06/02/2016
തൃപ്പനച്ചി ജനകീയ കമ്മിറ്റി സംഘടിപ്പിച്ച മൂന്നാമത് ഫൈവ്സ് ഫുട്ബാളിന്റെ കലാശക്കളിയിൽ KSV തോട്ടേക്കാട് പെനാൽറ്റിയിൽ മിറാകിൾ തൃപ്പനചിയെ തോൽപ്പിച്ചു ജേതാക്കളായി.ടൂർണമെന്റിലെ മികച്ച കളിക്കാരനായി തൃപ്പനചിയുടെ വിപിനെയും ഗോൾ കീപറായി തൃപ്പനചിയുടെ ജിതേശിനെയും ,മികച്ച പ്രധിരോധക്കാരനായി തൃപ്പനചിയുടെ തന്നെ സനീഷിനെയും തിരഞ്ഞെടുത്തു. വിജയികൾക്ക് O P ASSOCIATE മാനേജിംഗ് ഡയറക്ടർ OP മുത്തു വിന്നെർസ് പ്രൈസ് മണി സമ്മാനിച്ചപ്പോൾ രണ്ടാം സ്ഥനാക്കാര്ക്ക് ഫൈബ്രോ ഡ്രീംസ് മഞ്ചേരി യും പ്രൈസ് മണി സമ്മാനിച്ചു.
തൃപ്പനച്ചി ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് വൻ വിജയമാക്കി തന്ന ഞങ്ങളുടെ സ്പോൺസർമാർക്കും
,ടൂർണമെന്റിൽ പങ്കെടുത്ത മുഴുവൻ ടീമുകൾക്കും,എല്ലാത്തിലുമുപരി ഞങ്ങളുടെ ടൂർണമെന്റ് വീക്ഷിച്ച മുഴുവൻ കാണികൾക്കും ടൂർണമെന്റ് കമ്മിറ്റി നന്ദി അറിയിക്കുന്നു.