27/12/2018
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച് ന്റെ 2017 ലെ കണക്കനുസരിച്ച് കേരളത്തിലെ ജനങ്ങളിൽ 19.4 ശതമാനവും ഡയബെറ്റിക്ക് അഥവാ പ്രമേഹബാധിതരാണ്. പ്രമേഹം വന്നാൽ തീർന്നു , ജീവിതം തന്നെ ദുസ്സഹം എന്നൊക്കെ കരുതാൻ വരട്ടെ , വ്യായാമങ്ങൾ വഴി നമുക്ക് നല്ല രീതിയിൽ പ്രമേഹത്തെ തളക്കാൻ സാധിക്കും . ഒന്ന് ട്രൈ ചെയ്തു നോക്കൂ , നിങ്ങളുടെ കയ്യിൽ ഗ്ളൂക്കോമീറ്റർ ഉണ്ടോ നിങ്ങളുടെ ഷുഗർ ചെക് ചെയ്തശേഷം ഒരു അര മണിക്കൂർ Brisk walk ചെയ്യുക , വീണ്ടും ചെക്ക് ചെയ്തു നോക്കുക . ഷുഗർ ഡൌൺ ആയതായി കാണാം . നിങ്ങൾ ജിമ്മിൽ പോകുന്നതും വ്യായാമം ചെയ്യുന്നതുമൊക്കെ നിങ്ങളുടെ മാനസിക വ്യാപാരങ്ങളിലും ശാരീരിക നിലകളിലും സർവോപരി നിങ്ങളുടെ ബ്ലഡ് ഷുഗറിന്റെ അളവിലും പോസിറ്റിവ് ആയ ഒരു മാറ്റം ഉണ്ടാക്കും . ഫാസ്റ്റിംഗ് ഷുഗർ 150 നു മുകളിൽ ഉണ്ടായിരുന്ന ഒരാളാണ് ഞാൻ . ഗുളികയിൽ നിന്ന് ഇന്സുലിനിലേക്കു മാറേണ്ടി വരും എന്ന് ചിന്തിച്ചിരുന്നു . പക്ഷെ , വ്യായാമം ജീവിതത്തിന്റെ ഭാഗമായതോടെ എന്റെ ഷുഗർ ലെവൽ നോർമൽ ആയി . പക്ഷെ , സ്ഥിരമായി ചെയ്യുകയും വേണം . നാലഞ്ചു ദിവസം ജിമ്മിൽ പോകാതിരുന്ന് ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോ തീർച്ചയായും ഷുഗർ കൂടും . അതുകൊണ്ട് വ്യായാമം ഒരു ശീലമാക്കുക , ബ്ലഡ് ഷുഗർ കണ്ട്രോൾ ചെയ്യുക . ഓർക്കുക പ്രശസ്ത ഫാസ്റ്റ് ബൗളർ വാസിം അക്രം തന്റെ ഇരുപത്തി ഒൻപതാം വയസ്സിൽ ഡയബിറ്റിസ് ഡയഗ്‌നോസ് ചെയ്ത ആളാണ് . പിന്നീട് പത്തു വര്ഷം കൂടി അദ്ദേഹത്തിന്റെ കരിയർ നീണ്ടു . ഇന്നും കോച്ചിങ്ങിലും മറ്റും അദ്ദേഹം സജീവവുമാണ് . ഡയബെറ്റിസ് നിങ്ങൾക്ക് നിയന്ത്രിക്കാവുന്നതേയുള്ളൂ വ്യായാമം ഒരു ശീലമാക്കിയാൽ .- Rajesh. Mr Rajesh is our gym member. He share his experience. Thank u Mr. Rajesh.