Malakkara Palliyodam Official

Malakkara Palliyodam Official ജലരാജൻ മാലക്കര

മാലക്കര പള്ളിയോടം നീരണിയുന്നു..🖤🦅അന്നദാനപ്രഭുവായ തിരുവാറന്മുളയപ്പൻ്റെ ഈ വർഷത്തെ വള്ളസദ്യ വഴിപാടുകൾ, തിരുവോണത്തോണി അകമ്പട...
15/07/2026

മാലക്കര പള്ളിയോടം നീരണിയുന്നു..🖤🦅

അന്നദാനപ്രഭുവായ തിരുവാറന്മുളയപ്പൻ്റെ ഈ വർഷത്തെ വള്ളസദ്യ വഴിപാടുകൾ, തിരുവോണത്തോണി അകമ്പടി, ഉതൃട്ടാതി ജലമേള എന്നിവയിൽ പങ്കെടുക്കുവാൻ മാലക്കര പളളിയോടം ജൂലൈ 24 വെള്ളിയാഴ്ച വൈകിട്ട് 3 : 18നും 3 :58നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ നീരണിയുന്നു.

എല്ലാ പള്ളിയോട പ്രേമികൾക്കും സ്വാഗതം ....

മാലക്കര പള്ളിയോടം

മാലക്കരയുടെ അഭിമാനമായി അമുദ ❤️❤️❤️അടുത്തിടെ, റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ്+ ഇന്റർനാഷണൽ യൂത്ത് ഫെസ്റ്റിവലിൽ ഇന്ത്യയെ പ്ര...
28/10/2025

മാലക്കരയുടെ അഭിമാനമായി അമുദ ❤️❤️❤️

അടുത്തിടെ, റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ്+ ഇന്റർനാഷണൽ യൂത്ത് ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അമുദ പങ്കെടുത്തു. രാജ്യത്തുടനീളമുള്ള തിരഞ്ഞെടുക്കപ്പെട്ട പത്ത് അംഗ വിദ്യാർത്ഥി സംഘത്തിൽ ഒരാളായിരുന്നു അമുദ. ആ പരിപാടിയിൽ, തന്റെ ടീമിനൊപ്പം Maths ഒളിമ്പ്യാഡിൽ പങ്കെടുക്കുകയും അഭിമാനത്തോടെ ഒരു വെങ്കല മെഡൽ നേടുകയും ചെയ്തു, അന്താരാഷ്ട്ര വേദിയിൽ തന്റെ അക്കാദമിക് മികവ് പ്രകടിപ്പിച്ചു. തന്റെ നേട്ടങ്ങളുടെ പരമ്പര തുടരുന്ന അമുദ, ഒക്ടോബർ 25 മുതൽ 28 വരെ മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന സ്‌ക്വയ് (SQAY) മാർഷൽ ആർട്സ് ദേശീയ ചാമ്പ്യൻഷിപ്പിലും പങ്കെടുത്തു. മൂന്ന് ഇനങ്ങളിൽ മത്സരിച്‌ ഒരു സ്വർണ്ണം, ഒരു വെള്ളി, ഒരു വെങ്കല മെഡലുകൾ നേടി.
ഏഴാം ക്ലാസ് വരെ റെഗുലർ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, ഹോംസ്കൂളിംഗിലേക്ക് മാറിയ കുട്ടിയാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗിന്റെ (NIOS) കീഴിൽ പത്താം ക്ലാസ് പരീക്ഷകൾ വിജയകരമായി എഴുതി, ഇപ്പോൾ 12-ാം ക്ലാസ് NIOS പരീക്ഷകൾക്ക് തയ്യാറെടുക്കുകയാണ്. അക്കാദമിക് പഠനത്തോടൊപ്പം, കഥകളി, കളരിപ്പയറ്റ്, കുങ്ഫു, സ്കായ് (പരമ്പരാഗത കശ്മീരി ആയോധന കല), പാശ്ചാത്യ സംഗീതം, റെക്കോർഡർ എന്നിവയിലും അമുദ പരിശീലനം നേടുന്നു.
തട്ടാരേത്ത്‌ ശ്രീ സുചിത്ര മധുസൂധനന്റെ മകൾ ആണ് 17കാരിയായ ഈ മിടുക്കി❤️💪🏼🙏🏼

27/01/2025
ആദ്യമായി  കഴിഞ്ഞ വർഷം ആറന്മുളയുടെ സ്വന്തം കലണ്ടർ എന്ന നിലയിൽ "തിരു ആറിൻ വിളയ് -2024" എന്ന പേരിൽ കലണ്ടർ സമിതി ചെയ്തു. നമ്...
24/10/2024

