾ, കാൽത്തീരങ്ങൾ, ഇവിടങ്ങളിൽ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതും വളരെ നല്ലത്, അത് നമനസ്സിന് ശാന്തത നൽകും, കൂടുതൽ ആത്മാർതമായി ഇടപഴുകുന്നതും വളരെ നല്ലത്, വളരെ പെട്ടെന്ന് കാര്യങ്ങൾ ചെയ്യാതിരിക്കുക, പക്ക്വമായി ചിന്തിച്ചു പ്രവർത്തിക്കുക,
പുഞ്ചിരി എപ്പോഴും മായാതെ സൂക്ഷിക്കുക,
ഇതെല്ലാം ശരീരത്തിന് ശാന്തതയും ആരോഗ്യവും നൽകും,

മൂന്നോ നാലോ നേരം കഴിക്കുന്ന അമിതാഹാരംകൊണ്ട് നമുക്ക് ഒരുപാട് പ്രശ്നങ്ങൾ ശ്രഷ്ടിക്കുന്നു എന്നുള്ളത് എപ്പോഴും നാം ഓർക്കുന്നില്ല, അതിന് ഒരു നേരത്തെ ആഹാരം സമൂഹത്തിലെ കാഷ്ഠത അനുഭവിക്കുന്നവർക്കുവേണ്ടി കൊടുക്കുമ്പോൾ മാത്രമാണ് അത് ബാലൻസ് ആകുന്നത്, അനാരോഗ്യത്തിന് ഇത്തരത്തിലൂടെയുള്ള പ്രവർത്തികൾ നമ്മെയും സമൂഹത്തെയും
ആരോഗ്യത്തിലേക്ക് അടുപ്പിക്കും എന്നുള്ളത് തീർച്ചയാണ്,

സസ്നേഹം
Sayed A puthan,
08/02/2020

Address

Malappuram

Telephone

+96567673696

Website

Alerts

Be the first to know and let us send you an email when Sayed A Puthan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sayed A Puthan:

Share