TOWN Team Kuthuparamba

TOWN Team Kuthuparamba Town Team Kuthuparamb��
A team of TUG OF WAR lovers
KL-13

യുവജനകാര്യ കായിക മന്ത്രാലയവും , സ്പോർടസ് അതോറിറ്റി ഓഫ് ഇന്ത്യ (SAI)  സംയുക്തമായി  ദാമൻ - ഡിയു വിൽ വച്ച് സംഘടിപ്പിക്കുന്ന...
22/05/2025

യുവജനകാര്യ കായിക മന്ത്രാലയവും , സ്പോർടസ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) സംയുക്തമായി ദാമൻ - ഡിയു വിൽ വച്ച് സംഘടിപ്പിക്കുന്ന ഖെലോ - ഇന്ത്യ ചാമ്പ്യൻഷിപ്പിൽ വടംവലിയിൽ കേരളം ഓവറോൾ ചാമ്പ്യന്മാരായി ,
600 kg മിക്സഡ് , 540 kg ഗേൾസ് എന്നീ വിഭാഗത്തിൽ ഒന്നാം സ്ഥാനവും , 640 kg Men വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി
കേരളത്തിന് വേണ്ടി പുരുഷ വിഭാഗത്തിൽ ടൗൺ ടീം കൂത്ത്പറമ്പ് താരം മധു ആമ്പിലാട് കേരള ക്യാപ്റ്റനായി ടീമിനെ നയിച്ചപ്പോൾ ടൗൺ ടീം താരങ്ങൾ നിധിൻ കോടിയേരി , അശ്വിൻ വള്ള്യായി എന്നിവർ അണി നിരന്നപ്പോൾ , കേരള ടീമിൻ്റെ പരിശീലകനായി രജിത്ത് കുമാർ പഴയനിരത്തും കേരള ടീമിനൊപ്പം ചേർന്ന് കരുത്തരോട് ഏറ്റുമുട്ടി രണ്ടാം സ്ഥാനം നേടി

എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം എ.കെ.ജി നഗർ മൊകേരി 36ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടന്ന ഉത്തര കേരള വടംവലി മത്സരത്തി...
24/02/2025

എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം എ.കെ.ജി നഗർ മൊകേരി 36ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടന്ന ഉത്തര കേരള വടംവലി മത്സരത്തിൽ ഫിദൽ ഇൻ്റീരിയർ പാറേമ്മലിൻ്റെ സ്പോൺസർഷിപ്പിൽ മത്സരിച്ച് ടൂർണ്ണമെൻ്റിലെ ചാമ്പ്യൻ പട്ടം 10000 രൂപയും ട്രോഫിയും നേടി കൊണ്ട് ടൗൺ ടീം കൂത്തുപറമ്പ് A ടീം, ടൂർണ്ണമെൻ്റിലെ ആറാം സ്ഥാനവുമായി ടൗൺ ടീം കൂത്ത്പറമ്പ് B ടീമും കളംവിട്ട് മടങ്ങി

സ്പാർട്ടൻസ് തലമുണ്ട അണിയിച്ചൊരുക്കിയ ജില്ലാതല വടംവലി മത്സരത്തിൽ കേരള ടസ്ക്കേഴ്സ് മെൽബണിൻ്റെ സ്പോൺസർഷിപ്പിൽ മത്സരിച്ച് ടൂ...
26/01/2025

സ്പാർട്ടൻസ് തലമുണ്ട അണിയിച്ചൊരുക്കിയ ജില്ലാതല വടംവലി മത്സരത്തിൽ കേരള ടസ്ക്കേഴ്സ് മെൽബണിൻ്റെ സ്പോൺസർഷിപ്പിൽ മത്സരിച്ച് ടൂർണ്ണമെൻ്റിലെ വിലപ്പെട്ട ഒന്നാം സ്ഥാനം 10000 രൂപയും ട്രോഫിയും ടൗൺ ടീം കൂത്തുപറമ്പ് A ടീമിൻ്റെ പോരാളികൾ സ്വന്തമാക്കിയപ്പോൾ മികച്ച പ്രകടനത്തിലൂടെ B ടീം 4ാം സ്ഥാനവും C ടീം 12ാം സ്ഥാനവും നേടി കളം വിട്ട് മടങ്ങി

സി പി ഐ എം കാസർകോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി  ഹൊസ്ദുർഗ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച വടംവലി മത്സരത്തിൽ രണ്ടാം സമ്...
16/01/2025