ആദ്യമായി കഴിഞ്ഞ വർഷം ആറന്മുളയുടെ സ്വന്തം കലണ്ടർ എന്ന നിലയിൽ "തിരു ആറിൻ വിളയ് -2024" എന്ന പേരിൽ കലണ്ടർ സമിതി ചെയ്തു. നമ്മുടെ ആദ്യ ഉദ്യമം ആയിരുന്നു, പഞ്ചാംഗം അടക്കുമുള്ള കാര്യങ്ങൾ നമ്മളുടെ കഴിവിന്റെ പരമാവധി ഉപയോഗിച്ചു കുറ്റമറ്റതായി ഇറക്കുവാനാണ് ശ്രെമിച്ചത് പക്ഷെ ചില പിഴവുകൾ സംഭവിച്ചിട്ടുണ്ട് എന്നുള്ളത് സത്യം തന്നെയാണ്. അത് നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് കുറ്റമറ്റതായി ചെയ്യുവാനാണ് നമ്മൾ ഈ വട്ടം ശ്രെമിക്കുന്നത്. കഴിഞ്ഞ വർഷം നിങ്ങൾ ഓരോരുത്തരും നൽകിയ അകമഴിഞ്ഞ സഹകരണം ഈ വർഷവും ഉണ്ടാവണമെന്ന് തിരുവാറന്മുളയപ്പന്റെ നാമത്തിൽ അഭ്യർത്ഥിച്ചു കൊള്ളുന്നു.

*തിരുവാറന്മുളയപ്പൻ നമ്മളെ നയിക്കട്ടെ*🙏🏻❤️

*പോസ്റ്റൽ ആയി ലഭിക്കാനും*
*കൂടുതൽ വിവരങ്ങൾക്കും വിളിക്കുക - 9645411977, 9745855104*

പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ചതയം ജലോത്സവത്തിനിടെ മുതവഴി പള്ളിയോടം മറിഞ്ഞുണ്ടായ അ...
17/09/2024

പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ചതയം ജലോത്സവത്തിനിടെ മുതവഴി പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട മുതവഴി നടുവിലേത്ത് വിഷ്ണുവിന് (22) മാലക്കര പള്ളിയോടത്തിൻ്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏🏼😢

ഇന്നു നീരണിയുന്ന നിരണം - കടപ്ര കരയുടെ പുതിയ പളളിയോടത്തിനുമാലക്കര കരയുടെ ആശംസകൾ.ഹരിയോ ഹര 🙏 .
08/09/2024

ഇന്നു നീരണിയുന്ന നിരണം - കടപ്ര കരയുടെ പുതിയ പളളിയോടത്തിനു
മാലക്കര കരയുടെ ആശംസകൾ.
ഹരിയോ ഹര 🙏 .

സണ്ണി സാറിനു വിട…മാലക്കര കരയുടെ ദുഃഖം രേഖപെടുത്തുന്നു..
26/08/2024

സണ്ണി സാറിനു വിട…
മാലക്കര കരയുടെ ദുഃഖം രേഖപെടുത്തുന്നു..

നെല്ലിക്കൽ വെളുത്തേടത് കടവിൽ  നിന്നും കാൽ വഴുതി പുഴയിൽ വീണു ഒരു മണിക്കൂറോളം വെള്ളത്തിൽ ജീവനുവേണ്ടി മല്ലിട്ട യുവതിയുടെ കര...
09/07/2024

നെല്ലിക്കൽ വെളുത്തേടത് കടവിൽ നിന്നും കാൽ വഴുതി പുഴയിൽ വീണു ഒരു മണിക്കൂറോളം വെള്ളത്തിൽ ജീവനുവേണ്ടി മല്ലിട്ട യുവതിയുടെ കരച്ചിൽ ഇക്കരെ മാലക്കര സ്വന്തം വീട്ടിൽ നിന്നും കേട്ട വടക്കുംമൂട്ടിൽ ശ്രീ രഞ്ജിത് ആർ മോഹൻ അയൽവാസിയായ ശ്രീ വിജയനെയും കൂട്ടി അക്കരെ ഓടിയെത്തി യുവതിയെ അതിസാഹസികമായി രക്ഷിച്ചു .... ഈ ധീരമായ പ്രവർത്തി ചെയ്തു പെൺകുട്ടിയുടെ ജീവൻ രക്ഷിച്‌ മാലക്കരയുടെ അഭിമാനമായി മാറിയ രണ്ടു പേരയും മാലക്കര യുവജന കൂട്ടായ്മയുടെ പേരിൽ ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനം അറിയിക്കുന്നു .... ഒരു ജീവൻ രക്ഷിക്കുക എന്നത് ഒട്ടും ചെറിയ കാര്യം അല്ല ... അതുകൊണ്ട് ഇങ്ങനെ ഉള്ള കാര്യങ്ങൾ എല്ലാവരും അറിയണം എന്നുള്ളത് കൊണ്ട് ഇങ്ങനെ ഒരു പോസ്റ്റ് ഇടണം എന്ന് തോന്നി 🙏🏼❤️💪🏼

Address

Malakkara
Malakkara

Telephone

+919745855104

Website

Alerts

Be the first to know and let us send you an email when Malakkara Palliyodam Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share