സി പി ഐ എം കാസർകോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ഹൊസ്ദുർഗ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച വടംവലി മത്സരത്തിൽ രണ്ടാം സമ്മാനം 5000 രൂപയും ട്രോഫിയും നേടി കൊണ്ട് ടൗൺ ടീം കൂത്തുപറമ്പ്❤️❤️

09/01/2025
മഹാരാഷ്ട്ര പാൽഗറിൽ വച്ച് നടന്ന 37ാം ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ senior Men  വിഭാഗത്തിൽ കേരളം ചാമ്പ്യന്മാരായി , Men വിഭാ...
07/01/2025

മഹാരാഷ്ട്ര പാൽഗറിൽ വച്ച് നടന്ന 37ാം ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ senior Men വിഭാഗത്തിൽ കേരളം ചാമ്പ്യന്മാരായി , Men വിഭാഗത്തിൽ കണ്ണൂരിൻ്റെ കരുത്തുമായി ടൗൺ ടീം കൂത്തുപറമ്പിൻ്റെ നിധിൻ കോടിയേരി കേരള ക്യാപ്റ്റനായി ടീമിനെ നയിച്ചപ്പോൾ ടൗൺ ടീം കൂത്തുപറമ്പിൻ്റെ തന്നെ താരങ്ങളായ അശ്വിൻ വള്ള്യായി , മധു ആമ്പിലാട് സച്ചിൻ കോടിയേരി തുടങ്ങിയ പരിചയസമ്പന്നരാൽ അണിനിരന്ന ടീമിനെ, കമ്പവലി കോർട്ടിലെ മാന്ത്രികൻ രജിത്കുമാർ പഴയനിരത്തിൻ്റെ ശിക്ഷണവും കൂടിചേർന്നപ്പോൾ കേരള ടീമിന് മുന്നിൽ മറ്റ് സംസ്ഥാനങ്ങൾക്ക് അടിപതറി, Girls കാറ്റഗറി മത്സരത്തിൽ ടൗൺ ടീം കൂത്ത്പറമ്പ് താരം ജിയവിനോദ് അണിനിരന്ന കേരള ടീം കിരീടം ചൂടി കേരളത്തിന് വേണ്ടി വിജയം നേടിയ മത്സരാത്ഥികൾക്ക് അഭിന്ദനങ്ങൾ

അഭിനന്ദനങ്ങൾ 😍
04/01/2025

അഭിനന്ദനങ്ങൾ 😍

സ: യു കെ കുഞ്ഞിരാമൻ രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി സ: യു കെ  സ്മാരക വായനശാല കരിയിൽ സംഘടിപ്പിച്ച ജില്ലാതല കമ്പവലി മത്...
29/12/2024

സ: യു കെ കുഞ്ഞിരാമൻ രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി സ: യു കെ സ്മാരക വായനശാല കരിയിൽ സംഘടിപ്പിച്ച ജില്ലാതല കമ്പവലി മത്സരത്തിൽ കലാ - കായിക - സാംസ്കാരിക നിലയം കണ്ടംകുന്നിൻ്റെ സ്പോൺസർഷിപ്പിൽ മത്സരിച്ച് ടൂർണ്ണമെൻ്റിലെ ചാമ്പ്യൻ ട്രോഫിയും 12000 രൂപയും ടൗൺ ടീം കൂത്തുപറമ്പിൻ്റെ A ടീം സ്വന്തമാക്കിയപ്പോൾ ടൗൺ ടീമിൻ്റെ B,C ടീമുകൾ യഥാക്രമം 11, 20 സ്ഥാനങ്ങൾ സ്വന്തമാക്കി കളം വിട്ട് മടങ്ങി

പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ്റെ സ്പോർട്സ് കാർണിവലിൻ്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല കമ്പവലി മത്സരത്തിൽ 10000 രൂപ ഒന്നാം സ...
20/12/2024

പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ്റെ സ്പോർട്സ് കാർണിവലിൻ്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല കമ്പവലി മത്സരത്തിൽ 10000 രൂപ ഒന്നാം സമ്മാനവും 5000 രൂപ രണ്ടാംസമ്മാനവും നേടി കൊണ്ട് ടൗൺ ടീം കൂത്തുപറമ്പിൻ്റെ A & B ടീമുകൾ

സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിൽ 10ാം തവണയും കിരീടത്തിൽ കണ്ണൂരിന് വേണ്ടി മുത്തമിട്ട് ടൗൺ ടീം കൂത്തുപറമ്പ്കാസർകോട് വച്ച് നട...
16/12/2024

സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിൽ 10ാം തവണയും കിരീടത്തിൽ കണ്ണൂരിന് വേണ്ടി മുത്തമിട്ട് ടൗൺ ടീം കൂത്തുപറമ്പ്

കാസർകോട് വച്ച് നടന്ന സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിൽ 600kg men വിഭാഗത്തിൽ തുടർച്ചയായി 10 വർഷവും കിരീടം കണ്ണൂരിന് വേണ്ടി നേടിയെടുത്ത് കൊണ്ട് കണ്ണൂരിൻ്റെ കൈവലി തന്പുരാക്കൻമാർ ടൗൺ ടീം കൂത്തുപറമ്പ് ജൈത്രയാത്ര തുടരുന്നു, കണ്ണൂരിൻ്റെ ക്യാപ്റ്റനായി
രജീഷ് മരപ്പാലവും,
ടീം അംഗങ്ങളായി
സമൽ കണ്ടംകുന്ന്
അഭിജിത്ത് ആമ്പിലാട്
യദുകൃഷ്ണ പഴയനിരത്ത്
ശ്രീജിത്ത് മുതിയങ്ങ
മധു ആമ്പിലാട്
ജിബിൻ ആമ്പിലാട്
നിധിൻ കോടിയേരി
അക്ഷയ് കണ്ടംകുന്ന്
അഭിനവ് ആമ്പിലാട്
എന്നിവർ ടീമിൽ അണിനിരന്ന് കണ്ണൂരിന് വേണ്ടി പത്താം തവണയും കിരീടം ചൂടിയപ്പോൾ , കൂത്തുപറമ്പിലെ കമ്പയിലെ മാന്ത്രികൻ രജിത്ത്കുമാർ ആമ്പിലാട് തന്നെയാണ് ഈ പ്രാവശ്യവും പരിശീലക കുപ്പായമണിഞ്ഞത് , കണ്ണൂരിൻ്റെ ജൈത്രയാത്രയ്ക്ക് അഭിനന്ദനങ്ങൾ അനുമോദനങ്ങൾ👏👏👏

അനശ്വര രക്തസാക്ഷി സ: മാമൻ വാസു രക്തസാക്ഷി ദിനാചരണത്തിൻ്റെയും , കെ വി ദാമോദരൻ ദിനത്തിൻ്റെയും ഭാഗമായി ചൊക്ലി ഒളവിലത്ത്  നട...
08/12/2024

അനശ്വര രക്തസാക്ഷി സ: മാമൻ വാസു രക്തസാക്ഷി ദിനാചരണത്തിൻ്റെയും , കെ വി ദാമോദരൻ ദിനത്തിൻ്റെയും ഭാഗമായി ചൊക്ലി ഒളവിലത്ത് നടന്ന 20 ടീമുകൾ മാറ്റുരച്ച ജില്ലാതല വടംവലി മത്സരത്തിൽ കണ്ണിപ്പൊയിൽ ആർമി പാലോട്ടുമ്മലിൻ്റെ സ്പോൺസർഷിപ്പിൽ മത്സരിച്ച് ടൂർണ്ണമെൻ്റിലെ കനക കീരീടവും 15000 രൂപയും ടൗൺ ടീം കൂത്തുപറമ്പ് A ടീം സ്വന്തമാക്കിയപ്പോൾ മികവാർന്ന പോരാട്ടം കാഴ്ച വച്ച് നവതാരം കുയ്യാലകണ്ടിയുടെ സ്പോൺസർഷിപ്പിൽ ടൗൺ ടീം കുത്തു പറമ്പ് B രണ്ടാം സ്ഥാനവും നേടിയെടുത്തപ്പോൾ
U- 13 ചാമ്പ്യൻഷിപ്പുകളിൽ കഴിവ് തെളിയിച്ച അമിത്ത് കൃഷ്ണ , ആഗ്നേയ് രമിത്ത് എന്നിവരെ ഉൾപെടുത്തി ടൗൺ ടീം കൂത്തുപറമ്പ് C മികച്ച പോരാട്ടവും കാഴ്ച്ചവച്ച് കളം വിട്ട് മടങ്ങി

Address

South Ambilad
Kuthuparamba

Telephone

+919746763056

Website

Alerts

Be the first to know and let us send you an email when TOWN Team Kuthuparamba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to TOWN Team Kuthuparamba:

Share